30 April 2008
രേഖകള്‍ ഇല്ലാതെ യു.എ.ഇ.യില്‍ തങ്ങുന്നവര്‍ക്ക് കനത്ത ശിക്ഷ
മതിയായ രേഖകളില്ലാതെ യു.എ.ഇയില്‍ തങ്ങുന്ന 15 പേര്‍ക്ക് താമസ സൗകര്യം നല്‍കിയതിന് യമന്‍ സ്വദേശിയെ കോടതി ശിക്ഷിച്ചു. രണ്ട് മാസം തടവും 15 ലക്ഷം ദിര്‍ഹം പിഴയുമാണ് ഇയാള്‍ക്ക് ബനിയാസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പിടിയിലായ 15 പേര്‍ക്കും രണ്ട് മാസം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എല്ലാവരേയും ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തും. മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യന്‍ ഉന്നത പ്രതിനിധി സംഘം സൌദിയില്‍
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരിക വിനിമയ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഉന്നത പ്രതിനിധി സംഘം സൗദിയിലെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗദിയിലെ വിവിധ സ്ഥാപനങ്ങളില്‍ സംഘം വരും ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായ് പോലീസ് മെയ് ദിനം ആഘോഷിക്കും
മെയ് ദിനം വിപുലായ പരിപാടികളോടെ ദുബായ് പോലീസ് ആഘോഷിക്കും. പോലീസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ ദുബായ് പോലീസ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കും. മനുഷ്യാവകാശങ്ങളെക്കുറിച്ച് പ്രത്യേകിച്ച് സാധാരണക്കാരായ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്ക്കരണം അടക്കമുള്ള പരിപാടികളാണ് ദുബായ് പോലീസ് ഈ ദിനത്തില്‍ ആസൂത്രണം ചെയ്യുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ ട്രാം സംവിധാനം
ദുബായില്‍ ഗതാഗതത്തിനായി ട്രാം സംവിധാനം നിലവില്‍ വരുന്നു. മദീനത്ത് ജുമേറയേയും മാള്‍ ഓഫ് എമിറേറ്റ്സിനേയും തമ്മില്‍ ബന്ധിപ്പിച്ച് 14 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാം സംവിധാനം നടപ്പിലാക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



റാസല്‍ഖൈമ പോലീസ് 50 ബൈക്കുകള്‍ പിടിച്ചെടുത്തു
റാസല്‍ഖൈമ പോലീസ് രണ്ട് ദിവസങ്ങളിലായി 50 ബൈക്കുകള്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ ഓടിച്ച ബൈക്കുകളാണ് പിടിച്ചെടുത്തത്. കൗമാരക്കാരായ കുട്ടികള്‍ ലൈസന്‍സില്ലാതെ അപകടകരമായ വിധത്തില്‍ ബൈക്കോടിക്കുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കുകയായിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



29 April 2008
ടിക്കറ്റില്ല; മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ യു.എ.ഇ. ജയിലുകളില്‍ കഴിയുന്നു
പൊതുമാപ്പിനു ശേഷവും ഔട്ട്പാസ് ലഭിച്ച് ടിക്കറ്റിനു ഗതിയില്ലാതെ യു.എ.ഇ.യിലെ വിവിധ ജയിലുകളില്‍ നൂറോളം ഇന്ത്യക്കാര്‍ കഴിയുന്നു. ഇവരില്‍ മലയാളികളുമുണ്ട്.



'കല അബുദാബി' യുടെ പ്രസിഡന്റും യു.എ.ഇ.യിലെ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ ഡോ.മൂസ്സ പാലക്കലിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് യു.എ.ഇ.യിലെ വിവിധ ജയിലുകളില്‍ ടിക്കറ്റിന് ഗതിയില്ലാതെ തടവില്‍ കഴിയുന്നവരുടെ വിവരം ശ്രദ്ധയില്‍പ്പെട്ടത്.



അബുദാബിയിലെ സൊയ്ഹാന്‍ ജയിലില്‍ മാത്രം 45 ഇന്ത്യക്കാര്‍ ഔട്ട്പാസ് ലഭിച്ച് ടിക്കറ്റിനായി കാത്തിരിക്കുന്നുണ്ടെന്ന് ഡോ.മൂസ്സപാലക്കല്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ 200 ഓളം പേരാണ് സൊയ്ഹാന്‍ ജയിലില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. പൊതുമാപ്പിനു ശേഷവും നിയമവിരുദ്ധമായി യു.എ.ഇ.യില്‍ താമസിച്ച നൂറുകണക്കിന് ആളുകളെയാണ് യു.എ.ഇ.ലേബര്‍ വകുപ്പ് പിടികൂടി ജയിലിലടച്ചത്. ഇവരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. കൂട്ടത്തില്‍ ഒട്ടേറെ മലയാളികളുമുണ്ട്. ഇവരുടെ മോചനത്തിനായി അബുദാബി ഇന്ത്യന്‍ എംബസിയും വിവിധ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.



വിമാന ടിക്കറ്റിനായി ജയിലില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സഹോദരങ്ങളെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ കല ജന.സെക്രട്ടറി അമര്‍സിങ് വലപ്പാട് (050-6428248) കല ട്രഷറര്‍ മോഹന്‍പിള്ള (050-7226276) കല ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ വി.ടി.വി. ദാമോദരന്‍ (050-5229059) എന്നിവരെ ബന്ധപ്പെടണമെന്ന് കല അബുദാബിയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ മലയാളിയുടെ വധശിക്ഷ തടവ് ശിക്ഷയാക്കി കുറച്ചു
കുവൈറ്റില്‍ തടവില്‍ കഴിയുന്ന തോട്ടപ്പള്ളി സ്വദേശി സിമിലിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി കുവൈത്തിലെ കോടതി ഉത്തരവിട്ടു.



എന്നാല്‍, സിമിലിനെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സിമിലിന്റെ മാതാപിതാക്കളെ ടെലിഫോണില്‍ വിളിച്ചറിയിച്ചതാണിത്.



കൊലപാതകക്കുറ്റം ചുമത്തി കഴിഞ്ഞ നവംബര്‍ 21നാണ് സിമില്‍ തടവറയിലായത്. റിസോര്‍ട്ട് ജീവനക്കാരനായിരുന്നു സിമില്‍. അടുത്ത മുറിയില്‍ താമസിക്കുന്ന ആന്ധ്രാസ്വദേശി സുരേഷിനെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് സിമിലിനെ പോലീസ് പിടികൂടി തടവറയിലാക്കിയത്.



സിമിലിനെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍, കൊലചെയ്യപ്പെട്ട സുരേഷിന്റെ ബന്ധുക്കള്‍ ഒപ്പിട്ടു നല്‍കിയ മാപ്പുപത്രം വക്കീല്‍ മുഖേന കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതാണ് വധശിക്ഷ ഒഴിവാക്കാന്‍ ഇടയാക്കിയത്.



വധശിക്ഷ ഒഴിവായതില്‍ ആശ്വാസമായെങ്കിലും മകനെ കാണാന്‍ ഇനി ഏഴു വര്‍ഷം കാത്തിരിക്കേണ്ടതിന്റെ വേദന മാതാപിതാക്കള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. അടുത്ത ദിവസം തന്നെ കുവൈത്ത് കോടതിയില്‍ വക്കീല്‍ മുഖാന്തരം അപ്പീല്‍ നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി സിമിലിന്റെ മാതാപിതാക്കളായ ശശിയെയും ടെര്‍മയെയും അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



എയര്‍ ഇന്ത്യ എക്സ്പ്രസ്സ് നാലാം വര്‍ഷത്തിലേക്ക്
ഇന്ത്യയുടെ പ്രഥമ അന്താരാഷ്ട്ര ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് നാലാം വര്‍ഷത്തിലേക്ക്. 2005 ഏപ്രില്‍ 28 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചത്.




തുടക്കത്തില്‍ ആഴ്ചയില്‍ 26 ഫ്ളൈറ്റുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 153 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 13 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും 12 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കു നടത്തുന്നത്.




കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ട്രിച്ചി, മാംഗ്ളൂര്‍, മുംബയ്, നാഗ്പൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലക്നൗ, ഡല്‍ഹി, അമൃത്സര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബുദാബി, മസ്കറ്റ്, അല്‍ഐന്‍, സലാല, ബഹ്റൈന്‍, ദോഹ, കൊളംബോ, സിംഗപ്പൂര്‍, ക്വലാലമ്പൂര്‍, ബാങ്കോക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.




വാടകയ്ക്കെടുത്ത മൂന്ന് വിമാനങ്ങള്‍ വച്ച് സര്‍വ്വീസ് ആരംഭിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് ഇന്ന് 18 ബോയിംഗ് 737-800 വിമാനങ്ങളുണ്ട്.




1200 കോടി രൂപയുടെ പ്രതിവര്‍ഷ വരുമാനം സ്വന്തമായുള്ള വിമാനക്കമ്പനി പുതിയ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.




കേരളം, മാംഗ്ളൂര്‍, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും കുവൈറ്റിലേക്കും ഗോവ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും ദുബായിലേക്കും സര്‍വ്വീസ് തുടങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അനധികൃതമായി അമിത ഫീസ് ; കുവൈറ്റില്‍ കര്‍ശന നടപടി
കുവൈറ്റില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ അനധികൃതമായി അമിത ഫീസ് വര്‍ധിപ്പിക്കുന്ന വിദേശ സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും.

വിദേശ സ്വകാര്യ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി അഞ്ചു ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാറിന്റെ അംഗീകാരമില്ലാതെ അനധികൃതമായി ഏതെങ്കിലും വിദേശ സ്‌കൂള്‍ ഫീസ് വര്‍ധിപ്പിച്ചതായി ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്വകാര്യ വിദ്യാഭ്യാസ പൊതുജനവിഭാഗം മേധാവി മുഹമ്മദ് അല്‍-ദാഹിസ് വെളിപ്പെടുത്തി.



രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖല നവീകരിക്കുന്നതിനായി എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ഘട്ടം ഘട്ടമായി നടപ്പില്‍ വരുത്തും. മൂന്നു അധ്യയനവര്‍ഷത്തിനുള്ളില്‍ മൂന്നു വിവിധ ഘട്ടങ്ങളായി ഈ പദ്ധതി പ്രാബല്യത്തില്‍ വരുത്തും. നവീകരണപദ്ധതി 2025 വരെ തുടരും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ബ്ലോഗിലെ കവിതാപാരായണ മത്സരം ശ്രദ്ധേയമായി; ഫലം മെയ് 5 ന്
വനിതാലോകം ബ്ലോഗില്‍ ഒരുമാസത്തിലധികമായി നടന്നു വന്നിരുന്ന കവിതാപാരായണ മത്സരം കവിതാക്ഷരി സമാപിച്ചു. അറുപതില്‍ കൂടുതല്‍ വ്യതസ്ത എന്‍‌ട്രികള്‍ മത്സരിച്ച കവിതാക്ഷരിയില്‍ പതിനഞ്ച് വനിതകളും മുപ്പത് പുരുഷന്മാരു ഏഴ് കുട്ടികളും ഉള്‍പ്പെടെ അന്‍പത്തി രണ്ട് പേര്‍ പങ്കെടുത്തു. ബ്ലോഗില്‍ നിന്നുള്ള കവിതകളാണ് കൂടുതല്‍ പേരും ചൊല്ലിയത്. നിരവധി കവികള്‍ തങ്ങളുടെ തന്നെ കവിതകള്‍ ചൊല്ലിയത് പ്രത്യേക ആകര്‍ഷണമയി. കുട്ടിക്കവിതകള്‍ മുതിര്‍ന്നവരും കുട്ടികളും ചൊല്ലിയത് വായനക്കരുടെ പ്രത്യേക ശ്രദ്ധപിടിച്ചു പറ്റി. കവിതാക്ഷരിയുടെ മത്സര ഫലം മെയ് അഞ്ചിനു പ്രഖ്യാപിക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



27 April 2008
യു.എ.ഇ.യില്‍ സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ 90 ശതമാനത്തിലേറെ വിദേശീയര്‍
യു.എ.ഇ. 2007ലെ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തിറക്കി. സാമ്പത്തിക രംഗത്തും മാനുഷിക രംഗത്തും തൊഴിലാളിയുടെ അവകാശം സംരക്ഷിക്കാന്‍ രാജ്യത്തിന് കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
തൊഴില്‍ മേഖലയുടെ വികസനത്തിന് യു.എ.ഇ. എടുത്ത നടപടികള്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നു. അതേ സമയം തൊഴില്‍ നിയമം പൂര്‍ണ്ണ രൂപത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇനിയും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ 90 ശതമാനത്തിലേറെ വിദേശീയരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ട് ലക്ഷത്തി അറുപതിനായിരം സ്ഥാപനങ്ങളിലായി ഏകദേശം മുപ്പത്തി ഒന്ന് ലക്ഷത്തിലധികം വിദേശീയര്‍ യു.എ.ഇ.യില്‍ ജോലിചെയ്യുന്നുണ്ട്. 202 രാജ്യത്തെ പൗരന്‍മാര്‍ ഇവിടെ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷം ഇന്ത്യക്കാരാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനായി അബുദാബി പോലീസ് പദ്ധതി
രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനായി അബുദാബി പോലീസ് പദ്ധതി തയ്യാറാക്കുന്നു. 2008 മുതല്‍ 2012 വരെ നീണ്ട് നില്‍ക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ആഭ്യന്തര മന്ത്രി ലഫ്.ജനറല്‍ ഷേഫ് സയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ആയിരത്തില്‍ അഞ്ച് എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമം. ഇതിനായി അന്വേഷണ രീതിയില്‍ കാര്യമായ മാറ്റം വരുത്തും. ഫോറന്‍സിക്ക് ലാബുകള്‍ പരിഷ്ക്കരിക്കാനും തീരുമാനമുണ്ട്. ഒരു ജനിതക, വിരലടയാള ഡാറ്റാബേസ് നിര്‍‍മ്മിക്കാനും പദ്ധതിയുണ്ട്. പരിശീലനത്തിനായി 30 കേഡറ്റുകളെ അമേരിക്കയിലേക്കും യൂറോപ്പിലെ വിവിധ അന്വേഷണ ഏജന്‍സികളിലേക്കും അയച്ചിട്ടുണ്ട്. അബുദാബിയിലും അലൈനിലും രണ്ട് പുതിയ ഫോറന്‍സിക്ക് ലാബുകള്‍ കൂടി തുടങ്ങും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന ചരക്കുകളുടെ എണ്ണം വര്‍ദ്ധിച്ചു
ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസുകളുടെ പ്രവര്‍ത്തനം സജീവമായതോടെ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന ചരക്കുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഈ മേഖലയിലുള്ള മലയാളികളുടെ രംഗപ്രവേശം കാര്‍ഗോ നിരക്ക് കുറക്കാനും കാര്‍ഗോ അയക്കാനുള്ള നടപടി ക്രമങ്ങള്‍ ലളിതമാകുകയും ചെയ്തിട്ടുണ്ട്. കേരളത്തിലേക്കാണ് ഏറ്റവും അധികം വ്യക്തിഗത സാധനങ്ങള്‍ അയക്കുന്നത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഉംറ തീര്‍ത്ഥാടകര്‍ കാലാവധി കഴിഞ്ഞാല്‍ തിരിച്ച് പോകണം
വിദേശത്തു നിന്നും എത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ കാലാവധി കഴിയുന്നതിന് മുന്‍പ് തന്നെ തിരിച്ചു പോകുന്നു എന്ന് ഉറപ്പു വരുത്താന്‍ സൗദി അറേബ്യ പുതിയ നിയമം കൊണ്ടു വന്നു. സര്‍വീസ് കമ്പനികള്‍ക്ക് കടുത്ത ശിക്ഷ വിഭാവനം ചെയ്യുന്ന പുതിയ നിയമത്തിന് സൗദി ആഭ്യന്തര മന്ത്രി നാഈഫ് രാജകുമാരന്‍ അംഗീകാരം നല്‍കി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ശിക്ഷാ നടപടികളില്‍ മാറ്റം
ചെറിയ കേസുകള്‍ക്കുള്ള ശിക്ഷാ നടപടികളില്‍ മാറ്റം വരുത്താന്‍ അബുദാബി പോലീസ് തീരുമാനിച്ചു. പോലീസ് വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ഇതും. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ പോലീസ് നടപടികള്‍ മനസിലാക്കാന്‍ ഒരു സംഘത്തെയും നിയോഗിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



26 April 2008
എമിറേറ്റ്സ് ദുബായ് - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കും
പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ്‌ ജൂലായ്‌ ഒന്നിനു കോഴിക്കോട്‌-ദുബായ്‌ റൂട്ടില്‍ സര്‍വീസ്‌ തുടങ്ങുന്നു. ആഴ്‌ചയില്‍ ആറു ദിവസമാണ്‌ സര്‍വീസ്‌ ഉണ്ടാവുക.




