|
ഈ വര്‍ഷം പവര്‍ കട്ടില്ല : മന്ത്രി എ. കെ. ബാലന്‍
ഈ വര്‍ഷം സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനത്തെ ഏവരും പ്രതീക്ഷ യോടെ യാണ് കാണുന്നത്. ലാവ്‌ലിന്‍ കേസില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റുകാരനല്ലെന്നു സി. ബി. ഐ. തന്നെ പറഞ്ഞ സ്ഥിതിക്ക്, ഉമ്മന്‍ ചാണ്ടി ഇതേ പറ്റി പ്രതികരിക്ക ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Labels: കേരളം, കേരള രാഷ്ട്രീയം
- ജെ. എസ്.
( Tuesday, April 20, 2010 ) |
|
മൂന്നു ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ പത്ത് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ. എസ്. ഇ. ബി. അധികൃതര്‍ അറിയിച്ചു. 120 കെ. വി. സബ് സ്റ്റേഷനിലേക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്ന ലൈനില്‍ ഉണ്ടായ തകരാറാണ് വൈദ്യുതി നിയന്ത്രണത്തിനു കാരണമെന്നും ഇവര്‍ പറഞ്ഞു. പ്രശ്നം പരിഹരിച്ച് വൈദ്യുതി പഴയ സ്ഥിതിയിലേക്ക് കൊണ്ടു വരുന്നത് വരെയാണ് നിയന്ത്രണം.
Labels: കേരളം
- ജെ. എസ്.
( Thursday, April 15, 2010 ) |
|
ടോമിന്‍ തച്ചങ്കരി കാശ്മീരില്‍
സര്‍ക്കാരിന്റെ അറിവോ അനുമതിയോ കൂടാതെ വിദേശ യാത്ര നടത്തിയത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിനു പുറകെ താന്‍ ജമ്മു കാശ്മീരില്‍ ഉണ്ടെന്നും അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു.
- ജെ. എസ്.
( Monday, April 12, 2010 ) |
|
ഐ. ജി. ടോമിന്‍ തച്ചങ്കരിയുടെ വിദേശ യാത്ര വിവാദത്തില്‍
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉത്തര മേഖല ഐ. ജി. ടോമിന്‍ തച്ചങ്കരി നടത്തിയ വിദേശ യാത്രയെ പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. എ. ഡി. ജി. പി. സിബി മാത്യുവിനാണ് അന്വേഷണ ചുമതല. കോഴിക്കോട് മലപ്പുറം മേഖലയില്‍ ചില പരിപാടി കളുമായി ബന്ധപ്പെട്ട് എത്തിയ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തര മേഖല ഐ. ജി. യുടെ അസാന്നിദ്ധ്യം ശ്രദ്ധിച്ചിരുന്നു.
ഐ. പി. എസ്. ഉദ്യോഗസ്ഥര്‍ വിദേശത്ത് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ തച്ചങ്കരി ഈ നിയമം പാലിച്ചില്ല എന്നാണ് അറിയാന്‍ സാധിച്ചത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഒരു പരസ്യ പ്രസ്താവന ഇപ്പോഴാണ് നടത്തിയത്. ഇങ്ങനെ പോകുന്നത് ശരിയല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ അനുമതിയില്ലാതെ പോകുന്നത് തുടര്‍ സംഭവ മാകുകയാണ്. ഒരു മാസം മുന്പ് ടോമിന്‍ തച്ചങ്കരി അനുമതി യില്ലാതെ ദുബായില്‍ പോയതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരണം ചോദിച്ചിരുന്നു. ഒരു കേസന്വേഷ ണവുമായി ബന്ധപ്പെട്ടാണ് ദുബായ് യാത്ര നടത്തി യതെന്ന് വിശദീകരണം നല്‍കിയിരുന്നു. കേസന്വേഷ ണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകുമ്പോള്‍ വിദേശ കാര്യ മന്ത്രാലയ ത്തിന്റെ അനുമതി വേണം എന്ന നിയമം പാലിക്കാതെ യാണ് അന്ന് ദുബായില്‍ പോയത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ദുബായ് കരാര്‍ ഒപ്പിട്ടില്ല. എന്നിട്ടും ദുബായ് പോലീസുമായി തച്ചങ്കരി ബന്ധപ്പെട്ടിരുന്നു. നടപടി ക്രമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള കേസന്വേഷണ രീതിയെ പറ്റിയുള്ള അതൃപ്തി ഇന്ത്യയെ ദുബായ് ഗവണ്‍മെന്റ് അറിയിച്ചിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് അടുത്ത യാത്ര. ക്രമ സമാധാന ചുമതലയുള്ള ഐ. ജി. അവധിയി ലാണെന്നല്ലാതെ എവിടെയാണ് ഉള്ളത് എന്ന് ആഭ്യന്തര വകുപ്പിന് പോലും അറിയില്ല എന്നാണ് സൂചന.
- ജെ. എസ്.
( Monday, April 12, 2010 ) |
|
സ്മാര്‍ട്ട് സിറ്റി : ടീക്കോമിനെ മാറ്റി നിര്ത്തി ചിന്തിക്കേണ്ടി വരും : വി എസ്.
തിരുവനന്തപുരം : സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ഈ സര്‍ക്കാരിന് ആത്മാര്‍ത്ഥമായ സമീപനമാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ടീക്കോമുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ കുറ്റം കൊണ്ടല്ല. നമുക്ക് സ്വീകര്യമല്ലാത്ത കരാറിനെ പറ്റിയാണ് അവര്‍ പറയുന്നത്. ടീക്കോമിന് സര്‍ക്കാര്‍ കൈമാറിയ കത്തിനു മറുപടി കിട്ടിയാല്‍ ഉടന്‍ തുടര്‍ നടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി നിയമ സഭയില്‍ സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
Labels: കേരളം
- ജെ. എസ്.
