|
ഗാസ ഉച്ചകോടി തുടങ്ങി
ദോഹ: ഗാസയിലെ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് അടിയന്തര ഉച്ചകോടിക്ക് ദോഹ ഷെറാട്ടണ്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ തുടക്കമായി. എല്ലാ തടസങ്ങളേയും അവഗണിച്ച് ഗാസയിലെ പീഢനം അനുഭവിക്കുന്ന ലക്ഷങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്തേ പറ്റൂ എന്ന ഖത്തര്‍ നേതൃത്വത്തിന്റെ ഇച്ഛാ ശക്തിയുടെ വിജയം കൂടിയായി ഗാസ ഉച്ചകോടി എന്നറിയപ്പെടുന്ന ഈ സമ്മേളനം. ഒരു വിഭാഗം അറബ് രാജ്യങ്ങള്‍ ബഹിഷ്കരി ച്ചെങ്കിലും ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദിന്റേയും ഹമാസ് പൊളിറ്റ് ബ്യൂറോ മേധാവി ഖാലിദ് അല്‍മിഷ് അലിന്റേയും സാന്നിധ്യം ദോഹ ഉച്ചകോടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.അധിവേശ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണങ്ങ ളില്‍പ്പെട്ട് ഗാസയിലെ പതിനായിര ക്കണക്കായ നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന കൊടും ദുരന്തത്തിന്റെ ആഴവും പരപ്പും പ്രതിഫലിക്കു ന്നതായില്ല അക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഈ സമ്മേളനമെന്ന് തന്റെ ഹൃസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ ദോഹ ഉച്ചകോടി ബഹിഷ്കരിച്ച രാജ്യങ്ങളെ ഉദ്ദേശിച്ചു കൊണ്ട് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനി പറഞ്ഞു. ഇത്രയും ഗുരുതരമായ ഒരു സാഹചര്യത്തിലും അക്കാര്യം ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കുന്നില്ലെങ്കില്‍ ഇനിയെ പ്പോഴാണ് അതിന് നാം തയ്യാറാവുക എന്ന് അദ്ദേഹം ചോദിച്ചു. ഗാസയിലെ സ്വന്തം ജനങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്ന ഈ സമ്മേളനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സന്നിഹിത നാവാത്തതില്‍ അമീര്‍ ഖേദം പ്രകടിപ്പിച്ചു. അറബ് ലീഗിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ കൂടിയായ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍അസദ് സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ബഷീര്‍, ലബനാന്‍ പ്രസിഡന്റ് മിഷേല്‍ സുലൈമാന്‍, മൊറിത്താനിയന്‍ സുപ്രീം കൌണ്‍സില്‍ പ്രസിഡന്റ് ജനറല്‍ മുഹമ്മദ് വലദ് അബ്ദുല്‍അസീസ്, കോമൊറോസ് പ്രസിഡന്റ് അഹ്മദ് അബ്ദുല്ല സാമ്പി, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍അസീസ് ബുതഫ്ലീഖ, ഇറാഖ് വൈസ് പ്രസിഡന്റ് താരിഖ് ആല്‍ഹാഷിമി, ലിബിയന്‍ പ്രധാനമന്ത്രി മഹ്മൂദി അല്‍ബഗ്ദാദി, ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി അല്‍അബ്ദുല്ല, മൊറോക്കന്‍ വിദേശകാര്യമന്ത്രി ത്വയ്യിബ് അല്‍ഫാസി, ജിബൂട്ടി ഇസ്ലാമികകാര്യമന്ത്രി ഡോ.ഹാമിദ് അബ്ദി, എന്നീ അറബ് നേതാക്കള്‍ക്കൊപ്പം ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദ്, ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന (ഒ ഐ സി) ചെയര്‍മാന്‍ കൂടിയായ സെനഗല്‍ പ്രസിഡന്റ് അബ്ദുല്ല വാദ്, തുര്‍ക്കി ഉപ്രധാനമന്ത്രി ജമീല്‍ തഷീഷക്, ഹമാസ് പൊളിറ്റ് ബ്യൂറോ നേതാവ് ഖാലിദ് മിഷ്അല്‍, ഇസ്ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ റമദാന്‍ ഷലഹ്, ഫലസ്തീന്‍ നേതാവ് അഹ്മദ് ജിബ്രീല്‍ എന്നിവരാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. ഖത്തര്‍ സംഘത്തെ കിരീടാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍താനിയാണ് നയിക്കുന്നത്. പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍താനിയും ഖത്തറി സംഘത്തിലുണ്ട്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറു മൂസയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരും രാജ കുടുംബാംഗങ്ങളും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. പിന്നീട് അടച്ചിട്ട ഹാളില്‍ ചര്‍ച്ചകള്‍ നടന്നു. - മുഹമദ് യാസീന്‍ ഒരുമനയൂര്‍ Labels: ഖത്തര്‍, ഗള്‍ഫ് രാഷ്ട്രീയം, പലസ്തീന്, യുദ്ധം
- ജെ. എസ്.
