31 August 2008
കുവൈറ്റില്‍ പൊതുമാപ്പ്
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതു മാപ്പ് കാലാവധി. കുവൈറ്റ് അമീര്‍ ശൈഖ് സബാ അഹമ്മദ് അല്‍ സബായുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പൊതു മാപ്പ് പ്രഖ്യാപി ച്ചിരിക്കുന്നത്.




റമസാനിനോട് അനുബന്ധിച്ചാണ് അമീര്‍ പൊതു മാപ്പ് പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടത്. അടുത്ത മാസം ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതു മാപ്പ് കാലാവധി.




അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഇല്ലാതെ ഇക്കാലയളവില്‍ രാജ്യം വിടാനാകും. അതേ സമയം അനധികൃത താമസക്കാര്‍ക്ക് പിഴ അടയ്ക്കുക യാണെങ്കില്‍ പുതിയ വിസയിലേക്ക് മാറി രാജ്യത്ത് തുടരാനുള്ള അവസരവും ഉണ്ട്. കുവൈറ്റില്‍ 21 ലക്ഷം വിദേശികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ആറ് ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ 11 ശതമാനം പേര്‍ അനധികൃതമായി കുവൈറ്റില്‍ തങ്ങുന്നവ രാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍.




രണ്ട് വര്‍ഷം മുമ്പാണ് കുവൈറ്റില്‍ ഇതിന് മുമ്പ് പൊതു മാപ്പ് പ്രഖ്യാപിച്ചത്. അന്ന് ആറായിര ത്തോളം ഇന്ത്യക്കാര്‍ പൊതു മാപ്പ് പ്രയോജന പ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങി എന്നാണ് കണക്ക്. ഇപ്പോള്‍ ഒന്നര മാസത്തേക്ക് പ്രഖ്യാപി ച്ചിരിക്കുന്ന പൊതു മാപ്പില്‍ അനധികൃത മായി താമസിക്കുന്ന പരമാവധി പേര്‍ രാജ്യം വിടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അനധികൃ തമായി രാജ്യത്ത് തങ്ങിയതിന്‍റെ പേരില്‍ പിടിയിലായ 86 മലയാളികള്‍ ഇപ്പോള്‍ കുവൈറ്റിലെ വിവിധ ജയിലുകളി ലുണ്ടെന്നാണ് കണക്ക്. പൊതു മാപ്പ് പ്രഖ്യാപിച്ച തോടെ ഇവര്‍ക്ക് മോചനമാവും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



30 August 2008
ഇറാനെതിരെ യു.എ.ഇ.
തര്‍ക്കത്തിലുള്ള ദ്വീപുകളില്‍ ഇറാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തിനെതിരെ യു. എ. ഇ. ഐക്യ രാഷ്ട്ര സഭയില്‍ പരാതി നല്‍കി.




ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ കരാറിന് വിരുദ്ധമായ നടപടികളാണ് ഇറാന്‍റേതെന്ന് പരാതിയില്‍ പറയുന്നു.




ദ്വീപുകളുടെ ഉടമസ്ഥാ വകാശത്തെ ച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ കാലങ്ങളായി തര്‍ക്കം നില നില്‍ക്കുകയാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



27 August 2008
ദുബായ് വില്ലയിലെ അഗ്നിബാധ - 10 ആന്ധ്ര സ്വദേശികള്‍ വെന്ത് മരിച്ചു
ദേര ദുബായിലെ വില്ലയില്‍ ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ഇതില്‍ 10പേര്‍ മരിച്ചു. ആന്ധ്ര പ്രദേശിലെ കരിം നഗര്‍ ജില്ലയില്‍ നിന്നുള്ള വരാണ് മരിച്ച എല്ലാവരും.




തലാരി ഗംഗാധരന്‍, കൊക്കുള സഞ്ജീവ്, ദേവരാജണ്ണ, ചിന്നയ്യ, നരേഷ്, ജില്ലെബ ക്കണ്ണ, രാജു , തൊരാസപ്പു സൈലു, രാജലിംഗം, ബാലപ്പു ഗംഗാറാം എന്നിവരാണ് മരിച്ചത്. 15 പേരെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിട്ടുണ്ട്. ദുബായിലെ അല്‍ ബറാഹ ആശുപത്രി യിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.




അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. ഒരു ഡസനിലേറെ മുറികളിലായി നൂറിലധികം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു.




പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല.




കനത്ത പുക കൊണ്ട് മുറികളാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്.




വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ചു.




ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം.




അതേ സമയം തീ പിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇവിടെ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ പെരുവഴിയിലാണ്. കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവിയുടെ നിര്‍ദേശ പ്രകാരം ഇവര്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തി യിട്ടുണ്ട്.




തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കാര്‍ട്ടൂണ്‍ മത്സരം
കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മത്സരം നടത്തുന്നു. പത്താം തരം വരെ ഉള്ളവര്‍ സ്ക്കൂള്‍ വിഭാഗത്തിലും പ്ലസ് വണ്‍ മുതല്‍ മുകളിലേയ്ക്ക് കോളേജ് വിഭാഗവും ആയാണ് കണക്കാക്കുക. കാര്‍ട്ടൂണിന് "റിയാലിറ്റി ഷോ"യും കാരിക്കേച്ചറിന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തുമാണ് വിഷയം. സെപ്റ്റമ്പര്‍ 30 വരെ ആണ് രചനകള്‍ സ്വീകരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍
ഇവിടെ ലഭ്യമാണ്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റിലെ ഓയില്‍ റിഫൈനറി - കരാര്‍ ഓഡിറ്റ് ബ്യൂറോ പരിശോധിക്കും
കുവൈറ്റില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഓയില്‍ റിഫൈനറിയുടെ കരാര്‍ വ്യവസ്ഥകള്‍ ഓഡിറ്റ് ബ്യൂറോവിന്‍റെ പരിഗണനയ്ക്ക് വിട്ടു.




50,000 കോടി രൂപയ്ക്കുള്ള കരാര്‍ നാല് കൊറിയന്‍ കമ്പനികള്‍ക്ക് നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിസഭയുടെ ഈ തീരുമാനം.




കരാര്‍ വ്യവസ്ഥ അനുസരിച്ച് റിഫൈനറി നിര്‍മ്മിക്കുന്നതിന് നല്‍കുന്ന തുകയ്ക്ക് പുറമേ പ്രവര്‍ത്തന ലാഭത്തിന്‍റെ വിഹിതവും നല്‍കണം. ഈ വ്യവസ്ഥയാണ് ആരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



26 August 2008
യു.എ.ഇ. യില്‍ എല്ലാ വിദേശികള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
2010 അവസാനത്തോടെ യു.എ.ഇ. യിലുള്ള എല്ലാ വിദേശികളും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി യിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം വാങ്ങുന്നതിനും വില്‍ക്കുന്നതിനും, ബാങ്ക് ഇടപാടുകള്‍ക്കും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും എമിറേറ്റ്സ് ഐഡന്‍റിറ്റി അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡാര്‍വിഷ് അല്‍ സറൂനി വ്യക്തമാക്കി. തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കം മുതല്‍ സ്വദേശികള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും യാതൊരു വിധത്തിലുള്ള സേവനവും ലഭിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സ്വദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് നേരത്തേ തന്നെ അധികൃതര്‍ വ്യക്ത മാക്കിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിനായുള്ള സ്വദേശികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ഐഡന്‍റിറ്റി വകുപ്പിന്‍റെ കാള്‍ സെന്‍റര്‍ നമ്പരായ 600 523 432 എന്ന നമ്പരില്‍ വിളിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ തീ - ഏഴ് മരണം
ദേര ദുബായിലെ ഒരു വില്ലയില്‍ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ആന്ധ്ര സ്വദേശികളായ മൂന്ന് പേര്‍ മരിച്ചതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന ആദ്യ വിവരങ്ങള്‍. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.





ആന്ധ്ര, തമിഴ്നാട് എന്നിവിട ങ്ങളില്‍ നിന്നുള്ള തൊഴിലാളി കളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. പത്തിലധികം മുറികളിലായി 100 ഓളം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു.




പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല.




കനത്ത പുക കൊണ്ട് അവിടെമാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്.




വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. തൊഴിലാളികളുടെ വില പിടിപ്പുള്ള വസ്തുക്കളും മറ്റ് രേഖകളും കത്തി നശിച്ചിട്ടുണ്ട്.




ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മക്തും , റാഷിദ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പി ച്ചിരിക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അജ്മാനില്‍ ഷെയറിംഗ് ടാക്സി സംവിധാനം ആരംഭിച്ചു
ആദ്യ ഘട്ടത്തില്‍ 12 ഷെയറിംഗ് ടാക്സികളാണ് നിരത്തില്‍ ഇറക്കി യിരിക്കുന്നത്. ആറ് മുതല്‍ 12 വരെ പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ടാക്സികളാണിവ. അജ്മാന്‍ എമിറേറ്റി നകത്താണ് യാത്ര ചെയ്യുന്ന തെങ്കില്‍ രണ്ട് ദിര്‍ഹമാണ് ചാര്‍ജ്. ഷാര്‍ജയിലേക്ക് മൂന്ന് ദിര്‍ഹവും റാസല്‍ ഖൈമയിലേക്ക് ഏഴ് ദിര്‍ഹവുമാണ് യാത്രാ നിരക്ക് നല്‍ കേണ്ടത്. സാധാരണ ക്കാര്‍ക്ക് ഏറെ ഉപകാര പ്രദമാകുന്ന ഈ ടാക്സി സര്‍വീസ് ഭാവിയില്‍ കൂടുതല്‍ വിപുലീ കരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



25 August 2008
കുവൈറ്റില്‍ മന്ത്രിസഭയും പാര്‍ലമെന്‍റും തമ്മിലുള്ള തര്‍ക്കം മുറുകുന്നു
വിദ്യാഭ്യാസ മന്ത്രി നൂറിയ അല്‍ സുബീഹാക്ക് എതിരെയും പെട്രോളിയം മന്ത്രി മുഹമ്മദ് അല്‍ ഒലൈയുമിനും എതിരെയാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഈ രീതിയില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ഈ വര്‍ഷമാദ്യം പാര്‍‍‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷവും തര്‍ക്കങ്ങള്‍ തുടരുകയാണ്. ഇത് കുവൈറ്റിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഖാലിദ് അല്‍ ജന്‍ഫാവി അഭിപ്രായപ്പെട്ടു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



24 August 2008
ദുബായ് വേനല്‍ വിസ്മയം സമാപിച്ചു
രണ്ട് മാസത്തിലധികം നീണ്ടു നിന്ന ദുബായ് വേനല്‍ വിസ്മയം സമാപിച്ചു. കുടുംബങ്ങള്‍ക്ക് വിസ്മയ ക്കാഴ്ചയും സമ്മാനങ്ങളും ഒരുക്കിയ വേനല്‍ വിസ്മയത്തില്‍ ഇത്തവണ വന്‍ ജന പങ്കാളിത്ത മാണ് ഉണ്ടായത്.




65 ദിവസം നീണ്ടു നിന്ന ദുബായ് വേനല്‍ വിസ്മയ ത്തിനാണ് തിരശീല വീണത്. പ്രധാനമായും കുടുംബങ്ങളെ ഉദ്ദേശിച്ചുള്ള ഈ മാമാങ്കത്തില്‍ നിരവധി വിസ്മയ ക്കാഴ്ചകളും സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. അതു കൊണ്ട് തന്നെ ഷോപ്പിംഗ് മോളുകളിലും ഹോട്ടലുകളിലും വന്‍ തിരക്ക് അനുഭവ പ്പെടുകയും ചെയ്തു.




പത്ത് വിസ്മയങ്ങ ളായിരുന്നു ഡി. എസ്. എസിന്‍റെ പ്രത്യേകത.




‍കുട്ടികള്‍ക്കായി നിരവധി മത്സങ്ങളും ദുബായ് വേനല്‍ വിസ്മയത്തോട് അനുബന്ധിച്ച് ഒരുക്കി. വേനല്‍ വിസ്മയത്തിന്‍റെ ഭാഗ്യ ചിഹ്നമായ മഞ്ഞ ക്കുപ്പായക്കാരന്‍ മുദ്ഹിഷ് വിവിധ ഷോപ്പിംഗ് മോളുകള്‍ സന്ദര്‍ശിക്കുകയും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.




കുട്ടികള്‍ക്കായി ഒരുക്കിയ മുദ്ഹിഷ് ഫണ്‍ സിറ്റിയില്‍ ഇത്തവണ നാല് ലക്ഷം സന്ദര്‍ശകര്‍ എത്തിയെന്നാണ് കണക്ക്.




ഫാഷന്‍ ഷോകള്‍, കേക്ക് മേളകള്‍, വിവിധ പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ഇത്തവണത്തെ വേനല്‍ വിസ്മത്തിന്‍റെ ഭാഗമായി അരങ്ങേറിയത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റ് മന്ത്രിസഭ പുന സംഘടിപ്പിച്ചേക്കും
ധനകാര്യം, വിദ്യാഭ്യാസം, വാര്‍ത്താ വിനിമയം എന്നീ വകുപ്പുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഈ വകുപ്പുകളിലെ മന്ത്രിമാര്‍ ക്കെതിരെ ചില പാര്‍ലമെന്‍റ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നിലവിലെ മന്ത്രിസഭ അധികാരം ഏറ്റെടുത്തത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



23 August 2008
ദിയാധനം നല്‍കാന്‍ ഇല്ലാതെ തടവില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് ജയില്‍ മോചിതനായി
അപകടത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ദുബായില്‍ തടവിലായ കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ ജയില്‍ മോചിതനായി. ഇദ്ദേഹത്തിന്‍റെ സ്പോണ്‍സ റുടേയും സന്നദ്ധ സംഘടനായ സ്നേഹ ത്താഴ് വരയുടേയും ഇടപെട ലുകളാണ് ജയില്‍ മോചനം സാധ്യമാക്കിയത്. അടുത്ത ദിവസം ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.




22 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദുബായ് അവീറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ മോചിതനായത്. ദുബായിലെ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയിലെ ഡ്രൈവറാ യിരുന്നു ഇദ്ദേഹം. ശശിധരന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് വീണ് ഗലാന്‍ എന്ന ഈജിപ്റ്റ് തൊഴിലാളി മരിച്ചതിനെ തുടര്‍ന്നാണ് ജയിലി ലായത്. മരണപ്പെട്ട ഗലാന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ദിയാധനം കോടതി വിധിച്ചു. എന്നാല്‍ ഈ പണം നല്‍കാന്‍ കഴിയാത്ത തിനെ തുടര്‍ന്നാണ് ജയില്‍ വാസം അനുഭവി ക്കേണ്ടി വന്നത്.




ശശിയുടെ കുടുംബം മോചനത്തിനായി പല വാതിലുകള്‍ മുട്ടിയെങ്കിലും ഇത്ര യധികം തുക സ്വരൂപിക്കുക എളുപ്പ മല്ലായിരുന്നു. ഈ അവസര ത്തിലാണ് സ് നേഹത്താഴ് വര പ്രവര്‍ത്തകര്‍ ശശിയെ ദുബായ് ജയിലില്‍ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇവര്‍ ശശിയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മരിച്ച ഗലാന്‍റെ കുടുംബവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയ ശേഷം 70,000 ദിര്‍ഹം നല്‍കിയാല്‍ മോചനത്തിനുള്ള രേഖകള്‍ നല്‍കാമെന്ന് കുടുബം സമ്മതിക്കു കയായിരുന്നു.




ശശിധരന്‍റെ സ് പോണ്‍സറായ സുല്‍ത്താന്‍ 40,000 ദിര്‍ഹവും യൂണിക് മറൈന്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമ ഹരി 30,000 ദിര്‍ഹവും നല്‍കിയതോടെ ഈ യുവാവിന്‍റെ ജയില്‍ മോചനം സാധ്യമാവു കയായിരുന്നു.




തന്‍റെ മോചനത്തിന് സഹായിച്ച എല്ലാവരോടും നന്ദി പറയുന്ന ശശി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും. ദിയാ ധനം നല്‍കാനില്ലാതെ അവീര്‍ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പടെയുള്ള നാല് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം നടത്തണ മെന്നാണ് ഇപ്പോള്‍ ഇദ്ദേഹത്തിന് മനുഷ്യ സ് നേഹികളോട് ആവശ്യപ്പെ ടാനുള്ളത്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



22 August 2008
തോന്ന്യാശ്രമത്തില്‍ വടം വലി മത്സരം - പ്രിയ ദത്തന്‍
ആശ്രമത്തിലും പരിസര പ്രദേശങ്ങളിലും നടന്നു വരുന്ന ഓണ പരിപാടികളോട് ചേര്‍ന്ന് നടത്തുന്ന വടം വലി മത്സരം. ഇവിടെ വടം ഒരു ചോദ്യമാണ്. ആ ചോദ്യത്തില്‍ പിടിച്ചു ശക്തിയായ് വലിക്കണം. സ്ത്രീകള്‍ ഒരു ഭാഗം, പുരുഷന്മാര്‍ മറു ഭാഗം. ആരുടെ ഭാഗം വിജയിക്കുന്നുവോ അവരെ വിജയികളായി പ്രഖ്യാപിക്കും...