( Wednesday, March 31, 2010 ) |
|
ഇന്ത്യയില്‍ അര മണിക്കൂറില്‍ ഒരു കര്‍ഷക ആത്മഹത്യ
ന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.എന്നാല്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറയുന്നുണ്ട് എന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോള വല്‍ക്കരണം നടപ്പിലാവുന്നതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ പരിരക്ഷ നഷ്ടമാവുകയും ഇത്തരം പരിതസ്ഥിതികള്‍ ഉടലെടുക്കുകയും ചെയ്യും എന്ന് ഭയന്നിരുന്നുവെങ്കിലും പിന്നീട് സ്ഥിതിഗതികളോട് താദാത്മ്യം പ്രാപിച്ച് വല്ലപ്പോഴും മാധ്യമങ്ങളില്‍ വരുന്ന സ്ഥിതി വിവര ക്കണക്കുകള്‍ വായിക്കുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ഓര്‍ക്കുന്ന ഒരു തരം പ്രതികരണ രഹിതമായ അവസ്ഥയില്‍ എത്തി ച്ചേര്‍ന്നിരിക്കുകയാണ് സമൂഹം. എന്നാല്‍ അര മണിക്കൂറില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നത് തീര്‍ച്ചയായും ആശങ്കയ്ക്ക് ഇട നല്‍കേണ്ടതാണ്. ഇതിന്റെ കാരണത്തെ കുറിച്ചും പരിഹാരത്തെ കുറിച്ചും വ്യാപകമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതുമാണ്. One farmer's suicide every 30 minutes in India Labels: കൃഷി, കേരളം, സാമൂഹികം, സാമ്പത്തികം
- ജെ. എസ്.
( Friday, January 22, 2010 ) |
|
52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം
ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും. - നാരായണന്‍ വെളിയന്‍കോട്, ദുബായ് Kerala celebrates New Year with record alcohol consumption
- ജെ. എസ്.
( Saturday, January 02, 2010 ) |
|
കേരളത്തില്‍ വിലക്കയറ്റം രൂക്ഷം
പച്ചക്കറി ഉള്‍പ്പെടെ നിത്യോപ യോഗ സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഇത് ഇടത്തരക്കാരുടേയും താഴെക്കി ടയിലുള്ള വരുടേയും ജീവിത ത്തിന്റെ താളം തെറ്റിക്കുന്നു. കൂടാതെ, ശബരി മല സീസണ്‍ ആരംഭിക്കുക കൂടെ ചെയ്തതോടെ പച്ചക്കറിയുടെ ആവശ്യം ഒന്നു കൂടെ വര്‍ദ്ധിച്ചു.
ഒരു കിലോ സബോളക്ക് 45 രൂപ യോളമാണ് വില. ഉള്ളിക്ക് 43ഉം. മാത്രമല്ല ഇതില്‍ അനുദിനം 2 - 3 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായി ക്കൊണ്ടി രിക്കുന്നത്. ഉള്ളി ഉല്‍പാദനം കൂടുതലായുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാന ങ്ങളിലും അതു പോലെ മറ്റു പച്ചക്കറികള്‍ കേരളത്തിലേക്ക് വരുന്ന തമിഴ് നാട്ടിലും ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരത്തില്‍ ഉള്ള കനത്ത വില വര്‍ദ്ധനവിനു കാരണം എന്ന് വ്യാപാരികള്‍ അഭിപ്രായ പ്പെടുന്നു. വില ക്കയറ്റം മൂലം ജന ജീവിതം ദുസ്സഹ മായിരി ക്കുമ്പോളും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗമായി നില്‍ക്കുന്നു എന്ന പരാതി വ്യാപക മായുണ്ട്. വില ക്കയറ്റം തടയുവാന്‍ നടപടി യെടുക്കു മെന്നുള്ള മന്ത്രിമാരുടെ പ്രസ്ഥാവന യല്ലാതെ വിപണിയില്‍ കാര്യമാ യൊന്നും സംഭവി ക്കുന്നുമില്ല. - എസ്. കുമാര്‍ Labels: കേരളം
- ജെ. എസ്.
( Thursday, December 03, 2009 ) |
|
ബോട്ടപകടം - മന്ത്രിയും ബന്ധുക്കളും തമ്മില്‍ വാഗ്വാദം
തേക്കടി : കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബോട്ട് ദുരന്തമായി മാറിയ തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളും സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരനും തമ്മില്‍ വാഗ്വാദം നടന്നു. സുരക്ഷാ സംവിധാനങ്ങള്‍ മതിയായ രീതിയില്‍ ബോട്ടില്‍ ലഭ്യമല്ലായിരുന്നു എന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മന്ത്രിയ്ക്ക് ചുറ്റും കൂടുകയായിരുന്നു. ഈ കാര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ക്ഷമാപണം വേണം എന്നായി ബന്ധുക്കള്‍. ഡല്‍ഹിയില്‍ നിന്നുമുള്ള ഒരു ബന്ധു, മന്ത്രി “സോറി” എന്ന ഒരു വാക്കെങ്കിലും ഉച്ഛരിയ്ക്കണം എന്ന് ശഠിച്ചതോടെ മന്ത്രിയ്ക്ക് ശുണ്ഠി കയറി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഞാനും നിങ്ങളെ പോലെ കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞപ്പോള്‍ നിങ്ങള്‍ ഒരു രാത്രിയേ ഉറങ്ങാതിരിക്കൂ; ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഇനി എന്നും ഉറങ്ങാത്ത രാത്രികളാണ് എന്ന് ഇയാള്‍ പ്രതികരിച്ചു. ക്ഷമ പറയാന്‍ വിസമ്മതിച്ച മന്ത്രി, താന്‍ മരിച്ചവരുടെ ഒട്ടേറെ ബന്ധുക്കളെ കണ്ടിട്ടും, ഇതു പോലെ ബഹളം വെയ്ക്കുന്ന ഒരാളെ ആദ്യമായാണ് കാണുന്നത് എന്നു പറഞ്ഞു.
അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമായി രുന്നെങ്കില്‍ ഇത്തരം ഒരു അപകടത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു എന്നു തന്നെയാണ് വിദഗ്ദ്ധ മതം. ലൈഫ് ജാക്കറ്റുകള്‍ സഞ്ചാരികള്‍ക്ക് ഉപയോഗി ക്കാനാവുന്ന വിധത്തില്‍ ലഭ്യമായിരുന്നില്ല. ഇതിന്റെ ഉപയോഗം ഇവര്‍ക്ക് വിശദീകരിച്ചു കൊടുത്തിരുന്നുമില്ല. യാത്രക്കാരെ നിയന്ത്രിച്ച് ബോട്ടിന്റെ സുരക്ഷ ഉറപ്പു വരുത്താനും മതിയായ ജോലിക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നില്ല. രണ്ടു നിലയുള്ള ബോട്ടില്‍ ഡ്രൈവര്‍ക്കു പുറമെ ആകെ ഉണ്ടായിരുന്നത് ഒരു ജീവനക്കാരന്‍ മാത്രമായിരുന്നു. ഡ്രൈവര്‍ ആകട്ടെ ഇത്തരം ബോട്ടുകള്‍ ഓടിച്ച് മതിയായ പരിചയം സിദ്ധിച്ചിട്ടു മുണ്ടായിരുന്നില്ല. Labels: അപകടങ്ങള്‍, കേരളം, വിനോദ സഞ്ചാരം
- ജെ. എസ്.
( Saturday, October 03, 2009 ) |
|
നെടുംബാശ്ശേരിയില്‍ വീണ്ടും യൂസേഴ്‌സ് ഫീ
കൊച്ചിന്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിര്‍ത്തലാക്കിയിരുന്ന യൂസേഴ്‌സ് ഫീ സമ്പ്രദായം വീണ്ടും പുനഃസ്ഥാപിയ്ക്കാന്‍ തീരുമാനമായി. ഇന്നലെ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇന്ന് എറണാകുളത്ത് നടക്കുന്ന പതിനഞ്ചാം വാര്‍ഷിക യോഗത്തിനു മുന്നോടി ആയിട്ടായിരുന്നു ഇന്നലെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടന്നത്. മന്ത്രി എസ്. ശര്‍മ്മയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കമ്പനി ചെയര്‍മാനായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് യോഗത്തില്‍ പങ്കെടുക്കാനായില്ല.
Users fee restored in Cochin International Airport Labels: കേരളം, വിമാന സര്‍വീസ്
- ജെ. എസ്.
( Friday, September 25, 2009 ) 1 Comments:
Subscribe to Post Comments [Atom] |
|
മനുഷ്യച്ചങ്ങല രാജ്യ രക്ഷയ്ക്കുള്ള ഐക്യ ദാര്‍ഢ്യം: പി. വത്സല
കോഴിക്കോട്: ഇന്ത്യയെ സമ്പൂര്‍ണമായി കോളനി വല്‍ക്കരിക്കാനുള്ള ശ്രമമാണ് ആസിയന്‍ കരാറെന്ന് എഴുത്തുകാരി പി. വല്‍സല. കരാറിനെ ദൃഢ നിശ്ചയത്തോടെ ചെറുക്കേണ്ടത് ജന ശക്തിയുടെ ബാധ്യതയാണ്. ഒക്ടോബര്‍ 2ന് ഈ രാജ്യ ദ്രോഹ കരാറിനെതിരെ സൃഷ്ടിക്കുന്ന മനുഷ്യ ച്ചങ്ങല രാജ്യം സംരക്ഷി ക്കാനുള്ള ഐക്യ ദാര്‍ഢ്യത്തിന്റെ അടയാളമാണ്. അത് വിജയിപ്പി ക്കേണ്ടത് മനുഷ്യ സ്നേഹികളുടെ ഉത്തരവാ ദിത്തമാണ്. കര്‍ഷകനും കലാകാരനും തൊഴിലാ ളിയുമെല്ലാം ചങ്ങലയില്‍ കൈ കോര്‍ക്കണം. ചേറില്‍ പുതഞ്ഞ ജീവിതങ്ങളും കാടിന്റെ മക്കളുടെ നിസ്സഹായതയും നനവോടെ ആവിഷ്കരിച്ച കഥാകാരി പറഞ്ഞു. ആസിയന്‍ കരാര്‍ കൊണ്ടു വന്നത് ഇവിടുത്തെ ജനതയെയും പാര്‍ലമെ ന്റിനെയും അവഹേളിക്കും വിധത്തിലാണ്. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല. ആണവ കരാറിന്റെ സമാനാ നുഭവമാണ് സ്വതന്ത്ര വ്യാപാരത്തി നെന്ന പേരിലുള്ള ഈ കരാറിലും ആവര്‍ത്തിച്ചത്. കരാര്‍ ഇന്ത്യയുടെ രണ്ടാംകോളനി വല്‍ക്കരണത്തിന് ഇടയാക്കും. 