02 May 2010
സൗദിയില്‍ വിദേശ തൊഴില്‍ വിസ അനുവദിക്കുന്നത് ക്രമാതീതമായി കുറച്ചു
സൗദിയില്‍ വിദേശ തൊഴില്‍ വിസ അനുവദിക്കുന്നത് ക്രമാതീതമായി കുറച്ചുവരുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്.

2009 ല്‍ അനുവദിച്ച തൊഴില്‍വിസയുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



01 May 2010
പിഴ അടക്കാന്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി
യുഎഇയിലെ ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ നിയമലംഘനങ്ങളുടേയും പിഴ അടക്കാന്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ഞായറാഴ്ച്ച മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ട്രാഫിക്ക് ഫൈനുകളും ലൈസന്‍സ് ഫൈനുകളും അടക്കാന്‍ ഐഡി കാര്‍ഡ് കൂടിയെ തീരു.

ഇതുമാത്രമല്ല ഗതാഗത വകുപ്പിലെ എല്ലാ വ്യക്തിഗത സേവനങ്ങള്‍ക്കും ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. തിരിച്ചറിയല്‍ രേഖയില്ലാത്ത അപേക്ഷകള്‍ നിരസിക്കുമെന്നും അധികൃതര്‍ അറിയിച്ചു
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്