ഇതില്‍ റഫറി ആയി നില്ക്കുന്നത് ചാണക്യന്‍.




ഇനി ചോദ്യം:- (വടം) സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യം എന്ന് അവര്‍ക്ക് തോന്നുവാനും പുരുഷന്മാര്‍ അവര്‍ക്കു പിന്നാലെ നടക്കുന്നു എന്ന് അവര്‍ അവകാശ പ്പെടുവാനും എന്താണ് കാരണം?




അഥവാ ഈ വടം വലിക്കാന്‍ കട്ടിയാണെങ്കില്‍ വേറെ ഒരു കുഞ്ഞു വടം - മാവാണോ മാങ്ങാണ്ടി യാണോ ആദ്യം ഉണ്ടായത് ?




വടം ശക്തമാണോ അതോ ഇടയ്ക്ക് വെച്ചു പൊട്ടി പോകുമോ എന്നറിയില്ല. രണ്ടായാലും വലിച്ചു നോക്കുക തന്നെ.




അപ്പോള്‍ മത്സരം ഇതാ തുടങ്ങി കഴിഞ്ഞു. ഇനി ആഞ്ഞു വലിക്കുക...




കൂടുതല്‍ ഇവിടെ.

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)



21 August 2008
അബ്ദുല്ല രാജാവും, മഹ്മൂദ് അബ്ബാസും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി
സൗദി ഭരണാധികാരി അബ്ദുല്ല രാജാവും ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ പശ്ചിമേഷ്യന്‍ പ്രശ്നങ്ങളെ ക്കുറിച്ചും സൗദിയും ഫലസ്തീനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തെ ക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഫതഹ് പാര്‍ട്ടിയും ഹമാസും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളും ഫലസ്തീന് സൗദി അറേബ്യ നല്‍കി വരുന്ന രാഷ്ടീയ സാമ്പത്തിക സഹായങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.




ഹമാസും ഫതഹും തമ്മിലുള്ള ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അബ്ദുല്ലാ രാജാവിന്‍റെ മധ്യസ്ഥതയില്‍ 2007 ഫെബ്രുവരിയില്‍ മക്കയില്‍ ചേര്‍ന്ന സമ്മേളനത്തിലായിരുന്നു ധാരണയായത്. എന്നാല്‍ ഇപ്പോഴും തുടരുന്ന ഫലസ്തീനിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ അടുത്ത ആഴ്ച മുതല്‍ ഈജിപ്റ്റിന്‍റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വ്യാജ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
അബുദാബിയില്‍ നടന്ന റെയ്ഡില്‍ 3000 വ്യാജ മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. 50 ഷോപ്പുകളില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കു കയായിരുന്നു. നിയമ ലംഘകര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



20 August 2008
കേരളത്തില്‍ നിന്ന് നിയമ വിരുദ്ധമായി ഡ്രൈവര്‍മാരെ ദുബായില്‍ എത്തിക്കുന്നു
ദുബായ് റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ വിസയുടെ മറവില്‍ കേരളത്തില്‍ നിന്നും നിയമ വിരുദ്ധമായി ഡ്രൈവര്‍മാരെ ദുബായില്‍ എത്തിച്ച് പണം തട്ടിയെടുക്കുന്ന സംഘം കേരളത്തില്‍ പ്രവര്‍ത്തി ക്കുന്നതായി കണ്ടെത്തി. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.




ബോംബെ ആസ്ഥാനമായ ആംകോസ് ട്രെയഡ് ലിംങ്ക്സ് എന്ന സ്ഥാപനത്തിന്റെ കൊച്ചി ശാഖയാണ് വന്‍ തുക വാങ്ങി നാട്ടില്‍ നിന്നും ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്തത്. ഇന്ത്യാ ഗവര്‍‍മെന്‍റ് ഈ റിക്രൂട്ട്മെന്‍റ് നിര്‍‍ത്തണമെന്ന് നേരത്തെ രേഖാ മൂലം ആവശ്യപ്പെട്ട തായിരുന്നു.




ദുബായ് റോഡ് ആന്‍റ് ട്രാന്‍സ്‍‍പോര്‍ട്ട് അഥോറിറ്റിയുടെ കീഴിലുള്ള ടാക്സി സര്‍വീസുകളില്‍ മാസ ശമ്പള സംവിധാനമില്ല. പകരം കമ്മീഷന്‍ വ്യവസ്ഥയാണ് ഉള്ളത്. യു.എ.ഇ. യിലെ മിക്ക ടാക്സി സര്‍വീസുകളും ഈ രീതിയാണ് പിന്‍തുടരുന്നത്. ദിവസവും വണ്ടിയോടി കിട്ടുന്ന തുകക്കനു സരിച്ചാണ് കമ്മീഷന്‍. 370 ദിര്‍ഹത്തി നോടിയാല്‍ 35 ശതമാനം കമ്മീഷന്‍ കിട്ടും.




എന്നാല്‍ ഇന്ത്യാ ഗവര്‍‍‍മെന്‍റ് കമ്മീഷന്‍ സംവിധാനം ഉള്ള ജോലിക്ക് എമിഗ്രേഷന്‍ ക്ലീയറന്‍സ് നല്‍കാറില്ല. അതാണ് ഈ റിക്രൂട്ട്മെന്‍റ് നിര്‍ത്തണ മെന്ന് ആവശ്യപ്പെടാന്‍ കാരണം. അതു കാരണം വ്യാജ തൊഴില്‍ കരാറും പവര്‍ ഓഫ് അറ്റോര്‍ണിയും ഉണ്ടാക്കി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മുംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും എമിഗ്രേഷന്‍ ക്ലീയറന്‍സ് വാങ്ങി. എമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് ഇവര്‍ക്ക് വെയിറ്റര്‍ ജോലിയാണ് കാണിച്ചത്. എന്നാല്‍ വിസ ദുബായ് സര്‍ക്കാറിന്‍റെ കീഴിലുള്ള സ്ഥാപനമായ ആര്‍.ടി.എ. യുടെയാണ്.




ഒരാളുടെ പക്കല്‍ നിന്നും ഒന്നര ലക്ഷം രൂപ വീതമാണ് വാങ്ങിയത്. ഭക്ഷണം ഒഴികെയുള്ള എല്ലാ സംവിധാനവും വാഗ്ദാനം ചെയ്തു. ദുബായിലെ താമസ സൗകര്യമായിരുന്നു മുഖ്യ ആകര്‍ഷണം. എന്നാല്‍ ഇവിടെ എത്തിയ പ്പോഴുള്ള അവസ്ഥ വേറെ ആയിരുന്നു.




ഇത്തരത്തില്‍ മുന്നൂറ് പേരെയാണ് റിക്രൂട്ട് ചെയ്തത്. കോടികളുടെ ലാഭമാണ് ഇതിലൂടെ റിക്രൂട്ടിംഗ് ഏജന്‍സി നേടിയത്. നേരത്തെ വൈദീകനായിരുന്ന ഫാ.സാമുവല്‍ എന്ന തോമസാണ് ആംകോസ് ട്രെയഡ് ലിംക്സിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എയര്‍ മീഡിയ ടൂറ്സ് ആന്‍റ് ട്രാവല്‍സ് എന്ന സ്ഥാപനത്തിലൂടെ നേരത്തെ തൊഴില്‍ തട്ടിപ്പ് നടത്തിയതിന്‍റെ പേരില്‍ ഇയാളെ ഇന്ത്യ ഗവര്‍മെന്‍റ് കരിമ്പട്ടികയില്‍ പെടുത്തിയി ട്ടുള്ളതാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മൊബൈല്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കുമ്പോള്‍ സൂക്ഷിക്കുക
റിപ്പയര്‍ ചെയ്യാന്‍ കൊണ്ടു വന്ന മൊബൈല്‍ ഫോണുകളില്‍ നിന്നും ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും കോപ്പി ചെയ്ത മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍ സൗദിയിലെ ത്വാഇഫില്‍ പിടിയിലായി. മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡില്‍ നിന്നും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പിന്നീട് സ്ത്രീകളായ ഉപഭോക്താക്കളെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുകയും പകര്‍ത്തിയ ചിത്രങ്ങള്‍ വില്‍പ്പന നടത്തുക യുമായിരുന്നു ഇയാളുടെ തൊഴില്‍. ഇത് ശ്രദ്ധയില്‍ പെട്ട ഒരു സ്ത്രീ സൗദി മതകാര്യ വകുപ്പില്‍ പരാതിപ്പെട്ടത് അനുസരിച്ചാണ് വിദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഇത്തരത്തിലുള്ള ആയിര ക്കണക്കിന് ചിത്രങ്ങള്‍ കണ്ടെടുത്തു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



