|
വിലക്കയറ്റം തടയാന്‍ ഹരജിയുമായി യേശുദാസ് കോടതിയില്‍
ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയര്‍ന്ന് സാധാരണക്കാരന് അപ്രാപ്യം ആയതിന് എതിരെ ഗാന ഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസ് കോടതിയിലെത്തി. ഇന്നലെ കേരള ഹൈക്കോടതിയില്‍ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എസ്. ആര്‍. ബന്നുര്‍മത്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ഫയലില്‍ സ്വീകരിക്കുകയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്കും പരാതിയിന്മേല്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ച് ഉയര്‍ന്ന് പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ താഴേക്കിടയില്‍ ഉള്ളവര്‍ക്കും അപ്രാപ്യമാ യിരിക്കുകയാണ് എന്ന് പരാതിയില്‍ ചൂണ്ടി ക്കാണിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകള്‍, സൌജന്യമായോ കുറഞ്ഞ നിരക്കിലോ ഇവര്‍ക്ക് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിന് ഉള്ളപ്പോഴാണ് താങ്ങാനാവാത്ത വിലയ്ക്ക് ക്യാന്‍സര്‍, ഹൃദ്‌രോഗം, കിഡ്നി രോഗങ്ങള്‍ എന്നിവയാല്‍ ഉഴലുന്ന പാവപ്പെട്ടവര്‍ക്ക് വന്‍ നിരക്കില്‍ ഈ മരുന്നുകള്‍ വിറ്റ് മരുന്ന് കമ്പനികള്‍ കൊള്ള ലാഭം കൊയ്യുന്നത് എന്ന് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള പരാതിയില്‍ ആരോപിക്കുന്നു. ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന ജനപക്ഷം എന്ന സന്നദ്ധ സംഘടനയും യേശുദാസും സംയുക്തമായാണ് മരുന്ന് വിലകള്‍ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. Labels: ആരോഗ്യം, കോടതി, സന്നദ്ധ സേവനം
- ജെ. എസ്.
( Tuesday, January 19, 2010 ) |
|
കളിപ്പാട്ടങ്ങളില്‍ വിഷാംശമെന്ന് പഠന റിപ്പോര്‍ട്ട്
പുറംമോടി കണ്ട് കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി ക്കൊടുക്കുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക. സന്തോഷത്തോടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒരു പക്ഷെ അവര്‍ക്ക് സമ്മാനിക്കുക ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങള്‍ ആയേക്കാം.
കുട്ടികള്‍ക്ക് ആസ്മ, ശ്വാസ കോശ രോഗങ്ങള്‍ തുടങ്ങിയവക്ക് സാധ്യത കൂടുതലുള്ള വിഷാംശം അടങ്ങിയ കളിപ്പാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മന്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. കളിപ്പാട്ടങ്ങളില്‍ നിര്‍മ്മാണാ വസ്ഥയില്‍ ഉപയോഗിക്കുന്ന വിഷാംശം അടങ്ങിയ ചില വസ്തുക്കള്‍ അപകട കാരിക ളാണത്രെ. പഠനത്തിനായി ഉപയോഗി ച്ചവയില്‍ 45 ശതമാനത്തിലും ഇത്തരം അപകട കരമായ വിഷ വസ്തുക്കള്‍ ഉപയോഗി ച്ചതായി വ്യക്തമായി. ചൈനയില്‍ നിന്നും വരുന്ന കളിപ്പാട്ട ങ്ങളിലാണ് ഇത് വളരെ കൂടുതലായി അടങ്ങി യിരിക്കു ന്നതെന്നും കണ്ടെത്തി യിട്ടുണ്ട്. കളിപ്പാട്ട ങ്ങളുടെ വിലക്കുറവും പളപളപ്പും കണ്ട് ഇനി കളിപ്പാട്ട ക്കടകളില്‍ കയറുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതാണ്. - എസ്. കുമാര്‍ Labels: ആരോഗ്യം, കുട്ടികള്‍
- ജെ. എസ്.
( Friday, January 15, 2010 ) |
|
52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം
ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും. - നാരായണന്‍ വെളിയന്‍കോട്, ദുബായ് Kerala celebrates New Year with record alcohol consumption
- ജെ. എസ്.
( Saturday, January 02, 2010 ) |
|
ശൈത്യം എത്തിയതോടെ പന്നി പനി പകര്‍ച്ച വര്‍ദ്ധിച്ചു
ഉത്തരേന്ത്യയിലെ ശൈത്യം പന്നി പനി വൈറസിന്റെ പകര്‍ച്ചാ ശേഷി വര്‍ദ്ധിപ്പിച്ചതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും പന്നി പനി ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് അനുഭവപ്പെട്ടു. ഡിസംബറില്‍ ഇവിടങ്ങളില്‍ പന്നി പനി മൂലം 38 പേര്‍ മരണമടഞ്ഞു. തണുപ്പ് വയറസിന്റെ പകരുവാനുള്ള ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ചണ്ടിഗഡില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ അറിയിക്കുന്നു. നാളിതുവരെ 48 പേരാണ് ചണ്ടിഗഡില്‍ പന്നി പനി മൂലം മരണമടഞ്ഞിട്ടുള്ളത്. ഇതില്‍ 14 പേര്‍ കഴിഞ്ഞ ആഴ്‌ച്ചയിലാണ് മരിച്ചത്. ആവശ്യത്തിന് മരുന്ന് സ്റ്റോക്കുള്ളത് കൊണ്ട് ഭയപ്പെടാനില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. എന്നാല്‍ പനി ബാധിച്ചവര്‍ വളരെ വൈകിയാണ് ചികിത്സ തേടി എത്തുന്നത്. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനെതിരെ വ്യാപകമായ ബോധ വല്‍ക്കരണം നടത്തുന്നുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയില്‍ സഹായം തേടണം എന്ന് ഇവര്‍ അറിയിച്ചു. Labels: ആരോഗ്യം
- ജെ. എസ്.
( Monday, December 28, 2009 ) |
|
പ്രമേഹം പൂര്‍ണ്ണമായി സുഖപ്പെടുത്താം
ലോക ജന സംഖ്യയില്‍ 18 കോടി പേര്‍ക്ക് പ്രമേഹം ഉണ്ട് എന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്. ഇത് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും എന്നും കണക്കാക്കപ്പെടുന്നു. യു.എ.ഇ. യില്‍ നാലു പേരില്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ട് എന്ന് ഇമ്പീരിയല്‍ കോളജ് ലണ്ടന്‍ ഡയബിറ്റിസ് സെന്റര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. നവംബര്‍ 14ന് ലോക പ്രമേഹ ദിനമായി ആചരിക്കു ന്നതിന്റെ ഭാഗമായി അബുദാബിയിലെ യാസ് ദ്വീപില്‍ നവമ്പര്‍ 20ന് Walk UAE 2009 എന്ന പേരില്‍ പ്രമേഹ ബോധ വല്‍ക്കരണ നടത്തം സംഘടിപ്പിക്കുന്നു. ദിവസേന 30 മിനിറ്റ് നടക്കുന്നത് പ്രമേഹ രോഗം വരുന്നത് തടയുകയും രോഗം ഉള്ളവര്‍ക്ക് അത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകരം ആവും എന്നതിന്റെ അടിസ്ഥാന ത്തിലാണ് പ്രമേഹ ബോധവ ല്‍ക്കരണം നടത്തം സംഘടിപ്പി ക്കുന്നത്. എന്നാല്‍ പ്രമേഹ നിയന്ത്രണത്തിനും ചികിത്സയ്ക്കും ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പക്കല്‍ ഉള്ള അറിവ് പരിമിതമാണ്. പ്രമേഹം ചികിത്സിച്ചു ഭേദമാക്കാന്‍ വൈദ്യ ശാസ്ത്രത്തിനു കഴിയില്ലെങ്കിലും കൃത്രിമമായി ഇന്‍സുലിന്‍ ശരീരത്തില്‍ കുത്തി വെച്ചു ഇതിനെ നിയന്ത്രിക്കുകയാണ് ചെയ്തു പോരുന്നത്. എന്നാല്‍ ഭാരതത്തിന്റെ അമൂല്യമായ പരമ്പരാഗത വിജ്ഞാന സമ്പത്തില്‍ നിന്നും ഋഷി പാരമ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന യോഗ പ്രാണായാമ രീതികളിലൂടെ പ്രമേഹം പൂര്‍ണ്ണമായി ഇല്ലാതാ ക്കുവാനുള്ള പുതിയ പ്രതീക്ഷയുമായി ഒരു സംഘം ഇന്ത്യയില്‍ നിന്നും യു.