നിലവില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍നിന്ന്‌ എമിറേറ്റ്‌സ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. സര്‍വീസിനു മുന്നോടിയായി ഏപ്രില്‍ 26ന്‌ റോഡ്‌ഷോ സംഘടിപ്പിക്കും. കോഴിക്കോട്‌ ടൗണ്‍ ഓഫീസും എയര്‍പോര്‍ട്ട്‌ ഓഫീസും കാര്‍ഗോ ഓഫീസും തുറക്കുമെന്നും കമ്പനിയുടെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ സലീം ഒബൈദുള്ള, ഇന്ത്യ-നേപ്പാള്‍ വൈസ്‌ പ്രസിഡന്റ്‌ ഒര്‍ഹാന്‍ അബ്ബാസ്‌ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ആഗസ്‌ത്‌ 15 വരെ പ്രത്യേക നിരക്കിലായിരിക്കും കോഴിക്കോട്‌-ദുബായ്‌ റൂട്ടില്‍ വിമാന സര്‍വീസ്‌. ഇക്കണോമി ക്ലാസില്‍ വണ്‍വെ നിരക്ക്‌ 7500 രൂപയും റിട്ടേണ്‍ നിരക്ക്‌ 14,995 രൂപയുമാണ്‌. ബോയിങ്‌ 777-200, എയര്‍ ബസ്‌ എ 330-2 വിമാനങ്ങളാണ്‌ സര്‍വീസിനായി ഉപയോഗിക്കുന്നത്‌.




ദുബായില്‍ നിന്ന്‌ തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ്‌ 2.15ന്‌ പുറപ്പെടുന്ന വിമാനം രാത്രി 7.50ന്‌ കോഴിക്കോട്ടെത്തും. തിരികെ കോഴിക്കോട്ടു നിന്ന്‌ രാത്രി 9.20ന്‌ പുറപ്പെട്ട്‌ 11.40ന്‌ ദുബായിലെത്തും. വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.30ന്‌ ദുബായില്‍ നിന്നു പുറപ്പെട്ട്‌ രാവിലെ 9.05ന്‌ കോഴിക്കോട്ടെത്തും. കോഴിക്കോട്ടു നിന്ന്‌ രാവിലെ 10.35ന്‌ പുറപ്പെട്ട്‌ ഉച്ചയ്‌ക്ക്‌ 12.25ന്‌ ദുബായില്‍ എത്തും.




വിവിധ ഭാഗങ്ങളിലേക്ക്‌ ആഗസ്‌ത്‌ 15വരെ നിലവിലുള്ള നിരക്കുകള്‍ ചുവടെ. സെക്ടര്‍, വണ്‍വേ നിരക്ക്‌, റിട്ടേണ്‍ നിരക്ക്‌ എന്നീ ക്രമത്തില്‍.


കോഴിക്കോട്-ദുബായ്-7500, 14,995.

കോഴിക്കോട്-മസ്കറ്റ്-7500, 22,415.

കോഴിക്കോട്-ബഹ്റിന്/ദോഹ-8500, 22,415.

കോഴിക്കോട്-കുവൈത്ത്-9000, 22,415.

കോഴിക്കോട്-ദമാം-12,000, 22,415.

കോഴിക്കോട്-റിയാദ്-12,000, 25,005.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



23 April 2008
പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഒളിച്ചോടി വന്നവര്‍ –പൊയ്ത്തും കടവ്
"പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഒളിച്ചോടി വന്നവരാണ്. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് പരിഹാരം തേടിയുള്ള ഒളിച്ചോട്ടം." ഈ വര്‍ഷത്തെ കേരള സാഹിത്യ അവാര്‍ഡ് ജേതാവും, ദുബായില്‍ അക്കൌണ്ടന്റുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്. അക്ഷരങ്ങളേക്കാള്‍ അക്കങ്ങളെ മാനിക്കുന്ന ഒരു ജനതയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




വായിക്കുക:

പുതിയ തലമുറയിലെ രണ്ട് കവികള്‍ ‍ഒരു മുഴുപ്രണയിയുടെ ചോദ്യങ്ങളെ നേരിടുന്നു.



Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ന് ലോക പുസ്തകദിനം


വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും



വായിച്ചാല്‍ വളര്‍ന്നാല്‍ വിളയും
അല്ലെങ്കില്‍ വളയും



-കുഞ്ഞുണ്ണി മാഷ്

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



22 April 2008
ബഹ്‌റിന്‍ എയറിന്റെ ഇന്ത്യയിലേയ്ക്കുള്ള ആദ്യവിമാനം മെയ്‌ 26-ന്‌ കൊച്ചിയ്ക്ക്‌

മനാമ: ബഹ്‌റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതിയ വിമാന സര്‍വീസ്‌ കമ്പനിയായ ബഹ്‌റിന്‍ എയറിന്റെ ഇന്ത്യയിലേയ്ക്കുള്ള ആദ്യ വിമാനം മെയ്‌ 26-ന്‌ ബഹ്‌റിനില്‍ നിന്ന്‌ കൊച്ചിയ്ക്ക്‌ പറക്കും. ഇന്ത്യയിലെ കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക്‌ സര്‍വീസ്‌ ആരംഭിക്കുതിനും കമ്പനിക്ക്‌ പരിപാടിയുണ്ട്‌. ബഹ്‌റിനില്‍ 3 ലക്ഷത്തിനടുത്ത്‌ ഇന്ത്യക്കാരുണ്ടെന്നാ‍ണ്‌ കണക്ക്‌. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകളെ പ്രധാന വളര്‍ച്ചാ മേഖലയായാണ്‌ ബഹ്‌റിന്‍ എയര്‍ കാണുന്നത്.




തുടക്കത്തില്‍ ആഴ്ച തോറും മൂ്ന്ന്‌ ഫ്ലൈറ്റുകളാണ്‌ കൊച്ചിയിലേയ്ക്കുണ്ടാവുക. ഇത്‌ ഒക്ടോബറോടെ പ്രതിദിന സര്‍വീസാക്കുമെന്ന്‌ മാനേജ്മെന്റ്‌ അറിയിച്ചു. ഇന്ത്യയ്ക്കുള്ളില്‍ സര്‍വീസ്‌ നടത്തുന്ന വിമാനക്കമ്പനികളുമായി സഹകരിച്ച്‌ കണക്ഷന്‍ ഫ്ലൈറ്റുകള്‍ ഏര്‍പ്പെടുത്തുതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്‌. ബഹ്‌റിനില്‍ നിന്ന് ‌ കൊച്ചിയ്ക്കുള്ള ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. http://www.bahrainair.net/ ‍ എന്ന വെബ്സൈറ്റിലും ടിക്കറ്റുകള്‍ നേരിട്ട്‌ ബുക്ക്‌ ചെയ്യാം. വരാനിരിക്കുന്ന തിരക്കേറിയ വേനലവധിക്കാലത്ത്‌ ഈ പുതിയ സര്‍വീസ്‌ ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ ഉപകാരപ്പെടുമെന്ന്‌ ചൂണ്ടി‍ക്കാണിക്കപ്പെടുന്നു‍.





2008 ഫെബ്രുവരിയിലാണ്‌ ദുബായ്‌ സര്‍വീസോടെ ബഹ്‌റിന്‍ എയര്‍ പ്രവര്‍ത്തനമാരംഭിച്ചത്‌. ചുരുങ്ങിയ കാലത്തിനിടെ ബെയ്‌റൂട്ട്‌, അലക്സാണ്ട്രി‍യ, ദമാസ്കസ്‌ തുടങ്ങിയ ഒട്ടേറെ നഗരങ്ങളിലേയ്ക്കും കമ്പനി സര്‍വീസ്‌ വ്യാപിപ്പിച്ചു. പ്രീമിയം സീറ്റുകളും ഉള്‍പ്പെടുന്ന ആദ്യത്തെ ചെലവു കുറഞ്ഞ വിമാന സര്‍വീസായാണ്‌ ബഹ്‌റിന്‍ എയര്‍ വിശേഷിപ്പിക്കപ്പെടുത്‌. പ്രീമിയം, ഇക്കണോമി എന്നീ‍ രണ്ടി‍നം സീറ്റുകളും ഓണ്‍ലൈന്‍ മുഖേന ബുക്ക്‌ ചെയ്യാം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ.യും അമേരിക്കയും ആണവ കരാറില്‍ ഒപ്പു വച്ചു
സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിലാണ് ഇരു കൂട്ടരും ഒപ്പു വച്ചത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



റാക്ക് എയര്‍ വേസിന്‍റെ കേരളത്തിലേക്കുളള പ്രതിദിന സര്‍വീസ്
റാസല്‍ ഖൈമ ആസ്ഥാനമായ റാക്ക് എയര്‍ വേസിന്‍റെ കേരളത്തിലേക്കുളള പ്രതിദിന സര്‍വീസ് ബുധനഴ്ച്ച മുതല്‍ ആരംഭിക്കും. കരിപ്പൂരിലേക്കാണ് എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ന് റാസല്‍ ഖൈമയില്‍ എയര്‍ ലൈന്‍ അധികൃതര്‍ മാധ്യമപ്രതിനിധികളുമായി സംസാരിച്ചു. മലയാളം സംസാരിക്കുന്ന കാബിന്‍ ക്രൂ, യാത്രയില്‍ കേരളീയ ഭക്ഷണം എന്നിവ റാക്ക് എയര്‍വേസിന്‍റെ മാത്രം പ്രത്യേകതാണെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്കും കമ്പനി സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് സി.ഇ.ഒ. രവീന്ദ്രന്‍ അറിയിച്ചു. ഇതോടെ, ഗള്‍ഫ് മേഖലയിലെ വ്യോമയാന രംഗത്ത് വന്‍ മത്സരമാണ് വരുന്നത്. നിരവധി വിമാന കമ്പനികള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്ക് അനുഗ്രഹമാകും. എന്നാല്‍ പീക്ക് സീസണില്‍ ടിക്കറ്റ് നിരക്ക് കുറയുന്നില്ല എന്ന ആശങ്ക ബാക്കിയാണ്. പ്രത്യേകിച്ച് കേരളത്തിലേക്ക്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ. വൈദ്യ പരിശോധനയില്‍ ഹെപ്പിറ്റൈറ്റസ് സി
യു.എ.ഇ.യില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനയില്‍ ഹെപ്പിറ്റൈറ്റസ് സി കൂടി ഉള്‍പ്പെടുത്തി. നിലവില്‍ എച്ച്.ഐ.വി., ക്ഷയം, ഹെപ്പിറ്റൈറ്റസ് ബി എന്നിവയാണ് വൈദ്യപരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂലായ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതു സംബന്ധിച്ച് കാബിനറ്റ് ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പുതിയതായി വിസക്ക് അപേക്ഷിക്കുന്നവര്‍ക്കും വിസ പുതുക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഹെപ്പിറ്റൈറ്റസ് സി തെളിഞ്ഞാല്‍ നാടുകടത്തും.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൗദി വനിതകളില്‍ 60 ശതമാനത്തിലധികം തൊഴില്‍രഹിതര്‍
ആസൂത്രണ, സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടറിലാണ് വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നത്. നാലര ദശലക്ഷം സ്വദേശി വനിതകള്‍ സൗദിയില്‍ തൊഴില്‍ രഹിതകളാണ്.


ഏഴാമത് നാഷണല്‍ ഫോറം സമ്മേളനത്തോടനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാഷണല്‍ ഫോറത്തില്‍ തൊഴിലില്ലായ്മയെപ്പറ്റിയും ഇതിന്‍റെ വിവിധ വശങ്ങളെപ്പറ്റിയും ചര്‍ച്ച നടത്തും. സൗദിയില്‍ എട്ടു ദശലക്ഷം പേരാണ് തൊഴില്‍ ചെയ്യുന്നത്. ഇതില്‍ നാല്‍പ്പതു ശതമാനം സ്വദേശികളായ പുരുഷന്‍മാരാണ്. വിദേശ പുരുഷന്‍മാര്‍ 43 ശതമാനം വരും. വിദേശ വനിതകള്‍ ഏഴു ശതമാനത്തിലധികം തൊഴില്‍ ചെയ്യുന്നു.
സ്വദേശി വനിതകളില്‍ 55 ശതമാനം പേരും ബിരുദദാരികളാണ്. എന്നിട്ടും ഇതില്‍ 5 ശതമാനം പേര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഫുജൈറയിലെ ദിബ്ബയ്ക്കടുത്ത് പുതിയ ആരോഗ്യ കേന്ദ്രം
ഫുജൈറയിലെ ദിബ്ബയ്ക്കടുത്ത് വാദി അല്‍ സിദറിലാണ് പുതിയ ആരോഗ്യ കേന്ദ്രം തുറന്നത്. ആരോഗ്യമന്ത്രി ഹുമൈദ് മുഹമ്മദ് അല്‍ ഖത്തമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കിഴക്കന്‍ എമിറേറ്റുകളിലെ ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സര്‍ക്കാറിന്‍റെ നയത്തിന്‍റെ ഭാഗമാണിത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വ്യാജ വിസകള്‍ നല്‍കിയതിന് ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി
കൈക്കൂലി വാങ്ങി വ്യാജ വിസകള്‍ നല്‍കിയതിന് ദുബായ് താമസ കുടിയേറ്റ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി. പത്ത് സ്ഥാപനങ്ങള്‍ക്കും വിനോദ സഞ്ചാര കമ്പനികള്‍ക്കുമാണ് ഇയാള്‍ വിസ നല്‍കിയത്. ഒരു ലക്ഷത്തി ഇരുപതിനായിരം ദിര്‍ഹം വീതം ഈ കമ്പനികളില്‍ നിന്നും ഇയാള്‍ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വേള്‍ഡ് ട്രാവല്‍ ആന്‍റ് ടൂറിസം കൗണ്‍സിലിന്‍റെ സമ്മേളനം
വേള്‍ഡ് ട്രാവല്‍ ആന്‍റ് ടൂറിസം കൗണ്‍സിലിന്‍റെ രണ്ട് ദിവസത്തെ സമ്മേളനം ദുബായില്‍ തുടങ്ങി. യു.എ.ഇ. വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം സ്വദേശികളും വിദേശികളും സമ്മേളനത്തില്‍ പങ്കെടുത്തു. ഷേഖ് മുഹമ്മദ് തന്നെയാണ് സമ്മേളനം സ്‍‍‍പോണ്‍സര്‍ ചെയ്യുന്നത്. സാംസ്ക്കാരിക വിനിമയത്തിന്‍റെ പ്രധാന ഘടകം വിനോദ സഞ്ചാരമാണെന്ന് ഷേഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ. സ്വദേശികള്‍ക്കായി എമിറേറ്റ്സ് ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ്
ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന യു.എ.ഇ. സ്വദേശികള്‍ക്കായി എമിറേറ്റ്സ് ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തുന്നു. മൂന്നു വര്‍ഷത്തെ പിഎച്ച്ഡി ഫെല്ലോഷിപ്പാണ് നല്‍കുന്നത്. സയന്‍സ്, എഞ്ചിനീയറിംഗ്, ഐ.ടി., പരിസ്ഥിതി ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ കുറഞ്ഞുവരുന്നു
സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ കുറഞ്ഞുവരുന്നതായി തൊഴില്‍ മന്ത്രി ഗാസി അല്‍ ഗൊസൈബി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്നും സൗദി പൗരന്മാര്‍ തൊഴില്‍ പരിശീലനം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായ് പാചകവാതക സിലിണ്ടറുകള്‍ക്ക്‌ പുതിയ വാല്‍വ്‌ നിര്‍ബന്ധം
ദുബായ്‌ പാചകവാതക സിലിണ്ടറുകളുടെ ചോര്‍ച്ച തടയുത്‌ ലക്ഷ്യമിട്ട്‌ വികസിപ്പിച്ചെടുത്ത പുതിയ വാല്‍വ്‌ ദുബായിലെ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക്‌ നിര്‍ബന്ധമാക്കി. എമിറേറ്റ്സ്‌ ഗ്യാസ്‌, എമറാത്ത്‌ ഗ്യാസ്‌ ഡിസ്ട്രിബ്യൂഷന്‍ എന്നീ‍ സ്ഥാപനങ്ങളാണ്‌ ഈ ഗവേഷണത്തിന്‌ നേതൃത്വം കൊടുത്തത്‌. ചെറുകിട വിതരണക്കാര്‍ വഴിയാണ്‌ പുതിയ വാല്‍വുകളും റെഗുലേറ്ററുകളും ഉപഭോക്താക്കള്‍ക്ക്‌ എത്തിയ്ക്കാന്‍ ഈ കമ്പനികള്‍ ലക്ഷ്യമിടുന്നത്‌. പുതിയ സിലിണ്ടര്‍ വാങ്ങുതോടൊപ്പമായിരിക്കും പുതിയ വാല്‍വുകളും നല്‍കുക. ഇതിന്‌ 40 ദിര്‍ഹം വിലയീടാക്കും.