19 August 2008
കുവൈറ്റിലും തീവണ്ടി വരുന്നു
കുവൈറ്റില്‍ മെട്രോ റെയില്‍ പദ്ധതി നിലവില്‍ വരുന്നു. ഇതിനായുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് മന്ത്രി സഭയുടെ അംഗീകാരത്തിനായി സമര്‍പ്പി ച്ചിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഗുനൈം അറിയിച്ചു. പ്രധാനമായും ഭൂഗര്‍ഭ പാതകളിലൂടെ നടത്താന്‍ ഉദ്ദേശിക്കുന്ന ഈ റെയില്‍ വേ രാജ്യത്തെ ഗതാഗത രംഗത്ത് വന്‍ കുതിപ്പുണ്ടാക്കും. 14 ബില്യണ്‍ ഡോളര്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന റെയില്‍ പാതകളില്‍ ഒന്ന് കുവൈറ്റ് സിറ്റിയില്‍ നിന്ന് ഇറാഖ് അതിര്‍ത്തി വരേയും മറ്റൊന്ന് സൗദി അറേബ്യ അതിര്‍ത്തി വരേയും ഉണ്ടാകും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഫുക്കുവോക്ക അന്തരിച്ചു
രാസ വളങ്ങളും വിഷ ലിപ്തമായ കീട നാശിനികളും നിരാകരിച്ചു പ്രകൃതി കൃഷി വിജയകരമായി പ്രാവര്‍ത്തികം ആക്കിയ മസനോബു ഫുക്കുവോക്ക അന്തരിച്ചു. 95 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ “ഒറ്റ വൈക്കോല്‍ വിപ്ലവം” എന്ന പുസ്തകം പ്രസിദ്ധമാണ്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ എല്ലാ വിവരങ്ങളും നല്‍കണം
വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ യാത്രക്കാരെ ക്കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. പേര്, പാസ് പോര്‍ട്ട് നമ്പര്‍, പാസ് പോര്‍ട്ട് ഇഷ്യൂ ചെയ്ത തീയതി, പാസ് പോര്‍ട്ട് കാലാവധി കഴിയുന്ന തീയതി, ഏത് രാജ്യക്കാരനാണ് തുടങ്ങിയ വിവരങ്ങളെല്ലാം തന്നെ ഇനി ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ നല്‍കണം. അഡ്വാന്‍സ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന ഈ സംവിധാനം നടപ്പിലാക്കാനുള്ള ആദ്യ ഘട്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ അധികൃതര്‍ ഇത് സംബന്ധിച്ച് കഴിഞ്ഞ യു.എ.ഇ. യിലെ ട്രാവല്‍ ഏജന്‍റുമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊച്ചി, ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നീ വിമാന താവളങ്ങളില്‍ ഈ സംവിധാനം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും യു.എ.ഇ. യില്‍ നിന്നും വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ ഈ വിവരങ്ങള്‍ നല്‍കേണ്ടി വരും. യാത്ര ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രക്കാരനെ ക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ അധികൃതര്‍ക്ക് മനസിലാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ലൈംഗിക ഉത്തേജന ഔഷധം ദുബായ് നിരോധിച്ചു
ലൈംഗിക ഉത്തേജന ഔഷധമായ വിയാപ്രോ കാപ്സ്യൂളിന്‍റെ വില്‍പ്പന ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന വസ്തുക്കള്‍ കാപ്സ്യൂളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. അപകടമാര രീതിയിലേക്ക് രക്ത സമ്മര്‍ദ്ദത്തിന്‍റെ തോത് താഴ്ത്തുന്ന വസ്തുക്കള്‍ ഇതിലുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട് മെന്‍റ് ഡയറക്ടര്‍ റെഥാ സല്‍മാന്‍ അറിയിച്ചു. ഈ മരുന്ന് വിപണിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചി ട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



18 August 2008
അജ്മാനില്‍ തീ പിടുത്തം - മൂന്ന് മലയാളികള്‍ മരിച്ചു
അജ്മാനിലെ കരാമയില്‍ ഇന്നലെ പുലര്‍ച്ചെയാണ് വില്ലയ്ക്ക് തീ പിടിച്ചത്. അഗ്നി ബാധയില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എടപ്പാള്‍ സ്വദേശി തലമുണ്ട ആശാരി പുരക്കല്‍ മാധവന്‍ (58) പരപ്പനങ്ങാടി സ്വദേശികളായ കളം പറമ്പത്ത് പ്രമോദ് (26), തറയില്‍ സജീഷ് (27) എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി മുഹമ്മദ് സിദ്ധീഖ്, പരപ്പനങ്ങാടി സ്വദേശികളായ തത്തറക്കല്‍ മനോജ് കുമാര്‍, കോട്ടയില്‍ വീട്ടില്‍ നിഷാന്ത് എന്നിവര്‍ക്ക് പൊള്ളലേറ്റു. അജ്മാനിലെ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലാണ് പരിക്കേറ്റവര്‍. അജ്മാന്‍ ഫ്രീസോണിലെ ഒരു മറൈന്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ട അഞ്ച് പേര്‍. മുഹമ്മദ് സിദ്ധീഖ് അജ്മാനില്‍ ട്രേഡിംഗ് ബിസിനസ് നടത്തുകയാണ്. അജ്മാന്‍ കരാമയിലെ ജസ്കോ സൂപ്പര്‍ മാര്‍ക്കറ്റിന് പുറകിലുള്ള ഇവര്‍ താമസിക്കുന്ന വില്ലയിലാണ് തീ പിടുത്ത മുണ്ടായത്. വാതിലിന് സമീപമാണ് തീ ആദ്യം പടര്‍ന്നത്. കനത്ത പുക മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസം മുട്ടിയാണ് മൂന്ന് പേര്‍ മരിച്ചത്. രണ്ട് മുറികളിലായി ഈ വില്ലയില്‍ 11 പേരാണ് താമസിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ താമസിക്കുന്ന മുറിയ്ക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് അടുത്ത മുറിയിലേക്ക് തീ പടരുക യായിരുന്നു. എല്ലാവരും ഉറങ്ങി കിടക്കുക യായിരുന്നു വെന്നും കണ്ണ് തുറന്ന് നോക്കുമ്പോള്‍ കനത്ത പുക മൂടിയതാണ് കണ്ടതെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. എയര്‍ കണ്ടീഷന്‍ എടുത്തുമാറ്റി ആ വഴിയിലൂടെയാണ് തങ്ങള്‍ പുറത്ത് കടന്നതെന്ന് ഇവര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണ മെന്നാണ് പ്രാഥമിക നിഗമനം. അജ്മാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



17 August 2008
കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു
കുവൈറ്റില്‍ സര്‍ക്കാര്‍ കോണ്‍ട്രാക്റ്റുകള്‍ ലഭിക്കുന്ന സ്ഥാപനങ്ങളില്‍ സാധ്യമായ എല്ലാ ഒഴിവുകളിലും സ്വദേശികളെ നിയമിക്കുന്ന തിനുള്ള നടപടിക ളെടുക്കും. തൊഴില്‍ സാമൂഹ്യ കാര്യ മന്ത്രാലയം അറിയിച്ച താണിത്. ഇതിന്‍റെ ആദ്യ പടി എന്ന നിലയില്‍ കുവൈറ്റി കള്‍ക്ക് അനുയോജ്യമായ തസ്തികകളുടെ പട്ടിക തയ്യാറാക്കു ന്നതിന് സമിതി രൂപീകരിച്ചിട്ടുണ്ട്. സ്വദേശി വത്ക്കരണ ത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അബ്ബാസിയയില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു
കുവൈറ്റില്‍ മലയാളികള്‍ തിങ്ങി താമസിക്കുന്ന അബ്ബാസിയ മേഖലയില്‍ വഴി യാത്രക്കാരിയായ സ്ത്രീയുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമം നടന്നു. ഒരു ജീപ്പില്‍ എത്തിയ അറബ് വംശജരുടെ സംഘമാണ് ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പിടിവലിക്കിടെ നിലത്ത് വീണ സ്ത്രീയുടെ തോളെല്ലിന് പരിക്കേറ്റു. സമീപ വാസികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ അവര്‍ വന്ന വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ക്ഷുഭിതരായ സമീപ വാസികള്‍ വാഹനം തല്ലി ത്തകര്‍ത്തു. അബ്ബാസിയ മേഖലയില്‍ ഇത്തരത്തിലുള്ള മോഷണ ശ്രമങ്ങള്‍ വര്‍ധിക്കുകയാണ്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



16 August 2008
ശമ്പള കുടിശിക: കമ്പനികള്‍ക്ക് എതിരേ നടപടി
കുവൈറ്റിലെ അഞ്ച് ലേബര്‍ സപ്ലേ കമ്പനികള്‍ക്ക് എതിരേ നിയമ നടപടി സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക വരുത്തുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താ തിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ നടപടി.