എ.ഇ. യില്‍ എത്തി ചേര്‍ന്നത് ഈ ആഴ്‌ച്ച തന്നെ എന്നത് യു.എ.ഇ. നിവാസികള്‍ക്ക് ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തിനുള്ള ഒരു പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ![]() പ്രമേഹം പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന കായ കല്‍പ്പ ക്രിയ സംവിധാനം ചെയ്ത ഗുരുജി ഋഷി പ്രഭാകര്‍ ഋഷി വര്യനായ ഗുരുജി ഋഷി പ്രഭാകര്‍ ആണ് ബാംഗ്‌ളൂരില്‍ നിന്നും എത്തിയ ഈ സംഘത്തെ നയിക്കുന്നത്. ഒട്ടാവ സര്‍വ്വകലാ ശാലയില്‍ നിന്നും എയറോ നോട്ടിക്കല്‍ എഞ്ചിനി യറിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദവും, കാനഡയിലെ ഒന്‍ട്ടാറിയോ സര്‍വ്വകലാ ശാലയില്‍ നിന്നും എം. ബി. എ. ബിരുദവും നേടിയ ഇദ്ദേഹം, ഒരു എഞ്ചിനിയറും, ശാസ്ത്രജ്ഞനുമായി സേവനം അനുഷ്ഠിക്കുന്ന തിനിടയിലാണ് യോഗ ചര്യയില്‍ ആകൃഷ്ടനായി യോഗ ചികിത്സാ വിധികളില്‍ ഗവേഷണം തുടങ്ങിയത്. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ആ സപര്യ ഇന്നും തുടരുന്നു. ![]() പരിശീലന ക്യാമ്പില്‍ നിന്നുള്ള ദൃശ്യം യോഗ പ്രാണായാമങ്ങളില്‍ അധിഷ്ഠിതമായ വ്യായാമ മുറകളും, ഭക്ഷണ രീതിയും ക്രമപ്പെടുത്തി, അദ്ദേഹം സംവിധാനം ചെയ്ത സിദ്ധ സമാധി യോഗ പ്രസ്ഥാനം ഇന്ന് ലോകം എമ്പാടുമുള്ള അസംഖ്യം പേരെ ആരോഗ്യ പൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുന്നതിന് സഹായിക്കുന്നു. തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ പാലിക്കുവാന്‍ സാധ്യമായ രീതിയില്‍ ചിട്ടപ്പെടുത്തി എന്നതാണ്, ഈ പദ്ധതി ഇത്രയേറെ ജനപ്രിയം ആകുവാന്‍ സഹായിച്ചത്. ![]() മനസ്സിന് ഉല്ലാസവും, സന്തോഷവും, ശാന്തതയും നല്‍കുന്ന പരിശീലനം സ്വയം ഒരു എഞ്ചിനിയറും, ശാസ്ത്രജ്ഞനും, മാനേജ്മെന്റ് വിദഗ്ദ്ധനും എല്ലാം ആയിരുന്ന ഗുരുജിക്ക്, ഇന്നത്തെ ലോകത്തിന്റെ ചടുല സ്വഭാവത്തിന് യോജിച്ച രീതിയില്‍, യോഗ വിദ്യകള്‍ സംവിധാനം ചെയ്യുവാനും, അത് ഒരു ജീവിത രീതിയായി, ലോക നന്മയ്ക്കായി പ്രദാനം ചെയ്യുവാനും കഴിഞ്ഞു എന്നത് രോഗത്താലും, മാനസിക സമ്മര്‍ദ്ദങ്ങളാലും കഷ്ടപ്പെടു ന്നവര്‍ക്ക് അനുഗ്രഹമായി. ![]() ആരോഗ്യ ദായകമായ ഭക്ഷണ ക്രമം ബാംഗ്‌ളൂരില്‍ സ്ഥാപിച്ച ഗുരുകുലത്തോട് അനുബന്ധിച്ച് ഒരു അര്‍ബുദ ഗവേഷണ കേന്ദ്രവും, അര്‍ബുദ പുനരധിവാസ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. 90 ശതമാനം അര്‍ബുദങ്ങളും പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാം എന്നാണ് ഇവിടെ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത് എന്ന് ഗുരുജി അറിയിച്ചു. നവംബര്‍ 10 മുതല്‍ 15 വരെ ദുബായില്‍ വെച്ചു നടന്ന യോഗ പരിശീലന ക്യാമ്പില്‍ “കായ കല്‍പ്പ ക്രിയ” എന്ന പുതിയ പദ്ധതി ഗുരുജി പരിചയപ്പെടുത്തി. പ്രമേഹം, രക്ത സമ്മര്‍ദ്ദം, വാതം, ആസ്ത്‌മ എന്നിങ്ങനെയുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായി മാറ്റാന്‍ ഈ ക്രിയക്ക് കഴിയും എന്ന് ഗുരുജി പറഞ്ഞു. ഹൃദയ സംബന്ധിയായ രോഗങ്ങളും ഈ പദ്ധതി പരിശീലിക്കുന്നത് വഴി ഇല്ലാതാക്കാന്‍ കഴിയും. 90 ശതമാനം അര്‍ബുദവും ഇതിലൂടെ സൌഖ്യം പ്രാപിക്കും. പ്രാണന്റെ അളവ് കുറയുന്നതാണ് ശരീരം രോഗ ഗ്രസ്തമാകുവാനുള്ള കാരണം. ശരീരത്തിലെ പ്രാണന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് യോഗ പ്രാണായാമങ്ങള്‍ കൊണ്ട് സാധിക്കുന്നത് എന്നതിനാല്‍, ഏത് രോഗാവസ്ഥ യേയും മാറ്റുവാനും ശരീരത്തെ അരോഗാവ സ്ഥയിലേക്ക് തിരികെ കൊണ്ടു വരുവാനും കഴിയും. ഇപ്പോള്‍ യു.എ.ഇ. യില്‍ സന്ദര്‍ശനം നടത്തുന്ന ഗുരുജി ഋഷി പ്രഭാകര്‍, നവംബര്‍ 21 വരെ യു.എ.ഇ. യില്‍ ഉണ്ടായിരിക്കും. ദുബായിലെ സത്‌വ യിലെ സിദ്ധ സമാധി യോഗ കേന്ദ്രത്തില്‍ (ഫോണ്‍ : 04 3446618) ബന്ധപ്പെട്ടാല്‍ ഗുരുജിയെ കാണുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും സാധിക്കും. Complete cure for diabetes, asthma, ulcers, heart and kidney diseases, high and low blood pressure, arthritis and cancer - A lifestyle of hope by Guruji Rishi Prabhakar with Kaya Kalpa Kriya and Sidha Samadhi Yoga Labels: ആരോഗ്യം
- ജെ. എസ്.
( Tuesday, November 17, 2009 ) |
|
പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ രോഗി ആശുപത്രിയില്‍ പ്രവേശിക്കാന്‍ ആവാതെ മരിച്ചു
ചണ്ടിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ആശുപത്രിയില്‍ ചികിത്സയ്ക്ക് അത്യാസന്ന നിലയില്‍ കൊണ്ടു വന്ന ഒരു രോഗിയെ, ആശുപത്രിയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് രോഗി ചികിത്സ ലഭിക്കാതെ മരിച്ചു. കിഡ്നി രോഗമുള്ള 32 കാരനായ സുമിത് പ്രകാശ് വര്‍മ്മയ്ക്കാണ് ഈ ദുര്യോഗം ഉണ്ടായത്. ആശുപത്രിയിലെ പുതിയ ഹൃദ്‌രോഗ ചികിത്സാ കേന്ദ്രം ഉല്‍ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്. രോഗിയെയും കൊണ്ടു വന്ന വാഹനം പ്രധാന ഗേറ്റില്‍ കൂടി അകത്തു കടക്കാന്‍ പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. വേറൊരു ഗേറ്റിലൂടെ അകത്തേയ്ക്ക് പോവാന്‍ ആയിരുന്നു ഇവരുടെ നിര്‍ദ്ദേശം. എന്നാല്‍ രണ്ടാമത്തെ ഗേറ്റില്‍ നിന്നും മൂന്നാമത്തെ ഗേറ്റിലേക്കും, അവിടെ നിന്നും വീണ്ടും ആദ്യത്തെ ഗേറ്റിലേക്കും വാഹനം തിരിച്ചു വിട്ടു. അപ്പോഴേക്കും ഏറെ വൈകുകയും ഇത് മൂലം രോഗി മരണമടയുകയുമായിരുന്നു. രോഗി വന്നത് ആംബുലന്‍സില്‍ അല്ലാഞ്ഞതിനാല്‍ രോഗത്തിന്റെ ഗൌരവം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായില്ല എന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതേ പറ്റിയുള്ള വിശദീകരണം.
- ജെ. എസ്.