നാല്‌ ലക്ഷത്തോളം ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുള്ള ദുബായില്‍ പ്രതിദിനം ആയിരത്തിലേറെ പുതിയ സിലിണ്ടറുകള്‍ വിറ്റഴിയുന്നുണ്ടെന്നാ‍ണ്‌ കണക്ക്‌. ഇനി പുതിയതായി വരുന്ന കണക്ഷനുകള്‍ക്കും പുതിയ വാല്‍വ്‌ നിര്‍ബന്ധിതമാക്കും. ദുബായ്‌ മാതൃക പിന്തുടര്‍ന്ന് മറ്റ്‌ എമിറേറ്റുകളിലേയ്ക്കും ഈ പരിഷ്കാരം വ്യാപിപ്പിയ്ക്കാനും പരിപാടിയുണ്ട്.




നിലവിലുള്ള വാല്‍വുകളില്‍ ഉപയോഗിക്കുന്ന വാഷറുകള്‍ക്ക്‌ തേയ്മാനം വരികയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താ വാതകം ചോരുതിനുള്ള സാധ്യത കൂടുതലാണൊണ്‌ നിരീക്ഷണം. സിലിണ്ടര്‍ മാറ്റിയിടുന്നതില്‍ കൂടുതല്‍ ശ്രദ്ധയും ആവശ്യമാണ്‌. ഇതിനു പകരമാണ്‌ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതും താരതമ്യേന ലളിതമായി ഘടിപ്പിയ്ക്കാനും കഴിയുന്ന വിധം പുതിയ വാല്‍വുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. വാഷറുകള്‍ ആവശ്യമില്ലെന്നതും ഘടിപ്പിയ്ക്കാന്‍ സ്പാനറിന്റെ ആവശ്യം വേണ്ടെന്നതുമാണ്‌ പുതിയ വാല്‍വിനെ ലളിതമാക്കുന്നത്‌.




ഇതോടൊപ്പം പാചകവാതക വിതരണ കമ്പനികള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി പഴയ റെഗുലേറ്ററുകളുടെ ഉപയോഗം അവസാനിപ്പിയ്ക്കണം, പാചകവാതക സിലിണ്ടറുകള്‍ക്കു മേല്‍ കമ്പനിയുടെ ലോഗോയും പേരും പതിച്ചിരിക്കണം തുടങ്ങിയവയാണ്‌ നിര്‍ദ്ദേശങ്ങള്‍. പാചക വാതകം നിറയ്ക്കുന്ന സ്ഥാപനങ്ങളില്‍ സിവില്‍ ഡിഫന്‍സ്‌ അധികൃതര്‍ നടത്തിവരുന്ന പരിശോധന കൂടുതല്‍ തവണയാക്കാനും നീക്കമുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



21 April 2008
സൗദിയുമായുള്ള സാമ്പത്തിക സഹകരണം ഇന്ത്യ മെച്ചപ്പെടുത്തും; പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സൌദി സന്ദര്‍ശിക്കും
സൗദി അറേബ്യയുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന വികസന - ഊര്‍ജ ഉത്പാദന രംഗങ്ങളില്‍ ഇന്ത്യ സൗദിയില്‍ നിന്ന് നിക്ഷേപം സ്വീകരിക്കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഡോ.മന്മോഹന്‍ സിംഗിന്റെ സന്ദര്‍ശനത്തിന്‍ മുന്നോടിയായാണ് അദ്ദേഹം സൌദിയിലെത്തിയത്.



ഇന്ത്യയും സൗദിയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ഐ.ടി., ടെലി കമ്യൂണിക്കേഷന്‍, ഊര്‍ജ രംഗങ്ങളിലേക്കും സഹകരണം വ്യാപിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകും. റിയാദില്‍ ഇന്ത്യക്കാര്‍ നല്‍കിയ വിരുന്നില്‍ പങ്കെടുക്കവെ പ്രണബ് മുഖര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സൗദി അറേബ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിരവധി ഇന്ത്യന്‍ കമ്പനികള്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരനെ സന്ദര്‍ശിച്ച പ്രണബ്മുഖര്‍ജി ഉഭയകക്ഷി വിഷയങ്ങളും പൊതുപ്രധാന സംഭവങ്ങളും അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് സൗദി വിദേശകാര്യമന്ത്രി ഒരുക്കിയ ഉച്ച ഊണിലും പ്രണബും സംഘാംഗങ്ങളും പങ്കെടുത്തു.


നേരത്തേ പ്രണബ് മുഖര്‍ജി റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ രാജകുമാരനെയും സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



20 April 2008
രണ്ടാം ബ്ലോഗ് ശില്പശാല ഏപ്രില് 27നു കോഴിക്കോട്
പ്രസ്തുത ശില്പശാലയില്‍ ബ്ലോഗിനെക്കുറിച്ചും ബ്ലോഗിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കല്ലായി റോഡിലുള്ള സഹകരണ അര്‍ബ്ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മണിക്ക് ശില്പശാല ആരംഭിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ blogacademy@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ (9745030154, 9447619890) വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ശില്പശാലയില്‍ പ്രവേശനം സൌജന്യമായിരിക്കും.




മലയാളം ബ്ലോഗിന്റെ പ്രചരണത്തിനും, വികാസത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള പൊതു വേദി എന്ന നിലയില്‍ കേരളാ ബ്ലോഗ് അക്കാദമി പ്രവര്‍ത്തിച്ചു തുടങ്ങി.





കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല. നിശ്ചിത ഭരണ ഘടനയോ, ഭാരവാഹികളോ ഉള്ള സംഘടനയുമല്ല. ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് അക്കാദമിയുടെ പ്രഥാന പ്രവര്‍ത്തനം. മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം. ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്. ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.


കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗ്: http://keralablogacademy.blogspot.com/


ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് സൌകര്യപ്രദമായ ജില്ലയുടെ ബ്ലോഗ് അക്കാദമി ബ്ലോഗില്‍ ഏതെങ്കിലും പോസ്റ്റിനു താഴെ ഈ മെയില്‍ വിലാസം ഒരു കമന്റായി നല്‍കിയാല്‍ മറ്റു ബ്ലോഗ്ഗര്‍മാര്‍ക്ക് ബന്ധപ്പെടാനുള്ള വഴിയൊരുങ്ങുകയും, തുടര്‍ പരിപാടികളില്‍ കഴിയുന്ന വിധം സഹകരിക്കാനാകുന്നതുമാണ്. ഇതുകൂടാതെ blogacademy@gmail.com എന്ന വിലാസത്തില്‍ മെയിലയച്ചാലും മതിയാകും.





ബ്ലോഗ് അക്കാദമിയുടെ ആദ്യ ശില്പശാല കണ്ണൂരില്‍ വച്ചു മാര്‍ച്ച് 23നു നടക്കുകയുണ്ടായി. 35 പേരോളം പങ്കെടുത്ത പ്രസ്തുത ശില്പശാല വന്‍ വിജയമായിരുന്നു. പ്രസ്തുത ശില്പശാലയില്‍ വച്ചു തന്നെ ബ്ലോഗാര്‍ത്ഥികള്‍ ബ്ലോഗുകള്‍ തുടങ്ങുകയുണ്ടായി. ശില്പശാലയുടെ ചിത്രങ്ങളും അവലോകനവും വായിക്കാന്‍ താഴെ പറയുന്ന ലിങ്കുകള്‍ കാണുക: http://keralablogacademy.blogspot.com/2008/03/blog-post.htmlhttp://kannuran.blogspot.com/2008/03/blog-post_23.html

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പെട്രോ കെമിക്കല്‍ - സൌദിയും ഇന്ത്യയും യോജിക്കും
സൗദി സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദ് രാജാവുമായി കൂടിക്കാഴ്ച നടത്തി.

രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എന്നിവരുടെ സന്ദേശങ്ങള്‍ രാജാവിനു പ്രണബ് കൈമാറി. ഇന്നലെ വൈകിട്ട് റിയാദിലെ അല്‍യമാമ കൊട്ടാരത്തിലായിരുന്നു സന്ദര്‍ശനം.നാല്പത് മിനിറ്റു നീണ്ട പ്രണബ്-അബ്ദുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.


ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഡോ-അറബ് നിക്ഷേപകരുടെ യോഗത്തില്‍ ഉണ്ടായ ചര്‍ച്ചയുടെ സംഗ്രഹം പ്രണബ് സൗദി രാജാവിനെ ധരിപ്പിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ എല്ലാ മേഖലകളിലും സഹകരണത്തിന് ഇന്ത്യ തയ്യാറാണെന്നു അറിയിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി സൗദിയിലെ ഇന്ത്യന്‍ പ്രവാസികളുടെ കാര്യങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിച്ചതായി എംബസി വൃത്തങ്ങള്‍ പറഞ്ഞു.പെട്രോ കെമിക്കല്‍ മേഖലയില്‍ ഇരുരാജ്യങ്ങളുടെ വന്‍ സംയുക്ത സംരംഭങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നതായാണ് സൂചന.


ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയ ഉടന്‍ സൗദി സന്ദര്‍ശിച്ച് സംയുക്ത നിക്ഷേപങ്ങള്‍ സംബന്ധിച്ച കര്‍മപരിപാടി രൂപപ്പെടുത്തും. ഏറെ വൈകാതെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് സൗദി സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫ് മലയാളികളുടെ നാട്ടിലെ കുട്ടികള്‍ക്കിടയില്‍ കുറ്റവാസന പെരുകുന്നു
ഗള്‍ഫ് മലയാളികളുടെ നാട്ടിലെ കുട്ടികള്‍ക്കിടയില്‍ കുറ്റവാസന പെരുകുന്നതായി ചൈല്‍ഡ് വെല്‍‍ഫെയര്‍ കമ്മിറ്റി കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ വി. മുഹമ്മദ് സാജിത്ത് പറഞ്ഞു. രക്ഷിതാക്കളുടെ സാമീപ്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ ശിശുക്ഷേമ സമിതി നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വിലക്കയറ്റം; ഖത്തറില്‍ 2000 ത്തോളം കമ്പനികള്‍ പൂട്ടി
നിര്‍മ്മാണ വസ്തുക്കളുടെ വിലക്കയറ്റം മൂലം ഖത്തറില്‍ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം കോണ്‍ട്രാക്ടിംഗ് കമ്പനികള്‍ പൂട്ടിയതായി ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പുറത്തിറക്കിയ അര്‍ധ വാര്‍ഷിക റിപ്പോര്‍‍ട്ടില്‍ പറയുന്നു. എസ്റ്റിമേറ്റിനെ കടത്തിവെട്ടുന്ന നിര്‍മ്മാണ ചെലവും അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധനവുമാണ് ഇതിനു കാരണമായി റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ നിര്‍മ്മാണ മേഖലയുടെ മുക്കാല്‍ പങ്കും വന്‍കിട വിദേശ കമ്പനികളുടെ കൈയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഭ്യന്തരോത്പാദനത്തില്‍ 7 ശതമാനം സംഭാവന ചെയ്യുന്ന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മാള ഇരട്ടക്കൊലപാതകം; അപ്പീല്‍ പോകുമെന്ന് നബീസയുടെ മകന്‍
മാള ഇരട്ടക്കൊലപാതക പ്രതിയെ വെറുതെ വിട്ട സി.ബി.ഐ. കോടതി നടപടിക്കെതിരെ അപ്പീര്‍ പോകുമെന്ന് കൊല്ലപ്പെട്ട നബീസയുടെ മകന്‍ നൗഷാദ് ദുബായില്‍ പറഞ്ഞു. തെളിവുകള്‍ വേണ്ടത്ര ഹാജറാക്കാന്‍ കഴിയാത്തതാണ് ഇത്തരമൊരു വിധിക്ക് കാരണമെന്ന് ഇദ്ദേഹം പറയുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വാഗണ്‍ ട്രാജഡി സ്മാരക പുരസ്ക്കാരം നിസാര്‍ സെയ്ദിന്
വാഗണ്‍ ട്രാജഡി സ്മാരക പുരസ്ക്കാരം ഈ വര്‍ഷം നിസാര്‍ സയ്ദിന് സമ്മാനിക്കുമെന്ന് തിരൂര്‍ നിവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ ദുബായ് ഘടകം അറിയിച്ചു. 24 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. സദാശിവന്‍ ആലമ്പറ്റ, ശശി വാരിയത്ത്, ആസീസുല്‍ ഹഖ്, ഹാരിസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



എ. ആര്‍ റഹ്മാന്‍ ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിച്ചു
പ്രശസ്ത സംഗീത സംവിധായകന്‍ എ. ആര്‍ റഹ്മാന്‍ ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിച്ചു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി വീക്ഷിക്കാന്‍ പതിനായിരങ്ങളാണ് ഒത്തു ചേര്‍ന്നത്. ഹരിഹരന്‍, ചിത്ര, മുഹമ്മദ് അസ് ലം, കാര്‍ത്തിക്, ജാവേദ് അലി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡ്രം ആര്‍ട്ടിസ്റ്റ് ശിവമണിയുടെ പ്രകടനം ഈ ഷോയുടെ പ്രത്യേകതയായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എ.ആര്‍ റഹ്മാന്‍ യു.എ.ഇയില്‍ പരിപാടി അവതരിപ്പിക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



17 April 2008
യു.എ.ഇ.യിലെ മികച്ച തൊഴിലുകള്‍ സ്വദേശികള്‍ക്ക്
രാജ്യത്തെ മികച്ച തൊഴിലുകള്‍ക്ക് സ്വദേശികള്‍ക്ക് ലഭ്യമാക്കാന്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കണമെന്ന് യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യപ്പെട്ടു.

