|
മുംബൈ: പാക്കിസ്ഥാന് പിന്തുണക്കണം - കോണ്ടലീസ
ഭീകര ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടു പിടിക്കാന്‍ പാക്കിസ്ഥാന് ഇന്ത്യയെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കണം എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ട ശേഷം ദില്ലിയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെയാണ് റൈസ് മുംബൈ പ്രശ്നത്തിലുള്ള അമേരിക്കയുടെ നിലപാട് ഇന്ത്യയെ അറിയിച്ചത് . ഇന്ത്യയോട് സഹകരിക്കാന്‍ പാക്കിസ്ഥാന് പ്രത്യേക ഉത്തരവാദിത്വം ഉണ്ടെന്ന് റൈസ് കൂട്ടിച്ചേര്‍ത്തു. ഏതു നടപടിയും വിദൂരഫലങ്ങളും കൂടി കണക്കിലെടുത്തേ നടപ്പിലാക്കാവൂ എന്ന അമേരിക്കയുടെ നിര്‍ദ്ദേശം റൈസ് ഇന്ത്യക്ക് നല്‍കുകയും ചെയ്തു.തീവ്രവാദത്തിന് എതിരെ അഫ്ഗാന് മേഖലയില്‍ അമേരിക്കക്കുള്ള താല്പര്യങ്ങളില് നിന്നും പാക്കിസ്ഥാന് വ്യതിചലിക്കുമെന്ന് റൈസ് ഉല്‍ക്കണ്ഠപ്പെടുന്നതായി നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
- Anonymous
( Thursday, December 04, 2008 ) |






0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്