( Tuesday, November 03, 2009 ) |
|
മരുന്നുകള്‍ക്ക് നിയന്ത്രണം - ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് ശരിയല്ലെന്ന് ഡോക്ടര്‍മാര്‍
വേദന സംഹാരികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് മൂലം ഇന്ത്യയില്‍ രോഗികള്‍ വേദന തിന്നു കഴിയുകയാണ് എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് കേരളത്തിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട പല ക്യാന്‍സര്‍ സെന്ററുകളിലും രോഗികള്‍ക്ക് മോര്‍ഫിന്‍ നല്‍കുന്നില്ല എന്നും ഇവിടങ്ങളില്‍ ഇത് നല്‍കാന്‍ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാര്‍ ഇല്ലാത്തതും, മരുന്നുകളുടെ നിയന്ത്രണവും, ലഭ്യത ഇല്ലായ്മയുമാണ് ഇതിന്റെ കാരണം എന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഇന്നലെ ദില്ലിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ മരുന്നുകള്‍ ആവശ്യത്തിനു ലഭ്യമാണ് എന്നാണ് കേരളത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്ററുകളിലെ ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ മോര്‍ഫിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത് ആവശ്യമാണ് എന്നതിനാല്‍, ടെര്‍മിനല്‍ സ്റ്റേജില്‍ ഉള്ള രോഗികള്‍ക്കും, കഠിന വേദന അനുഭവിക്കുന്ന രോഗികള്‍ക്കും മാത്രമേ ഇത് നല്‍കുകയുള്ളൂ. ചെറിയ വേദന മാത്രമുള്ള രോഗികള്‍ക്ക് മോര്‍ഫിന്‍ നല്‍കുന്ന പക്ഷം അവര്‍ ഇതിന് അടിമപ്പെടാന്‍ സാധ്യത് ഉള്ളതിനാലാണ് നല്‍കാത്തത്. എന്നാല്‍ തങ്ങളുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വേദന സംഹാരികള്‍ നല്‍കാന്‍ സര്‍ക്കാര്‍ വക നിയന്ത്രണം ഒന്നും നിലവിലില്ല എന്ന് ഇവര്‍ വ്യക്തമാക്കി. മോര്‍ഫിന്‍ ഉണ്ടാക്കുന്നതിന് ആവശ്യമായ ഓപിയം (കറുപ്പ്) നിയമാനുസൃതമായി ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇതിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നത് കൊണ്ടാണ് ഇന്ത്യയിലെ ആയിരക്കണക്കിന് ആളുകള്‍ അനാവശ്യമായി വേദന അനുഭവിക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ട് ആരോപിക്കുന്നു. വേദനയുടെ ചികിത്സ ഒരു മനുഷ്യാവകാശമാണ്. മോര്‍ഫിന്‍ അടക്കമുള്ള അവശ്യ മരുന്നുകള്‍ ലഭ്യമാക്കുകയും ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുകയും ചെയ്യുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. പ്രശ്നത്തിന്റെ കാഠിന്യവും ആധിക്യവും, എളുപ്പമായ പരിഹാരവും കണക്കിലെടുക്കുമ്പോള്‍ ക്യാന്‍സര്‍ ആശുപത്രികളില്‍ വേദന ചികിത്സിക്കാതിരിക്കുന്നത് ക്രൂരമായ പീഡനവും മനുഷ്യത്വമില്ലായ്മയുമാണ്. വേദന ചികിത്സയുടെ നിഷേധം വഴി ഇന്ത്യന്‍ സര്‍ക്കാര്‍ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കുന്നത് എന്നും ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. Restrictive Regulations Condemn Hundreds of Thousands to Unbearable Suffering in India says Human Rights Watch Labels: ആരോഗ്യം
- ജെ. എസ്.
( Thursday, October 29, 2009 ) |
|
തുപ്പിയാല്‍ പിഴ 1000 രൂപ
പൂനെ : പന്നി പനി ബാധ ഏറ്റവും അധികം ബാധിച്ചിരിക്കുന്ന ഇന്ത്യന്‍ നഗരമായ പൂനെയില്‍ പൊതു ജന ആരോഗ്യം കണക്കിലെടുത്ത് നഗര സഭ പൊതു സ്ഥലത്ത് തുപ്പുന്നവര്‍ക്കുള്ള പിഴ ശിക്ഷയില്‍ വര്‍ധനവ് വരുത്തി. ഇരുപത്തിയഞ്ച് രൂപയായിരുന്ന പിഴ കുത്തനെ ഉയര്‍ത്തി ആയിരം രൂപയാക്കി. പന്നി പനിയുടെ വയറസിന് തുപ്പലില്‍ ഒന്‍പത് മണിക്കൂര്‍ വരെ ജീവനോടെ നിലനില്‍ക്കാനാവും എന്നത് കൊണ്ടാണ് ഇത്തരം ഒരു നടപടി എന്ന് കോര്‍പ്പൊറെയ്ഷന്‍ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ പ്രത്യേക സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.
Labels: ആരോഗ്യം
- ജെ. എസ്.
( Wednesday, October 07, 2009 ) |
|
പന്നിപ്പനി - ഇന്ത്യയില്‍ അഞ്ചു പേര്‍ കൂടി മരിച്ചു
ഡല്‍ഹി : അഞ്ചു പന്നി പനി മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് പന്നിപ്പനി മൂലം മരണമട ഞ്ഞവരുടെ എണ്ണം 340 ആയി. മഹാരാഷ്ട്രയില്‍ മൂന്നും, ഗുജറാത്തിലും കര്‍ണ്ണാടകയിലും ഒരോ ആളും വീതമാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങള്‍ കൂടി നടന്നെങ്കിലും മരണ കാരണം പന്നിപ്പനി യാണെന്ന് ഇതു വരെ സ്ഥിരീകരി ക്കപ്പെട്ടിട്ടില്ല. 197 പുതിയ് പന്നിപ്പനി ബാധകള്‍ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 10,730 ആയി. പുതുതായി പന്നിപ്പനി ബാധിച്ചവരില്‍ 61 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്നും 22 പേര്‍ക്ക് പുതിയതായി പന്നിപ്പനി ബാധ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടു.
Labels: ആരോഗ്യം
- ജെ. എസ്.
( Saturday, October 03, 2009 ) |
|
എയ്‌ഡ്‌സിനു വാക്സിനുമായി തായ്‌ലന്‍ഡ്
എയ്ഡ്സ് വയറസിനെ പ്രതിരോധിക്കുവാന്‍ കെല്‍പ്പുള്ള പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തിയതായി തായ്‌ലന്‍ഡിലെ ഗവേഷകര്‍ അറിയിച്ചു. തുടര്‍ച്ചയായി ഈ രംഗത്തു ഗവേഷകര്‍ നേരിട്ടു കൊണ്ടിരുന്ന പരാജയം മൂലം എയ്ഡ്സിന് എതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടു പിടിക്കുക എന്നത് അസാധ്യമാണ് എന്ന് ലോകം ആശങ്കപ്പെടുന്നതിനിടയിലാണ് പ്രത്യാശ പരത്തുന്ന ഈ കണ്ടുപിടുത്തം. അമേരിക്കന്‍ സൈന്യത്തിന്റെ സാമ്പത്തിക സഹായത്തോടെ തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം നടത്തിയ പരീക്ഷണങ്ങളാണ് ഫലം കണ്ടതായി പറയപ്പെടുന്നത്. പതിനാറായിരം പേരാണ് ഈ ഗവേഷണത്തിന്റെ ഭാഗമാവാന്‍ സന്നദ്ധരായി മുന്‍പോട്ട് വന്നത്. ഇവരില്‍ നടന്ന പരീക്ഷണങ്ങളില്‍ ഈ പ്രതിരോധ കുത്തിവെപ്പ് എച്.ഐ.വി. വയറസ് ബാധയെ 31 ശതമാനം തടയുന്നതായാണ് കണ്ടെത്തിയത്. തായ്‌ലന്‍ഡില്‍ കണ്ടു വരുന്ന തരം വയറസിലാണ് ഈ പരീക്ഷണം നടത്തിയത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വ്യത്യസ്ത വയറസുകളില്‍ ഇത് ഫലപ്രദമാകുമോ എന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. ലോകമെമ്പാടും പ്രതിദിനം 7,500 ആളുകളെ എച്.ഐ.വി. വയറസ് ബാധിക്കുന്നു എന്നാണ് കണക്ക്. ഇരുപത് ലക്ഷം പേര്‍ 2007ല്‍ എയ്ഡ്സ് മൂലം മരണമടഞ്ഞു എന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു. ഇതു കൊണ്ടു തന്നെ, അല്‍പ്പമെങ്കിലും ഫലപ്രദമായ ഒരു പ്രതിരോധ ചികിത്സയ്ക്ക് പോലും വമ്പിച്ച ഗുണ ഫലങ്ങളാണ് ഉണ്ടാക്കുവാന്‍ കഴിയുക. Thailand develops HIV Vaccine Labels: ആരോഗ്യം
- ജെ. എസ്.