സ്വദേശിവല്‍ക്കരണം ശക്തമായിക്കൊണ്ടിരിക്കുന്ന ഗള്‍ഫ് മേഖലയില്‍ ഉന്നത മേഖലയിലുള്ള തൊഴിലുകളും ഇതേ രീതിയിലാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ റോഡ് സുരക്ഷക്ക് വിദ്യാര്‍ത്ഥികള്‍
റോഡ് സുരക്ഷ ഉറപ്പ് വരുത്താനായി ദുബായ് ഫസ്റ്റിന്‍റെ സഹകരണത്തോടെ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

സ്കൂള്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയുമാണ് പദ്ധതിയില്‍ പങ്കാളികളാക്കുന്നത്. ലിറ്റില്‍ സ്റ്റെപ്സ് ഫോര്‍ സേഫ്ടി എന്നാണ് പദ്ധതിയുടെ പേര്. ഇതിന്‍റെ ഭാഗമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവ നടത്തും. ആര്‍.ടി.എ, കെ.എച്ച്.ഡി.എ, ദുബായ് പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



നൂറ് യുവതികളുടെ വിവാഹ സംഗമം
വയനാട് മുസ്ലിം യതീംഖാന നിര്‍ധനരായ നൂറ് യുവതികളുടെ വിവാഹ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്‍റെ വിജയത്തിനായി ദേര ദുബായില്‍ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 18 ന് വെള്ളിയാഴ്ച ദേര ദുബായിലെ ഫ്ളോറ അപ്പാര്‍ട്ട്മെന്‍റിലാണ് കണ്‍വന്‍ഷന്‍. വയനാട് മുസ്ലിം ഓര്‍ഫനേജ് പ്രതിനിധികളായ എം.എ മുഹമ്മദ് ജമാല്‍, പ്രൊഫ. അബ്ദുല്‍ അസീസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അര്‍ബുദ രോഗികള്‍ക്ക് സൗജന്യ ചികിത്സ
അര്‍ബുദ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി വിപുലപ്പെടുത്തുമെന്ന് യു.എ.ഇയിലെ വിദേശ ഇന്ത്യക്കാരുടെ സംരംഭമായ തൃശൂര്‍ ആല്‍ഫ പെയിന്‍ ക്ലിനിക്ക് ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെ പല കേന്ദ്രങ്ങളി‍ല്‍ ക്ലിനിക്കിന്‍റെ ശാഖ തുടങ്ങുമെന്ന് ചെയര്‍മാന്‍ കെ.എം നൂറുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി ഗംഗാധരന്‍, കേണല്‍ ഗോപാലകൃഷ്ണന്‍, ഉമ്മര്‍ കളരിക്കല്‍, സബാ ജോസഫ്, സാജന്‍ കെ. രാജന്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായ് കെയേഴ്സ്; ആദ്യ ഘട്ട സഹായം പ്രഖ്യാപിച്ചു
ദുബായ് കെയേഴ്സ് പദ്ധതിയുടെ ആദ്യ ഘട്ട സഹായം പ്രഖ്യാപിച്ചു. പന്ത്രണ്ട് രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് പദ്ധതിയില്‍ നിന്ന് വിദ്യാഭ്യാസ സഹായം ലഭിക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യയും സൗദിയും ഹജ്ജ് കരാര്‍ ഒപ്പിട്ടു
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഹജ്ജ് കരാര്‍ ഒപ്പിട്ടു. നിലവിലുള്ളതിനേക്കാള്‍ 4000 പേര്‍ക്ക് കൂടി ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കാന്‍ സാധ്യതയുള്ളതായി വിദേശകാര്യ സഹമന്ത്രി ഇ.അഹ് മദ് ജിദ്ദയില്‍ പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



16 April 2008
വിമാനക്കമ്പനികള്‍ ഗള്‍ഫ്- ഇന്ത്യ സെക്ടറില്‍ ശ്രദ്ധ പതിപ്പിക്കുന്നു
റാക്ക് എയര്‍വേയ്സ്, കോഴിക്കോട്ടേക്ക് പറക്കും, ജെറ്റ് അബുദാബി -ദില്ലി, മുംബൈ സര്‍വീസ് ആരംഭിക്കുന്നു റാക്ക് എയര്‍വേയ്സ് കോഴിക്കോട്ടേയ്ക്ക് ഈ മാസം 23 മുതല്‍ സര്‍വീസ് ആരംഭിക്കും. റാസല്‍ഖൈമയില്‍ നിന്നും എല്ലാ ദിവസവും ഈ വിമാനക്കമ്പനിയ്ക്ക് സര്‍വീസ് ഉണ്ടാകും. റാസല്‍ഖൈമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാക്ക് എയര്‍ വേയ്സിന്‍റെ ഇന്ത്യയിലേക്കുള്ള ആദ്യ സര്‍വീസാണ് കരിപ്പൂരിലേക്ക് ആരംഭിക്കുന്നത്. ഈ മാസം 23 മുതലാണ് റാസല്‍ഖൈമയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുക. എല്ലാ ദിവസവും പുലര്‍ച്ചെ 3.40 ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ ഒന്പതിന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.30ന് റാസല്‍ഖൈമയില്‍ എത്തും. മെയ് 31 വരെയുള്ള ഷെഡ്യൂളാണിത്.
വണ്‍വേയ്ക്ക് 30 ദിര്‍ഹം ടാക്സ് അടക്കം 630 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റിട്ടേണ്‍ ടിക്കറ്റിന് 60 ദിര്‍ഹം ടാക്സ് അടക്കം 1340 ദിര്‍ഹമാണ് ചാര്‍ജ്. 40 കിലോഗ്രാം ബാഗേജും പത്ത് കിലോഗ്രാം ഹാന്‍ഡ് ബാഗേജും അനുവദിക്കും. ഭക്ഷണം അടക്കമുള്ള ഫുള്‍ സര്‍വീസാണ് റാക്ക് എയര്‍വേയ്സിന്‍റേതെന്ന് ചീഫ്എക്സികുട്ടീവ് ഓഫീസര്‍ രവീന്ദ്രന്‍ പറഞ്ഞു.
ജൂണ്‍ ഒന്ന് മുതല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷെഡ്യൂളിലായിരിക്കും സര്‍വീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ മുതല്‍ രാത്രി 12.30 ന് പുറപ്പെടുന്ന വിമാനം രാവിലെ 5.55 ന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ ഏഴിന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട് 9.30ന് റാസല്‍ ഖൈമയില്‍ എത്തും. വിവിധ എമിറേറ്റുകളില്‍ നിന്നും റാസല്‍ഖൈമ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വാഹന സൗകര്യവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൗദിയില്‍ വിവാഹപൂര്‍വ വൈദ്യപരിശോധന
സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ വൈദ്യ പരിശോധന വിപുലമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിശ്രുത വധൂവരന്മാര്‍ ഇനി മുതല്‍ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറൈറ്റിസ് സി തുടങ്ങിയ പരിശോധിക്കണം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൌദിയില്‍ മലയാളിക്ക് 15 വര്‍ഷം തടവ് ശിക്ഷ
സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ജുബൈലില്‍ തടവില്‍ കഴിയുന്ന മലയാളിക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ആന്‍റണി ജോണ്‍സണിനെയാണ് ശിക്ഷിച്ചത്. രണ്ട് വര്‍ഷം മുമ്പ് ബോട്ടില്‍ മയക്ക് മരുന്ന് കടത്തുമ്പോഴാണ് ഇയാള്‍ കസ്റ്റംസ് പിടിയിലായത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ലോക ഊര്‍ജ്ജ ഉച്ചകോടി റോമില്‍
പതിനൊന്നാമത് ലോക ഊര്‍ജ്ജ ഉച്ചകോടി ഈ മാസം 20 ന് റോമില്‍ ആരംഭിക്കും. ഇന്ത്യ, സൗദി അറേബ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 85 രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരും 30 അന്തര്‍ദേശീയ എണ്ണക്കമ്പനികളുടെ പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒരു മലയാളി സാനിധ്യവും ഈ ഊര്‍ജ്ജ ഉച്ചകോടിയിലുണ്ടാവും. സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ എനര്‍ജി ഫോറം പ്രതിനിധി പെരിന്തല്‍മണ്ണ സ്വദേശി ഇബ്രാഹിം സുബ്ഹാനാണ് ഉച്ചകോടിയില്‍‍ പങ്കെടുക്കുന്നത്. ഈ മാസം 22 വരെയാണ് ഊര്‍ജ്ജ ഉച്ചകോടി.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യയും സൗദിയും ഹജ്ജ് കരാര്‍ ഇന്ന് ഒപ്പു വയ്ക്കും
ഇതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് കഴിഞ്ഞ ദിവസം സൗദിയില്‍ എത്തി. സൗദി ഹജ്ജ് മന്ത്രി ഫുആദ് അല്‍ ഫാര്‍സി, ഇന്ത്യന്‍ അംബാസഡര്‍ എ.ഒ.എച്ച് ഫാറൂഖ്, കോണ്‍സുല്‍ ജനറല്‍ ഡോ. ഔസാഫ് സഈദ് തുടങ്ങിയവരും ചര്‍ച്ചയില്‍ സംബന്ധിക്കും. ലോകത്ത് ഏറ്റവും കൂടുതല് ഹജ്ജ് തീര്‍ത്ഥാടകരെ അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 1,57,000 തീര്‍ത്ഥാടകരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിച്ചത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജ എജ്യുക്കേഷണല്‍ ഇലക്ട്രോണിക് ഗൈഡ്
സീ ഷാര്‍ജ- എജ്യുക്കേഷണല്‍ എന്ന പേരില്‍ ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കുന്നു. ഷാര്‍ജ യൂണിവേഴ്സിറ്റിയും ഷാര്‍ജ എജ്യുക്കേഷണല്‍ സോണും സംയുക്തമായാണ് ഈ ഗൈഡ് തയ്യാറാക്കുന്നത്. ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അടങ്ങിയതായിരിക്കും ഈ ഗൈഡെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷാര്‍ജ യൂണിവേഴ്സിറ്റിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡോ. നബില്‍ അല്‍ ഖല്ലാസ്, അഹ്മദ് അല്‍ മുല്ല, അബ്ദുല്‍ അസീസ് അല്‍ മിദ്ഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



15 April 2008
കുവൈറ്റില്‍ വീണ്ടും കൊടുങ്കാറ്റിന് സാധ്യത
കുവൈറ്റില്‍ വീണ്ടും കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് സല്‍മിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തലവന്‍ മസായിദ് അല്‍-ഹമദ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ കൊടുങ്കാറ്റിന് സമാനമായി മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റില്‍ വാഹനാപകടങ്ങള്‍ മൂലം മൂന്നു പേര്‍ മരിച്ചു. ഒട്ടേറെ വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഭീമന്‍ പരസ്യ ബോര്‍ഡുകള്‍ വീണ് വാഹനങ്ങള്‍ തകര്‍ന്നു.

സാല്‍മിയയിലെ കടലില്‍ കൊടുങ്കാറ്റു മൂലമുണ്ടായ തിരയില്‍പ്പെട്ട് ഒരു സ്വദേശി യുവാവും വാഹനാപകടത്തില്‍പ്പെട്ട് രണ്ട് ഈജിപ്തുകാരുമാണ് മരിച്ചത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദേര സൂക്ക് തീപിടുത്തം; ചെന്നിത്തല തിരിഞ്ഞു നോക്കിയില്ല
ദേര നൈഫ് സൂക്ക് തീപിടുത്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട മലയാളികള്‍ക്ക് ആശ്വാസവാക്കുകളുമായി നിരവധി നേതാക്കളാണ് ഈ സുഖ് സന്ദര്‍ശിച്ചത്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍.

ദേര നൈഫ് സൂക്കിലെ തൊഴിലാളികളില്‍ 80 ശതമാനത്തിലധികം പേരും മലയാളികളാണ്. എണ്ണൂറോളം തൊഴിലാളികളാണ് ഈ അഗ്നിബാധയില്‍ വഴിയാധാരമായത്. നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ ആശ്വാസവാക്കുകളുമായി ഇതിനകം സൂഖ് സന്ദര്‍ശിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, എം.കെ മുനീര്‍, വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി എന്നിവരെല്ലാം നൈഫ് സൂക്കിലെത്തി തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്നവരാണ്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍.

ഖത്തര്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി ദുബായില്‍ എത്തിയ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല രണ്ട് ദിവസം ഇവിടെ തങ്ങിയിരുന്നു. സഹായ ധനം പ്രഖ്യാപിക്കുക എന്നതിനപ്പുറം തങ്ങളുടെ ദുഃഖം മനസിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത് വലിയ കാര്യമാണെന്ന് നൈഫ് സൂക്കിലെ തൊഴിലാളികള്‍ പറയുന്നു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കൂടുതല്‍ വിദേശ വിമാനങ്ങള്‍ക്ക് പിന്നില്‍ ലീഗാണെന്ന്
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിദേശ വിമാനങ്ങള്‍ അനുവദിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്ലീംലീഗാണെന്ന് ലീഗ് നേതാവ് മായിന്‍ഹാജി അവകാശപ്പെട്ടു.

കരിപ്പൂരിലേക്ക് വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് കേന്ദ്ര കാബിനറ്റ് തീരുമാനം എടുത്തിരുന്നുവെന്നും ആ തീരുമാനത്തില്‍ മാറ്റം വന്നതിന് പിന്നില്‍ മുസ്ലീം ലീഗാണെന്നും അദ്ദേഹം ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പി.ടി മുഹമ്മദ്, കെ.വി.എ ഗഫൂര്‍, ഒ.കെ.എം മൗലവി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ എയര്‍കണ്ടീഷന്‍ ബസ് സ്റ്റോപ്പുകള്‍
ദുബായിലെ വിവിധ ഭാഗങ്ങളില്‍ 42 ശീതീകരിച്ച ബസ് സ്റ്റോപ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
ലോകത്തില്‍ ഇതാദ്യമായാണ് എയര്‍ കണ്ടീഷന്‍ ബസ് സ്റ്റോപ്പുകള്‍ വരുന്നത്. ഇനിയും ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ബസ്റ്റോപ്പുകള്‍ സ്ഥാപിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

അധികം വൈകാതെ തന്നെ ആദ്യഘട്ടമായി 815 ശീതികരിച്ച ബസ്റ്റോപ്പുകള്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനാണ് പദ്ധതി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



14 April 2008
പ്രവാസികള്‍ക്കിടയില്‍ ഹൃദ്രോഗമരണം വര്‍ധിക്കുന്നു
ഗള്‍ഫിലെ പ്രവാസികള്‍ക്കിടയില്‍ ഹൃദ്രോഗം മൂലമുള്ള മരണ നിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ജോലി ഭാരം കൊണ്ടുള്ള മാനസിക സമ്മര്‍ദ്ദവും വ്യായാമത്തിന്‍റെ അഭാവവുമാണ് ഇതിന് കാരണമായി പറയുന്നത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



റാക്ക് എയര്‍ വേയ്സിന്റെ കരിപ്പൂര്‍ സര്‍വീസ്
റാക്ക് എയര്‍ വേയ്സ് ഈ മാസം 22 മുതല്‍ കരിപ്പൂരിലേക്ക് സര്‍വീസ് ആരംഭിക്കും. റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരിലേക്ക് ദിവസവും വിമാനം സര്‍വീസ് ഉണ്ടാകും. പുലര്‍ച്ചെ 3.30 നാണ് റാസല്‍ഖൈമയില്‍ നിന്ന് വിമാനം പുറപ്പെടുക. കരിപ്പൂരില്‍ നിന്ന് രാവിലെ 8.30 നായിരിക്കും വിമാന സര്‍വീസ്.
കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ക്ക് ബോയിംഗ് 757 വിമാനമാണ് ഉപയോഗിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റാക്ക് എയര്‍വേയ്സിന്‍റെ കേരളത്തിലേക്കുള്ള ആദ്യ സര്‍വീസാണ് ഇത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പാശ്ചാത്യ മാധ്യമങ്ങള്‍ ഇകഴ്ത്തി കാണിക്കുന്നു - ശൈഖ് യൂസുഫ് എസ്റ്റസ്
ഇസ്ലാം മതത്തിലേക്ക് വന്ന തന്നെ പാശ്ചാത്യ മാധ്യമങ്ങള്‍ ഏറെ ഇകഴ്ത്തിക്കാണിക്കുന്നുണ്ടെന്ന് ശൈഖ് യൂസുഫ് എസ്റ്റസ്
സംഗീതത്തിന്‍റേയും ക്രിസ്തീയ മത പ്രബോധനത്തിന്‍റേയും മേഖലയില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് വന്ന തന്നെ പാശ്ചാത്യ മാധ്യമങ്ങള്‍ ഏറെ ഇകഴ്ത്തിക്കാണിക്കുന്നുണ്ടെന്ന് അമേരിക്കയിലെ ഇസ്ലാമിക് മിഷന്‍ ഫൗണ്ടേഷന്‍ ഇന്‍റര്‍നാഷണല്‍ ഡയറക്ടര്‍ ശൈഖ് യൂസുഫ് എസ്റ്റസ് കുറ്റപ്പെടുത്തി.
സംതൃപ്തിയുടേയും സമാധാനത്തിന്‍റേയും ഉറവിടം ദൈവ വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശൈഖ് യൂസുഫ്. ഇസ്ലാമിക് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് ഹമൂദ് ശംരിയും ചടങ്ങില്‍ പങ്കെടുത്തു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഭാവി തലമുറയ്ക്ക് കരുതി വയ്ക്കുക; സൌദി രാജാവ്
രാജ്യത്തിന്‍റെ പ്രകൃതി സമ്പത്ത് ഭാവിതലമുറയ്ക്ക് വേണ്ടി കരുതിവയ്ക്കാന്‍ സൗദി ഭരണാധികാരി അബ്ദുല്ലാ രാജാവ് ആഹ്വാനം ചെയ്തു. റിയാദില്‍ നാഷണല്‍ സൊസൈറ്റി ഓഫ് റിട്ടൈറീസ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് രാജാവ് ഈ ആഹ്വാനം നടത്തിയത്. എണ്ണ സമ്പത്തിന്‍റെ പ്രാധാന്യം രാജാവ് കൂടിക്കാഴ്ചയില്‍ എടുത്തു പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ പണിമുടക്ക്
കുവൈറ്റിലെ ഒരു സ്വകാര്യ കമ്പനിയിലെ ഇരുനൂറോളം തൊഴിലാളികള്‍ പണി മുടക്ക് തുടങ്ങി. ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പരാതിപ്പെടുന്നത്. മങ്കാഫിലെ സുല്‍ത്താന്‍ ആസാദ് എന്ന കമ്പനിയിലെ തൊഴിലാളികള്‍ ആണ് പണി മുടക്കുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