( Saturday, January 17, 2009 ) |
|
ഖത്തര്‍ ദേശീയ ദിനം ഇന്ന്
ഖത്തര്‍ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്നു. ദേശീയ ദിന ആഘോഷത്തിനായി രാജ്യം ഒരുങ്ങി കഴിഞ്ഞു. റോഡുകളും കെട്ടിടങ്ങളുമെല്ലാം ദേശീയ പതാകകള്‍ കൊണ്ടും ദീപങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഖത്തര്‍ സ്ഥാപകനായ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനി അധികാരത്തില്‍ ഏറിയ ദിനമായ ഡിസംബര്‍ 18 ആണ് ഖത്തര്‍ ദേശീയ ദിനമായി ആചരിക്കുന്നത്. ആഘോഷത്തിന്‍റെ ഭാഗമായി വിവിധ പരിപാടികളാണ് ദോഹ കോര്‍ണീഷില്‍ അരങ്ങേറുന്നത്. രാവിലെ 9.30 ന് തുടങ്ങുന്ന ആഘോഷങ്ങള്‍ രാത്രി 9.30 വരെ നീളും. ദേശീയ ദിനം പ്രമാണിച്ച് ഖത്തറില്‍ ഇന്ന് അവധിയാണ്Labels: ഖത്തര്‍
- സ്വന്തം ലേഖകന്‍
( Thursday, December 18, 2008 ) |
|
ഖത്തറില്‍ നിന്ന് ഇന്ത്യന്‍ മീന്‍ പിടുത്തക്കാരെ വിട്ടയച്ചു
ഖത്തര്‍ തീര സംരക്ഷണ സേനയുടെ പിടിയില്‍ പെട്ട് മാസങ്ങളോളം ഖത്തറില്‍ കഴിഞ്ഞിരുന്ന, ഇന്ത്യന്‍ മത്സ്യ ബന്ധന തൊഴിലാളികളെ വിട്ടയച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫിന്‍റെ ഇടപെടല്‍ മൂലമാണ് ഇവരെ വിട്ടയക്കാന്‍ ഖത്തര്‍ ഗവണ്‍ മെന്‍റ് തീരുമാനിച്ചത്. ബഹ്റിനില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട പതിനഞ്ച് തൊഴിലാളികളാണ് ഖത്തറിന്‍റെ അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ തീര സംരക്ഷണ സേനയുടെ പിടിയിലായത്. ഇവരെ വിട്ടയ്ക്കാന്‍ തീരുമാനിച്ചതില്‍ ഖത്തര്‍ ഗവണ്‍മെന്‍റിനോട് ഇന്ത്യന്‍ അംബാസഡര്‍ നന്ദി രേഖപ്പെടുത്തി.
Labels: അന്താരാഷ്ട്രം, ഖത്തര്‍
- ജെ. എസ്.