( Friday, September 25, 2009 ) |
|
അല്‍ഷിമേര്‍സ് രോഗം നിങ്ങളെ കാത്തിരിക്കുന്നു
ഇന്ന് ലോക അല്‍ഷിമേര്‍സ് ദിനം. മനുഷ്യരെ മറവിയുടെ വലിയ കയങ്ങളിലെയ്ക്ക് മെല്ലെ കൊണ്ടു പോകുന്ന രോഗാവസ്ഥ. അല്‍ഷിമേര്‍സ് രോഗികളുടെ എണ്ണം ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ പ്രതിദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.ലോകമെമ്പാടും ഉള്ള 35 ലക്ഷത്തോളം ആളുകള്‍ 2010 ഓടെ അല്‍ഷിമേര്‍സ് (Alzheimer's) രോഗത്തിന്റെ പിടിയില്‍ ആയേക്കും. അല്‍ഷിമേര്‍സോ അതിനോട് അനുബന്ധിച്ച മേധാക്ഷയമോ (demensia) ബാധിക്കുന്ന ഈ ആളുകള്‍ക്ക് മതിയായ ചികില്‍സകള്‍ ഒന്നും കിട്ടാനും സാധ്യത ഇല്ല തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്തു വന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ആകും ഇതില്‍ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുക എന്നും അല്‍ഷിമേര്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന വിവിധ അല്‍ഷിമേര്‍സ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ അന്താരാഷ്ട്ര സംഘടന ആണ്. അല്‍ഷിമേര്‍സ് രോഗത്തെ തിരിച്ചറിയാനുള്ള പരിശോധനകള്‍ മിക്ക രാജ്യങ്ങളിലും ഇല്ലാത്തതാണ് ഇതിന് കാരണം ആയി ചൂണ്ടി കാണിക്കുന്നത്. സമീപ കാലത്തായി ഡിമെന്‍ഷിയ രോഗികളുടെ എണ്ണം ക്രമാതീതം ആയി വര്‍ധിക്കുക ആണെന്ന് ഈ റിപ്പോര്‍ട്ടും ഇതിന് മുന്‍പില്‍ നടന്ന മറ്റു പഠനങ്ങളും സൂചിപ്പിക്കുന്നു. 2030 ഓടെ 35.6 ലക്ഷം ആളുകള്‍ ഡിമെന്‍ഷിയ എന്ന രോഗാവസ്ഥ യുമായി ജീവിക്കും എന്നും ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2030 ഓടെ ഇത് രണ്ടിരട്ടിയായി (65.7 ലക്ഷം) ആയി മാറും, 2050 ഓടെ 115.4 ലക്ഷവും. വളരെ ചുരുക്കം ചില പ്രതിവിധികള്‍ മാത്രമേ അല്‍ഷിമേര്‍സിന് ഉള്ളു. അല്‍ഷിമേര്‍സിന് ഏറ്റവും കൂടുതല്‍ കാരണം മേധാക്ഷയം എന്ന അവസ്ഥ ആണ്. "vascular demensia" പോലുള്ള അവസ്ഥ വരുന്നത് തലച്ചോറിലെ രക്തക്കുഴലുകള്‍ അടഞ്ഞ് പോകുമ്പോഴാണ്. മരുന്നുകള്‍ക്ക് ഇതിനോട് അനുബന്ധിച്ച ചില ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ കഴിയും. എന്നാല്‍ കാലക്രമേണ ഈ രോഗികള്‍ക്ക് അവരുടെ ഓര്‍മ്മ ശക്തിയും ദിശ മനസ്സിലാക്കുള്ള കഴിവും നഷ്ടമാകും. ചുറ്റുപാടുകളെ മനസ്സിലാക്കാനും സ്വയം തിരിച്ചറിയാനുള്ള കഴിവുകളും പതുക്കെ നഷ്ടമാകും. ഈ അവസ്ഥകള്‍ക്ക് മതിയായ ചികിത്സ ഇതു വരെ ആധുനിക വൈദ്യ ലോകം കണ്ട് പിടിച്ചിട്ടില്ല.Labels: അല്‍ഷിമേര്‍സ്, ആരോഗ്യം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Monday, September 21, 2009 ) |
|
പന്നി പനി - യു.എ.ഇ. ജാഗ്രതയില്‍
പന്നി പനി മരണങ്ങള്‍ ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടു കൊണ്ടിരിക്കവെ യു.എ.ഇ. യിലെ പല വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളും കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഷാര്‍ജയിലെ ഒരു വിദ്യാലയത്തില്‍ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫ്ലൂ ബാധിച്ചതിനെ തുടര്‍ന്ന് വിദ്യാലയം അടച്ചിട്ടു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നത് സാധാരണ സംഭവമാണ് എന്ന് സ്ക്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. പല വിദ്യാലയങ്ങളിലും, ക്ലാസ്സില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഇവരെ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറ്റി പ്രത്യേക മുറിയിലേക്ക് അയയ്ക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മാതാ പിതാക്കളെ ഉടന്‍ തന്നെ വിവരം അറിയിച്ച് എത്രയും വേഗം ഇവരെ വീട്ടിലേക്ക് തിരിച്ചയക്കാനും അധികൃതര്‍ നടപടി എടുക്കും. അഞ്ചു ദിവസത്തിനു ശേഷം പനി ഭേദമായാല്‍ മാത്രമേ ഇവരെ വീണ്ടും സ്ക്കൂളില്‍ പ്രവേശിപ്പിക്കൂ.![]() പന്നിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ മുഖം മൂടി തൊഴില്‍ സ്ഥലത്ത് ധരിക്കുന്നത് പല സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പിലാക്കി കഴിഞ്ഞു പന്നി പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയിലാണ് യു.എ.ഇ. യിലെ പല വ്യവസായ സ്ഥാപനങ്ങളും. തൊഴിലാളികളുടെ ആരോഗ്യ നില നിരന്തരം പരിശോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പലരും ഏര്‍പ്പെടുത്തി കഴിഞ്ഞു. പന്നി പനിക്കെതിരെ തങ്ങളുടെ തൊഴിലാളികളെ പല കമ്പനികളും ഇന്‍ഷൂര്‍ ചെയ്തു കഴിഞ്ഞു. പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ മറ്റു തൊഴിലാളികളില്‍ നിന്നും വേര്‍തിരിച്ചു, എത്രയും വേഗം വൈദ്യ സഹായം ലഭ്യമാക്കുന്നു. സ്ഥാപനങ്ങളിലേക്ക് വരുന്ന സന്ദര്‍ശകരെ ഗേറ്റില്‍ വെച്ചു തന്നെ പനി ഉണ്ടോ എന്ന് പരിശോധിക്കുന്നു. പനി ഇല്ലെങ്കില്‍ മാത്രമേ ഇവരെ അകത്തേയ്ക്ക് വിടൂ. ഇതിനായി പ്രത്യേകം താപ മാപിനികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. തങ്ങളുടെ തൊഴിലാളികള്‍ക്ക് പുറമെ സന്ദര്‍ശകര്‍ക്കും പ്രത്യേകം മുഖം മൂടികള്‍ നല്‍കി വരുന്നുണ്ട്. തമ്മില്‍ കാണുമ്പോള്‍ കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും മറ്റും ചെയ്യുന്ന ആതിഥ്യ മര്യാദകള്‍ വിവേക പൂര്‍വ്വം പലരും മാറ്റി വെയ്ക്കുന്നു. ഇന്ത്യന്‍ രീതിയായ നമസ്ക്കാരവും ജപ്പാന്‍ രീതിയായ കുമ്പിടലും ആണ് പ്രചാരത്തിലാവുന്ന പുതിയ ഉപചാര രീതികള്‍. തമാശയായിട്ടാണെങ്കിലും പല വിദേശികളും ഇത്തരത്തില്‍ നമസ്ക്കാരം ചെയ്യുന്നത് കൌതുകം ഉണര്‍ത്തുന്ന കാഴ്‌ച്ചയാണ്. ഒപ്പം ആരോഗ്യകരമായ ഒരു പ്രവണതയും. Swine flu alert in the United Arab Emirates
- ജെ. എസ്.
( Friday, September 04, 2009 ) 1 Comments:
Subscribe to Post Comments [Atom] |
|
ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയ നടത്തി
ഹൃദയം ശരീരത്തിനു പുറത്തായി ജനിച്ച ഒരു നവ ജാത ശിശുവിന്റെ ഹൃദയം വിജയകരമായി ശസ്ത്രക്രിയയിലൂടെ ശരീരത്തിനകത്തെക്ക് മാറ്റി സ്ഥാപിച്ച് വൈദ്യ ശാസ്ത്ര രംഗത്തെ തന്നെ അല്‍ഭുതപ്പെടുത്തി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍. എണ്‍പത് ലക്ഷത്തില്‍ ഒരു കുഞ്ഞിനു മാത്രം സംഭവിക്കുന്ന ഈ അത്യപൂര്‍വ്വ ജന്മ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ സാധാരണയായി ജനിച്ച് മൂന്ന് ദിവസത്തിനകം മരണമടയും. ബീഹാറില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച കുഞ്ഞിന്റെ നെഞ്ചിനു വെളിയിലേക്ക് തള്ളി നിന്ന ഹൃദയം വെറുമൊരു തുണിയില്‍ മറച്ചാണ് ഡല്‍ഹിയില്‍ എത്തിച്ചത്. ഇത് കുഞ്ഞിന്റെ നില വഷളാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരത്തിലെ രക്തം പൂര്‍ണ്ണമായി നീക്കി മാറ്റുകയും രണ്ടു തവണ പുതിയ രക്തം കുഞ്ഞിന്റെ ശരീരത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കുഞ്ഞ് ശസ്ത്രക്രിയ അതിജീവിക്കുമോ എന്ന് ഇനിയും പറയാറായിട്ടില്ല. മാസങ്ങളോളം കുഞ്ഞിനെ നിരീക്ഷണത്തില്‍ വെയ്ക്കേണ്ടി വരും. ശസ്ത്രക്രിയ വിജയകരം ആയിരുന്നു എങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഒരു ഗ്രന്ഥി ഇല്ലാതെ ജനിച്ചതു കാരണം കുഞ്ഞിന് എപ്പോള്‍ വേണമെങ്കിലും അണുബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്. Indian doctors perform miracle heart surgery on a new born baby Labels: ആരോഗ്യം
- ജെ. എസ്.