100 കോടിയിലേറെ ജനങ്ങളുള്ള ഈ രാജ്യത്ത് ഭക്ഷ്യ സുരക്ഷ സര്‍വ പ്രധാനമാണ്. ചെറു കിട കര്‍ഷകരെ അവലംബിച്ചാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ജീവിക്കുന്നത്. കര്‍ഷക ഭൂമികകളോട് വിടപറഞ്ഞ് നഗരങ്ങളില്‍ കുടിയേറിയ യഥാര്‍ഥ കര്‍ഷകരെ തിരിച്ച് ഗ്രാമങ്ങളില്‍ കുടിയിരു ത്തുകയാണ് ആദ്യം വേണ്ടിയിരുന്നത്. ഇന്ത്യയുടെ മുഴുവന്‍ കമ്പോളവും വിദേശ നിയന്ത്രണത്തില്‍ അമരുമ്പോള്‍ മറ്റൊരു കോളനി വാഴ്ചയുടെ നുകത്തിലേക്ക് ഇന്ത്യ അടിമപ്പെടും. ഇത്തരം നടപടി ചെറുക്കാന്‍ ഈ നാട്ടിലെ ഓരോ മനുഷ്യനും പ്രതിജ്ഞ യെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ ഗുണ മേന്മാ നിയന്ത്രണ ത്തിന്റെ പേരില്‍ നമ്മുടെ കയറ്റുമതിയെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും പൂര്‍വേഷ്യന്‍ രാജ്യങ്ങളും തിരസ്കരി ക്കുന്നുണ്ട്. ആണവ കരാറിനാല്‍ അമേരിക്കയുടെ നിരീക്ഷണ ത്തിന് വിധേയ മാകാനിരിക്കുന്ന ഇന്ത്യയുടെ സര്‍വാധികാരം ആസിയന്‍ കരാര്‍ കൂടി നടപ്പിലാകുമ്പോള്‍ സമ്പൂര്‍ണമായി നഷ്ടമാകും. നിശ്ചയ ദാര്‍ഢ്യ ത്തോടെയുള്ള ജന ശക്തിയുടെ ഐക്യത്താലേ ഇതിനെ നേരിടാനാവൂ' അവര്‍ പറഞ്ഞു.- നാരായണന്‍ വെളിയംകോട്
- ജെ. എസ്.
( Thursday, September 24, 2009 ) |
|
പൂര നഗരിയെ "പുലികള്‍" കീഴടക്കി
ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് പൂര നഗരിയില്‍ പുലിക്കളി അരങ്ങേറി. വടക്കും നാഥന്റെ പടിഞ്ഞാറേ നടയില്‍ ഗണപതിക്ക് തേങ്ങയുടച്ച് കോട്ടപ്പുറം സംഘം കളി ആരംഭിച്ചതോടെ നാടും നഗരവും സ്വരാജ് റൗണ്ടിലേക്ക് ഒഴുകിയെത്തി. പച്ചയും ചുവപ്പും നീലയും മഞ്ഞയും കറുപ്പു മൊക്കെയായി വിവിധ വര്‍ണ്ണങ്ങളില്‍ പ്രത്യക്ഷപ്പെട്ട "വരയന്‍ പുലികളും പുള്ളി പ്പുലികളും" ചെണ്ട മേളത്തി നനുസരിച്ച് ചുവടു വച്ചപ്പോള്‍ കാണികളും അവര്‍ക്കൊപ്പം കൂടി. കാഴ്ചക്കാരെ ആവേശം കൊള്ളിച്ചു കൊണ്ട് വര്‍ണ്ണ താള മേളമൊരുക്കി മുന്നേറിയ പുലികള്‍ അക്ഷരാ ര്‍ത്ഥത്തില്‍ പൂര നഗരിയെ കീഴടക്കു കയായിരുന്നു.വാഹനങ്ങളില്‍ ഒരുക്കിയ വര്‍ണ്ണാഭമയ വിവിധ നിശ്ചല ദൃശ്യങ്ങള്‍ പുലിക്കളിയെ അനുഗമിച്ചിരുന്നു. വൈകീട്ട് പെയ്ത മഴ കളിയുടെ ആവേശം അല്‍പം കുറച്ചു. - എസ്. കുമാര്‍ Labels: കേരളം, സാംസ്കാരികം
- ജെ. എസ്.
( Sunday, September 06, 2009 ) |
|
ഓണ ലഹരിയില്‍ മലയാളികള്‍ ...
ജാതി മത മേലാള കീഴാള ഭേദമില്ലാതെ പോയ നാളുകളി ലെങ്ങോ കേരളം ഭരിച്ചിരുന്ന മാവേലി തമ്പുരാന്റെ കാലത്തെ നന്മയുടേയും സമൃദ്ധിയുടേയും നാളുകള്‍ ഓര്‍ത്തു കൊണ്ട് മലയാളി ഓണം ആഘോഷിക്കുന്നു. പൂക്കളങ്ങളും, പൂവിളികളും, പുലിക്കളിയും ഒക്കെയായി കേരളത്തിന്റെ സ്വന്തം ദേശീയോ ത്സവത്തെ ലോകത്തെമ്പാടും ഉള്ള മലയാളികള്‍ കെങ്കേമമായി കൊണ്ടാടുന്നു. പഴയ തറവാടുകള്‍ പലതും ഭാഗം പിരിഞ്ഞ് പലയി ടത്തായി മാറി ത്താമസി ച്ചെങ്കിലും കുടുംബങ്ങളുടെ ഒത്തു ചേരലിന്റെ കൂടെ സമയമാണ് ഓണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലിനായി ചേക്കേറിയവര്‍ ഓണമാ ഘോഷിക്കു വാനായി അവധി ക്കെത്തുന്നതും പതിവാണ്. ഇത്തവണ അപ്രതീ ക്ഷിതമായി ഉണ്ടായ മഴ കേരളത്തില്‍ ചിലയിട ങ്ങളിലെങ്കിലും ഓണാ ഘോഷങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സംഘടനകളും കൂട്ടായ്മകളും എല്ലാം ഓണാ ഘോഷങ്ങള്‍ സംഘടി പ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ റംസാന്‍ സമയ മായതിനാല്‍ ഇത്തവണ അത് വൈകുന്നേര ങ്ങളിലേക്ക് മാറ്റി വെച്ചു എന്നു മാത്രം.
