31 March 2010
120 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ കടല്‍ കൊള്ളക്കാര്‍ റാഞ്ചി
സോമാലിയയിലെ ജിസ്മയോ തീരത്ത് നിന്നും ചരക്കു കയറ്റി ദുബായിലേക്ക് തിരിച്ച കപ്പലുകള്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചി. കപ്പലില്‍ ഗുജറാത്തിലെ കച്ച് സൌരാഷ്ട്ര സ്വദേശികളായ 120 കപ്പല്‍ ജീവനക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരെ ബന്ദികളാക്കി വെച്ചിരിക്കുകയാണ്. റാഞ്ചിയ കപ്പലുകള്‍ സീഷെല്‍ തീരത്തുണ്ടെന്നും ബന്ദികളുടെ മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ സംഭവം ഗൌരവമായി തന്നെയാണ് കാണുന്നതെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട ശക്തമായ നടപടി സ്വീകരിക്കുമെന്നും വായു സേനാ മേധാവി എയര്‍ ചീഫ്‌ മാര്‍ഷെല്‍ കെ. ബി. നായിക്ക് അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സ്മാര്‍ട്ട്‌ സിറ്റി : ടീക്കോമിനെ മാറ്റി നിര്ത്തി ചിന്തിക്കേണ്ടി വരും : വി എസ്.
തിരുവനന്തപുരം : സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ ഈ സര്‍ക്കാരിന് ആത്മാര്‍ത്ഥമായ സമീപനമാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ടീക്കോമുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ കുറ്റം കൊണ്ടല്ല. നമുക്ക്‌ സ്വീകര്യമല്ലാത്ത കരാറിനെ പറ്റിയാണ് അവര്‍ പറയുന്നത്. ടീക്കോമിന് സര്‍ക്കാര്‍ കൈമാറിയ കത്തിനു മറുപടി കിട്ടിയാല്‍ ഉടന്‍ തുടര്‍ നടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി നിയമ സഭയില്‍ സ്മാര്‍ട്ട്‌ സിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



30 March 2010
ഒ. വി. വിജയന്‍ എന്ന ഇതിഹാസം
ov-vijayan"നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ."
 
ഇതു പറഞ്ഞ മലയാളത്തിന്റെ ഇതിഹാസ ക്കാരന്‍ യാത്ര പറഞ്ഞിട്ട് ഇന്നു അഞ്ചു വര്‍ഷം തികയുന്നു. എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ക്കാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ എഴുതാന്‍ ഒരു പാട് ബാക്കി വെച്ച് 2005 മാര്‍ച്ച് 30ന് യാത്രയായപ്പോള്‍, അക്ഷര ലോകത്തിന് ഒരു ഗുരുവിനെയാണ് നഷ്ടമായത്‌.
 
വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച ദര്‍ശനങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, സ്വന്തമായൊരു ലോകം സൃഷ്ടിച്ച വിജയന്‍, മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മികച്ച നോവല്‍ പിറക്കുകയായിരുന്നു. ഖസാക്കിനോടു കിടപിടിക്കുന്ന ഒരു നോവലും ഇന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഖസാക്കില്‍ നിന്നും തലമുറകളി ലെത്തുമ്പോള്‍ വിജയന്‍റെ മനസ് അവ്യക്തമായ ഏതോ ചേരിയിലേക്ക് ചാഞ്ഞു തുടങ്ങിയെന്ന് പലരും പറഞ്ഞു. എന്നാല്‍ ഭാരതീയമായൊരു ഹരിത ആത്മീയ സൗന്ദര്യ സമീപനമായിരുന്നു വിജയന്‍ സ്വീകരിച്ചു പോന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ സ്നേഹത്തോടെയാണ് അദ്ദേഹം നേരിട്ടത്‌. അതു കൊണ്ടാണ് അര്‍ഹതയുണ്ടായിട്ടും തന്നില്‍ നിന്നും തട്ടിത്തെറിപ്പിച്ച ജ്ഞാനപീഠം ലഭിക്കാതെ പോയതില്‍ ആരോടും കലഹിക്കാതിരുന്നത്. പുരസ്ക്കാരങ്ങളുടെ തണല്‍ പറ്റാന്‍ എന്നും വിജയന്‍ നിന്ന് കൊടുത്തിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ ക്രൂശിക്കാന്‍ പലരും വന്നു. കമ്യൂണിസ്റ്റു വിരോധിയെന്നും അമേരിക്കന്‍ ചാരനെന്നു വരെ വിളിച്ചു കൂകി. അത് പ്രചരിപ്പിക്കാന്‍ പത്രങ്ങളില്‍ അച്ച് നിരത്തിയവര്‍ ഇന്നെവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് ഓര്‍ക്കുക.
 