( Friday, September 04, 2009 ) 1 Comments:
Subscribe to Post Comments [Atom] |
|
പ്രവാസികള്‍ മടങ്ങുമ്പോള്‍ ഗള്‍ഫില്‍ പനി ഭീതി
വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.ഒരു ശീതീകരിച്ച, അടച്ച മുറിക്കുള്ളില്‍ നാല്‍പ്പതോളം കുട്ടികള്‍ തിക്കി തിരക്കി ഇരിക്കുന്ന സാഹചര്യമാണ് ഗള്‍ഫിലെ സ്കൂളുകളില്‍. ഇവരുടെ വിയര്‍പ്പിന്റെ ഗന്ധം പോലും ഈ ക്ലാസ് മുറികളെ ദുഃസ്സഹമാക്കുന്നു എന്നാണ് അധ്യാപകര്‍ പോലും പറയുന്നത്. ഈ മുറികളിലേക്കാവും പന്നി പനിയുടെ വയറസും പേറി കുട്ടികള്‍ അവധി കഴിഞ്ഞ് മടങ്ങി വരുന്നത്. ഈ അടച്ച മുറികളില്‍ വയറസ് പകര്‍ച്ച തടയുക അസാധ്യമാവും എന്നത് വളരെ ഏറെ അപകടം പിടിച്ച ഒരു സ്ഥിതി വിശേഷമാണ് കാഴ്ച വെക്കുന്നത്. പന്നി പനി മൂലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഓഗസ്റ്റ് 22 വരെ അടച്ചിടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇവിടെ ഒരു കുട്ടി പനി മൂലം മരണമടഞ്ഞു എന്നാണ് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പനി ഭീതി വളര്‍ത്താതിരിക്കാന്‍ വേണ്ടിയാവാം അധികൃതര്‍ മൌനം പാലിക്കുന്നത്. എന്നാല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും പനിയെ നേരിട്ടത് വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെയും വസ്തുതകള്‍ പൊതു ജനത്തിനു മുന്‍പില്‍ പരസ്യമായി വെളിപ്പെടുത്തിയും ആണ്. ഇന്ത്യയില്‍ മൂന്നില്‍ ഒന്നു പേര്‍ക്ക് പന്നി പനി ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്. പനി ഇവിടെയും ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എല്ലാവരും മനസ്സിലാക്കി അത് പടരുന്നതിന് എതിരെ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കുക തന്നെ വേണം. ഇതിന് പൊതുജനം അധികൃതരുമായി പരമാവധി സഹകരിക്കുകയും ഈ പ്രവര്‍ത്തനം ഒരു കൂട്ടായ സംരംഭമായി ഏറ്റെടുക്കുകയും വേണം. ഇത് നില നില്‍പ്പിന്റെ തന്നെ പ്രശ്നമാണ് എന്ന ബോധം ഒരോരുത്തര്‍ക്കും ആവശ്യമാണ്. ഇത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ഇവിടങ്ങളില്‍ നിലവില്‍ ഇല്ലാത്തതാണ്. പ്രവാസി സംഘടനകളേയും കൂട്ടായ്മകളേയും പങ്കാളികളാക്കി, ഇത്‍ സാഹചര്യത്തിന്റെ ആവശ്യമായി അംഗീകരിച്ച്, ഇത്തരം പ്രവര്‍ത്തനത്തിന് അധികൃതരും തയ്യാറായേ മതിയാകൂ. H1N1 (Swine Flu) fear grips middle east as expat students return for school reopening Labels: ആരോഗ്യം, കുട്ടികള്‍, ഗള്‍ഫ്, പ്രവാസി
- ജെ. എസ്.
( Wednesday, August 12, 2009 ) |
|
പന്നി പനി - മരുന്ന് കുട്ടികള്‍ക്ക് ദോഷം ചെയ്യും
പന്നി പനിയുടെ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന താമിഫ്ലു എന്ന മരുന്ന് കുട്ടികളില്‍ ഉണ്ടാക്കുന്ന പാര്‍ശ്വ ഫലങ്ങള്‍ മരുന്നിന്റെ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഒരു ബ്രിട്ടീഷ് മെഡിക്കല്‍ പ്രസിദ്ധീകരണമാണ് ഈ വിവരം പുറത്തു വിട്ടത്. ഓക്സ്ഫോര്‍ഡിലെ റാഡ്ക്ലിഫ് ആശുപത്രിയിലെ ഡോ. കാള്‍ ഹെനെഗന്‍ ആണ് ഇത് വെളിപ്പെടുത്തിയത്. കുട്ടികളില്‍ ഒരു ദിവസത്തേക്ക് മാത്രം പനിയുടെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനേ ഈ മരുന്നിന് കഴിയൂ എന്ന് അദ്ദേഹം പറയുന്നു. താമിഫ്ലു എന്ന മരുന്നിനും ഇതിന് പകരമായി നല്‍കി വരുന്ന റെലെന്‍സ എന്ന മരുന്നിനും ആന്റിബയോട്ടിക് ചികിത്സ വേണ്ട കുട്ടികളില്‍ ഒരു ഫലവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പറയുന്ന ഇദ്ദേഹം, ഈ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ കണക്കില്‍ എടുക്കുമ്പോള്‍ ഇത് 12 വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കാ തിരിക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു.Labels: ആരോഗ്യം
- ജെ. എസ്.
( Wednesday, August 12, 2009 ) |
|
പന്നി പനി - ഇന്ത്യയില്‍ മരണം നാലായി
പന്നി പനി പടര്‍ന്ന് പിടിക്കുന്ന തിനിടയില്‍ ഇന്ത്യയില്‍ പനി മൂലം മരണമട ഞ്ഞവരുടെ എണ്ണം നാലായി. അഹമ്മദാബാദില്‍ മരിച്ച പ്രവാസിയായ പ്രവീണ്‍ പട്ടേല്‍ ആണ് പനിയുടെ ഏറ്റവും അവസാനത്തെ ഇര. ജൂലൈ മുപ്പതിന് അഹമ്മദാബാദില്‍ ഭാര്യയോടൊപ്പം വിദേശത്തു നിന്നും തിരിച്ചെത്തിയ പ്രവീണ്‍ പട്ടേലിന് ഓഗസ്റ്റ് 5ന് അസ്വസ്ഥതകള്‍ അനുഭവ പ്പെടുകയും ഓഗസ്റ്റ് 8ന് ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയുമാണ് ഉണ്ടായത്. പന്നി പനിയുടെ ആദ്യ ഇര 14 കാരിയായ റീദാ ഷെയ്ക്ക് പൂനെ സ്വദേശിനിയായിരുന്നു. രണ്ടാമത്തെ ഇര മുംബൈ സ്വദേശിനി 53 കാരിയായ ഫാഹ്മിദാ പന്‍വാല മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയിലാണ് മരിച്ചത്. ശനിയാഴ്ച രാത്രി പൂനെയില്‍ മരിച്ച 42 കാരനായ അധ്യാപകന്‍ സഞ്ജയ് കോക്കറെ ആണ് മൂന്നാമത്തെ ആള്‍. Labels: ആരോഗ്യം
- ജെ. എസ്.