നിയമ നടപടിക്ക് വിധേയമാകുന്ന കമ്പനികള്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ തൊഴില്‍ കരാറുകള്‍ ലഭിക്കുകയില്ലെന്ന് മന്ത്രാലയം അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൌദിയുടെ കടം കുറയും
സൗദി അറേബ്യയുടെ പൊതു കടം ഇക്കൊല്ലം 11 ശതമാനമായി കുറയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നത് മൂലം പൊതു കടം വന്‍ തോതില്‍ കുറയുമെന്ന് ധന മന്ത്രാലയം പുറത്ത് വിട്ട സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതു വരുമാനം 50,930 കോടി റിയാലായി ഉയരും എന്നാണ് പ്രതീക്ഷി ക്കുന്നത്. ആഭ്യന്തര ഉത്പാദ നത്തില്‍ ഇക്കൊല്ലം 5 ശതമാനം വളര്‍ച്ച കൈവരിക്കാ നാവുമെന്നാണ് പ്രതീക്ഷ. പ്രതി ദിന എണ്ണ ഉത്പാദനം 92 ലക്ഷം ബാരലായി ഉയര്‍ന്നിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യന്‍ എംബസി വെബ് സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്യാം
കുവൈറ്റിലെ ഇന്ത്യക്കാര്‍ക്ക് ഇന്‍റര്‍നെറ്റ് വഴി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. http://www.indembkwt.org/ എന്ന വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



14 August 2008
വിമാന യാത്രാ നിരക്കില്‍ വന്‍ ഇളവുകള്‍
ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓണം, റമസാന്‍, ക്രിസ്മസ് എന്നിവ പ്രമാണിച്ചാണിത്. വര്‍ധിച്ചു വരുന്ന യാത്രക്കാരുടെ എണ്ണവും വിമാന ക്കമ്പനികള്‍ തമ്മിലുള്ള മത്സരവും നിരക്ക് കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ വില വര്‍ധനവി നെതിരെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍
കുവൈറ്റില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കൂട്ടണം എന്ന മൊത്ത വ്യാപാരികളുടെ ആവശ്യം സഹകരണ മേഖലയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നടത്തുന്നവര്‍ തള്ളി. റമസാന്‍ അടുത്തു വരുന്ന ഈ സമയത്ത് വില വര്‍ധിപ്പിക്കുവാന്‍ ആകില്ലെന്ന് കോ ഓപ്പറേറ്റീവ് യൂണിയന്‍ വ്യക്തമാക്കി.




വേണ്ടി വന്നാല്‍ ഭക്ഷ്യ വസ്തുക്കള്‍ നേരിട്ട് ഇറക്കുമതി ചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. കോ-ഓപ്പറേറ്റീവ് യൂണിയന്റെ ഈ തീരുമാനം സാധാരണക്കാര്‍ക്ക് സഹായകരമാകും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



13 August 2008
ദുബായില്‍ വീസാ ഇന്‍ഷൂറന്‍സ് നിരക്കുകള്‍ പ്രഖ്യാപിച്ചു
ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് നിരക്ക് അധികൃതര്‍ പ്രഖ്യാപിച്ചു. ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്.




ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധ മാക്കിയത് കഴിഞ്ഞ മാസം 29 മുതലാണ്. വിവിധ സന്ദര്‍ശക വിസയ്ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളുടെ നിരക്കാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ്- ഡി.എന്‍.ആര്‍.ഡി- പ്രഖ്യാപിച്ചത്. 30 ദിവസത്തേ ക്കുള്ള സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് 40 ദിര്‍ഹമായിരിക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ്.




90 ദിവസത്തേ ക്കുള്ള വിസയ്ക്ക് ഇത് 90 ദിര്‍ഹവും 180 ദിവസത്തേ ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഇത് 185 ദിര്‍ഹവുമായിരിക്കും. മെഡിക്കല്‍, ആക്സിഡന്‍റ് എന്നിവ കവര്‍ ചെയ്യുന്നവ യായിരിക്കും ഈ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി.




ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ കൗണ്ടറുകളില്‍ നിന്ന് ഈ സേവനം ലഭിക്കും.




ജാഫിലിയയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തും അബുഹെയ്ല്‍, ജബല്‍ അലി ഫ്രീ സോണ്‍, ദുബായ് വിമാനത്താവളം, ഡനാട്ട, ഉമ്മുസുഖൈം, ജബല്‍ അലി എന്നിവിട ങ്ങളിലുള്ള ഡി. എന്‍. ആര്‍. ഡി. യുടെ വിവിധ ശാഖകളിലുമാണ് ഈ സേവനം ലഭിക്കുക.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വീസക്ക് വാടക കരാര്‍ - നിയമം ദുബായിലില്ല
കുടുബ വിസ ലഭിക്കണ മെങ്കില്‍ വിസ അപേക്ഷന്‍ താമസ വാടക കരാറിന്റെ രേഖ ഹാജരാക്ക ണമെന്ന നിയമം ദുബായില്‍ നടപ്പിലാക്കില്ല. എന്നാല്‍ ഷാര്‍ജ, അബുദാബി എന്നീ എമിറേറ്റുകള്‍ ഈ നിയമം നടപ്പിലാക്കി കഴിഞ്ഞു.




കുടുംബ വിസ ലഭിക്കണ മെങ്കില്‍ വിസ അപേക്ഷകന്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റേയോ വില്ലയുടേയോ സ്വന്തം പേരിലുള്ള വാടക കരാര്‍ രേഖ ഹാജരാക്ക ണമെന്ന നിയമം അബുദാബിയിലും ഷാര്‍ജയിലും ദിവസങ്ങള്‍ക്ക് മുമ്പാണ് നിലവില്‍ വന്നത്. കുടുംബങ്ങള്‍ക്ക് സൗകര്യവും സുരക്ഷയുമുള്ള താമസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.




ഇത് സംബന്ധിച്ച് ആശങ്കകള്‍ പടരുന്നതി നിടെയാണ് ദുബായില്‍ ഈ നിയമം ബാധക മാകില്ലെന്ന് അധികൃതര്‍ അറിയിച്ചത്. ദുബായില്‍ കുടുബ വിസ ലഭിക്കാന്‍ വാടക കരാര്‍ രേഖ നല്‍കേ ണ്ടതില്ലെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വ്യക്തമാക്കി. എന്നാല്‍ കുടുംബത്തെ കൊണ്ടു വരുന്നവര്‍ താമസ സൗകര്യം നേരത്തെ തന്നെ ഒരുക്കിയിരി ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ താമസ സൗകര്യം ഒരുക്കിയി ട്ടുണ്ടെന്ന് വ്യക്തമായാല്‍ മാത്രമേ വിസ അനുവദിക്കു കയുള്ളൂ.




അതേ സമയം കുടുംബ വിസ ലഭിക്കാന്‍ വാടക കരാര്‍ നല്‍കണമെന്ന നിയമം രാജ്യത്തെ എല്ലാ ഇമിഗ്രേഷന്‍ കേന്ദ്രങ്ങളിലും ബാധക മാണെന്ന് ആഭ്യന്ത്ര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി യിട്ടുണ്ട്.




ഏതായാലും ദുബായില്‍ ഈ നിയമം ബാധക മാകില്ലെന്ന് അധികൃതര്‍ വ്യക്ത മാക്കിയത് മലയാളികള്‍ അടക്കമുള്ള നിരവധി സാധാരണ ക്കാര്‍ക്ക് ആശ്വാസമാകും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ. കൂടുതല്‍ വിളിക്കുന്നു; സെല്‍‍ ഫോണില്‍
മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കുന്നവരുടെ എണ്ണത്തില്‍ അറബ് ലോകത്ത് യു.എ.ഇ.യ്ക്ക് ഒന്നാം സ്ഥാനം. യു.എ.ഇ.യില്‍ ഓരോ 100 പേര്‍ക്കും 173 മൊബൈല്‍ ഫോണ്‍ ഉണ്ടെന്നാണ് കണക്ക്.