- എസ്. കുമാര്‍
- ജെ. എസ്.
( Wednesday, September 02, 2009 ) |
|
ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍; സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമം
കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ ഉള്ളതായി സൂചന. പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ദുബായിലേക്ക് കടന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.മുത്തുറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ എത്തിയതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവര്‍ ദുബായില്‍ ഉണ്ടെന്നറിയുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ദേര ദുബായിലെ ഒരു ഹോട്ടലിലാണ് ഇവര്‍ തങ്ങുന്നത്. പത്രങ്ങളിലും ടിവി ചാനലുകളിലും തുടര്‍ച്ചയായി ഇവരുടെ ഫോട്ടോകളും വിഷ്വലുകളും കാണിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ തിരിച്ചറിയാ തിരിക്കാനായി ഇവര്‍ പകല്‍ സമയങ്ങളില്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഭക്ഷണം മുറിയില്‍ എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ചില രാത്രികളില്‍ ബര്‍ദുബായിലെ ചില ബാറുകളില്‍ ഇരുവരും സന്ദര്‍ശനം നടത്താറുണ്ടെന്നും അറിയുന്നു. അതേ സമയം ഏത് വിമാനത്താവളം വഴിയാണ് ഇവര്‍ ദുബായില്‍ എത്തിയതെന്നത് വ്യക്തമല്ല. ഓം പ്രകാശിന് യു.എ.ഇ. റസിഡന്‍റ് വിസ ഉണ്ടെന്നാണ് അറിയുന്നത്. പുത്തന്‍പാലം രാജേഷും ഓംപ്രകാശും നേരത്തെ ദുബായില്‍ ഉണ്ടായിരുന്നു. ഈയിടെയാണ് രണ്ട് പേരും കേരളത്തിലേക്ക് പോയത്. പിന്നീട് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ ഒളിത്താവളം എന്ന നിലയ്ക്കാണ് ഇവര്‍ ദുബായില്‍ എത്തിയത്. തിരൂവോണത്തിന് മുമ്പ് കീഴടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സിംഗപ്പൂരിലേക്ക് കടക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Labels: കുറ്റകൃത്യം, കേരളം, ക്രമസമാധാനം, പോലീസ്
- സ്വന്തം ലേഖകന്‍
( Sunday, August 30, 2009 ) |
|
പനി പിടിച്ച കേരളം
കേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു. പ്രതി ദിനം ആറായിരത്തോളം പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി പിടിച്ചു ചികിത്സ തേടി എത്തുന്നത് എന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിലും എത്രയോ അധികമാണ് മറ്റ് ആശുപത്രികളിലും സ്വകാര്യ ചികിത്സകരുടേയും അടുത്ത് എത്തുന്ന രോഗികളുടെ എണ്ണം. പ്രത്യേകിച്ച് മരുന്ന് ഒന്നും ഇല്ലാത്ത പനിക്ക് ചികിത്സ പോലും തേടാത്ത ആളുകള്‍ ഇതിലും പതിന്മടങ്ങ് വരും. കൊതുകു പരത്തുന്ന ചിക്കുന്‍ ഗുനിയ എന്ന കടുത്ത പനിയാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും പരക്കുന്നത്. പല താല്പര്യങ്ങള്‍ കൊണ്ടും അധികൃതര്‍ ഇത് നിഷേധിക്കുന്നു. വെറും സാധാരണ പനി മാത്രമാണ് ഇത് എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും സ്വകാര്യ പരിശോധന ശാലകളില്‍ പരിശോധന ചെയ്ത പലരുടേയും പനി മാരകമായ ചിക്കുന്‍ ഗുനിയ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. നാല്‍പ്പത് ഡിഗ്രി വരെ ചൂടുള്ള പനിയുമായാണ് ചിക്കുന്‍ ഗുനിയ തുടങ്ങുന്നത്. ഇത് രണ്ടോ മൂന്നോ ദിവസത്തിനകം വിട്ടു മാറും. പിന്നീട് രണ്ട് ദിവസം ദേഹത്തില്‍ ചുവന്നു തുടുത്ത തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. ഇതും രണ്ട് ദിവസത്തിനകം മാറും. എന്നാല്‍ ഇതിനോട് ചേര്‍ന്ന് വരുന്ന മറ്റ് അസ്വസ്ഥതകള്‍ ഒരാഴ്ച മുതല്‍ ചില ആളുകളില്‍ മാസങ്ങളോളം വരെ നില നില്‍ക്കും. കടുത്ത തലവേദന, സന്ധികളില്‍ വേദന, കാല്‍ മുട്ടിനു കീഴോട്ട് നീര് വെക്കുക, കാല്‍ നിലത്തു വെക്കാന്‍ ആവാത്ത വേദന, ഉറക്കം ഇല്ലായ്മ എന്നിങ്ങനെ ചിക്കുന്‍ ഗുനിയ മൂലം ഉണ്ടാവുന്ന ദുരിതങ്ങള്‍ ഏറെയാണ്. സമ്പൂര്‍ണ്ണമായ വിശ്രമം മാത്രമാണ് ഇതിനൊരു ആശ്വാസം. വിശ്രമിക്കുന്നതോടെ കാല് വേദന വിട്ടു മാറും. എന്നാല്‍ വേദന മാറി എന്നു കരുതി എന്തെങ്കിലും ജോലി ചെയ്താല്‍ അടുത്ത ദിവസം ഇരട്ടി വേദനയുമായി