13 April 2008
വിസ്മയങ്ങള്‍ തീര്‍ത്ത് അബുദാബിയില്‍ എയര്‍ റെയ്സ്
ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് റെഡ്ബുള്‍ എയര്‍ റേസ് അബുദാബിയില്‍ നടന്നു. രണ്ട് ദിവസങ്ങളിലായി അബുദാബി കോര്‍ണീഷില്‍ നടന്ന ഈ അഭ്യാസ പറക്കല്‍ കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്.
അബുദാബിയില്‍ നടന്ന റെഡ് ബുള്‍ എയര്‍ റേസ് വിമാനങ്ങളുടെ സാഹസികപ്പറക്കലുകളും ഹെലികോപ്റ്ററുകളുടെ അഭ്യാസങ്ങളും കൊണ്ടാണ് വ്യത്യസ്തമായത്. ആകാശത്ത് ചെറുവിമാനങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുകയായിരുന്നു റെഡ്ബുള്‍ എയര്‍ റേസില്‍ പങ്കെടുത്ത വൈമാനികര്‍.
രണ്ട് ദിവസങ്ങളിലായി അബുദാബി കോര്‍ണീഷില്‍ നടന്ന പരിപാടികാണാന്‍ നാല് ലക്ഷത്തോളം പേര്‍ എത്തിയെന്നാണ് കണക്ക്. പതിനായിരക്കണക്കിന് മലയാളികളും എയര്‍ റേസ് കാണാന്‍ കോര്‍ണീഷില്‍ തടിച്ചു കൂടിയിരുന്നു.
ഏറ്റവും വേഗത്തില്‍ റേസ് പൂര്‍ത്തിയാക്കുന്ന പൈലറ്റിനാണ് സമ്മാനം. ബ്രിട്ടനില്‍ നിന്നുള്ള 43 കാരന്‍ പോള്‍ ബൊന്‍ഹോം ഒന്നാം സമ്മാനം നേടി. തൊട്ടടുത്ത എതിരാളി ഓസ്ട്രിയയുടെ ഹാന്‍സ് ആര്‍ക്കിനെ 7.05 സെക്കന്ഡുകള്ക്ക് പിന്നിലാക്കിയാണ് പോള്‍ വിജയ കിരീടം ചൂടിയത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളം സമാപിച്ചു
ദോഹയില്‍ നടന്ന സമാപന സമ്മേളനം ഖത്തര്‍ തൊഴില്‍ വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ ഹസന്‍ അല്‍ ദൊസരി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ചിത്രകാരന്‍ എം.എഫ്ഹുസൈന്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കേരളത്തില്‍ നിന്ന് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ആധുനിക ഖത്തറിന്‍റെ വളര്‍ച്ചയില്‍ മലയാളികളുടെ പങ്ക് വളരെ സ്തുത്യര്‍ഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. സുല്‍ത്താന്‍ ഹസന്‍ ദൊസരി പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാസി വകുപ്പിന് പുതിയ മന്ത്രിയെ നിയമിക്കണം - ചെന്നിത്തല
സമീപകാലത്ത് പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞു.
വിദേശത്ത് പ്രവാസികള്‍ക്കെതിരെയുള്ള ചൂഷണം തടയുന്നതിനായിട്ടാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നത്. വിവിധ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നിയമം പുതുക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വന്നതില്‍ പിന്നെ നോര്‍ക്കയും പ്രവാസി വകുപ്പും നിഷ്ക്രിയമാണെന്ന് ഇദ്ദേഹം ആരോപിച്ചു.
വകുപ്പിന്‍റെ സുഗമമായ നടത്തിപ്പിന് പുതിയ മന്ത്രിയെ ഉടന്‍ നിയമിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറില്‍ വിപുലമായ മെഡിക്കല്‍ ക്യാമ്പ്
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വിലുപമായ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഈ മാസം 25 ന് ഖത്തര്‍ ബോയ്സ് പ്രിപ്പറേറ്ററി സ്കൂളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ് പരിപാടി. മൂന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് മാത്രമായിരിക്കും വൈദ്യ പരിശോധന ലഭിക്കുക.
ഇതിനോടനുബന്ധിച്ച് മെഡിക്കല്‍ എക്സിബിഷന്‍, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍, പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധന എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പേര് രജിസ്റ്റര്‍ ചെയ്യാന്‍ 4435464 എന്ന നമ്പറില്‍ വിളിക്കണം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



12 April 2008
ദുബായില്‍ വന്‍ ഉദ്യാനനഗരം വരുന്നു
200 ദശലക്ഷം ദിര്‍ഹം ചിലവില്‍ പണികഴിക്കുന്ന ഇതിന്‍റെ പേര് മുഹമ്മദ് ബിന്‍ റാഷിദ് ഗാര്‍ഡന്‍ എന്നാണ്. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ യുഎഇ വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു.
പരിസ്ഥിതി സാഹോദര്യം നിലനിര്‍ത്താനും ദുബായിയെ കൂടുതല്‍ ഹരിതവല്‍ക്കരിക്കാനുമാണ് പുതിയ പദ്ധതി. 800 ദശലക്ഷം സ്ക്വയര്‍ ഫീറ്റില്‍ പണി കഴിക്കുന്ന ഈ നഗരി നിര്‍മ്മിക്കുന്നത് ദുബായ് പ്രോപ്പര്‍ട്ടീസാണ്.
മുഹമ്മദ് ബിന്‍ റാഷിദ് ഗാര്‍ഡണ്‍ പ്രോജക്ടിന്‍റെ വന്‍ മാതൃക ഇന്ന് ഷേഖ് മുഹമ്മദ് അനാവരണം ചെയ്തു. ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷേഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Labels:

  - JS    

0അഭിപ്രായങ്ങള്‍ (+/-)



11 April 2008
അബ്ദുള്ള രാജാവ് ഈജിപ്റ്റില്‍
സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഈജിപ്റ്റില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.
വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍, ഇന്‍റലിജന്‍സ് മേധാവി മിഖ് രിന്‍ ബിന്‍ അബ്ദുല്‍ അസീസ് തുടങ്ങിയ പ്രതിനിധി സംഘം രാജാവിനെ അനുഗമിച്ചിരുന്നു. ലബനന്‍, ഫലസ്തീന്‍, ഇറാഖ് തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ അബ്ദുല്ല രാജാവ് ഈജിപ്റ്റ് പ്രസിഡന്‍റ് ഹൊസ്നി മുബാറക്കുമായി ചര്‍ച്ച ചെയ്തു.
മേഖലയിലെ പ്രശ്നങ്ങളിലെല്ലാം യോചിച്ച നിലപാടാണ് സൗദിയും ഈജിപ്റ്റും എടുക്കാറുള്ളത്. സിറിയില്‍ ഈടിയെ നടന്ന അറബ് ഉച്ചകോടിക്ക് ശേഷം നടത്തുന്ന കൂടിക്കാഴ്ച എന്ന നിലയില്‍ രാജാവിന്‍റെ ഈജിപ്റ്റ് സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.

Labels: ,

  - JS    

0അഭിപ്രായങ്ങള്‍ (+/-)



അറബ് ടെക് കമ്പനിയില്‍ ആരോഗ്യ പരിരക്ഷാ പദ്ധതി
അറബ് ടെക് കമ്പനിയിലെ 40,000 തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തിയതായി ദുബായ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അപകടം സംഭവിച്ചാല്‍ 25,000 ദിര്‍ഹമാണ് നഷ്ടപരിഹാരം നല്‍കുക. അസുഖം പിടിപെട്ടാല്‍ മുഴുവന്‍ ചികിത്സാ ചെലവും ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ചെന്നും ചികിത്സ നല്‍കും. അറബ് ടെക് കമ്പനിയിലെ 98 ശതമാനം പേരും ഇന്ത്യക്കാരാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി ജനറല്‍ മാനേജര്‍ സി.ആര്‍ ജയകുമാര്‍, അറബ് ടെക് ഡയറക്ടര്‍ ഫാറൂഖ് സാദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: , ,

  - JS    

0അഭിപ്രായങ്ങള്‍ (+/-)



ഹ്ജജ്; കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കി തുടങ്ങി
ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിത്തുടങ്ങി. അര്‍ഹരായ കെട്ടടമുടമകള്‍ എത്രയും പെട്ടെന്ന് അപേക്ഷ സമര്‍പ്പിക്കണമെന്ന് ഹൗസിംഗ് കമ്മിറ്റി നിര്‍ദേശിച്ചു.
അടുത്ത ഹജ്ജ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തായാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Labels:

  - JS    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയിലും എംബാമിംഗ് സൗകര്യം വരുന്നു
ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയിലാണ്‍ എംബാമിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഷാര്‍ജ ഭരണകൂടം തീരുമാനിച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവയുടെ അപേക്ഷ പരിഗണിച്ചാണിത്. നിലവില്‍ ദുബായിലായിരുന്നു എംബാമിംഗ് നടത്തിയിരുന്നത്.

Labels: ,

  - JS    

0അഭിപ്രായങ്ങള്‍ (+/-)



എല്ലാ കോണ്‍ഗ്രസ്സ് സംഘടനകളുംഓ.ഐ.സി.സി യില്‍ ലയിക്കണം
യു.എ.ഇയിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനകള്‍ കാലന്തരത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസില്‍ ലയിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു.
ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Labels: ,

  - JS    

0അഭിപ്രായങ്ങള്‍ (+/-)



അംഗ വൈകല്യമുള്ളവരെ സഹായിക്കാന്‍ സ്റ്റേജ് ഷോ
കേരളത്തിലെ വികലാംഗരുടെ ക്ഷേമത്തിനായി എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രത്യാശ ഫൗണ്ടേഷന്‍ യു.എ.ഇ.യില്‍ മെഗാ ഷോ സംഘടിപ്പിക്കും.
ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ്ജ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. റാസല്‍ഖൈമയിലെ എ.ബി.എ സെന്‍ററുമായി സഹകരിച്ചാണ് പ്രദര്‍ശനം.
സിനിമാ കലാകാരന്മാര്‍ക്കൊപ്പം വികലാംഗരെക്കൂടി പങ്കെടുപ്പിക്കും. പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കേരളത്തില്‍ അംഗവൈകല്യമുള്ളവരുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്ന് പ്രത്യാശ ഫൗണ്ടേഷന് പ്രതിനിധികള്‍ പറഞ്ഞു.

Labels: , ,

  - JS    

0അഭിപ്രായങ്ങള്‍ (+/-)



10 April 2008
ഇന്ത്യന്‍ വിമാന കമ്പനികള്‍ നിരക്ക് കൂട്ടി
ഇന്ത്യന്‍ എയര്‍ ലൈന്‍സും എയര്‍ ഇന്ത്യയും ഇന്ധന നികുതി വര്‍ധിപ്പിച്ചു. ഇതോടെ യു.എ.ഇയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് ‍ ഇന്ന് മുതലും‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്ക്‍ ഈ മാസം 12 മുതലും വര്‍ധിക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൌദിയില്‍ പച്ചക്കറിക്കും പൊള്ളുന്ന വില
സൗദി അറേബ്യയില്‍ പച്ചക്കറികള്‍ക്കും പൊള്ളുന്ന വില. പല സാധനങ്ങള്‍‍ക്കും ഇരട്ടിയിലധികം വില വര്‍ധിച്ചു. അനധികൃത ഉത്പാദനവും കച്ചവടവും നിയന്ത്രിക്കാന്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Labels: ,

  - JS    

0അഭിപ്രായങ്ങള്‍ (+/-)



ശോഭന ജോര്‍ജ്ജിന് രാഷ്ട്രീയം മടുത്തു; ഇനി ദുബായില്‍ മുഴുവന്‍‍ സമയ ബിസിനസ്സ്
കോണ്‍ഗ്രസില്‍ വിവാദ നായികയും എം.എല്‍.എയുമായിരുന്ന ശോഭനാ ജോര്‍‍ജ്ജ് രാഷ്ട്രീയം പരിമിതപ്പെടുത്തി യു.എ.ഇയില് ബിസിനസ് ആരംഭിച്ചു. ആറ് വര്‍ഷം നിരവധി മാനസിക പീഡനങ്ങള്‍ ഏറ്റ് വാങ്ങിയതിന തുടര്‍ന്നുണ്ടായ വിചിന്തനമാണ് തന്നെ ദുബായിലെത്തി ബിസിനസ് തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി.

ശോഭനാ ജോര്‍ജ്ജ് രാഷ്ട്രീയം പരിമിതപ്പെടുത്തി ദുബായിലാണ് ബിസിനസ് ആരംഭിച്ചിരിക്കുന്നത്. അവീറില്‍ ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍ സ്ഥാപനമാണ് ഇവര്‍ തുടങ്ങിയിരിക്കുന്നത്. ഇനി മുതല്‍ കേരളത്തിലും ദുബായിലുമായിട്ടായിരിക്കും താന്‍ ജീവിക്കുകയെന്നും ശോഭനാ ജോര്‍ജ്ജ് ഇന്നലെ അജ്മാനില്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കില്ല. കേരളത്തിലുള്ളപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടരും എന്നാല്‍ പഴയത് പോല പോലെ പ്രവര്‍ത്തിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വേണ്ടത്ര ഉയരാന്‍ കഴിയില്ലെന്നാണ് തന്‍റെ അനുഭവമെന്നും ശോഭന ജോര്‍ജ്ജ് ‍ കൂട്ടിച്ചേര്‍ത്തു.


ആറ് വര്‍ഷം നിരവധി മാനസിക പീഡനങ്ങള്‍ ഏറ്റ് വാങ്ങിയതിന തുടര്‍ന്നുണ്ടായ വിചിന്തനമാണ് തന്നെ ദുബായില്‍ എത്തിച്ചതെന്ന് ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി. ഫാക്സ് വിവാദത്തില്‍ താന്‍ തീര്‍ത്തും നിരപരാധിയാണെന്ന് പറഞ്ഞ അവര്‍ ദുബായിലെ തന്‍റെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോള്‍. ‍

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ദുബായില്‍ ‘ബിസ്സിനസ്സ്’ പച്ചപിടിക്കുമെന്നുറപ്പ്.
ഗ്രൂപ്പ് നോക്കാതെ പ്രവര്‍ത്തിക്കണമെന്നുമാത്രം.

ഇടയ്ക്ക് ‘എന്‍. സി. പി’ ക്കാര്‍ ആ വഴിക്ക് വരുന്നുണ്ടോന്ന് നോക്കിയിരിക്കണം.

April 10, 2008 at 4:43 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ഖത്തറില്‍ ശമ്പളം വര്‍ധിപ്പിച്ചു
ഖത്തറിലെ സ്വകാര്യ മേഖലയിലെ ചില കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം 20 മുതല്‍ 35 ശതമാനം വരെ ശമ്പളം വര്‍ധിപ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടിസ്ഥാന ശമ്പളത്തിലും ഹൗസിംഗ് യാത്രാപ്പടി ബത്തകളിലും വര്‍ധനവ് വരുത്തിയാണ് കമ്പനികള്‍ ശമ്പള പരിഷ്ക്കരണം നടത്തിയത്.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ കാലോചിതമായി ശമ്പളം പരിഷ്ക്കരിക്കണമെന്ന ആവശ്യം വ്യാപകമാകുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചില കമ്പനികള്‍ ശമ്പള വര്‍ധനവ് നടപ്പിലാക്കിയത്. ജീവിതചെലവും വാടകയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചില സ്വകാര്യ കമ്പനികളെങ്കിലും ശമ്പളം വര്‍ധിപ്പിച്ചത് ഒട്ടേറെ പ്രവാസികള്‍ക്ക് ഗുണം ചെയ്യും.