( Thursday, September 04, 2008 ) |
|
സുഡാനില്‍ തട്ടിക്കൊണ്ടു പോയ മലയാളിയെ മോചിപ്പിക്കണം എന്ന ആവശ്യം ശക്തമായി
ഖത്തറില്‍ ജോലി നോക്കിയിരുന്ന മലയാളി യുവാവിനെ സുഡാനില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം സജീവമായി. ഏറണാംകുളം ഗോതുരുത്ത് സ്വദേശി അഭിലാഷിനെയാണ് 2 മാസം മുന്‍പ് സുഡാനില്‍ വച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്.
കൂട്ടത്തില്‍ മറ്റ് നാല് ഇന്ത്യക്കാര്‍ കൂടിയുണ്ട്. ഇവരുടെ മോചനത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ നാഷ്ണല്‍സ് എബ്രോഡ് എന്ന സംഘടന വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തു നല്‍കി. അഭിലാഷിനെ മോചിപ്പിക്കാനായി പണം നല്‍കാന്‍ കമ്പനി തയ്യാറാണെന്നും ഇതിനായി മധ്യസ്ഥരെ ഉടന്‍ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. Labels: കുറ്റകൃത്യം, ഖത്തര്‍, തീവ്രവാദം, ദുബായ്
- ജെ. എസ്.
( Monday, July 21, 2008 ) |
|
ഖത്തര്‍ ബഹറൈന്‍ കടല്‍ പാലം
ഖത്തറിനും ബഹറൈനും ഇടയില്‍ കടല്‍ പാലം പണിയുന്നതിന്‍റെ സര്‍വേ നടപടികള്‍ ആരംഭിച്ചു. കടലിനേയും മണ്ണിനേയും സംബന്ധിച്ചുള്ള പഠനങ്ങളാണ് തുടങ്ങിയത്. പദ്ധതി നടപ്പിലാവാന്‍ നാല് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.
40 കിലോമീറ്റര്‍ നീളമുള്ള പാലത്തിന് 12,600 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. നിലവില്‍ ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ബഹ്റിനിലെത്താന്‍ അഞ്ച് മണിക്കൂര്‍ സമയം എടുക്കുന്നിടത്ത് കടല്‍പ്പാലം വരുന്നതോടെ യാത്രാ ദൈര്‍ഘ്യം അര മണിക്കൂറായി ചുരുങ്ങും.
- ജെ. എസ്.
( Sunday, July 20, 2008 ) |
|
ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കം
ഈ വര്‍ഷത്തെ ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് ഇന്ന് ദോഹയില്‍ തുടക്കമാവും. ദോഹ എക്സിബിഷന്‍ സെന്‍ററില്‍ വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്. അടുത്ത മാസം അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്. 50 ശതമാനത്തോളം വില ക്കിഴിവും മറ്റ് ഓഫറുകളും മേളയുടെ ആകര്‍ഷണമാണ്.6 വേദികളിലായി 22 ദിവസത്തെ മേളയില്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടാകും. ഖത്തര്‍ ജനറല്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അഥോറിറ്റിയാണ് മേളയുടെ സംഘാടകര്‍. Labels: ഖത്തര്‍
- ജെ. എസ്.
( Tuesday, July 15, 2008 ) |
|
ഖത്തറിനെ വിദേശികള്‍ കണ്ണ് വയ്ക്കുന്നു
ഖത്തറിലെ വിദേശ മൂലധന നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന യുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 6 വര്‍ഷത്തിനുളളില്‍ ഖത്തറിലെ വിദേശ മൂലധന നിക്ഷേപത്തില്‍ 600 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായതായി ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്ക് വിഭാഗത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2000 ല്‍ 252 ദശലക്ഷമായിരുന്ന നിക്ഷേപം 2008 ല്‍ 1.70 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചു. ഖത്തറിന്‍റെ സാമ്പത്തിക വളര്‍ച്ച മേഖലയിലെ തന്നെ ഏറ്റവും മികച്ചതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Labels: ഖത്തര്‍, സാമ്പത്തികം
- ജെ. എസ്.
