17 March 2008

ഡിംഡെക്സ് 2008ന് ഇന്ന് ദോഹയില്‍ തുടക്കമാകും

പശ്ചിമേഷ്യയിലെ എറ്റവും വലിയ അന്താരാഷ്ട്ര നാവിക പ്രതിരോധ പ്രദര്‍ശനമായ ഡിംഡെക്സ് 2008ന് ഇന്ന് ദോഹയില്‍ തുടക്കമാകും. കിരീടാവകാശിയും ഖത്തര്‍ സായൂധ സേന തലവനുമായ ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. നാവിക പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായി 23 ആധുനിക യുദ്ധക്കപ്പലുകള്‍ ദോഹയില്‍ എത്തുന്നുണ്ട്. നാവിക പ്രതിരോധ സാമഗ്രികളും യുദ്ധക്കപ്പലുകളും ആയുധങ്ങളും നിര്‍മ്മിക്കുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും നാവിക പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. പത്തൊന്‍പതു വരെയാണ് പ്രദര്‍ശനം. ഇന്ത്യന്‍ നാവിക സേനയുടെ ins പ്രളയ, ബിയാസ് എന്നീ യുദ്ധക്കപ്പലുകള്‍ പങ്കെടുക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്