|
ചൈന ഭീകരതക്കൊപ്പം; യു.എന്‍. ല്‍ ഇന്ത്യ കുഴയുന്നു
ഭീകര സംഘടനയായ ജമാ അത്ത്-ഉദ്-ദാവ യെ നിരോധിക്കാനുള്ള യു.എന്‍ നീക്കങ്ങളില്‍ ചൈന ഇടയുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പല തവണ ഇതിനായി ശ്രമിച്ചു എങ്കിലും ചൈന ഇതിനെ എതിര്‍ക്കുക ആയിരുന്നു. ഇതോടെ ഭീകരതക്കെതിരെ ഉള്ള ഇന്ത്യയുടെ സമാധാന പരമായ നീക്കങ്ങള്‍ കൂടുതല്‍ പ്രയാസങ്ങളിലേക്ക് നീങ്ങുകയാണ്. ഇത് മൂന്നാം തവണ ആണ് സംഘടനക്ക് അനുകൂലമായി ചൈന മുമ്പോട്ട് വരുന്നത്. മുംബൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനയെ നിരോധിക്കാനും അതിന്റെ ആസ്തികള്‍ മരവിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Labels: mumbai, അന്താരാഷ്ട്രം, തീവ്രവാദം, മുംബൈ
- Anonymous
( Thursday, December 11, 2008 ) |
|
പാക്കിസ്ഥാന്റെ പങ്ക്: ഐക്യരാഷ്ട്ര സംഘടനയെ അറിയിക്കണം - കാരാട്ട്
മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന് എതിരെയുള്ള തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സംഘടനക്ക് മുമ്പില്‍ വെക്കണമെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയോടുള്ള ഇന്ത്യയുടെ വിധേയത്വം ഇക്കാര്യത്തിലും വെളിവാകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടേണ്ടതില്ല. മറിച്ച് യു.എന്‍ ന്റെ സുരക്ഷാ വിഭാഗത്തെ സമീപിക്കുകയും എല്ലാ തെളിവുകളും സമര്‍പ്പിക്കുകയും വേണം - കാരാട്ട് വ്യക്തമാക്കി.
Labels: blast, mumbai, അന്താരാഷ്ട്രം, ഇന്ത്യ, വിനോദം, സ്ഫോടനം
- Anonymous
( Sunday, December 07, 2008 ) |
|
മുംബൈ: കണ്ണികള്‍ രാജ്യത്തിനകത്തും പുറത്തും
മുംബൈ ദുരന്തത്തിനു പിന്നില്‍ രാജ്യത്തിനു പുറത്തു നിന്നുള്ളവര്‍ മാത്രമല്ലെന്ന് സൂചനകള്‍. പിടിയിലായ ഭീകരന്‍ അജ്മലില്‍ നിന്നും അന്വേഷണ സംഘത്തിനു ലഭിച്ച തെളിവുകള്‍ പ്രകാരം ആക്രമണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി 2007 ജൂണില്‍ രണ്ട് വിദേശികള്‍ ഇന്ത്യയില്‍ എത്തിയിരുന്നു എന്നും അവര്‍ക്ക് ചില തദ്ദേശവാസികളുടെ സഹായം ലഭിച്ചിരുന്നതായും വ്യക്തമായി. അല്‍ ഖായിദ ബാലിയില്‍ നടത്തിയ ആക്രമണത്തിന്റെ സൂത്ര ധാരനായിരുന്നു മുംബൈ സ്ഫോടനത്തിനും രൂപരേഖ തയ്യാറാക്കിയത്‍.കഴിഞ്ഞ ജൂലായില്‍ പാക്കിസ്ഥാനില്‍ നടത്തിയ ചാവേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്ത 40 അംഗ സംഘത്തിലെ 15 ഭീകരരാണത്രേ ആക്രമണം അഴിച്ചു വിട്ടത്. സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതിനായി മുംബൈയില്‍ വിവിധ സ്ഥലങ്ങളിലായി താമസിച്ചു വന്ന ഇവര്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും വ്യക്തമായി. ഇതെക്കുറിച്ചെല്ലാം ചില മുന്നറിയിപ്പുകള്‍ പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിട്ടും കാര്യമായ അന്വേഷണങ്ങള്‍ നടന്നില്ലെന്ന പ്രതിഷേധം പരക്കെ ഉയരുന്നുണ്ട്.
- Anonymous
( Wednesday, December 03, 2008 ) |






0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്