ഖത്തറിനാണ് രണ്ടാം സ്ഥാനം. ഖത്തറില്‍ ഓരോ 100 പേര്‍ക്കും 150 മൊബൈല്‍ ഫോണ്‍ വീതമാണ് ഉള്ളത്. കുവൈറ്റ് ആസ്ഥാന മായുള്ള ഇന്‍റര്‍ അറബ് ഇന്‍വസ്റ്റ് മെന്‍റ് ഗാരന്‍റി കോര്‍പ്പറേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആകെ 76 ലക്ഷം മൊബൈല്‍ വരിക്കാന്‍ യു.എ.ഇ.യിലു ണ്ടെന്നാണ് കണക്കാ ക്കുന്നത്.




മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കുന്നവരുടെ എണ്ണത്തില്‍ ബഹ്റിനാണ് മൂന്നാം സ്ഥാനത്ത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



11 August 2008
ദുബായില്‍ 1614 അനധിക്യത താമസക്കാര്‍ പിടിയില്‍
കഴിഞ്ഞ നാല് മാസങ്ങളിലായി ദുബായില്‍ നടത്തിയ പരിശോധനകളില്‍ 1614 അനധികൃത താമസക്കാര്‍ പിടിയിലായി. ഇതില്‍ 630 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരാണെന്ന് അധികൃതര്‍ അറിയിച്ചു.




പിടിയിലായവരെ നാടുകടത്തും.




രാജ്യത്ത് നുഴഞ്ഞ് കയറിയവര്‍ക്ക് താമസ സൗകര്യമോ ജോലിയോ നല്‍കിയവര്‍ക്ക് രണ്ട് മാസം വരെ തടവും ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും ലഭിക്കും.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൂസന്‍ തമീം വധം; അറബ് വംശജന്‍ അറസ്റ്റില്‍
പ്രശസ്ത ലബനീസ് ഗായിക സൂസന്‍ തമീം ദുബായില്‍ കൊല്ലപ്പെട്ട തുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. 39 വയസുള്ള ഒരു അറബ് വംശജനാണ് പിടിയിലായത്. ദുബായ് മറീനയിലെ ഒരു അപ്പാ‍ര്‍ട്ട് മെന്‍റില്‍ ജൂലൈ അവസാന വാരത്തിലാണ് സൂസന്‍ തമീമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ മയക്കു മരുന്ന് പിടി കൂടി
ദുബായ് വിമാന ത്താവളം വഴി കടത്താന്‍ ശ്രമിച്ച 1613 ഗ്രാം മയക്കു മരുന്ന് അധികൃതര്‍ പിടിച്ചെടുത്തു. രണ്ട് വ്യത്യസ്ത സംഭവങ്ങളി ലായാണ് ഇത്രയും ഹെറോയിന്‍ പിടിച്ചെടുത്തത്. ഒരു ആഫ്രിക്കന്‍ വംശജനില്‍ നിന്നും 1150 ഗ്രാം ഹെറോയിനും ഒരു ഏഷ്യന്‍ വംശജനില്‍ നിന്ന് 463 ഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്. രണ്ട് പേരും മയക്കു മരുന്ന് ഗുളിക രൂപത്തിലാക്കി വിഴുങ്ങി കടത്താന്‍ ശ്രമിക്കുക യായിരുന്നു. ബോഡി സ്കാന്‍ മെഷീനിലെ പരിശോധ നയിലാണ് ഇവര്‍ കുടുങ്ങിയത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



09 August 2008
പണിയിടത്തില്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കും
ജോലി സ്ഥലത്ത് തൊഴിലാളികളെ താമസിപ്പിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അബുദാബി പ്ലാനിംഗ് ആന്‍ഡ് എക്കണോമി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവി ച്ചിരിക്കുന്നത്.




കഴിഞ്ഞ മാസം മാത്രം പരിശോധനകളില്‍ ഇത്തരം 1000 സംഭവങ്ങള്‍ കണ്ടെത്തിയിരുന്നു. തെറ്റു തിരുത്താന്‍ കമ്പനികള്‍ക്ക് 24 മണിക്കൂര്‍ സമയം നല്‍കും. ഇതിനകം തൊഴിലാളികള്‍ക്ക് മതിയായ താമസ സൗകര്യം നല്‍കിയില്ലെങ്കില്‍ സ്ഥാപനം അടച്ചിടേണ്ടി വരും. തൊഴില്‍‍ സ്ഥലത്ത് തൊഴിലാളികളെ താമസിപ്പി ക്കരുതെന്ന് തൊഴില്‍ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്.




തൊഴിലാളികള്‍ക്ക് നല്‍കേണ്ട താമസ സൗകര്യങ്ങളെ ക്കുറിച്ച് മന്ത്രാലയം വ്യവ്യസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തുകയും കമ്പനിയുടെ ഇടപാടുകള്‍ തടയുകയും ചെയ്യും. പരിശോധന കര്‍ശനമാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഒളിമ്പിക്സില്‍ ഗള്‍ഫ് വനിത പതാക ഏന്തിയ ചരിത്ര മുഹൂര്‍ത്തം
ബെയ്ജിങ് ഒളിമ്പിക്സില്‍ ചരിത്രത്തില്‍ ആദ്യമായ് ഒരു ഗള്‍ഫ് വനിത തന്റെ രാജ്യത്തിന്റെ പതാക ഏന്തി. ഇത്തവണ യു.എ.ഇ. യുടെ പതാക വഹിച്ച് ദേശീയ ഒളിമ്പിക് സംഘത്തെ നയിച്ചത് ഷെയ്ഖ മൈത്തയാണ്. യു.എ.ഇ. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധി കാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളായ ഷെയ്ഖ മൈത്ത 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസ് കരാട്ടെ വെള്ളി മെഡല്‍ ജേതാവാണ്.













കായിക രംഗത്ത് സ്ത്രീ പുരുഷ വിവേചനം ഇല്ല എന്ന ശക്തമായ സന്ദേശം ആണ് ഈ മേഖലയിലെ സ്ത്രീകള്‍ക്ക് ഇത് നല്‍കുന്നത് എന്ന് ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി ഇബ്രാഹിം അബ്ദുള്‍ മാലിക് അഭിപ്രായപ്പെട്ടു. യു.എ.ഇ.യില്‍ നില നില്‍ക്കുന്ന സ്ത്രീ - പുരുഷ സമത്വത്തിന്റെ സന്ദേശമാണ് ഇത് ലോകത്തിന് നല്‍കുന്നത് എന്ന് യു.എ.ഇ. അത് ലെറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ കമാലി പറഞ്ഞു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



07 August 2008
ഇന്ത്യയുള്‍പ്പടെ 4 രാജ്യങ്ങളില്‍ യു.എ.ഇ. ക്യഷി ഇറക്കുന്നു
ഇന്ത്യയടക്കം നാല് രാജ്യങ്ങളില്‍ കാര്‍ഷിക മേഖലയില്‍ യു.എ.ഇ നിക്ഷേപം ഇറക്കും. രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണിത്. ഇന്ത്യയെ കൂടാതെ സുഡാന്‍, ഈജിപ്റ്റ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ കാര്‍ഷിക മേഖലയിലാണ് യു.എ.ഇ നിക്ഷേപം ഇറക്കുക. യു.എ.ഇയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണിത്.




ആദ്യ ഘട്ടത്തില്‍ സുഡാനിലെ കാര്‍ഷിക മേഖലയിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുഡാനിലെ വിവിധ പ്രദേശങ്ങള്‍ ഇതിനായി തെരഞ്ഞെടുത്തു കഴിഞ്ഞു. അധികം വൈകാതെ തന്നെ ഇന്ത്യയടക്കം മറ്റ് രാജ്യങ്ങളിലെ കാര്‍ഷിക മേഖലകളിലും നിക്ഷേപം ഇറക്കും.




യു.എ.ഇയ്ക്ക് ആവശ്യമുള്ള 15 അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളായിരിക്കും ഈ രാജ്യങ്ങളില്‍ കൃഷി ചെയ്യുക. യു.എ.ഇയിലെ ജനങ്ങള്‍ക്ക് ആറ് മാസത്തേക്കുള്ള ഭക്ഷ്യ വിഭവങ്ങളുടെ കരുതല്‍ ശേഖരം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണിത്.