( Thursday, July 10, 2008 ) |
|
കാര്‍ഷിക മന്ത്രിമാരുടെ സമ്മേളനം ദോഹയില്‍
ജിസിസി രാജ്യങ്ങളിലെ കാര്‍ഷിക മന്ത്രിമാരുടെ സമ്മേളനം ദോഹയില്‍ തുടങ്ങി. ഭക്ഷ്യ സുരക്ഷായാണ് സമ്മേളനത്തിന്‍റെ മുഖ്യ ചര്‍ച്ചാ വിഷയം.
ഭക്ഷ്യ വസ്തുക്കള്‍ക്കായി ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഇറക്കുമതിയെ ആശ്രയിക്കുന്ന ജിസിസി രാജ്യങ്ങള്‍ പ്രതിസന്ധിയെ നേരിടുകയാണ്. ഗള്‍ഫ് മേഖലയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനായി എടുക്കാനാകുന്ന മാര്‍ഗ്ഗങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. ജിസിസി തലത്തില്‍ കാര്‍ഷിക മത്സ്യ ഗവേഷണങ്ങള്‍ക്ക് പുരസ്ക്കാരം ഏര്‍പ്പെടുത്തണമെന്ന ഖത്തറിന്‍റെ നിര്‍ദേശവും സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനിടെ അബുദാബി ഇന്നലെ ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു Labels: ഖത്തര്‍
- ജെ. എസ്.
( Wednesday, July 02, 2008 ) |
|
ഖത്തറില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ
ഖത്തറില്‍ ഇന്തോനേഷ്യന്‍ യുവതി കൊല ചെയ്യപ്പെട്ട കേസില്‍ 2 മലയാളി യുവാക്കളുടേയും നേപ്പാള്‍ സ്വദേശിയുടേയും വധശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു.
കുന്നംകുളം സ്വദേശി മണികണ്ഠന്‍, തൃശ്ശൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. 60 ദിവസങ്ങള്‍ ക്കുള്ളില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം കൂടി പ്രതികള്‍ക്കുണ്ട്. 2003 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മണികണ്ഠന്‍ വെല്‍ഡറായും ഉണ്ണികൃഷ്ണന്‍ ടാക്സി ഡ്രൈവറായുമാണ് ജോലി ചെയ്തിരുന്നത്. Labels: കുറ്റകൃത്യം, കോടതി, ഖത്തര്‍, ശിക്ഷ
- ജെ. എസ്.
( Monday, June 30, 2008 ) |
|
ഖത്തര്‍ വിമാനത്തിന് കോഴിക്കോട്ട് ഉജ്ജ്വല വരവേല്‍പ്പ്
ഇന്നലെ രാവിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനത്തിന് കോഴിക്കോട്ട് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കി. ഖത്തറിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ചുള്ള ഈ “നോണ്‍ സ്റ്റോപ്” വിമാന സര്‍വീസ് തങ്ങളുടെ ഇന്ത്യയിലേക്കുള്ള 58ആമത്തെ സര്‍വീസ് ആണെന്ന് കന്നി യാത്രയില്‍ കോഴിക്കോട് വന്നിറങ്ങിയ ഖത്തര്‍ എയര്‍വെയ്സ് സി.എ.ഒ. അക്ബര്‍ അല്‍ ബക്കര്‍ പ്രസ്ഥാവിച്ചു.വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റില്‍ വന്നിറങ്ങിയ വിശിഷ്ട വ്യക്തികളും വിദേശ മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ സംഘത്തെ വരവേല്‍ക്കാന്‍ വിപുലമായ സന്നാഹങ്ങളായിരുന്നു ഒരുക്കിയിരുന്നത്. എം.പി.മാരായ ശ്രീ പി. വി. അബ്ദുല്‍ വഹാബ്, ശ്രീ ടി. കെ. ഹംസ, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ് ശ്രീ പി. സക്കീര്‍, സെക്രട്ടറി ശ്രീ കെ. അബൂബക്കര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു. Labels: ഖത്തര്‍, വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, June 17, 2008 ) |