കാല് വേദന തിരിച്ചു വരികയും ചെയ്യും എന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തില്‍ സുലഭമായ “കമ്മ്യൂണിസ്റ്റ് പച്ച” എന്നും “കാട്ട് അപ്പ” എന്നും വിളിക്കുന്ന ചെടിയുടെ ഇല വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ഈ വേദന ശമിപ്പിക്കാന്‍ സഹായകരമാണ് എന്ന് കണ്ട് പലരും ഇത് ചെയ്യുന്നുണ്ട്. കടുത്ത വേദനക്ക് ഡോക്ടര്‍മാര്‍ വേദന സംഹാരികള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് കഴിക്കുന്നത് നിര്‍ത്തുന്നതോടെ വേദന വീണ്ടൂം അനുഭവപ്പെടുന്നു. കന്യാകുമാരിയിലെ “കാണി” ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ ചിക്കുന്‍ ഗുനിയ പകരാതിരിക്കുവാന്‍ ഉള്ള ഒരു പച്ചില മരുന്നു പ്രയോഗം ഉണ്ട് എന്ന് പറയപ്പെടുന്നു. അമല്‍പൊരി, ചിത്തിരതൈ, ചുക്ക്, മിഴഗ്, തിപ്പിലി എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ കരുപ്പട്ടി കാപ്പി കഴിച്ചാല്‍ ഈ പകര്‍ച്ച വ്യാധി പകരുന്ന വേളയില്‍ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗം വരാതെ രക്ഷ നേടാം എന്ന് 2006ല്‍ ഇവിടങ്ങളില്‍ ചിക്കുന്‍ ഗുനിയ പകര്‍ന്ന വേളയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. അമേരിക്ക തങ്ങളുടെ ജൈവ ആയുധ വികസന പരിപാടിയില്‍ പോലും ഉള്‍പ്പെടുത്തിയ വൈറസ് ആണ് ചിക്കുന്‍ ഗുനിയ എന്ന് അറിയുമ്പോള്‍ ആണ് വര്‍ഷാവര്‍ഷം പനി കണ്ട് ശീലമായ നമുക്ക് ഇത് എത്ര വലിയ വിപത്താണ് എന്ന് ബോധ്യപ്പെടുന്നത്.
- ജെ. എസ്.
( Thursday, July 16, 2009 ) |
|
ഇന്ന് കേരളത്തില്‍ ഓട്ടോ ടാക്സി പണിമുടക്ക്
കേരളത്തില്‍ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക് നടക്കും. പെട്രോള്‍ ഡീസല്‍ വിലവര്ധനയില്‍ പ്രതിഷേധിക്കാനാണ് സംസ്ഥാന വ്യാപകം ആയി ഓട്ടോ റിക്ഷകളും ടാക്സികളും ജൂലൈ 4 ശനിയാഴ്ച പണി മുടക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെ ആണ് പണിമുടക്ക്. കോഴിക്കോട് നടന്ന, തൊഴിലാളി സംഘടനാ യൂണിയനുകളുടെ സംയുക്ത കോഡിനേഷന്‍ യോഗത്തിന് ശേഷം ആണ് ഈ പണിമുടക്ക് പ്രഖ്യാപിച്ചത്. വില വര്‍ധന പിന്‍വലിക്കാത്ത പക്ഷം അനിശ്ചിത കാലത്തേയ്ക്ക് പണിമുടക്കുമെന്നും അറിയിച്ചിട്ടുണ്ട്.Labels: കേരളം, പണിമുടക്ക്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Friday, July 03, 2009 ) |
|
കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍
കേരള സംസ്ഥാനത്തെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് മുഖേനെ ഉള്ള കുറ്റ കൃത്യങ്ങള്‍ ചെയ്‌താല്‍ അവ പിടിച്ചെടുക്കാന്‍ മാത്രമേ പോലീസിന് ഇതുവരെ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് ഇവ പരിശോധിക്കാന്‍ മറ്റു ഏജന്സികളുടെ സഹായം തേടുകയാണ് പതിവ്. എന്നാല്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ ആധുനിക സൌകര്യങ്ങള്‍ ഉപയോഗിച്ച് ഇവിടെ വച്ച് തന്നെ തന്നെ ഈ വസ്തുതകള്‍ പരിശോധിക്കാം. ഇത് കേസ് അന്വേഷണം വേഗത്തിലാക്കും.കമ്പ്യൂട്ടറില്‍ നിന്ന് നീക്കിയ വിവരങ്ങള്‍ കണ്ടു പിടിക്കുക, ഇമെയില്‍ കുറ്റ കൃത്യങ്ങള്‍, നെറ്റ് വര്‍ക്കിംഗ്, മോര്ഫിംഗ് തുടങ്ങിയവയുടെ ദുരുപയോഗം എന്നീ കാര്യങ്ങള്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ വഴി അന്വേഷണം നടത്താം. വിവര സാങ്കേതിക മേഖലയില്‍ പോലീസിന് മികച്ച പരിശീലനവും കൊടുക്കും എന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ തന്നെ വിവര സാങ്കേതിക വിദ്യയില്‍ പരിശീലനം ഉള്ളവര്‍ പോലീസില്‍ ഉണ്ട്. സൈബര്‍ കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുന്നതിന് പോലീസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം കൊടുക്കും എന്നും കോടിയേരി പറഞ്ഞു. Labels: കേരളം, സൈബര്‍ പോലീസ് സ്റ്റേഷന്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Thursday, July 02, 2009 ) |
|
ജോണ്‍ ഉലഹന്നാന്‍ അന്തരിച്ചു