ഈ നാല് രാജ്യങ്ങളിലും കൃഷി ഇറക്കുന്നത് അതാത് രാജ്യങ്ങളുമായി തയ്യാറാക്കുന്ന കരാറിന്‍റെ അടിസ്ഥാനത്തിലായിരിക്കും.




ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ വില നിയന്ത്രിക്കാനും ഇത്തരത്തില്‍ വിവിധ രാജ്യങ്ങളില്‍ കൃഷി ഇറക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 2007 ല്‍ 52 ബില്യണ്‍ ദിര്‍ഹത്തിന്‍റെ ഭക്ഷ്യ പദാര്‍ത്ഥങ്ങളാണ് യു.എ.ഇ ഇറക്കുമതി ചെയ്തത്. 2011 ആകുന്നതോടെ ഇത് 60 ബില്യണ്‍ ദിര്‍ഹമാകുമെന്നാണ് കണക്ക്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മേളനം
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താ ക്കള്‍ക്കിടയില്‍ പ്രചുര പ്രചാരം നേടിയിട്ടുള്ള കെഡിഇ ഡസ്ക് ടോപ്പ് ഇനി മുതല്‍ പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമായി തുടങ്ങുകയാണു് . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളുടെ കൂട്ടായ ശ്രമ ഫലമായാണു്' വരും കാലത്തിന്റെ ഡെസ്ക്ടോപ്പ്'എന്നറിയപ്പെടുന്ന കെഡിഇ 4.1 എന്ന ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണി ഇടത്തിന്റെ മലയാള പിന്തുണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനായതു്.




ഈ അവസരത്തില്‍ കെഡിഇ 4.1 നെ മലയാളികള്‍ക്കു സമര്‍പ്പിക്കുന്നതിനും മലയാള പിന്തുണ ഉള്‍ച്ചേര്‍ ക്കുന്നതിനു പ്രവര്‍ത്തിക്കുകയും ചെയ്ത സുഹൃത്തുക്കളെ അനുമോദി ക്കുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന തിനുമായി സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങ് പ്രവര്‍ത്തകര്‍ ആഗസ്റ്റ് 9 ,10 തിയതികളില്‍ തിരുവന്തപുരത്തു് ഒത്തു ചേരുകയാണു്.





മൂന്നു പരിപാടികളായാണു് ഈ സമ്മേളനം നടക്കുന്നതു്. ആഗസ്റ്റ് 9 നു് ഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് പ്രസ്സ്ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ വച്ച് നടക്കുന്ന പൊതു സമ്മേളനവും മലയാളിക ള്‍ക്കായുള്ള കെഡിഇ ഡെസ്ക്ടോപ്പിന്റെ സമര്‍പ്പണവുമാണു് ആദ്യ പരിപാടി.





ആസൂത്രണ വകുപ്പ് സെക്രട്ടറി ടിക്കാറാം മീണ കെഡിഇ മലയാളം കേരളത്തിനായി അവതരിപ്പിക്കും . പൊതു ജനങ്ങള്‍ക്കു വേണ്ടിയുള്ള കെഡിഇ 4.1 നെ ക്കുറിച്ചുള്ള സരളമായ അവതരണവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാള ഭാഷയുടെ ഡിജിറ്റല്‍ ഭാവിയ്ക്കു് വേണ്ടിയുള്ള സാങ്കേതിക വിദ്യകള്‍ രൂപ കല്‍പന ചെയ്യുകയും ഭാഷാ കമ്പ്യൂട്ടിങ്ങിനെ മാനവീകരിക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ മലയാളത്തിലാക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ ക്കുറിച്ചും ഇതു വരെ പുറത്തിറക്കിയ സോഫ്റ്റ്‌വെയറു കളെക്കുറിച്ചും ഉള്ള ഒരു പരിചയപ്പെടുത്തലും ഇതിന്റെ ഭാഗമായുണ്ടാകും.





ആഗസ്റ്റ് 9നു തന്നെ വൈകീട്ട് 6 നു് ഹോട്ടല്‍ ഇന്ദ്രപുരിയില്‍ വച്ച് കെഡിഇ റിലീസ് പാര്‍ട്ടിയും ഒരു സൌഹൃദ സദസ്സും നടക്കും. കെഡിഇ 4.1 നെയും അതിനു മുകളിലുള്ള പ്രയോഗ നിര്‍മ്മിതിയേയും (Application Development) കൂടുതല്‍ സാങ്കേതികമായ രീതിയില്‍ ഈ പരിപാടിയില്‍ പരിചയപ്പെടു ത്തുന്നതാണു്. കെഡിഇ 4.1 ലെ വിദ്യാഭ്യാസ സഹായ സോഫ്റ്റ്‌വെയറുകളുടെ ഒരു പരിചയപ്പെടുത്തലും ഈ പരിപാടിയില്‍ ഉണ്ടായിരിക്കും.





ഓരോരുത്തരും സ്വന്തം ചെലവു വഹിക്കുന്ന രീതിയില്‍ ഒരു ബുഫെ അത്താഴമായിട്ടാണു് ഇതു സംഘടിപ്പിക്കുന്നതു് . ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ‍കൂട്ടായ്മയുടെ ഇടം എന്ന നിലയില്‍ ഇതില്‍ തല്‍പ്പരരയ എല്ലാ സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ നേരത്തെ തന്നെ ശ്രീ ആഷിക്കുമായി ബന്ധപ്പെടേണ്ടതാണു്. (മൊബൈല്‍ +919895555024)





ആഗസ്റ്റ് 10 നു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ അംഗങ്ങളുടെ ഒത്തു ചേരലും മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളും നടക്കും.





കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവരെ ബന്ധപ്പെടുക:





ആഷിക് + 91 9895555024

അനിവര്‍ +91 9449009908

പ്രവീണ്‍ +91 9986348565
  - JS    

0അഭിപ്രായങ്ങള്‍ (+/-)



06 August 2008
മലയാളികള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്ന ഇന്ത്യന്‍ അംബാസഡറുടെ പ്രസ്താവന വിവാദമാകുന്നു
യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡറുടെ പ്രസ്താവനയ്ക്കെതിരെ വിവിധ മലയാളി സംഘടനകള്‍ രംഗത്തെത്തി. മലയാളികളില്‍ ഭൂരിഭാഗത്തിനും ഒന്നില്‍ കൂടുതല്‍ പാസ് പോര്‍ട്ടുകള്‍ ഉണ്ടെന്നാണ് അംബാസഡര്‍ തല്‍മീസ് അഹമ്മദ് കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ദിന പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്. അംബാസഡറുടെ ഈ പ്രസ്താവനയാണ് മലയാളി സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.




ഈ അഭിപ്രായം പ്രവാസി മലയാളികളെ അപമാനിക്കു ന്നതിന് തുല്യമാണെന്നും വിഭാഗീയത കാണിക്കുന്ന അംബാസഡറെ തിരിച്ചു വിളിക്കണമെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എ.ഇ. കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പ്രസ്താവനയില്‍ പറഞ്ഞു.




യു.എ.ഇ.യ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വ്യാജ പാസ് പോര്‍ട്ടുകള്‍ ക്കെതിരെ കേരള സര്‍ക്കാര്‍ നിരുത്തരവാദ പരമായ സമീപനമാണ് വെച്ചു പുലര്‍ത്തുന്ന തെങ്കില്‍ കേന്ദ്ര സര്‍ക്കാറിനോട് നേരിട്ട് എമിഗ്രേഷന്‍ ക്ലിയറന്‍സ് ഏറ്റെടുക്കാന്‍ അംബാസഡര്‍ ആവശ്യപ്പെടുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അല്ലാതെ മലയാളികളെ ആക്ഷേപിക്കുകയല്ല വേണ്ടതെന്നും വിവിധ സംഘടനകള്‍ വ്യക്തമാക്കി.

Labels: , ,

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

UAE indian Ambassdor has made a totally irresposible comment. He is not suitable to represent a country. Govt of India should call him back immediately.

August 6, 2008 at 10:39 PM  

Indian Ambassdor to the UAE has made a totally irresponsible comment. He is not suitable to represent a country. Govt of India should call him back immediately.

August 6, 2008 at 10:43 PM  

He is not suitable for the position. If he is showing partiality in front of officials and media, he will do more against Keralites. He done the same while his tenure in Oman. He thinks that Kerala is not a part of India. He, himself only against Kerala & Keralites. Indian Government should call back this person from UAE.