( Sunday, August 09, 2009 ) |
|
ഐക്യരാഷ്ട്ര സംഘടനയുടെ പോഷകാഹാരം ഇന്ത്യ നിരാകരിച്ചു
പോഷകാഹാര കുറവ് മൂലം കഷ്ടപ്പെടുന്ന ബീഹാറിലേയും മധ്യ പ്രദേശിലെയും കുട്ടികള്‍ക്ക് വിതരണം ചെയ്യുവാനായി ഐക്യ രാഷ്ട്ര സഭ ഇറക്കുമതി ചെയ്ത 10 കോടി രൂപയുടെ പോഷകാഹാരം സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഐക്യ രാഷ്ട്ര സഭ വിതരണം നിര്‍ത്തി വെച്ചു. ഐക്യ രാഷ്ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള സംഘടന (UNICEF) ഇറക്കുമതി ചെയ്ത Ready To Use Therapeutic Food (RUTF) എന്ന ആഹാരമാണ് സര്‍ക്കാര്‍ പരിശോധനകള്‍ നടത്താതെയാണ് ഇറക്കുമതി ചെയ്തതെന്ന കാരണം പറഞ്ഞ് തടഞ്ഞത്. പോഷകാഹാര കുറവിന് പ്രത്യേകം ചികിത്സാ രീതി വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നയം. ഇതനുസരിച്ച് കപ്പലണ്ടിയില്‍ നിന്നും പ്രത്യേകമായി നിര്‍മ്മിച്ച ഈ പോഷകാഹാരം ഐക്യ രാഷ്ട്ര സഭ ലോകമെമ്പാടും പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും അധികം പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ളത് ഇന്ത്യയിലാണ്. അതില്‍ തന്നെ ഏറ്റവും അധികം കുട്ടികള്‍ ബീഹാറിലും മധ്യ പ്രദേശിലും ആണുള്ളത്. ഈ സംസ്ഥാനത്തെ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് UNICEF പോഷകാഹാരം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത്. എന്നാല്‍ ഇതിന് വില വളരെ കൂടുതല്‍ ആണെന്നും ഇതിന്റെ നിലവാരം പരിശോധിക്കപ്പെട്ടിട്ടില്ല എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. തങ്ങളുടെ പരിശോധനാ സംവിധാനത്തിലൂടെ കടന്നു പോകാത്ത ഒന്നും ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല എന്ന് ശിശു ക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനു പകരം പ്രാദേശികമായി ലഭിക്കുന്ന സംസ്കരിച്ച പാല്‍ വിതരണം ചെയ്താല്‍ മതി എന്നാണ് ഔദ്യോഗിക നിരീക്ഷണം. എന്നാല്‍ കടുത്ത പോഷകാഹാര കുറവിന് ഇത് പ്രതിവിധി ആവില്ല എന്ന് UNICEF ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇരക്കുമതി ചെയ്ത പോഷകാഹാരം ഐക്യ രാഷ്ട്ര സഭ അഫ്ഗാനിസ്ഥാനിലേക്കും മഡഗാസ്കറിലേക്കും കയറ്റി അയച്ചു. വമ്പിച്ച സാമ്പത്തിക പുരോഗതി ഇന്ത്യ അവകാശപ്പെടുമ്പോഴും ഇതിന്റെ ഗുണഫലം താഴേക്കിടയിലേക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഇന്ത്യയിലാണ് എന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഇത്തരം ഒരു നടപടി പരിഹാസ്യമാണ് എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. India rejects high energy food distributed by UNICEF Labels: ആരോഗ്യം, കുട്ടികള്‍
- ജെ. എസ്.
( Thursday, August 06, 2009 ) |
|
സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ വാല്‍വ് കച്ചവടം
തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നു വന്ന കൃത്രിമ ഹൃദയ വാല്‍വ് കച്ചവടത്തിന്റെ കഥ പുറത്തു വന്നു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് ലഭിക്കുന്ന സൌജന്യ ഹൃദയ വാല്‍വ് മറിച്ച് വില്‍ക്കുന്ന സംഘത്തിലെ ഒരു കണ്ണിയായ നെയ്യാറ്റിന്‍കര പ്രേമ ചന്ദ്രന്റെ അറസ്റ്റോടെ ആണ് ഈ ഞെട്ടിക്കുന്ന കഥ പുറത്തായത്. ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ രണ്ട് സ്ത്രീകളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച പോലീസ് പ്രേമ ചന്ദ്രനെ പിടി കൂടിയത്. വാല്‍വ് കച്ചവട സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രേമ ചന്ദ്രന്‍ എന്ന് പോലീസ് അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലായ ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ എടുക്കും എന്ന് പോലീസ് അറിയിച്ചു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള ഹൃദ്‌രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നും കൃത്രിമ വാല്‍വ് സൌജന്യമായി ലഭിക്കും. ഇതിനായി പേര് റെജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും ആശുപത്രി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വാല്‍വ് കൈവശപ്പെടുത്തി ഇത് വന്‍ തുകകള്‍ക്ക് മറ്റ് ആവശ്യക്കാര്‍ക്ക് മറിച്ച് വില്‍ക്കുക ആയിരുന്നു ഇവരുടെ രീതി. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു. സംഭവത്തെ പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അടങ്ങുന്ന ഒരു സംഘം ഉടന്‍ രൂപീകരിക്കും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. Labels: ആരോഗ്യം, കുറ്റകൃത്യം
- ജെ. എസ്.
( Tuesday, July 28, 2009 ) |
|
മരുന്നു കമ്പനികള്‍ക്ക് കോടികള്‍ നേടി കൊടുത്ത പന്നി പനി
പന്നി പനിയെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്പാടും പടരുമ്പോള്‍ മരുന്നു കമ്പനികള്‍ പനി കാരണം കോടികളുടെ അധിക ലാഭം കൊയ്യുന്നു. ഗ്ലാക്സോ സ്മിത് ക്ലീന്‍, റോഷെ, സനോഫി അവെന്റിസ്, നൊവാര്‍ട്ടിസ്, ബാക്സ്റ്റര്‍ എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധന ഈ അര്‍ധ വര്‍ഷത്തില്‍ രേഖപ്പെടുത്തും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 15 കോടി ഡോസ് ഫ്ലൂ വാക്സിനാണ് ഗ്ലാക്സോ കമ്പനി ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. താമിഫ്ലൂ എന്ന വയറസ് നിരോധന വാക്സിന്റെ നിര്‍മ്മാതാക്കളായ റോഷെയുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധനവാണ് പനിയെ കുറിച്ചുള്ള ആശങ്കകള്‍ വരുത്തി വെച്ചത്. ലോകമെമ്പാടും ഉള്ള സര്‍ക്കാരുകള്‍ 20,000 കോടി രൂപയുടെ മരുന്നിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനിയും 10,000 കോടി രൂപയുടെ മരുന്നുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.Labels: ആരോഗ്യം, പന്നിപ്പനി
- ജെ. എസ്.
( Wednesday, July 22, 2009 ) |
|
പനി പിടിച്ച കേരളം
കേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു. പ്രതി ദിനം ആറായിരത്തോളം പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി പിടിച്ചു ചികിത്സ തേടി എത്തുന്നത് എന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിലും എത്രയോ അധികമാണ് മറ്റ് ആശുപത്രികളിലും സ്വകാര്യ ചികിത്സകരുടേയും അടുത്ത് എത്തുന്ന രോഗികളുടെ എണ്ണം. പ്രത്യേകിച്ച് മരുന്ന് ഒന്നും ഇല്ലാത്ത പനിക്ക് ചികിത്സ പോലും തേടാത്ത ആളുകള്‍ ഇതിലും പതിന്മടങ്ങ് വരും. കൊതുകു പരത്തുന്ന ചിക്കുന്‍ ഗുനിയ എന്ന കടുത്ത പനിയാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും പരക്കുന്നത്. പല താല്പര്യങ്ങള്‍ കൊണ്ടും അധികൃതര്‍ ഇത് നിഷേധിക്കുന്നു. വെറും സാധാരണ പനി മാത്രമാണ് ഇത് എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും സ്വകാര്യ പരിശോധന ശാലകളില്‍ പരിശോധന ചെയ്ത പലരുടേയും പനി മാരകമായ ചിക്കുന്‍ ഗുനിയ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. നാല്‍പ്പത് ഡിഗ്രി വരെ ചൂടുള്ള പനിയുമായാണ് ചിക്കുന്‍ ഗുനിയ തുടങ്ങുന്നത്. ഇത് രണ്ടോ മൂന്നോ ദിവസത്തിനകം വിട്ടു മാറും. പിന്നീട് രണ്ട് ദിവസം ദേഹത്തില്‍ ചുവന്നു തുടുത്ത തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. ഇതും രണ്ട് ദിവസത്തിനകം മാറും. എന്നാല്‍ ഇതിനോട് ചേര്‍ന്ന് വരുന്ന മറ്റ് അസ്വസ്ഥതകള്‍ ഒരാഴ്ച മുതല്‍ ചില ആളുകളില്‍ മാസങ്ങളോളം വരെ നില നില്‍ക്കും. കടുത്ത തലവേദന, സന്ധികളില്‍ വേദന, കാല്‍ മുട്ടിനു കീഴോട്ട് നീര് വെക്കുക, കാല്‍ നിലത്തു വെക്കാന്‍ ആവാത്ത വേദന, ഉറക്കം ഇല്ലായ്മ എന്നിങ്ങനെ ചിക്കുന്‍ ഗുനിയ മൂലം ഉണ്ടാവുന്ന ദുരിതങ്ങള്‍ ഏറെയാണ്. സമ്പൂര്‍ണ്ണമായ വിശ്രമം മാത്രമാണ് ഇതിനൊരു ആശ്വാസം. വിശ്രമിക്കുന്നതോടെ കാല് വേദന വിട്ടു മാറും. എന്നാല്‍ വേദന മാറി എന്നു കരുതി എന്തെങ്കിലും ജോലി ചെയ്താല്‍ അടുത്ത ദിവസം ഇരട്ടി വേദനയുമായി കാല് വേദന തിരിച്ചു വരികയും ചെയ്യും എന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തില്‍ സുലഭമായ “കമ്മ്യൂണിസ്റ്റ് പച്ച” എന്നും “കാട്ട് അപ്പ” എന്നും വിളിക്കുന്ന ചെടിയുടെ ഇല വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ഈ വേദന ശമിപ്പിക്കാന്‍ സഹായകരമാണ് എന്ന് കണ്ട് പലരും ഇത് ചെയ്യുന്നുണ്ട്. കടുത്ത വേദനക്ക് ഡോക്ടര്‍മാര്‍ വേദന സംഹാരികള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് കഴിക്കുന്നത് നിര്‍ത്തുന്നതോടെ വേദന വീണ്ടൂം അനുഭവപ്പെടുന്നു. കന്യാകുമാരിയിലെ “കാണി” ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ ചിക്കുന്‍ ഗുനിയ പകരാതിരിക്കുവാന്‍ ഉള്ള ഒരു പച്ചില മരുന്നു പ്രയോഗം ഉണ്ട് എന്ന് പറയപ്പെടുന്നു. അമല്‍പൊരി, ചിത്തിരതൈ, ചുക്ക്, മിഴഗ്, തിപ്പിലി എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ കരുപ്പട്ടി കാപ്പി കഴിച്ചാല്‍ ഈ പകര്‍ച്ച വ്യാധി പകരുന്ന വേളയില്‍ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗം വരാതെ രക്ഷ നേടാം എന്ന് 2006ല്‍ ഇവിടങ്ങളില്‍ ചിക്കുന്‍ ഗുനിയ പകര്‍ന്ന വേളയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. അമേരിക്ക തങ്ങളുടെ ജൈവ ആയുധ വികസന പരിപാടിയില്‍ പോലും ഉള്‍പ്പെടുത്തിയ വൈറസ് ആണ് ചിക്കുന്‍ ഗുനിയ എന്ന് അറിയുമ്പോള്‍ ആണ് വര്‍ഷാവര്‍ഷം പനി കണ്ട് ശീലമായ നമുക്ക് ഇത് എത്ര വലിയ വിപത്താണ് എന്ന് ബോധ്യപ്പെടുന്നത്.