Labels: ,

  - JS    

0അഭിപ്രായങ്ങള്‍ (+/-)



09 April 2008
5 വര്‍ഷമായി സൌദി ജയിലില്‍ കഴിയുന്ന മലയാളി ഇന്ന് മോചിതനാകും; മോചനം നിരപരാധിയാണെന്ന മുഖ്യ പ്രതിയുടെ സാക്ഷ്യ്ത്തെ തുടര്‍ന്ന്
അഞ്ച് വര്‍ഷമായി സൗദിയിലെ തൊഖ്ബ ജയിലില്‍ തടവില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി സ്റ്റെല്ലര്‍ ജോസഫ് പെരേര ഇന്ന് ജയില്‍ മോചിതനാകും.
2003 ഏപ്രീല്‍ നാലിന് അല്‍ഖോബാര്‍ സ്റ്റാറ്റ്കോ കമ്പനി സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കാസര്‍ക്കോട് സ്വദേശി മൊയ്തീന്‍ കുഞ്ഞി കൊല്ലപ്പെട്ട കേസിലാണ് പെരേര തടവിലാക്കപ്പെട്ടത്. യഥാര്‍ത്ഥ പ്രതി മംഗലാപുരം സ്വദേശി ഷരീഫ് , കൊലപാതകത്തില്‍ പെരേര തന്‍റെ കൂട്ട് പ്രതിയാണെന്ന് മൊഴി നല്‍കിയതിന തുടര്‍ന്നായിരുന്നു ഇത്.
പിന്നീട് പെരേര നിരപരാധിയാണെന്ന് ഷരീഫ് രേഖാമൂലം കോടതിയില്‍ ബോധിപ്പിച്ചതിനാലാണ് ഇപ്പോള്‍ മോചനം സാധ്യമായത്. ഈ കേസില് കുറ്റവാളിയായ ഷരീഫ് 1,20,000 റിയാല്‍ ബ്ലഡ് മണി നല്‍കണമെന്ന് ഷരീഅത്ത് കോടതി വിധിച്ചിരുന്നു.
ഇന്ത്യന്‍ എംബസി, ദമാം ഗവര്‍ണറേറ്റ് എന്നിവയുടെ ഇടപെടലിനെ തുടര്‍ന്നാണ് പേരേരയുടെ മോചനം സാധ്യമാകുന്നത്. നാലെ വൈകീട്ട് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ദമാമില്‍ നിന്ന് പുറപ്പെട്ട് നാളെ രാവിലെ ഇദ്ദേഹം തിരുവനന്തപുരത്തെത്തും.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൌദിയില്‍ പാക്കിസ്ഥാന്‍ പൗരന് വധശിക്ഷ
സൗദി അറേബ്യയില്‍ പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. കൊലക്കുറ്റത്തിനാണ് ഇയാളെ വധിച്ചത്.
മുഹമ്മദ് വലി അഹമ്മദ് എന്ന സൗദി പരൗനെ പൊതുവഴിയില്‍ വച്ച് ഫാറൂഖ് ഫള് ല്‍ എന്ന പാക്കിസ്ഥാന്‍ സ്വദേശി അടിച്ചു കൊല്ലുകയായിരുന്നു.
ഈ വര്‍ഷം സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ എണ്ണം ഇതോടെ 37 ആയി. കഴിഞ്ഞ വര്‍ഷം 137 പേരാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം
ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമത്തിന്‍റെ കരട് പ്രമേയം തയ്യാറായി. പാര്‍ലമെന്‍ററി ഉപദേശക സമിതിയുടേയും കാബിനറ്റിന്‍റേയും അംഗീകാരം ലഭിച്ച കരട് പ്രമേയം ഇപ്പോള്‍ രാജ്യത്തെ ഉന്നതാധികാര സമിതിയുടെ പരിഗണനിയിലാണ്.
പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഖത്തറിലെ വിദേശ തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് രാജ്യത്തെ നിയമ വിദഗ്ധര്‍ നല്‍കുന്ന സൂചന. നിലവിലെ സ്പോണ്‍സര്‍ഷിപ്പ് നിയമം കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്ന് രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനടക്കം വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു.
2016 ലെ ഒളിമ്പിക്സിനായി ഖത്തര്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്തെ സ്പോണ്‍സര്‍ഷിപ്പ് നിയമത്തിലെ കര്‍ശന വ്യവസ്ഥകളില്‍ ചില ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഖത്തറിലെ പ്രവാസി സമൂഹം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായിലെ എമിറേറ്റ്സ് റോഡിന്‍റെ വികസനം പൂര്‍ത്തിയായി
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചതാണിത്. ദുബായ് - ഷാര്‍ജ അതില്‍ത്തി മുതല്‍ അറേബ്യന്‍ റേഞ്ചസ് വരെ 32 കിലോമീറ്റര്‍ ദുരത്തിലാണ് പാത പൂര്‍ത്തിയായിരിക്കുന്നത്.

ഇതോടെ ഈ റോഡില്‍ ഇരുവശത്തേക്കുമായി 12 വരി ഗതാഗതം സാധ്യമാകും. മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ ആദ്യഘട്ടം പൂര്‍ത്തിയായി. ഫെബ്രുവരിയില്‍ രണ്ടാം ഘട്ടവും. മൊത്തം 3330 ലക്ഷം ദിര്‍ഹമാണ് ഈ റോഡിന്‍റെ നിര്‍മ്മാണത്തിനായി ചെലവായത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വില വര്‍ധനക്കെതിരെ സൌദി രംഗത്ത്
അനിയന്ത്രിതമായ വിലക്കയറ്റത്തെ ചെറുക്കാന്‍ വില്‍പന കേന്ദ്രങ്ങളില്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ സൗദി ഭരണാധികാരി അബ്ദുല്ലാ രാജാവ് ഉത്തരവിട്ടു.
രാജ്യത്തെ ജിവിതച്ചെലവ് 8.7 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണിത്. ഭക്ഷണ സാധനങ്ങള്‍ക്ക് 13 ശതമാനം വില വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറില്‍ പഴകിയ മീനുകള്‍ നശിപ്പിച്ചു
ഖത്തറിലെ മാര്‍ക്കറ്റിലെത്തിയ മൂന്ന് ടണ്‍ പഴകിയ മീന്‍ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഒമാനില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ് ഇവ. ശീതീകരണ സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് മീനുകള്‍ പഴകിയത്. ഇറക്കുമതി ചെയ്യുന്ന മീനുകളെക്കുറിച്ച് പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തിയത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ പുതിയ റെഗുലേറ്ററുകള്‍ ഉപയോഗിക്കണം
ദുബായിലെ പാചക വാതക ഉപഭോക്താക്കള്‍ ഗ്യാസ് സിലിണ്ടറുകളില്‍ ഇനി മുതല്‍ പുതിയ റെഗുലേറ്ററുകള്‍ ഉപയോഗിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ നിര്‍ദേശിച്ചു.
നിലവിലെ ത്രെഡ് റെഗുലേറ്ററുകള്‍ക്ക് പകരം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന ഫ്ലാറ്റ് ടോപ്പ് റെഗുലേറ്ററുകളാണ് സ്ഥാപിക്കേണ്ടത്. തീപിടുത്തം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറില്‍ വീണ്ടും മോഷണശ്രമം
ഖത്തറില്‍ രണ്ടര മാസം മുമ്പ് കവര്‍ച്ചാ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിയുടെ കടയില് വീണ്ടും കവര്‍ച്ചാ ശ്രമം നടന്നു.
കണ്ണൂര്‍ ചൊക്ലി സ്വദേശി മഹമൂദിന്‍റെ കടയിലാണ് മോഷണ ശ്രമം നടന്നത്. എന്നാല്‍ കടയുടെ വാതില്‍ പൂര്‍ണമായും തകര്‍ക്കാന്‍ പറ്റാത്തത് കാരണം മോഷ്ടാക്കള്‍ക്ക് കടയില്‍ പ്രവേശിക്കാനായില്ല.
എന്നാല്‍ തൊട്ടടുത്ത ഡല്‍ഹി സ്വദേശിയുടെ കടയില്‍ നിന്നും മൊബൈല്‍ ഫോണുകളും 300 റിയാലും മോഷ്ടിച്ചു. കഴിഞ്ഞ ജനുവരിയില്‍ മഹമൂദിന്‍റെ കടയില്‍ നിന്നും 2500 ഓളം റിയാല്‍ അക്രമികള്‍ മോഷ്ടിച്ചിരുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



08 April 2008
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണം
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രവാസി സംഘടനാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. ദോഹ ഇന്ത്യന്‍ എംബസിയില്‍ ഒരു മലയാളി സെല്‍ രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങളും യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. 40 ഓളം പ്രവാസി സംഘടനാ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പി.വി അബ്ദുല്‍ വഹാബ് എം.പിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു
പി.വി അബ്ദുല്‍ വഹാബ് എം.പി.യെ കോഴിക്കോട് വച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് പൈലറ്റ് ഇറക്കി വിട്ടതായി പരാതി. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിമാനം കയറാന്‍ വന്ന തന്നോട് പൈലറ്റ് അപമര്യാദയായി പെരുമാറിയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി അയച്ചയതായി അദ്ദേഹം ദുബായില്‍ വ്യക്തമാക്കി. ബഹ്റിന്‍- ദോഹ- കാലിക്കറ്റ്-കൊച്ചി-ദോഹ ഐസി 998 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് ഇദ്ദേഹത്തെ ഇറക്കിവിട്ടത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



2010 ഓടെ ഏകീകൃത ഗള്‍ഫ് കറന്‍സി
2010 ഓടെ ഏകീകൃത ഗള്‍ഫ് കറന്‍സി എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകാനാവുമെന്ന് ദോഹയില്‍ സമാപിച്ച ജി.സി.സി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെ സമ്മേളനം വിശ്വാസം പ്രകടിപ്പിച്ചു.
ഇക്കാര്യത്തില്‍ അംഗ രാജ്യങ്ങളുടെ ഇടയില്‍ ഭിന്നതയൊന്നുമില്ലെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുറഹിമാന്‍ ബിന്‍ ഹമദ് അല്‍ അതിയ്യ വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ രൂപരേഖ ഈ വര്‍ഷാവസാനം മസ്ക്കറ്റില്‍ നടക്കുന്ന ഉച്ചകോടിയില്‍ സമര്‍പ്പിക്കുമെന്നും അതിയ്യ അറിയിച്ചു. എന്നാല്‍ 2010 പൊതുകറന്‍സി പുറത്തിറക്കുകയെന്ന ലക്ഷ്യം നേടാനാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൌദിയില്‍ മനുഷ്യാവകാശം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നു
രാജ്യത്ത് മനുഷ്യാവകാശം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സൗദി ആഭ്യന്തരമന്ത്രി നായിഫ് രാജകുമാരന്‍ പറഞ്ഞു.
അന്വേഷണം, അറസ്റ്റ്, ശിക്ഷ തുടങ്ങിയവ നടപ്പിലാക്കുമ്പോഴെല്ലാം മനുഷ്യാവകാശം ലംഘിക്കുന്ന ഒരു നിയമവം ഇസ്ലാമിക ശരീഅത്തിലില്ലെന്നും അദേഹം പറഞ്ഞു. റിയാദില്‍ ദേശീയ മനുഷ്യാവകാശ സമിതി പ്രസിഡന്‍റ് ബന്തര്‍ബിന്‍ മുഹമ്മദ് ഹജ്ജാറുമായും മറ്റ് അംഗങ്ങളുമായും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ് സൗദി അറേബ്യയുടെ ഭരണഘടനയെന്ന് അദേഹം ഓര്‍മ്മിപ്പിച്ചു. ഭരണഘടന തീരുമാനങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുളും വിദഗ്ദരും പങ്കാളികളാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ.യും ഇറാനും ചേര്‍ന്ന് രാഷ്ട്രീയ കമ്മീഷന്‍ രൂപീകരിക്കുന്നു
യു.എ.ഇ.യും ഇറാനും ചേര്‍ന്ന് രാഷ്ട്രീയ കമ്മീഷന്‍ രൂപീകരിക്കുന്നു. ടെഹ്റാനില്‍ ഈയാഴ്ച്ച തന്നെ ഇതിന്‍റെ രൂപീകരണം നടക്കുമെന്ന് യുഎഇയിലെ ഇറാന്‍ അംബാസിഡര്‍ അറിയിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഡോളര്‍ മൂല്യനിര്‍ണ്ണയ രീതി ഉപേക്ഷിക്കില്ലെന്ന് ഒമാനും ഖത്തറും
ഡോളര്‍ മൂല്യനിര്‍ണ്ണയ രീതി ഉപേക്ഷിക്കില്ലെന്ന് ഒമാനും ഖത്തറും ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതോടെ ഈ രാജ്യങ്ങള്‍ ഡോളര്‍ ആശ്രിതത്വം ഉപേക്ഷിക്കും എന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ജിസിസി രാജ്യങ്ങളുടെ ഏകീകൃത കറന്‍സി എന്ന ആശയത്തോട് ഒമാന്‍റെ വിയോജിപ്പ് തുടരുകയാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൗദിയില്‍ പുതിയ ട്രാഫിക്ക് സംവിധാനം വരുന്നു
സൗദി അറേബ്യയില്‍ പുതിയ ട്രാഫിക്ക് സംവിധാനം വരുന്നു, വാഹനാപകടങ്ങളും ഗതാഗത കുരുക്കുകളും കുറക്കുന്നതിനായി വിദഗ്ദരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്ത് വാഹനാപകടങ്ങള്‍ മൂലം വര്‍ഷത്തില്‍ 1300 കോടി റിയാലിന്‍റെ നഷ്ടമാണ് സംഭവിക്കുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ.യില്‍ നീതിന്യായ മ്യൂസിയം വരുന്നു
യു.എ.ഇ.യില്‍ നീതിന്യായ മ്യൂസിയം വരുന്നു. ഇത്തരത്തില്‍ ആദ്യമായാണ് ഒരു മ്യൂസിയം തുറക്കുന്നത്. അബുദാബിയിലാണ് മ്യൂസിയം വരുന്നത്. നീതിന്യായ വ്യവസ്ഥയില്‍ പണ്ട് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളായിരിക്കും പ്രദര്‍ശനത്തിന് വരിക. ചരിത്ര രേഖകളും ഇക്കൂട്ടത്തിലുണ്ടാകും. ഈ മേഖലയില്‍ ഉണ്ടായ വളര്‍ച്ച ജനങ്ങളെ അറിയിക്കുക എന്നതാണ് ഈ മ്യൂസിയം തുറക്കുന്നതിന് പിന്നിലെ ലക്ഷ്യം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മയക്കുമരുന്ന് കൈവശം വച്ചതിന് കഠിനതടവ്
മയക്കുമരുന്ന് കൈവശം വച്ചതിന് ഖത്തറില്‍ ശ്രീലങ്കന്‍ വംശജര്‍ക്ക് ആറ് മാസം കഠിനതടവും, 10,000 റിയാല്‍ പിഴയും കോടതി വിധിച്ചു. മയക്കുമരുന്ന് കച്ചവടം ചെയ്തതിന് രണ്ട് പേര്‍ക്ക് എതിരേയും ശക്തമായ തെളിവില്ലാത്തതാണ് ശിക്ഷ കുറയ്ക്കാന്‍ കാരണമായത്. നേരത്തെ നടന്ന വൈദ്യ പരിശോധനയില്‍ ഇരുവരും മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



07 April 2008
പണപ്പെരുപ്പം നിയന്ത്രിക്കുമെന്ന് യു.എ.ഇ.
പണപ്പെരുപ്പം എന്ന പ്രശ്നമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നെന്നും ഇത് നിയന്ത്രിക്കാന്‍ യുഎഇ ഗവര്‍മെന്‍റ് ശക്തമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായും സാമ്പത്തിക വകുപ്പ് മന്ത്രി അറിയിച്ചു.