|
ഖത്തര്‍ എയര്‍വെയ്സ് കോഴിക്കോട്ടേക്ക്
ജൂണ്‍ 15 മുതല്‍ ഖത്തര്‍ എയര്‍വെയ്സ് വിമാനം കോഴിക്കോട്ടേക്ക് പറക്കും. തങ്ങളുടെ 83 ആമത്തെ റൂട്ടായ കോഴിക്കോട്ടേക്ക് പ്രതിദിന ഫ്ലൈറ്റുകള്‍ ഉണ്ടാവും. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ പ്രതി ദിന ഫ്ലൈറ്റുകള്‍ ഉണ്ട്.ഖത്തറിലെ പ്രവാസി സമൂഹത്തിനും യൂറോപ്പില്‍ നിന്നും മറ്റും വരുന്ന ടൂറിസ്റ്റുകള്‍ക്കും ഈ പുതിയ വിമാന സര്‍വീസ് ഏറെ പ്രയോജനപ്പെടും. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യാപാര മേഖലയാണ് ഇന്ത്യ എന്ന് ഖത്തര്‍ എയര്‍വെയ്സ് സി. ഇ. ഓ. അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.കോഴിക്കോട്ടേക്കുള്ള പുതിയ ഫ്ലൈറ്റോടെ ഇന്ത്യയിലേക്ക് പ്രതി വാരം 58 ഫ്ലൈറ്റുകള്‍ ആണ് പറക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. Labels: ഖത്തര്‍, വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, June 10, 2008 ) |
|
ഷാര്‍ജയില്‍ പുകവലി നിരോധനം
ഗള്‍ഫ് രാജ്യങ്ങള്‍ പുകവലി ഉപേക്ഷിക്കുന്നു. ഷാര്‍ജയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിരോധിച്ചു. ബാര്‍ബര്‍ ഷോപ്പുകള്‍, റസ്റ്റോറന്‍റുകള്‍, കഫറ്റീരിയ തുടങ്ങിയ സ്ഥലങ്ങളിലാണ് പുകവലി നിരോധിച്ചിരിക്കുന്നത്.
ജൂണ്‍ ഒന്ന് മുതലാണ് നിരോധനം വരികയെന്ന് ഷാര്‍ജ മുനിസിപ്പിലാറ്റി അറിയിച്ചു. പൊതു സ്ഥലത്ത് പുകവലിക്കുന്ന വ്യക്തിക്ക് 100 ദിര്‍ഹം പിഴ ലഭിക്കും. ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പുകവലിക്കുന്നത് പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിന് 10,000 ദിര്‍ഹമായിരിക്കും പിഴ ശിക്ഷ. ഇതാവര്‍ത്തിച്ചാല്‍ 20,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പുകവലിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ലോക പുകവലി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് പെയിന്‍റിംഗ്, പ്രസംഗ മത്സരങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ നാഷണല്‍ ഹോല്‍ത്ത് അഥോറിറ്റിയുമായി ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഖത്തര്‍ സ്കൗട്ട് ഫെഡറേഷനുമായി സഹകരിച്ച് പുകവലി വിരുദ്ധ ദിവസം ദോഹയില്‍ മാരത്തണ്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റിയിലെ ഭാരവാഹികള്‍ക്ക് പുറമേ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡന്‍റ് ഡോ.അബ്ദുല്‍ റഷീദ്, വൈസ് പ്രസിഡന്‍റ് എം.പി ഹസന്‍കുഞ്ഞി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- ജെ. എസ്.