- ജെ. എസ്.
( Thursday, July 16, 2009 ) |
ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയര്‍ന്ന് സാധാരണക്കാരന് അപ്രാപ്യം ആയതിന് എതിരെ ഗാന ഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസ് കോടതിയിലെത്തി. ഇന്നലെ കേരള ഹൈക്കോടതിയില്‍ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എസ്. ആര്‍. ബന്നുര്‍മത്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ഫയലില്‍ സ്വീകരിക്കുകയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്കും പരാതിയിന്മേല്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും.
ഉത്തരേന്ത്യയിലെ ശൈത്യം പന്നി പനി വൈറസിന്റെ പകര്‍ച്ചാ ശേഷി വര്‍ദ്ധിപ്പിച്ചതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും പന്നി പനി ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് അനുഭവപ്പെട്ടു. ഡിസംബറില്‍ ഇവിടങ്ങളില്‍ പന്നി പനി മൂലം 38 പേര്‍ മരണമടഞ്ഞു. തണുപ്പ് വയറസിന്റെ പകരുവാനുള്ള ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ചണ്ടിഗഡില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ അറിയിക്കുന്നു. നാളിതുവരെ 48 പേരാണ് ചണ്ടിഗഡില്‍ പന്നി പനി മൂലം മരണമടഞ്ഞിട്ടുള്ളത്. ഇതില്‍ 14 പേര്‍ കഴിഞ്ഞ ആഴ്‌ച്ചയിലാണ് മരിച്ചത്.
ലോക ജന സംഖ്യയില്‍ 18 കോടി പേര്‍ക്ക് പ്രമേഹം ഉണ്ട് എന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്. ഇത് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും എന്നും കണക്കാക്കപ്പെടുന്നു. യു.എ.ഇ. യില്‍ നാലു പേരില്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ട് എന്ന് ഇമ്പീരിയല്‍ കോളജ് ലണ്ടന്‍ ഡയബിറ്റിസ് സെന്റര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. നവംബര്‍ 14ന് ലോക പ്രമേഹ ദിനമായി ആചരിക്കു ന്നതിന്റെ ഭാഗമായി അബുദാബിയിലെ യാസ് ദ്വീപില്‍ നവമ്പര്‍ 20ന് Walk UAE 2009 എന്ന പേരില്‍ പ്രമേഹ ബോധ വല്‍ക്കരണ നടത്തം സംഘടിപ്പിക്കുന്നു. 



വേദന സംഹാരികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് മൂലം ഇന്ത്യയില്‍ രോഗികള്‍ വേദന തിന്നു കഴിയുകയാണ് എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് കേരളത്തിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട പല ക്യാന്‍സര്‍ സെന്ററുകളിലും രോഗികള്‍ക്ക് മോര്‍ഫിന്‍ നല്‍കുന്നില്ല എന്നും ഇവിടങ്ങളില്‍ ഇത് നല്‍കാന്‍ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാര്‍ ഇല്ലാത്തതും, മരുന്നുകളുടെ നിയന്ത്രണവും, ലഭ്യത ഇല്ലായ്മയുമാണ് ഇതിന്റെ കാരണം എന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഇന്നലെ ദില്ലിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എയ്ഡ്സ് വയറസിനെ പ്രതിരോധിക്കുവാന്‍ കെല്‍പ്പുള്ള പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തിയതായി തായ്‌ലന്‍ഡിലെ ഗവേഷകര്‍ അറിയിച്ചു. തുടര്‍ച്ചയായി ഈ രംഗത്തു ഗവേഷകര്‍ നേരിട്ടു കൊണ്ടിരുന്ന പരാജയം മൂലം എയ്ഡ്സിന് എതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടു പിടിക്കുക എന്നത് അസാധ്യമാണ് എന്ന് ലോകം ആശങ്കപ്പെടുന്നതിനിടയിലാണ് പ്രത്യാശ പരത്തുന്ന ഈ കണ്ടുപിടുത്തം. അമേരിക്കന്‍ സൈന്യത്തിന്റെ സാമ്പത്തിക സഹായത്തോടെ തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം നടത്തിയ പരീക്ഷണങ്ങളാണ് ഫലം കണ്ടതായി പറയപ്പെടുന്നത്. പതിനാറായിരം പേരാണ് ഈ ഗവേഷണത്തിന്റെ ഭാഗമാവാന്‍ സന്നദ്ധരായി മുന്‍പോട്ട് വന്നത്. ഇവരില്‍ നടന്ന പരീക്ഷണങ്ങളില്‍ ഈ പ്രതിരോധ കുത്തിവെപ്പ് എച്.ഐ.വി. വയറസ് ബാധയെ 31 ശതമാനം തടയുന്നതായാണ് കണ്ടെത്തിയത്. തായ്‌ലന്‍ഡില്‍ കണ്ടു വരുന്ന തരം വയറസിലാണ് ഈ പരീക്ഷണം നടത്തിയത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വ്യത്യസ്ത വയറസുകളില്‍ ഇത് ഫലപ്രദമാകുമോ എന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇന്ന് ലോക അല്‍ഷിമേര്‍സ് ദിനം. മനുഷ്യരെ മറവിയുടെ വലിയ കയങ്ങളിലെയ്ക്ക് മെല്ലെ കൊണ്ടു പോകുന്ന രോഗാവസ്ഥ. അല്‍ഷിമേര്‍സ് രോഗികളുടെ എണ്ണം ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ പ്രതിദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
2030 ഓടെ 35.6 ലക്ഷം ആളുകള്‍ ഡിമെന്‍ഷിയ എന്ന രോഗാവസ്ഥ യുമായി ജീവിക്കും എന്നും ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2030 ഓടെ ഇത് രണ്ടിരട്ടിയായി (65.7 ലക്ഷം) ആയി മാറും, 2050 ഓടെ 115.4 ലക്ഷവും. വളരെ ചുരുക്കം ചില പ്രതിവിധികള്‍ മാത്രമേ അല്‍ഷിമേര്‍സിന് ഉള്ളു. അല്‍ഷിമേര്‍സിന് ഏറ്റവും കൂടുതല്‍ കാരണം മേധാക്ഷയം എന്ന അവസ്ഥ ആണ്. "vascular demensia" പോലുള്ള അവസ്ഥ വരുന്നത് തലച്ചോറിലെ രക്തക്കുഴലുകള്‍ അടഞ്ഞ് പോകുമ്പോഴാണ്. മരുന്നുകള്‍ക്ക് ഇതിനോട് അനുബന്ധിച്ച ചില ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ കഴിയും. എന്നാല്‍ കാലക്രമേണ ഈ രോഗികള്‍ക്ക് അവരുടെ ഓര്‍മ്മ ശക്തിയും ദിശ മനസ്സിലാക്കുള്ള കഴിവും നഷ്ടമാകും. ചുറ്റുപാടുകളെ മനസ്സിലാക്കാനും സ്വയം തിരിച്ചറിയാനുള്ള കഴിവുകളും പതുക്കെ നഷ്ടമാകും. ഈ അവസ്ഥകള്‍ക്ക് മതിയായ ചികിത്സ ഇതു വരെ ആധുനിക വൈദ്യ ലോകം കണ്ട് പിടിച്ചിട്ടില്ല.