ഇതിന്‍റെ ആദ്യ ഘട്ടം എന്ന നിലയിലാണ് അവശ്യസാധനങ്ങളുടെ വില കഴിഞ്ഞ വര്‍ഷത്തെ നിലയിലേക്ക് കൊണ്ടുവരുന്നത്. പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദേഹം പറഞ്ഞു.

പണപ്പെരുപ്പം 5 ശതമാനത്തില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്നും മന്ത്രി സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ മന്‍സൂരി പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അരിയുടെ കയറ്റുമതി തടഞ്ഞ നടപടി മലയാളികളെ ബാധിക്കുമെന്ന് പദ്മശ്രീ എം.എ യൂസഫലി
ബസുമതി ഒഴികെയുള്ള അരികളുടെ കയറ്റുമതി തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി മലയാളികളെയാണ് കാര്യമായി ബാധിക്കുക എന്ന് എംഎ യൂസഫലി പറഞ്ഞു. ഇതു സംബന്ധിച്ച കേന്ദ്ര വാണിജ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും യുഎഇയിലെ ഇന്ത്യന്‍ ബിസിനസ്സ് സമൂഹം ചര്‍ച്ച നടത്തുമെന്നും യൂസഫലി പറ‍ഞ്ഞു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



എം പോസ്റ്റ് സംവിധാനം കൂടുതല്‍ സൌകര്യത്തിനെന്ന് കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി
പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ എം പോസ്റ്റ് വഴിയാക്കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണെന്ന് കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി പറഞ്ഞു. ഈ സേവനവുമായി ബന്ധപ്പെട്ട് കോള്‍ സെന്‍റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



നൈഫ് സൂക്കിലെ കടകള്‍ പുതുക്കിപ്പണിയും
ദുബായിലെ നൈഫ് സൂക്കിലുണ്ടായ തീപിടുത്തത്തില്‍ നശിച്ച കടകള്‍ എട്ട് മാസത്തിനകം പുതുക്കിപ്പണിയും. ദുബായ് മുനിസിപ്പാലിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചതാണിത്. അടുത്ത രണ്ട് മാസത്തിനകം താല്‍ക്കാലിക സൂഖ് നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് നൈഫ് സൂക്കില്‍ വന്‍ അഗ്നിബാധയുണ്ടായത്. 183 കടകള്‍ കത്തി നശിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. കത്തിയമര്‍ന്ന കടകളില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദേരാ തീപിടുത്തം , സഹായവുമായി മലയാളി സംഘടനകള്‍ രംഗത്ത്
ദുബായ് ദേരാ നയിഫ് സൂക്കിലെ തീപിടുത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ മലയാളി സന്നദ്ധ സംഘടനകള്‍ സജീവമായ പ്രവര്‍ത്തനം തുടങ്ങി. ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ അപകടത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് രണ്ടുമാസം ചിലവിനുള്ള പണം നല്‍കാന്‍ തീരുമാനിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ചെറിയ കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്
ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ചെറിയ കുട്ടികള്‍ക്ക് മരുന്ന് നല്‍കരുതെന്ന് സൗദിയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഥോറിറ്റി നിര്‍ദേശിച്ചു.

ഇങ്ങനെ മരുന്ന് നല്‍കുന്നത് മൂലം കുട്ടികളുടെ ആരോഗ്യ സ്ഥിതി വഷളാകുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.

ഇതു സംബന്ധിച്ച മുന്നറിയിപ്പ് മരുന്നുകളുടെ ലേബലില്‍ അച്ചടിക്കാന്‍ മരുന്ന് നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം ന്ല‍കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



06 April 2008
വിലക്കയറ്റത്തിനെതിരെ യു.എ.ഇ. സര്‍ക്കാരും, ലുലുവും സഹകരിക്കുന്നു
ലുലു സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയും യു.എ.ഇ. മിനിസ്റ്ററി ഓഫ് ഇക്കണോമിക്സും, ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഇത് പ്രകാരം യു.എ.ഇ.യിലെ മുഴുവന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും, 32 അവശ്യവസ്തുക്കള്‍ 2007 ലെ വിലക്ക് വില്‍ക്കും.

ഇത് ആദ്യമായാണ് ഈ രീതിയില്‍ ഒരു സ്വകാര്യ സ്ഥാപനം സര്‍ക്കാരുമായി കരാറില്‍ ഒപ്പിടുന്നത്.

യു.എ.ഇ. എക്കണോമിക്സ് മിനിസ്റ്റര്‍, സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ മന്‍സൂരിയും, ലുലു ഗ്രൂപ്പ് എം.ഡി. പത്മശ്രീ എം.എ. യൂസഫലിയുമാണ് ധാരണാപത്രത്തില്‍ ഒപ്പു വച്ചത്.

അരി, പഞ്ചസാര, എണ്ണ, ധാന്യങ്ങള്‍, ചായപ്പൊടി തുടങ്ങി 32 ഉത്പന്നങ്ങളാണ് മന്ത്രാലയം നിശ്ചയിക്കുന്ന വിലക്ക് ലുലു നല്‍കുക.

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

നന്നായി.
ഒരു സാധാരണ കച്ചവടസ്ഥാപനമെന്നനിലയില്‍ നിന്നും ഉയര്‍ന്ന് ഒരു രാജ്യത്തിന്റെ സാമ്പത്തികചഞ്ചാട്ടങ്ങളെ ഗൌരവപൂര്‍വ്വം സ്വാധീനിക്കാന്‍ ലുലു ടീമിനു കഴിയുന്നുണ്ട്.

നാട്ടിലായിരുന്നേല്‍ കാണാമായിരുന്നു അങ്കം!വിലകുറച്ചെന്നും പറഞ്ഞ് എല്ലാം തല്ലിപ്പൊളിച്ചേനെ..

April 7, 2008 at 2:47 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ പാസ്പോര്‍ട്ട് സര്‍വ്വീസ് എം പോസ്റ്റ് വഴി
ഇന്ത്യന്‍ പാസ്പോര്‍ട്ട് സര്‍വ്വീസുകള്‍ യു.എ.ഇ.യില്‍ ഇനി മുതല്‍ എംപോസ്റ്റ് വഴിയായിരിക്കും.

എംപോസ്റ്റ് സി.ഇ.ഒ സുല്‍ത്താന്‍ അല്‍ മിദ്ഫ, ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ് എന്നിവരാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ദുബായില്‍ നടത്തിയത്.
വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണിയും പങ്കെടുത്തു. ലോകത്ത് ആദ്യമായാണ് പാസ്പോര്‍ട്ട് സര്‍വ്വീസുകള്‍ക്ക് ഔട്ട്സോഴ്സിംഗ് ഏര്‍പ്പെടുത്തുന്നത്.

ഈ പദ്ധതി രണ്ടുമാസത്തിനു ശേഷമായിരിക്കും നിലവില്‍ വരിക. പാസ്പോര്‍ട്ട് സര്‍വ്വീസുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജായി 12 ദിര്‍ഹവും വീസാ ഇടാപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജായി 50 ദിര്‍ഹവും ഈടാക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൗദി കുവൈത്ത് ഉച്ചകോടി റിയാദില്‍ ആരംഭിച്ചു
ഗള്‍ഫ്, അറബ് മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും സൗദി ഭരണാധികാരി അബ്ദുള്ള രാജാവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ലൈബനന്‍, ഇറാഖ്, പലസ്തീന്‍ വിഷയങ്ങളും അടുത്തിടെ സിറിയന്‍ തലസ്ഥാനമായ ഡമാസ്ക്കസില്‍ നടന്ന അറബ് ഉച്ചകോടിയും ചര്‍ച്ചാ വിഷയമാകും. കുവൈത്ത് അറബ് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സൗദി ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ബഹിഷ്ക്കരണ ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചനടക്കുന്നത് എന്നതിനാല്‍ ഇതിന് വന്‍ പ്രധാന്യം കല്‍പ്പിക്കപ്പെടുന്നു,

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



റോബര്‍ട്ട് ഗേറ്റ്സ് ഒമാന്‍ സന്ദര്‍ശിച്ചു
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ഒമാന്‍ സന്ദര്‍ശിച്ചു. സുല്‍ത്താന്‍ ഖാബൂസുമായി ഇദേഹം ചര്‍ച്ച നടത്തി. ഇറാന്‍ വിഷയമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഇറാനുമായി ഒമാന് നല്ല ബന്ധമാണ് ഉള്ളത്. ഇതിനാല്‍ ഇരു കൂട്ടുരും തമ്മിലുള്ള ചര്‍ച്ച നിര്‍ണ്ണായകമാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ജി.സി.സി -നാറ്റോ ചര്‍ച്ച ഈ മാസം അവസാനം
ജിസിസി രാജ്യങ്ങളും നാറ്റോയും തമ്മില്‍ ഈ മാസം അവസാനം ബഹ്റൈനില്‍ വച്ച് ചര്‍ച്ച നടത്തും. നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ക്ലൗഡിയോയാണ് ഇക്കാര്യം അറിയിച്ചത്. നാറ്റോയെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ണ്ണായക ചര്‍ച്ചയാണെന്ന് ഇദേഹം പറഞ്ഞു.
മനാമയില്‍ വച്ച് ഏപ്രില്‍ 24,25 തിയ്യതികളിലാണ് ചര്‍ച്ച നടക്കുക. നാറ്റോ സെക്രട്ടറി ജനറല്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



തീപിടുത്തത്തില്‍ സര്‍വ്വവും നഷ്ട്ടപെട്ടവരെ സഹായിക്കും
ദുബായ് ദേരാ നയിഫ് സൂക്കിലെ തീപിടുത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ യുഎഇ ഉപപ്രധാനമന്ത്രി രംഗത്തെത്തി. ഷേഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതിനായി പദ്ധതി തയ്യാറാക്കിയതായി ഡോ. അലി അബ്ദുള്ള അല്‍ കാബി അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തര്‍ മലയാളി സമ്മേളനം; ഇന്തോ അറബ് എക്സിബിഷന്‍ ആരംഭിച്ചു
അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്തോ- അറബ് എക്സിബിഷന്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്‍റ്, കോസ്റ്റ് ഗാര്‍ഡ്, ഡ്രഗ്സ് പ്രിവന്‍ഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവരുടെ സ്റ്റാളുകള്‍, വിവിധ രാജ്യത്തിലെ നാണയങ്ങള്‍ , ഫോട്ടോകള്‍, പെയിന്‍റുകള്‍, പുഷ്പഫല പ്രദര്‍ശനം തുടങ്ങിയവ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് 5 മുതല്‍ 9 വരെയാണ് പ്രദര്‍ശനം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ചങ്ങനാശ്ശേരിക്കാരി, പാര്‍വതി ഓമനക്കുട്ടന്‍ മിസ് ഇന്ത്യ
ചങ്ങനാശ്ശേരിക്കാരി സുന്ദരി പാര്‍വതി ഓമനക്കുട്ടന്‌ മിസ്‌ ഇന്ത്യ കിരീടം. മുംബൈയില്‍ നടന്ന ഫെമിന മിസ്‌ ഇന്ത്യ മത്സരത്തില്‍ 27 സുന്ദരിമാരെ പിന്‍തള്ളിയാണ്‌ പാര്‍വതി വിജയപീഠമേറിയത്‌. ആദ്യമായാണ്‌ ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത്‌. ഒക്ടോബര്‍ നാലിനു യുക്രൈനില്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ പാര്‍വതി ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്നലെ രാത്രി നടന്ന മിസ്‌ ഇന്ത്യ ഫൈനലില്‍ സിമ്രാന്‍ കൗര്‍ മുന്‍ഡിക്കും ഹര്‍ഷിത സക്സേനയ്‌ക്കുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇവര്‍ യഥാക്രമം മിസ്‌ യൂണിവേഴ്‌സ്‌, മിസ്‌ എര്‍ത്ത്‌ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കും.
ഹൈദരാബാദില്‍ നടന്ന പാന്റലൂണ്‍ ഫെമിന മിസ്‌ ഇന്ത്യ-സൗത്ത്‌ മത്സരത്തില്‍ ദക്ഷിണേന്ത്യന്‍ സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍വതിക്ക്‌ മിസ്‌ ഇന്ത്യ മത്സരത്തിലേക്കു നേരിട്ട്‌ പ്രവേശനം ലഭിക്കുകയായിരുന്നു.
മുംബൈ താജ്‌ ഹോട്ടലിലെ റസ്റ്റോറന്റ്‌ മാനേജര്‍ ചങ്ങനാശ്ശേരി മടപ്പള്ളി ചെമ്പകശ്ശേരി ഓമനക്കുട്ടന്റെയും ശ്രീകലയുടെയും മകളാണ്‌ ഇരുപതുകാരിയായ പാര്‍വതി.
കഴിഞ്ഞ വര്‍ഷം കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡിന്റെ നാവികസുന്ദരി മത്സരത്തിലും കിരീടം ചൂടിയിരുന്നു. ഇംഗ്ലീഷ്‌ സാഹിത്യ ബിരുദധാരിയാണ്‌. മുംബൈ അന്ധേരി വെസ്റ്റിലെ താജ്‌ അപ്പാര്‍ട്ട്‌മെന്റിലാണ്‌ താമസം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



05 April 2008
ഷാര്‍ജയില്‍ മലയാളിയെ ദുരൂഹ സാഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഷാര്‍ജയില്‍ മലയാളിയെ ദുരൂഹസാഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശി ഊത്തേരിചാലില്‍ യു.സി.കെ. മൊയ്തീനാണ് മരിച്ചത്. 56 വയാസായിരുന്നു. ഷാര്‍ജ ഇന്ഡസ്ട്രിയല്‍ ഏറിയ ഒന്നില്‍ ഒരു കാറിനുള്ളില്‍ കൈകള്‍ ബന്ധിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 28 നാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. ദുബായിലെ ലോജിസ്റ്റിക് കമ്പനിയില്‍ ക്ലിയറിംഗ് ഫോര്‍ വേര്‍ഡിംഗ് ഏജന്‍റായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഫാത്തിമ. യാസര്‍ അറഫാത്ത്, നദീര്‍, നൂറുന്നീസ എന്നിവരാണ് മക്കള്‍.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അമേരിക്കയില്‍ വീണ്ടും കൂട്ട പിരിച്ചു വിടല്‍
അമേരിക്കയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. കഴിഞ്ഞ മാസത്തില്‍ മാത്രം 80,000 ജീവനക്കാരെയാണിവിടെ തൊഴിലുടമകള്‍ പിരിച്ചുവിട്ടത്‌.
തുടര്‍ച്ചയായ മൂന്നാംമാസമാണ്‌ ഇവിടെ കൂട്ടപിരിച്ചുവിടല്‍ അരങ്ങേറുന്നത്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തൊഴില്‍ മേഖലയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്‌. തൊഴിലില്ലായ്‌മനിരക്ക്‌ രണ്ടരവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ വര്‍ഷം ആദ്യ രണ്ടുമാസങ്ങളില്‍ ത്തന്നെ 1,52,000 പേര്‍ക്ക്‌ അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടതായി തൊഴില്‍ വകുപ്പ്‌ വെള്ളിയാഴ്‌ച വ്യക്തമാക്കി. മാര്‍ച്ചില്‍ തൊഴിലില്ലായ്‌മനിരക്ക്‌ 4.8 ശതമാനത്തില്‍ നിന്ന്‌ 5.1 ശതമാനമായി ഉയര്‍ന്നു.
സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ നേരത്തേ പ്രവചിച്ചതിനേക്കാള്‍ രൂക്ഷമായ തൊഴിലില്ലായ്‌മയാണ്‌ രാജ്യത്തുണ്ടായത്‌. മാര്‍ച്ചില്‍ 60,000 പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്നും തൊഴിലില്ലായ്‌മനിരക്ക്‌ അഞ്ച്‌ ശതമാനമായി ഉയരുമെന്നുമാണ്‌ കരുതിയിരുന്നത്‌. പലിശനിരക്ക്‌ ഫെഡറല്‍ ബാങ്ക്‌ വീണ്ടും വെട്ടിക്കുറയ്‌ക്കുമെന്ന ആശങ്കയിലാണ്‌ അമേരിക്കന്‍ ധനകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍. അമേരിക്കന്‍ ഡോളറും ഓഹരിവിപണി സൂചികയും വീണ്ടും ഇടിയും.
സാമ്പത്തികമാന്ദ്യം കുറേക്കാലത്തേക്ക്‌ തുടരുമെന്നും അതിന്റെ തുടക്കം മാത്രമാണിതെന്നുമാണ്‌ അമേരിക്കന്‍ പലിശനിരക്ക്‌ തന്ത്രജ്ഞര്‍ നല്‍കുന്ന സൂചന.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അലൈനില്‍ വാഹനാപകടം, 12 പേര്‍ മരിച്ചു
അലൈന് സമീപം അല്‍വഗാനില്‍ ലാന്‍ഡ് ക്രൂയിസറുകള്‍ കൂട്ടിമുട്ടി 12 പേര്‍ മരിച്ചു. എട്ട് യു.എ.ഇ സ്വദേശികളും നാല് ഒമാനികളുമാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ജെറ്റ് എയര്‍വേയ്സ് അബുദാബിയില്‍ നിന്ന്
ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍ വേയ്സ് അബുദാബിയില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നു. തുടക്കത്തില്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കായിരിക്കും സര്‍വീസ്. ഈ മാസം‍ 23 മുതല്‍ ഈ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. എല്ലാ ദിവസങ്ങളിലും സര്‍വീസ് ഉണ്ടായും. ബോയിംഗ് 737-800 വിമാനങ്ങളായിരിക്കും ഈ റൂട്ടില്‍ ഉപയോഗിക്കുക. 126 എക്കണോമി സീറ്റുകളും 24 ബിസിനസ് സീറ്റുകളുമാണ് ഉണ്ടാവുക. ഈ മാസം 18 മുതല്‍ ജെറ്റ് എയര്‍ വേയ്സ് ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു
ദുബായിലെ അല്‍ ഖൈല്‍ റോഡിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 11 പേര്‍‍ക്ക് പരിക്കേറ്റു. വാട്ടര്‍ ടാങ്കര്‍ ലോറിയും മിനി ബസും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ മരിച്ചവര്‍‍ ആന്ധ്രപ്രദേശ് സ്വദേശികളാണ്. പരിക്കേറ്റവരെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