മലയാളത്തിലെ ആദ്യകാല ടെലിവിഷന്‍ റിപ്പോര്ട്ടറായ ജോണ്‍ ഉലഹന്നാന്‍ (48) അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. കോട്ടയം സ്വദേശിയായ അദ്ദേഹം കുടപ്പനകുന്നിലാണ് താമസിച്ചിരുന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, 1983 ഇല്‍ ഹൈദെരാബാദില്‍ ന്യൂസ് ടൈമിലൂടെ പത്രപ്രവര്‍ത്തകര്‍ ആയി. ന്യൂസ് ടൈമില്‍ ആയിരിക്കുമ്പോള്‍ മികച്ച പത്ര പ്രവര്‍ത്തകനുള്ള സ്റ്റേറ്റ്‌സ്‌മാന്‍ അവാര്‍ഡും കരസ്ഥമാക്കി. 1988 ഇല്‍ ആണ് അദ്ദേഹം ദൂരദര്‍ശനില്‍ റിപ്പോര്‍ട്ടര്‍ ആയി ചേര്‍ന്നത്. ഗള്‍ഫ് യുദ്ധം, മലനട വെടിക്കെട്ട് ദുരന്തം, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ ഇവയെല്ലാം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. Labels: കേരളം, ജോണ്‍ ഉലഹന്നാന്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Tuesday, June 30, 2009 ) |
|
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടി: കോടിയേരി
കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്തര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും എന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിന് വേണ്ടി സൈബര്‍ സ്കൂള്‍ തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു. സി-ഡിറ്റും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടിയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനായി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള ഹൈ ടെക് സെല്ലില്‍ ഓരോ വര്ഷം കഴിയും തോറും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടി വരുകയാണ്. ഈ വര്ഷം ഇത് വരെ 1030 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങള്‍ ആണ് സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഉള്ള നിരവധി കേസുകള്‍ വിജയകരമായി തെളിയിക്കാന്‍ കേരള പോലീസിന് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. Labels: കേരളം, സൈബര്‍ സ്കൂള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Monday, June 29, 2009 ) |
|
ഫാക്ട് കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കും
കൊച്ചിയിലെ ഫാക്ടിന്റെ ഭൂമിയില്‍ കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ കേന്ദ്ര കൃഷി, ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതു വിതരണ സഹ മന്ത്രി കെ. വി. തോമസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ഇതിന്റെ ആദ്യ നടപടിയായി മന്ത്രി സെന്‍ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പറേയ്ഷന്‍, ഫാക്ട് എന്നിവയുടെ ഒരു സംയുക്ത യോഗം വിളിച്ചു കൂട്ടി.മെയ് 2008ല്‍ തന്നെ ഫാക്ടിന്റെ കൈവശം ഉള്ള 25 ഏക്കറോളം വരുന്ന ഒഴിഞ്ഞ ഭൂമിയില്‍ കണ്ടെയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ധാരണാ പത്രത്തില്‍ ഇരു കൂട്ടരും ഒപ്പു വെച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി തുടങ്ങുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പദ്ധതി ത്വരിത ഗതിയില്‍ തുടങ്ങുന്നതിനും നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രി യോഗം വിളിച്ചു കൂട്ടിയത്. യോഗത്തില്‍ പങ്കെടുത്ത സെന്‍ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പൊറേയ്ഷന്‍ എം. ഡി. ബി. ബി. പട്‌നായിക്, ഫാക്ട് എം. ഡി. ഡോ. ജോര്‍ജ്ജ് സ്ലീബ എന്നിവര്‍ പദ്ധതിയുടെ പ്രവര്‍ത്തന മാതൃക അവതരിപ്പിക്കാന്‍ ധാരണയായി. അതത് ബോര്‍ഡുകളുടെ അംഗീകാരത്തിനായി ഇത് ജൂണില്‍ തന്നെ സമര്‍പ്പിക്കും. ![]() പ്രൊഫ. കെ.വി. തോമസ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി ഭവനില്‍ വെച്ചു കണ്ടപ്പോള്‍ 60 കോടി രൂപ മുതല്‍ മുടക്കു വരുന്ന പദ്ധതി ഓഗസ്റ്റില്‍ തുടങ്ങാനാണ് തീരുമാനം. പദ്ധതി പൂര്‍ത്തിയാവുന്നതോടെ പ്രദേശത്തിന്റെ സമഗ്രമായ വികസനവും പ്രദേശ വാസികള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങളും കൈവരും എന്നാണ് പ്രതീക്ഷ. - സുധീര്‍നാഥ്
- ജെ. എസ്.
( Wednesday, June 10, 2009 ) |
ന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും. 