August 18, 2008 at 3:58 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



05 August 2008
കുവൈറ്റില്‍ ഏഷ്യാക്കാര്‍ക്ക് നിയന്ത്രണം
ഏതാനും ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതിന് കുവൈറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. തൊഴില്‍ മന്ത്രാലയം അറിയിച്ചതാണിത്. എന്നാല്‍ ഈ രാജ്യങ്ങള്‍ ഏതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.




കുവൈറ്റിലെ ജനസംഖ്യാ അനുപാതം സന്തുലിതമായി നില നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മൊത്തം 32 ലക്ഷം ജനങ്ങളുള്ള കുവൈറ്റില്‍ 22 ലക്ഷം പേരും വിദേശികളാണ്. ഇന്ത്യക്കാര്‍ ആറ് ലക്ഷം പേരുണ്ട് ഇവിടെ. ഈ പുതിയ നിയന്ത്രണം ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ സ്വദേശികളെ ഉദ്ദേശിച്ചുള്ളതാണെന്നാണ് നിഗമനം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ - അമേരിക്ക ചര്‍ച്ച
യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജോര്‍ജ്ജ് ബുഷുമായി കൂടിക്കാഴ്ച നടത്തി. ബുഷിന്റെ ക്ഷണ പ്രകാരം അമേരിക്കയില്‍ എത്തിയ ശൈഖ് മുഹമ്മദ് ക്യാമ്പ് ഡേവിഡില്‍ വച്ചാണ് അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്.




ഊര്‍ജ്ജം, തീവ്രവാദത്തി നെതിരെയുള്ള പോരാട്ടം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണത്തെ ക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ശൈഖ് മുഹമ്മദിനൊപ്പം യു.എ.ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, മന്ത്രി റീം അല്‍ ഹാഷ്മി, വാഷിംഗ്ടണിലെ യു.എ.ഇ. അംബാസഡര്‍ യൂസുഫ് അല്‍ ഒതൈബ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ.യിലെ സ്കൂളുകളില്‍ ഓഗസ്റ്റ് 31ന് ക്ലാസുകള്‍ ആരംഭിക്കും
യു.എ.ഇ.യിലെ സ്കൂളുകളില്‍ ഓഗസ്റ്റ് 31ന് തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 24 ന് ആണ് പുതിയ അധ്യയന വര്‍ഷം ഔദ്യോഗികമായി ആരംഭിക്കുന്നതെങ്കിലും 31 മുതലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.




സ്കൂളുകള്‍ ആരംഭിക്കുന്നത തീയതി നീട്ടുമെന്ന് അഭ്യൂഹം പരന്നതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



04 August 2008
ഒമാനില്‍ ഊര്‍ജ്ജ സാങ്കേതിക രംഗത്ത് വിവിധ പദ്ധതികള്‍ വരുന്നു
എന്‍. ‍ടി. പി. സി. യുമായി സഹകരിച്ച് ഒമാനില്‍ ഊര്‍ജ്ജ സാങ്കേതിക രംഗത്ത് വിവിധ പദ്ധതികള്‍ വരുന്നു. സുബൈര്‍ കോര്‍പ്പറേഷന്‍, ബവാന്‍ എഞ്ചിനീയറിംഗ്, അല്‍ ഹസന്‍ എന്നീ കമ്പനികള്‍ ഇതിനായി താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.




ഉല്‍പാദനം, വിതരണം തുടങ്ങിയ മേഖലയിലെ ഒമാന്റെ വാണിജ്യ താല്‍പര്യങ്ങള്‍ എന്‍. ടി. പി. സി. വളരെ സൂക്ഷമതയോടെ ആണ് വിലയിരു ത്തുന്നത്. 2008 ഒക്ടോബറോടെ ഒമാന്റെ ഊര്‍ജ്ജ മേഖലയില്‍ സ്വകാര്യ വല്‍ക്കരണം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്ത എന്‍. ടി. പി. സി. ക്ക് വന്‍ അവസരമാണ് ഒരുക്കുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സാംസ്കാരിക പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു
ചെങ്ങറ ഭൂസമരത്തിന്റെ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ സാംസ്കാരിക പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. നന്ദിഗ്രാം സമര നേതാവ് ശ്രീ സപന്‍ ഗാംഗുലി, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ആയ ശ്രീ. സി. ആര്‍. നീലകണ്ഠന്‍, ജനകീയ പ്രതിരോധ സമിതി നേതാവായ ഫാദര്‍ അബ്രഹാം ജോസഫ് എന്നിവരെയാണ് ആക്രമിച്ചത്. തോട്ടം തൊഴിലാളികളില്‍ ചിലരാണ് ഇവരെ തടഞ്ഞു വെയ്ക്കുകയും ഇവര്‍ സഞ്ചരിച്ച കാര്‍ തല്ലി പൊളിയ്ക്കുകയും ചെയ്തത്.




സാമൂഹ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് എതിരേ വിവിധ സമര സമിതികളുടെ നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സമരത്തിനും സമര നേതാക്കള്‍ക്കും എതിരെ തൊഴിലാളികളെ ഇളക്കി വിട്ട് ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ് എന്ന് ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ. വി. വേണുഗോപാല്‍ പറഞ്ഞു.




Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



03 August 2008
മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സമാധാനമുള്ള രാജ്യം ഒമാന്‍
മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും നിലനില്‍ക്കുന്ന ഒന്നാമത്തെ രാജ്യം ഒമാനാണെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിഷന്‍ ഓഫ് ഹ്യുമാനിറ്റി ഓര്‍ഗസനൈ സേഷന്‍റെ 2008 ലെ ലോക സമാധാന സൂചിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.



ഏറ്റവും സുരക്ഷിതത്വവും സമാധാനവുമുള്ള രാജ്യമാണ് ഒമാനെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ആഗോള തലത്തില്‍ 140 രാജ്യങ്ങളില്‍ ഒമാന് 25-ാം സ്ഥാനമാണുള്ളത്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഏറ്റവും സുരക്ഷിതത്വമുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് ഒമാനെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



02 August 2008
സൌദിയില്‍ 55 സ്വവര്‍ഗ പ്രേമികള്‍ പിടിയില്‍
സൗദിയിലെ സെയ്ഹാത്തില്‍ കഴിഞ്ഞ ദിവസം അര്‍ധ രാത്രി സംഘടിപ്പിച്ച നൃത്ത പരിപാടിയില്‍ 55 സ്വവര്‍ഗ പ്രേമികളെ അധികൃതര്‍ പിടികൂടി. സ്വദേശികളും പാക്കിസ്ഥാനികളും ഫിലിപ്പൈന്‍സ് സ്വദേശികളുമാണ് അറസ്റ്റിലായത്.
സെയ്ഹാത്ത് പോലീസും മതകാര്യ പോലീസും സംയുക്തമായി റെയ്ഡ് ചെയ്താണ് സംഘത്തെ പിടി കൂടിയത്. ഇവരില്‍ നിന്ന് മദ്യ ക്കുപ്പികളും സ്ത്രീ വേഷങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



01 August 2008
ഇന്ത്യന്‍ എംബസ്സി ആക്രമണത്തിനു പിന്നില്‍ ഐ.എസ്.ഐ. എന്ന് സി..ഐ.എ.
കാബൂളിലെ ഇന്ത്യന്‍ എംബസ്സിയില്‍ ജൂലൈ 7ന് നടന്ന ബോംബ് ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. ആണെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ. കണ്ടെത്തി. ബോംബ് ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളും പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് അധികൃതരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പിടിച്ചെടുത്ത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് സി.ഐ.എ. ഈ നിഗമനത്തില്‍ എത്തിയത്. ഈ മേഖലയില്‍ തീവ്രവാദം നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പാക്കിസ്ഥാനി ഇന്റലിജന്‍സ് നിരന്തരമായി തുരങ്കം വെയ്ക്കുകയാണ് എന്നും അമേരിയ്ക്കന്‍ അധികൃതര്‍ വ്യക്തമാക്കി.




ഒരു ഇന്ത്യന്‍ സൈനിക അറ്റാഷെ അടക്കം 54 പേരാണ് എംബസ്സി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.




ഇന്ത്യയ്ക്കെതിരെ തീവ്രവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നതിന് ലഭിക്കുന്ന ആദ്യത്തെ വ്യക്തമായ തെളിവാണ് ഇത് എന്നും അമേരിക്കന്‍ അധികൃതര്‍ പറയുകയുണ്ടായി.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്