( Thursday, May 29, 2008 ) |
|
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലാര്‍ ദോഹയില്‍
നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഐക്യമല്ല മുസ്ലീം സമുദായ ഐക്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലാര്‍ ദോഹയില്‍ പറഞ്ഞു. മുസ്ലീം സമുദായത്തിന് ഒരു പ്രശ്നം വരുമ്പോള്‍ ഒന്നിച്ച് നില്‍ക്കുന്നതാണ് ഐക്യം. വിവിധ ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്ന വ്യത്യസ്ത മുസ്ലീം സംഘടനകള്‍ തമ്മിലുള്ള ഐക്യം തികച്ചും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തീവ്രവാദം കൂടി വരുന്നതില്‍ ആശങ്കയുണ്ടെന്നും സമുദായം ഇതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആറാമത് ദോഹ മത സംവാദ സമ്മേളനത്തിനായി ഖത്തറില്‍ എത്തിയതായിരുന്നു കാന്തപുരം.
Labels: ഖത്തര്‍
- ജെ. എസ്.
( Sunday, May 18, 2008 ) |
|
ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ്
സൗദി അറേബ്യയിലേയും ഖത്തറിലേയും പൗരന്മാര്‍ക്ക് ഇരു രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് ഇനി ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയാകും. ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. സൗദി ആഭ്യന്ത്ര മന്ത്രി നായിഫ് രാജകുമാരനും ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ഥാനിയുമാണ് കരാര്‍ ഒപ്പു വച്ചത്. അടുത്ത മാസം 14 മുതല്‍ കരാര്‍ നിലവില്‍ വരുമെന്ന് സൗദി പാസ്പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സാലിം അല്‍ ബുലൈഹിദ് പറഞ്ഞു.
- ജെ. എസ്.
( Sunday, May 18, 2008 ) |
|
ഖത്തറില്‍ വീട്ടു ജോലിക്കാര്‍ക്ക് പുതിയ നിയമം വരുന്നു
ഖത്തറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഗാര്‍ഹിക ജോലിക്കാരെ സംബന്ധിച്ച പുതിയ കരട് നിയമം രാജ്യത്തെ ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
സമിതിയുടെ ശുപാര്‍ശകളോടെ മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ അന്തിമമായി അമീര്‍ അംഗീകാരം നല്‍കുന്നതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക ജോലിക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ചൂഷണവും പുതിയ നിമയത്തിലൂടെ തടയാമെന്നാണ് നിയമ വിദ്ഗ്ധരുടെ അഭിപ്രായം. നിലവില്‍ ഖത്തറിലെ ഈ മേഖലയിലുള്ളവര്‍ക്ക് യാതൊരു നിയമ പരിരക്ഷയും ലഭിക്കുന്നില്ല. തുടര്‍ച്ചയായ പരാതികളെ തുടര്‍ന്ന് ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ ഖത്തറിലേക്ക് വീട്ടുജോലിക്ക് സ്ത്രീകളെ അയയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. Labels: ഖത്തര്‍, തൊഴില്‍ നിയമം
- ജെ. എസ്.
( Wednesday, May 14, 2008 ) |
|
ഖത്തറില്‍ മലയാളിയുടെ കടയില്‍ വന്‍ കവര്‍ച്ച
തൃശൂര്‍ സ്വദേശി അഷ്റഫിന്‍റെ ദോഹയിലുള്ള ഈസ്റ്റേണ്‍ കോള്‍ഡ് സ്റ്റോറിലാണ് ഞായറാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. 15,000 ത്തിലധികം റിയാലിന്‍റെ സാധനങ്ങള്‍ മോഷണം പോയി. നൂറിലധികം മൊബൈല്‍ ഫോണ്‍ റീചാര്‍ച് കൂപ്പണുകള്‍, സിഗരറ്റ്, ഇന്‍റര്‍നെറ്റ് ടെലഫോണ്‍ കാര്‍ഡുകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Labels: കുറ്റകൃത്യം, ഖത്തര്‍
- ജെ. എസ്.