ഖസാക്കിനെ കൂടാതെ ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളും എക്കാലത്തെയും മികച്ച കഥകളി ലൊന്നായ കടല്‍ത്തീരത്തും, എണ്ണ, അരിമ്പാറ, മൂന്നു യുദ്ധങ്ങള്‍... അങ്ങിനെ എത്രയെത്ര കഥകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍.
 
വിജയന്‍റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്‍റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ്. "തൊകില്‍ ചിറകുകളുടെ താള വാദ്യവുമായി കടവാതില്‍പ്പടകള്‍ പതിര മുറിച്ചു നീന്തി, പിന്നെ സ്വച്ഛമായ കാടും, മഴയും, സ്നേഹവും, പാപവും തേഞ്ഞു തേഞ്ഞില്ലാ താവുന്ന വര്‍ഷങ്ങള്‍" ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഭാഷയില്‍ കൊത്തിയെടുത്ത വിരുത് മലയാളിക്കെങ്ങനെ മറക്കാനാവും. ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി, അങ്ങനെ വിജയന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ നമുക്കെങ്ങനെ മറക്കാനാവും.
 
മരണം കാത്തു കിടക്കുന്ന കണ്ടുണ്ണിയെ കാണാന്‍ പൊതിച്ചോറുമായി അച്ഛന്‍ വെള്ളായിയപ്പന്‍ പാഴുതറയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പഴുതറയിലെ ആണുങ്ങളും പെണ്ണുങ്ങളും വിതുമ്പുന്നതോടൊപ്പം മലയാള മനസ്സും വിതുമ്പിയിരുന്നു. നവ്യമായ മൌലികതയും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ലോക വീക്ഷണവും നിറഞ്ഞ വിജയന്‍റെ സൃഷ്ടികള്‍ ലോക സാഹിത്യത്തിനു തന്നെ മുതല്‍ കൂട്ടാണ്.
 
പാലക്കാടന്‍ ഗ്രാമങ്ങള്‍ വിജയനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കരിമ്പന പട്ടകളില്‍ കാറ്റ്‌ ദൈവ സാന്ദ്രമാകുന്നത് അതു കൊണ്ടാണ്.
 
"ചിലപ്പോള്‍ ഞാന്‍ നിര്‍വൃതി അനുഭവിക്കുന്നു. പാലക്കാടന്‍ നാട്ടിന്‍ പുറത്തു കൂടെ ആള്‍ത്തിര ക്കില്ലാത്ത കഴിഞ്ഞ കാലങ്ങളില്‍ ചാന്തും സിന്ദൂരവും ചില്ലു കണ്ണാടിയും വിറ്റു നടക്കുന്ന വയന വാണിഭക്കാരന്റെ സ്വാതന്ത്ര്യം" (തലമുറകള്‍)
 
ഭൂമിയുടെ വേദന തന്റെ കൂടി വേദന യാണെന്ന് വിജയന്‍ തിരിച്ചറിഞ്ഞിരുന്നു ഭൂമിക്കേല്‍ക്കുന്ന ഓരോ മുറിവും യുഗാന്തരങ്ങള്‍ താണ്ടിയും പ്രതിഫലിക്കുമെന്ന് പലപ്പോഴായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ തലതിരിഞ്ഞ വികസന നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. "ഉത്തര്‍ പ്രദേശിലെ നറോറയില്‍ ആണവ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നു. നറോറ ഒരു ഭൂഗര്‍ഭ വൈകല്യത്തിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വസ്തുത നമ്മുടെ ആണവ വകുപ്പിനെ പിന്തിരി പ്പിക്കുന്നില്ല". "നന്ദാദേവി എന്ന ഹിമവല്‍ ശൃംഗത്തില്‍ നെഹ്രുവിന്റെ അനുമതിയോടെ സി. ഐ. എ. യും, ഇന്ത്യയുടെ രഹസ്യ വകുപ്പും ചേര്‍ന്ന് ഒരു ആണവ പേടകം നിക്ഷേപിച്ചു. ചൈനയുടെ ആണവ പരിപാടി ചാര നിരീക്ഷണം ചെയ്യുകയായിരുന്നു ഈ പേടകത്തിന്റെ ഉദ്ദ്യേശം. പേടകം പ്രകൃതി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഇന്ന് സ്ഥാനം പിഴച്ചിരിക്കുന്നു. അതെവിടെ യാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മലയുടെ മഞ്ഞിലെവിടെയോ നഷ്ടപ്പെട്ട ഈ പേടകം പിളരുകയാണെങ്കില്‍ ആ മഞ്ഞ് അണു പ്രസരണം കൊണ്ട് നിറയുകയും അതില്‍ നിന്നും ഉറവെടുക്കുന്ന പുഴകള്‍, ആ പ്രസരത്തെ ആര്യാവര്‍ത്തത്തിലെ ജൈവ സമൂഹത്തിലേക്ക് പേറി കൊണ്ട് വരികയും ചെയ്യും."
 