കോഴിക്കോട്: ഇന്ത്യയെ സമ്പൂര്‍ണമായി കോളനി വല്‍ക്കരിക്കാനുള്ള ശ്രമമാണ് ആസിയന്‍ കരാറെന്ന് എഴുത്തുകാരി പി. വല്‍സല. കരാറിനെ ദൃഢ നിശ്ചയത്തോടെ ചെറുക്കേണ്ടത് ജന ശക്തിയുടെ ബാധ്യതയാണ്. ഒക്ടോബര്‍ 2ന് ഈ രാജ്യ ദ്രോഹ കരാറിനെതിരെ സൃഷ്ടിക്കുന്ന മനുഷ്യ ച്ചങ്ങല രാജ്യം സംരക്ഷി ക്കാനുള്ള ഐക്യ ദാര്‍ഢ്യത്തിന്റെ അടയാളമാണ്. അത് വിജയിപ്പി ക്കേണ്ടത് മനുഷ്യ സ്നേഹികളുടെ ഉത്തരവാ ദിത്തമാണ്. കര്‍ഷകനും കലാകാരനും തൊഴിലാ ളിയുമെല്ലാം ചങ്ങലയില്‍ കൈ കോര്‍ക്കണം. ചേറില്‍ പുതഞ്ഞ ജീവിതങ്ങളും കാടിന്റെ മക്കളുടെ നിസ്സഹായതയും നനവോടെ ആവിഷ്കരിച്ച കഥാകാരി പറഞ്ഞു. ആസിയന്‍ കരാര്‍ കൊണ്ടു വന്നത് ഇവിടുത്തെ ജനതയെയും പാര്‍ലമെ ന്റിനെയും അവഹേളിക്കും വിധത്തിലാണ്. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല. ആണവ കരാറിന്റെ സമാനാ നുഭവമാണ് സ്വതന്ത്ര വ്യാപാരത്തി നെന്ന പേരിലുള്ള ഈ കരാറിലും ആവര്‍ത്തിച്ചത്. കരാര്‍ ഇന്ത്യയുടെ രണ്ടാംകോളനി വല്‍ക്കരണത്തിന് ഇടയാക്കും. 100 കോടിയിലേറെ ജനങ്ങളുള്ള ഈ രാജ്യത്ത് ഭക്ഷ്യ സുരക്ഷ സര്‍വ പ്രധാനമാണ്. ചെറു കിട കര്‍ഷകരെ അവലംബിച്ചാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ജീവിക്കുന്നത്. കര്‍ഷക ഭൂമികകളോട് വിടപറഞ്ഞ് നഗരങ്ങളില്‍ കുടിയേറിയ യഥാര്‍ഥ കര്‍ഷകരെ തിരിച്ച് ഗ്രാമങ്ങളില്‍ കുടിയിരു ത്തുകയാണ് ആദ്യം വേണ്ടിയിരുന്നത്. ഇന്ത്യയുടെ മുഴുവന്‍ കമ്പോളവും വിദേശ നിയന്ത്രണത്തില്‍ അമരുമ്പോള്‍ മറ്റൊരു കോളനി വാഴ്ചയുടെ നുകത്തിലേക്ക് ഇന്ത്യ അടിമപ്പെടും. ഇത്തരം നടപടി ചെറുക്കാന്‍ ഈ നാട്ടിലെ ഓരോ മനുഷ്യനും പ്രതിജ്ഞ യെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ ഗുണ മേന്മാ നിയന്ത്രണ ത്തിന്റെ പേരില്‍ നമ്മുടെ കയറ്റുമതിയെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും പൂര്‍വേഷ്യന്‍ രാജ്യങ്ങളും തിരസ്കരി ക്കുന്നുണ്ട്. ആണവ കരാറിനാല്‍ അമേരിക്കയുടെ നിരീക്ഷണ ത്തിന് വിധേയ മാകാനിരിക്കുന്ന ഇന്ത്യയുടെ സര്‍വാധികാരം ആസിയന്‍ കരാര്‍ കൂടി നടപ്പിലാകുമ്പോള്‍ സമ്പൂര്‍ണമായി നഷ്ടമാകും. നിശ്ചയ ദാര്‍ഢ്യ ത്തോടെയുള്ള ജന ശക്തിയുടെ ഐക്യത്താലേ ഇതിനെ നേരിടാനാവൂ' അവര്‍ പറഞ്ഞു.
ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് പൂര നഗരിയില്‍ പുലിക്കളി അരങ്ങേറി. വടക്കും നാഥന്റെ പടിഞ്ഞാറേ നടയില്‍ ഗണപതിക്ക് തേങ്ങയുടച്ച് കോട്ടപ്പുറം സംഘം കളി ആരംഭിച്ചതോടെ നാടും നഗരവും സ്വരാജ് റൗണ്ടിലേക്ക് ഒഴുകിയെത്തി. പച്ചയും ചുവപ്പും നീലയും മഞ്ഞയും കറുപ്പു മൊക്കെയായി വിവിധ വര്‍ണ്ണങ്ങളില്‍ പ്രത്യക്ഷപ്പെട്ട "വരയന്‍ പുലികളും പുള്ളി പ്പുലികളും" ചെണ്ട മേളത്തി നനുസരിച്ച് ചുവടു വച്ചപ്പോള്‍ കാണികളും അവര്‍ക്കൊപ്പം കൂടി. കാഴ്ചക്കാരെ ആവേശം കൊള്ളിച്ചു കൊണ്ട് വര്‍ണ്ണ താള മേളമൊരുക്കി മുന്നേറിയ പുലികള്‍ അക്ഷരാ ര്‍ത്ഥത്തില്‍ പൂര നഗരിയെ കീഴടക്കു കയായിരുന്നു.
കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ ഉള്ളതായി സൂചന. പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ദുബായിലേക്ക് കടന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു. 



കൊച്ചിയിലെ ഫാക്ടിന്റെ ഭൂമിയില്‍ കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ കേന്ദ്ര കൃഷി, ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതു വിതരണ സഹ മന്ത്രി കെ. വി. തോമസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ഇതിന്റെ ആദ്യ നടപടിയായി മന്ത്രി സെന്‍ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പറേയ്ഷന്‍, ഫാക്ട് എന്നിവയുടെ ഒരു സംയുക്ത യോഗം വിളിച്ചു കൂട്ടി.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്