( Thursday, May 08, 2008 ) |
|
ഡോ. യൂസുഫ് ആല്‍ ഖര്‍ദാവി 100 ബുദ്ധി ജീവീകളില്‍ ഒരാള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള 100 ബുദ്ധി ജീവീകളില്‍ ഒരാളായി ഖത്തറിലെ പ്രശസ്ത ഇസ്ലാമിക ചിന്തകന്‍ ഡോ. യൂസുഫ് ആല്‍ ഖര്‍ദാവിയെ തെരഞ്ഞെടുത്തു.
അമേരിക്കയിലെ ഫോറിന്‍ പോളിസി മാഗസിനാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഈ നൂറുപേരില്‍ നിന്ന് വായനക്കാര്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് പേരെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള പണ്ഡിതന്മാരായി തെരഞ്ഞെടുക്കും. ഈ മാസം 15 വരെയാണ് വോട്ടെടുപ്പ്. Labels: ഖത്തര്‍
- ജെ. എസ്.
( Monday, May 05, 2008 ) |
|
പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നത് 12 ലക്ഷം പേര്‍
ഇരുപത് മുതല്‍ അമ്പത് ദശലക്ഷം വരെ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നു. ദോഹ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന അപകടങ്ങള്‍ തടയുന്നതിനുള്ള പ്രഥമ ഗള്‍ഫ് യുവജന സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. പുതിയ നിയമം നടപ്പിലാക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷം ഖത്തറിലുണ്ടാകുന്ന വാഹനാപകടങ്ങള്‍ സംബന്ധിച്ച പ്രബന്ധമവതരിപ്പിച്ച മുഹമ്മദ് അല്‍ ഷമ്മരി എന്ന വിദ്യാര്‍ഥിയാണീ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
റോഡുകളില്‍ ക്യാമറകളും റഡാറുകളും സ്ഥാപിക്കുക വഴി ഖത്തറില്‍ വാഹനാപകടം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ സേനയുടെ ഗതാഗത ബോധവല്‍ക്കരണ വിഭാഗത്തിന്റെ സേവനങ്ങളെ പ്രബന്ധം പ്രശംസിച്ചു. കുവൈത്തിലെ വിദ്യാര്‍ഥി ഹുസൈന്‍ മനാര്‍ അല്‍സുബയി അവതരിപ്പിച്ച പ്രബന്ധത്തില്‍ വാഹന അപകടങ്ങളില്‍പ്പെട്ടു പരിക്കേല്‍ക്കുന്നവരെ രക്ഷപ്പെടുത്താന്‍ അത്യാധുനിക രീതിയിലുള്ള പ്രത്യേക അത്യാഹിത വിഭാഗം ആരംഭിക്കണമെന്നും പ്രത്യേക ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ മെയിന്‍ റോഡുകളില്‍ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അറുപത് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമെയാണിത്. ക്യാമറകളും റഡാറുകളും റോഡുകളില്‍ സ്ഥാപിച്ചത് പൊതുജന ദൃഷ്ടിയില്‍ പെടില്ലെങ്കിലും ഡ്രൈവര്‍മാര്‍ അത് സംബന്ധിച്ച് ജാഗരൂകരായിരിക്കണമെന്ന് ട്രാഫിക് ഡയറക്ടര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി മുന്നറിയിപ്പ് നല്കി. പ്രതിവര്‍ഷം യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് അപകടങ്ങള്‍ തടയുന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു. Labels: അപകടങ്ങള്‍, ഖത്തര്‍, ഗതാഗതം
- ജെ. എസ്.