04 April 2008
ദുബായില്‍ തീപിടുത്തം നിത്യസംഭവം ആകുന്നു
ദുബായ് അല്‍ഖൂസിലുള്ള പെയിന്‍റ് കമ്പനിയുടെ വെയര്‍ ഹൗസിന് തീപിടിച്ചു. അഗ്നിബാധയില്‍ ഒരു ഇന്ത്യക്കാരന് ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ ദിവസം ദേരയിലുണ്ടായ തീപിടുത്തത്തിന്‍‍റെ ആഘാതത്തില്‍ നിന്ന് കരകയറും മുന്‍പാണ് അല്‍ഖൂസില്‍ തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ചെറുതും വലുതുമായി അഞ്ചിലധികം തീപിടുത്തങ്ങള്‍ യുഎഇയില്‍ ഉണ്ടായി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൗജന്യ വിദ്യാഭ്യാസവും സ്കോളര്‍ഷിപ്പും നല്‍കും
ജിദ്ദയിലെ അഹ്ദാബ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പാവപ്പെട്ട മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സ്കോളര്‍ഷിപ്പും നല്‍കും. സാമ്പത്തിക പരാധീനത മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനാണ് ഈ തീരുമാനമെന്ന് മാനേജ്മെന്‍റ് കമ്മിറ്റി ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ മതിയായ രേഖകളുമായി ജിദ്ദയിലെ ശാരാ സിത്തീന്‍ റോഡിലുള്ള സ്കൂളുമായി ബന്ധപ്പെടണം. ചെയര്‍മാന്‍ സുലൈമാന്‍, ടി.പി ഷുഐബ്, സിദ്ധീഖ് ഫൈസി, ശാന്തടീച്ചര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൌദിയില്‍ മദ്യവും മയക്ക് മരുന്നും പിടികൂടി
കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്നുകളും മദ്യവും പിടികൂടിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 30 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍, എട്ട് കിലോ ഹാഷിഷ്. 39,000 ത്തോളം കുപ്പി മദ്യം തുടങ്ങിയവയാണ് കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കസ്റ്റംസ് പിടികൂടിയത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



03 April 2008
ഖത്തറില്‍ സ്വദേശിവത്ക്കരണം ശക്തം; വിദേശികളെ പിരിച്ച് വിടും
ഖത്തറില്‍ സ്വദേശി വത്ക്കരണത്തിന്‍റെ ഭാഗമായി മുനിസിപ്പല്‍, കൃഷി മന്ത്രാലയത്തിലെ ചില തസ്തികകളില്‍ നിന്ന് ജൂലൈ ഒന്നോടെ വിദേശികളെ പിരിച്ചുവിടാന്‍ നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

പിരിച്ചു വിടുന്നവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും.

വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അഡ്മിനിസ്ട്രേറ്റീവ് ക്ലിനിക്കല്‍ തസ്തികകളില്‍ ജൂലൈ മാസത്തോടെ 50 ശതമാനവും അടുത്ത വര്‍ഷം മാര്‍ച്ച് 31 ഓടെ 100 ശതമാനവും സ്വദേശി വത്ക്കരണം നടത്താനാണ് ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പശ്ചിമേഷ്യന്‍ സമാധാനം അമേരിക്ക രംഗത്ത് വരണമെന്ന് പലസ്തീന്‍
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് അമേരിക്ക കൂടുതല്‍ സജീവമായി രംഗത്തുവരേണ്ടതുണ്ടെന്ന് പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

അക്രമം അവസാനിപ്പിക്കാന്‍ ഇസ്രയേലിനു മേല്‍ അമേരിക്ക കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൗദിയില്‍ ഇറക്കുമതി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചു
സൗദിയില്‍ നിരവധി ഇറക്കുമതി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചു. എഴുനൂറോളം ഉത്പന്നങ്ങളുടെ തീരുവ 20 ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ച് വരുന്ന വിലക്കയറ്റം മൂലമാണ് മന്ത്രിസഭയുടെ ഈ തീരുമാനം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറില്‍ 204 സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
ഖത്തറില്‍ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അപേക്ഷ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പളപ്പട്ടിക അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇത്തരത്തില്‍ ശമ്പളപ്പട്ടിക സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ പുതിയ തൊഴില്‍ വിസ അനുവദിക്കുകയുള്ളൂ. ഇതിനിടെ രാജ്യത്തെ തൊഴില്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാത്ത 204 സ്ഥാപനങ്ങളെ മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
തൊഴില്‍ നിയമം ലംഘിച്ചതിന് ഇവയുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ ഇനി സൗദി വനിതകള്‍ക്കും അംഗമാവാം
റിയാദിലെ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഇന്ഡസ്ട്രിയില്‍ ഇനി സൗദി വനിതകള്‍ക്കും അംഗമാവാം. ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധി അബ്ദുല്‍ മലീക് അല്‍ സിനാനിയാണ് ഇക്കാര്യം അറിയിച്ചത്. വ്യവസായ രംഗത്തുള്ള സൗദി പൗരത്വമുള്ള വനിതകള്‍ക്ക് അടുത്ത് വരാനിരിക്കുന്ന ആര്‍.സി.സി.ഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ വനിതാ അംഗങ്ങളില്ല.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



02 April 2008
ദുബായില്‍ വീണ്ടും വന്‍ അഗ്നിബാധ



ദേര ദുബായിലെ നൈഫ് സൂക്കില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. ദുബായിലെ പുരാതനമായ പ്രധാന വ്യാപാര കേന്ദ്രമാണിത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

187 കടകള്‍ കത്തിനശിച്ചതായാണ് പ്രാധമിക വിവരം. ഇതില്‍ ഭൂരിഭാഗവും മലയാളികളുടെ ഉടമസ്ഥതയിലുള്ളവയാണ്. പുലര്‍ച്ചെയായതിനാല്‍ ഈ വ്യാപാര കേന്ദ്രത്തിനകത്ത് അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വന്‍ അത്യാഹിതം ഒഴിവായി.

റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫാന്‍സി വസ്തുക്കള്‍, ചെരിപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകളാണ് കത്തി നശിച്ചത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടകളില്‍ സൂക്ഷിച്ചിരുന്ന നിരവധി പേരുടെ പാസ്പോര്‍ട്ടുകളും കത്തി നശിച്ചിട്ടുണ്ട്. തീപിടുത്ത കാരണം വ്യക്തമല്ല.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫില്‍ അരിക്ക് തീവില
അരിയുടെ കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രവാസികളെ പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ തന്നെ അരിക്ക് വന്‍ വില നല്‍കുന്ന പ്രവാസികള്‍ക്ക് ഇനിയും ഉയര്‍ന്ന വില നല്‍കേണ്ടിവരും. നിത്യ ചെലവ് പല മടങ്ങ് വര്‍ദ്ധിച്ച ഗള്‍ഫില്‍ ഇത് പ്രവാസികളുടെ നടുവൊടിക്കും.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ നാല് പ്രാവശ്യത്തിലധികമാണ് അരിയുടെ വില യു.എ.ഇയില്‍ വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിരോധനം വന്ന സാഹചര്യത്തില്‍ 25 ശതമാനം വരെ അരിക്ക് വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിരോധനം ഇതിനകം തന്നെ യു.എ.ഇയിലെ അരി വിലയില്‍ പ്രകടമായി.

കിലോയ്ക്ക് രണ്ടര മുതല്‍ മൂന്ന് ദിര്‍ഹം വരെ വിലയുണ്ടായിരുന്ന അരിക്ക് ഇപ്പോള്‍ നാല് ദിര്‍ഹം വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. ഹോള്‍ സെയില്‍ വിലയിലും ഒറ്റ ദിവസം കൊണ്ട് വന്‍ മാറ്റമാണ് വന്നത്. 60 ദിര്‍ഹം വിലയുണ്ടായിരുന്ന 20 കിലോയുടെ ബാഗിന് ഇപ്പോള്‍ 70 ഉം 75 ദിര്‍ഹമായാണ് വില വര്‍ധിച്ചിരിക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പുതിയ ടിക്കറ്റ് നിരക്കുകള്‍ നിലവില്‍ വന്നു
ഖത്തറിലെ പൊതുമേഖലാ ഗതാഗത കമ്പനിയായ മുവാസലാത്തിന്‍റെ സര്‍വീസ് ബസുകളില്‍ ഇന്ന് മുതല്‍ പുതിയ ടിക്കറ്റ് നിരക്കുകള്‍ നിലവില്‍ വന്നു. നിലവിലുള്ളതിനേക്കാള്‍ 50 ശതമാനം വര്‍ധനവാണ് യാത്രാക്കൂലിയില്‍ ഉണ്ടായിരിക്കുന്നത്. നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ ആയിര്ക്കണക്കിന് പ്രവാസികളെയാണ് പ്രതികൂലമായി ബാധിച്ചത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൗദിയിലെ എല്ലാ വിദേശ തൊഴിലാളികള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ്
സൗദിയിലെ എല്ലാ വിദേശ തൊഴിലാളികള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള പദ്ധതി തയ്യാറാകുന്നു. വീട്ടു ജോലിക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കാന്‍ നിബന്ധന വയ്ക്കുന്നവര്‍ വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട നിബന്ധനയും തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ജെറ്റ് എയര്‍ വേയ്സ് കൊച്ചിയിലേക്ക് പ്രതിദിന സര്‍വീസ്
ജെറ്റ് എയര്‍ വേയ്സ്ഈ മാസം 19 മുതല്‍ ദോഹിയില്‍ നിന്നും കൊച്ചിയിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കും. വരും നാളുകളില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കും കൊച്ചിയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ നിരവധി വിമാനക്കമ്പനികള്‍‍ മുന്നോട്ട് വരുന്നതോടെ യാത്രാക്കൂലിയില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



01 April 2008
ഗള്‍ഫില്‍ അരിയില്ല
ബസുമതി അരി ഒഴികെയുള്ള എല്ലാത്തരം അരിയുടെയും കയറ്റുമതി ഇന്ത്യ നിര്‍ത്തലാക്കിയതോടെ യു.എ.ഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അരിക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.

ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അരിക്ഷാമം രൂക്ഷമാകും.

ഇന്നലെയാണ് കേന്ദ്ര മന്ത്രിസഭ കയറ്റുമതി നിയന്ത്രണം സംബന്ധിച്ച തീരുമാനമെടുത്തത്. യു.എ.ഇ. യിലെ വിതരണക്കാര്‍ക്ക് ഇതിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ തീരുമാനം 1 വര്‍ഷത്തേക്ക് തുടരാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ‍ഇത് അരി വിതരണക്കാരെയും, ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കും.

5 കിലോ, 10 കിലോ പാക്കറ്റുകള്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി നല്‍കിയാല്‍ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് നിറപറ ബ്രാന്‍ഡ് മാനേജര്‍ അനീഷ് പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി അരിക്ഷാമം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ചൈനയും യു.എ.ഇ. യും കൂടുതല്‍ അടുക്കുന്നു
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍‍ റാഷിദ് അല്‍ മക്തും ചൈനീസ് പ്രസിഡന്‍റ് ഹൂ ജിന്താവോയുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാക്കുന്നതിന് ശൈഖ് മുഹമ്മദ് നല്‍കിയ സംഭവനകള്‍ മഹത്തരമാണെന്ന് ഹൂ ജിന്താവോ പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയില്‍ റിസര്‍വ്ഡ് പാര്‍ക്കിംഗ് സംവിധാനം
ഷാര്‍ജയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ റിസര്‍വ്ഡ് പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കുന്നു. ഒരു വര്‍ഷത്തേക്ക് 7000 ദിര്‍ഹം നല്‍കിയാല്‍ ഇത്തരത്തില്‍ സ്വന്തമായി പാര്‍ക്കിംഗ് സ്പേസ് ലഭിക്കും. ബുഹൈറ കോര്‍ണിഷ്, ജമാല്‍ അബ്ദുല്‍ നാസര്‍ റോഡ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിനകം തന്നെ 70 റിസര്‍വ്ഡ് പാര്‍ക്കിംഗ് സ്പേസുകള്‍ തയ്യാറായതായി ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അലൈന്‍, പൊതുസ്ഥലത്ത് പുകവലി നിരോധിക്കുന്നു
പൊതു സ്ഥലത്ത് പുകവലിക്കുന്നത് അലൈന്‍ മുനിസിപ്പാലിറ്റി നിരോധിക്കുന്നു. ഏപ്രീല്‍ 15 മുതല്‍ ഈ നിരോധനം നിലവില്‍ വരും.

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

കുടുങ്ങിയല്ലൊ...... :)

April 1, 2008 at 12:01 PM  

good

April 1, 2008 at 5:25 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



സ്കൂളുകള്‍ ഇന്ന് തുറക്കും;ഫീസ് വര്‍ധിപ്പിക്കരുതെന്ന് സര്‍ക്കാര്‍



യു.എ.ഇ.യിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഇന്ന് മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. നോട്ട് ബുക്കുകള്‍, സ്കൂള്‍ ബാഗുകള്‍ തുടങ്ങിയവയ്ക്കെല്ലാം വില വര്‍ധിച്ചത് സാധാരണക്കാരായ രക്ഷിതാക്കളുടെ ബജറ്റിനെ താളം തെറ്റിച്ചിട്ടുണ്ട്. സ്കൂള്‍ ഫീസ് വര്‍ധിപ്പിക്കരുതെന്നാണ് ഗവണ്‍മെന്‍റ് നിര്‍ദേശം. എന്നാല്‍ പല സ്കൂളുകളും ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ‍ രക്ഷിതാക്കള്‍ക്ക് സര്‍ക്കുല്‍ നല്‍കിയിട്ടുണ്ട്.
ദുബായില്‍ ആയിക്കണക്കിന് സ്കൂള്‍ ബസുകള്‍ ‍ നിരത്തില്‍ ഇറങ്ങുന്നതിനാല്‍ ഇന്ന്മുതല്‍ ഗതാഗത തടസം വര്‍ധിക്കും. ജൂണ്‍ 22 ന് സ്കൂളുകള്‍ വേനല്‍ അവധിക്ക് അടയ്ക്കും. ഓഗസ്റ്റ് 31 വരെയാണ് വേനല്‍ അവധി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്