പന്നി പനി മരണങ്ങള്‍ ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടു കൊണ്ടിരിക്കവെ യു.എ.ഇ. യിലെ പല വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളും കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഷാര്‍ജയിലെ ഒരു വിദ്യാലയത്തില്‍ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫ്ലൂ ബാധിച്ചതിനെ തുടര്‍ന്ന് വിദ്യാലയം അടച്ചിട്ടു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നത് സാധാരണ സംഭവമാണ് എന്ന് സ്ക്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. പല വിദ്യാലയങ്ങളിലും, ക്ലാസ്സില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഇവരെ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറ്റി പ്രത്യേക മുറിയിലേക്ക് അയയ്ക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മാതാ പിതാക്കളെ ഉടന്‍ തന്നെ വിവരം അറിയിച്ച് എത്രയും വേഗം ഇവരെ വീട്ടിലേക്ക് തിരിച്ചയക്കാനും അധികൃതര്‍ നടപടി എടുക്കും. അഞ്ചു ദിവസത്തിനു ശേഷം പനി ഭേദമായാല്‍ മാത്രമേ ഇവരെ വീണ്ടും സ്ക്കൂളില്‍ പ്രവേശിപ്പിക്കൂ.

ഹൃദയം ശരീരത്തിനു പുറത്തായി ജനിച്ച ഒരു നവ ജാത ശിശുവിന്റെ ഹൃദയം വിജയകരമായി ശസ്ത്രക്രിയയിലൂടെ ശരീരത്തിനകത്തെക്ക് മാറ്റി സ്ഥാപിച്ച് വൈദ്യ ശാസ്ത്ര രംഗത്തെ തന്നെ അല്‍ഭുതപ്പെടുത്തി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍. എണ്‍പത് ലക്ഷത്തില്‍ ഒരു കുഞ്ഞിനു മാത്രം സംഭവിക്കുന്ന ഈ അത്യപൂര്‍വ്വ ജന്മ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ സാധാരണയായി ജനിച്ച് മൂന്ന് ദിവസത്തിനകം മരണമടയും. ബീഹാറില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച കുഞ്ഞിന്റെ നെഞ്ചിനു വെളിയിലേക്ക് തള്ളി നിന്ന ഹൃദയം വെറുമൊരു തുണിയില്‍ മറച്ചാണ് ഡല്‍ഹിയില്‍ എത്തിച്ചത്. ഇത് കുഞ്ഞിന്റെ നില വഷളാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരത്തിലെ രക്തം പൂര്‍ണ്ണമായി നീക്കി മാറ്റുകയും രണ്ടു തവണ പുതിയ രക്തം കുഞ്ഞിന്റെ ശരീരത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കുഞ്ഞ് ശസ്ത്രക്രിയ അതിജീവിക്കുമോ എന്ന് ഇനിയും പറയാറായിട്ടില്ല. മാസങ്ങളോളം കുഞ്ഞിനെ നിരീക്ഷണത്തില്‍ വെയ്ക്കേണ്ടി വരും. ശസ്ത്രക്രിയ വിജയകരം ആയിരുന്നു എങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഒരു ഗ്രന്ഥി ഇല്ലാതെ ജനിച്ചതു കാരണം കുഞ്ഞിന് എപ്പോള്‍ വേണമെങ്കിലും അണുബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്. 
വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
പന്നി പനിയുടെ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന താമിഫ്ലു എന്ന മരുന്ന് കുട്ടികളില്‍ ഉണ്ടാക്കുന്ന പാര്‍ശ്വ ഫലങ്ങള്‍ മരുന്നിന്റെ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഒരു ബ്രിട്ടീഷ് മെഡിക്കല്‍ പ്രസിദ്ധീകരണമാണ് ഈ വിവരം പുറത്തു വിട്ടത്. ഓക്സ്ഫോര്‍ഡിലെ റാഡ്ക്ലിഫ് ആശുപത്രിയിലെ ഡോ. കാള്‍ ഹെനെഗന്‍ ആണ് ഇത് വെളിപ്പെടുത്തിയത്. കുട്ടികളില്‍ ഒരു ദിവസത്തേക്ക് മാത്രം പനിയുടെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനേ ഈ മരുന്നിന് കഴിയൂ എന്ന് അദ്ദേഹം പറയുന്നു. താമിഫ്ലു എന്ന മരുന്നിനും ഇതിന് പകരമായി നല്‍കി വരുന്ന റെലെന്‍സ എന്ന മരുന്നിനും ആന്റിബയോട്ടിക് ചികിത്സ വേണ്ട കുട്ടികളില്‍ ഒരു ഫലവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പറയുന്ന ഇദ്ദേഹം, ഈ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ കണക്കില്‍ എടുക്കുമ്പോള്‍ ഇത് 12 വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കാ തിരിക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു.
പോഷകാഹാര കുറവ് മൂലം കഷ്ടപ്പെടുന്ന ബീഹാറിലേയും മധ്യ പ്രദേശിലെയും കുട്ടികള്‍ക്ക് വിതരണം ചെയ്യുവാനായി ഐക്യ രാഷ്ട്ര സഭ ഇറക്കുമതി ചെയ്ത 10 കോടി രൂപയുടെ പോഷകാഹാരം സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഐക്യ രാഷ്ട്ര സഭ വിതരണം നിര്‍ത്തി വെച്ചു.
തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നു വന്ന കൃത്രിമ ഹൃദയ വാല്‍വ് കച്ചവടത്തിന്റെ കഥ പുറത്തു വന്നു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് ലഭിക്കുന്ന സൌജന്യ ഹൃദയ വാല്‍വ് മറിച്ച് വില്‍ക്കുന്ന സംഘത്തിലെ ഒരു കണ്ണിയായ നെയ്യാറ്റിന്‍കര പ്രേമ ചന്ദ്രന്റെ അറസ്റ്റോടെ ആണ് ഈ ഞെട്ടിക്കുന്ന കഥ പുറത്തായത്. ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ രണ്ട് സ്ത്രീകളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച പോലീസ് പ്രേമ ചന്ദ്രനെ പിടി കൂടിയത്. വാല്‍വ് കച്ചവട സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രേമ ചന്ദ്രന്‍ എന്ന് പോലീസ് അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലായ ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ എടുക്കും എന്ന് പോലീസ് അറിയിച്ചു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള ഹൃദ്‌രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നും കൃത്രിമ വാല്‍വ് സൌജന്യമായി ലഭിക്കും. ഇതിനായി പേര് റെജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും ആശുപത്രി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വാല്‍വ് കൈവശപ്പെടുത്തി ഇത് വന്‍ തുകകള്‍ക്ക് മറ്റ് ആവശ്യക്കാര്‍ക്ക് മറിച്ച് വില്‍ക്കുക ആയിരുന്നു ഇവരുടെ രീതി. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
പന്നി പനിയെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്പാടും പടരുമ്പോള്‍ മരുന്നു കമ്പനികള്‍ പനി കാരണം കോടികളുടെ അധിക ലാഭം കൊയ്യുന്നു. ഗ്ലാക്സോ സ്മിത് ക്ലീന്‍, റോഷെ, സനോഫി അവെന്റിസ്, നൊവാര്‍ട്ടിസ്, ബാക്സ്റ്റര്‍ എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധന ഈ അര്‍ധ വര്‍ഷത്തില്‍ രേഖപ്പെടുത്തും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 15 കോടി ഡോസ് ഫ്ലൂ വാക്സിനാണ് ഗ്ലാക്സോ കമ്പനി ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. താമിഫ്ലൂ എന്ന വയറസ് നിരോധന വാക്സിന്റെ നിര്‍മ്മാതാക്കളായ റോഷെയുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധനവാണ് പനിയെ കുറിച്ചുള്ള ആശങ്കകള്‍ വരുത്തി വെച്ചത്. ലോകമെമ്പാടും ഉള്ള സര്‍ക്കാരുകള്‍ 20,000 കോടി രൂപയുടെ മരുന്നിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനിയും 10,000 കോടി രൂപയുടെ മരുന്നുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്