( Saturday, May 03, 2008 ) |
|
വിലക്കയറ്റം; ഖത്തറില്‍ 2000 ത്തോളം കമ്പനികള്‍ പൂട്ടി
നിര്‍മ്മാണ വസ്തുക്കളുടെ വിലക്കയറ്റം മൂലം ഖത്തറില്‍ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം കോണ്‍ട്രാക്ടിംഗ് കമ്പനികള്‍ പൂട്ടിയതായി ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പുറത്തിറക്കിയ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്റ്റിമേറ്റിനെ കടത്തിവെട്ടുന്ന നിര്‍മ്മാണ ചെലവും അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധനവുമാണ് ഇതിനു കാരണമായി റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ നിര്‍മ്മാണ മേഖലയുടെ മുക്കാല്‍ പങ്കും വന്‍കിട വിദേശ കമ്പനികളുടെ കൈയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഭ്യന്തരോത്പാദനത്തില്‍ 7 ശതമാനം സംഭാവന ചെയ്യുന്ന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Labels: ഖത്തര്‍, സാമ്പത്തികം
- ജെ. എസ്.
( Sunday, April 20, 2008 ) |
|
അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളം സമാപിച്ചു
ദോഹയില്‍ നടന്ന സമാപന സമ്മേളനം ഖത്തര്‍ തൊഴില്‍ വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ ഹസന്‍ അല്‍ ദൊസരി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ചിത്രകാരന്‍ എം.എഫ്ഹുസൈന്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കേരളത്തില്‍ നിന്ന് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആധുനിക ഖത്തറിന്‍റെ വളര്‍ച്ചയില്‍ മലയാളികളുടെ പങ്ക് വളരെ സ്തുത്യര്‍ഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. സുല്‍ത്താന്‍ ഹസന്‍ ദൊസരി പറഞ്ഞു.
- ജെ. എസ്.
( Sunday, April 13, 2008 ) |
ദോഹ: ഗാസയിലെ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് അടിയന്തര ഉച്ചകോടിക്ക് ദോഹ ഷെറാട്ടണ്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ തുടക്കമായി. എല്ലാ തടസങ്ങളേയും അവഗണിച്ച് ഗാസയിലെ പീഢനം അനുഭവിക്കുന്ന ലക്ഷങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്തേ പറ്റൂ എന്ന ഖത്തര്‍ നേതൃത്വത്തിന്റെ ഇച്ഛാ ശക്തിയുടെ വിജയം കൂടിയായി ഗാസ ഉച്ചകോടി എന്നറിയപ്പെടുന്ന ഈ സമ്മേളനം. ഒരു വിഭാഗം അറബ് രാജ്യങ്ങള്‍ ബഹിഷ്കരി ച്ചെങ്കിലും ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദിന്റേയും ഹമാസ് പൊളിറ്റ് ബ്യൂറോ മേധാവി ഖാലിദ് അല്‍മിഷ് അലിന്റേയും സാന്നിധ്യം ദോഹ ഉച്ചകോടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.
ഖത്തര്‍ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്നു. ദേശീയ ദിന ആഘോഷത്തിനായി രാജ്യം ഒരുങ്ങി കഴിഞ്ഞു. റോഡുകളും കെട്ടിടങ്ങളുമെല്ലാം ദേശീയ പതാകകള്‍ കൊണ്ടും ദീപങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഖത്തര്‍ സ്ഥാപകനായ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനി അധികാരത്തില്‍ ഏറിയ ദിനമായ ഡിസംബര്‍ 18 ആണ് ഖത്തര്‍ ദേശീയ ദിനമായി ആചരിക്കുന്നത്. ആഘോഷത്തിന്‍റെ ഭാഗമായി വിവിധ പരിപാടികളാണ് ദോഹ കോര്‍ണീഷില്‍ അരങ്ങേറുന്നത്. രാവിലെ 9.30 ന് തുടങ്ങുന്ന ആഘോഷങ്ങള്‍ രാത്രി 9.30 വരെ നീളും. ദേശീയ ദിനം പ്രമാണിച്ച് ഖത്തറില്‍ ഇന്ന് അവധിയാണ്








0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്