ഇക്കാര്യം മറ്റാരാണ് നമ്മോട് വിളിച്ചു പറഞ്ഞിട്ടുള്ളത് ? ഇന്ത്യന്‍ ജനതയുടെ തലയ്ക്കു മീതെ തൂങ്ങി കിടക്കുന്ന ഇത്തരം സത്യങ്ങളെ ധൈര്യത്തോടെ വിളിച്ചു പറയാന്‍ ശേഷിയുള്ളവര്‍ എത്ര പേരുണ്ട്. ഇന്നു ലോകം ഏറെ മാറിയിരിക്കുന്നു. ഇന്ത്യയും കേരളവും മലയാളവും ഖസാക്കും നാമോരോരുത്തരും നമ്മുടെ ഭാഷയും...
 
"ഇന്നു കിഴക്കന്‍ കാറ്റില്ല, കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്റെ ഭാഷയുടെ സ്ഥായുവക കൊട്ടിയടയ്ക്കുന്നു. എന്റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്ക്‌ നീങ്ങുന്നു. എനിക്ക് എന്റെ ഭാഷയെ തിരിച്ചു തരിക"
 
എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ച് ഒ. വി. വിജയന്‍ ചെയ്ത പ്രസംഗമാണിത്. ഇനിയിങ്ങനെ വിലപിക്കുവാന്‍ വിജയനും നമ്മോടോപ്പമില്ല...
 
വിജയന്റെ ദര്‍ശനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മലയാളത്തിന്റെ ഇതിഹാസമായി തന്നെ.
 
- ഫൈസല്‍ ബാവ‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



29 March 2010
ഗോധ്ര : പ്രോസിക്യൂട്ടര്‍മാരുടെ ഹിന്ദുത്വ ബന്ധം വിശകലനത്തില്‍
godhra-train-carnageഗോധ്രയില്‍ തീവണ്ടി കത്തിച്ച കേസില്‍ പബ്ലിക്‌ പ്രോസിക്യൂ ട്ടര്‍മാരായി സര്‍ക്കാര്‍ നിയമിച്ച മൂന്ന് അഭിഭാഷകര്‍ക്ക്‌ വിശ്വ ഹിന്ദു പരിഷദ്, ബജ്‌റംഗ് ദള്‍, ബി. ജെ. പി. എന്നീ കക്ഷികളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന കാര്യം 2002ലെ ഗുജറാത്ത്‌ കലാപം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയെ ചോദ്യം ചെയ്തതിനു തൊട്ടു പിറകെ ഈ മൂന്നു അഭിഭാഷകരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വി. പി. ആത്രെ, പിയുഷ്‌ ഗാന്ധി, എച്ച്. എം. ധ്രുവ് എന്നിവരാണ് ചോദ്യം ചെയ്യലിനു വിധേയമായത്. കലാപത്തിന്റെ ഇരകള്‍ക്ക്‌ വേണ്ടി കേസ് നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍‌വാദ് നല്‍കിയ പരാതി അനുസരിച്ചാണ് ഇവരെ ചോദ്യം ചെയ്തത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



27 March 2010
അദ്വാനിയുടെ വാദം തെറ്റെന്ന് അഞ്ജു
lk-advaniറായ്‌ ബറേലി : തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണ് ബാബറി മസ്ജിദ് തകര്‍ന്ന ദിനം എന്ന എല്‍. കെ. അദ്വാനിയുടെ പരാമര്‍ശം വ്യാജമാണെന്ന് ഇന്നലെ കോടതിയില്‍ റോ ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നല്‍കിയ മൊഴി വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ന്ന വേളയില്‍ കാര്യങ്ങളുടെ മേല്‍ നോട്ടം വഹിക്കാന്‍ എത്തിയ നേതാക്കളോടൊപ്പം, തകര്‍ന്ന പള്ളിയുടെ 150 മീറ്റര്‍ അടുത്ത് അദ്വാനി നിന്ന കാര്യം അഞ്ജു കോടതിയെ അറിയിച്ചു. നേതാക്കളാരും കര്‍സേവകരെ തടയാന്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല, പള്ളിയുടെ താഴികക്കുടം തകര്‍ന്ന ഉടനെ എല്ലാവരും പരസ്പരം അനുമോദിക്കുകയും സന്തോഷം പങ്കു വെക്കുകയും ചെയ്തു എന്നും അഞ്ജു ഗുപ്ത വെളിപ്പെടുത്തി. ബാബറി മസ്ജിദ് തകര്‍ന്ന കാലയളവില്‍ അദ്വാനിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ്‌ ഉദ്യോഗസ്ഥ ആയിരുന്നു അഞ്ജു ഗുപ്ത. അന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരില്‍ ആരും തന്നെ അദ്വാനിക്കെതിരെ സി.ബി.ഐ. ക്ക് മുന്‍പില്‍ മൊഴി നല്‍കാന്‍ തയ്യാറാവാഞ്ഞ സാഹചര്യത്തില്‍ അഞ്ജു ഗുപ്ത മാത്രമാണ് സത്യം വെളിപ്പെടുത്താന്‍ മുന്നോട്ട് വന്നത്.
 



Anju Gupta Challenges Advani's Claims



 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



യുക്തി ജയിച്ച രാത്രി
sanal-edamaruku-surender-sharmaപട്ടി തേങ്ങ പോതിയ്ക്കാന്‍ പുറപ്പെട്ട പോലെ - ആഭിചാര ക്രിയകള്‍ കൊണ്ട് തന്നെ കൊല്ലാന്‍ ശ്രമിച്ചു പരാജയപ്പെട്ട മന്ത്രവാദിയെ പറ്റി സനല്‍ ഇടമറുക് പറഞ്ഞതാണിത്. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ എതിരാളികള്‍ ആഭിചാര പ്രയോഗം ചെയ്യുന്നു എന്ന ഉമാ ഭാരതിയുടെ വാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ "ഇന്‍ഡ്യ ടി.വി." എന്ന ടെലിവിഷന്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു ഇന്ത്യയിലെ പല ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും സ്വകാര്യ മന്ത്രവാദിയായ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്‍മയും, ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുകും. ചര്‍ച്ച ചൂട്‌ പിടിച്ചപ്പോള്‍ മന്ത്രവാദം കൊണ്ട് ഒരാളെ തനിക്ക്‌ അപായപ്പെടുത്താനും കൊല്ലാനും കഴിയും എന്ന് പറഞ്ഞ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്‍മ എന്ന മന്ത്രവാദിയോട് ആ വിദ്യ തന്നില്‍ തന്നെ പ്രയോഗിച്ചു കാണിക്കാന്‍ സനല്‍ വെല്ലുവിളിച്ചതോടെയാണ് രസകരമായ സംഭവ പരമ്പരയുടെ തുടക്കം.
 
ആഭിചാര പ്രയോഗങ്ങളുടെ നിരവധി രീതികള്‍ ശര്‍മ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചു. ഫോട്ടോ കത്തിക്കുക, ഗോതമ്പ്‌ മാവ്‌ കൊണ്ടുണ്ടാക്കിയ പ്രതിമയെ സൂചി കൊണ്ട് കുത്തി പീഡിപ്പിക്കുക എന്നിങ്ങനെ. എന്നാല്‍ ഇത്തരം പ്രയോഗങ്ങള്‍ അസംബന്ധമാണ് എന്നും ഇതെല്ലാം വെറും അന്ധ വിശ്വാസമാണ് എന്നും പറഞ്ഞ ഇടമറുക് ഇത് സത്യമാണെന്ന് തെളിയിക്കാന്‍ ശര്‍മയെ വെല്ലുവിളിച്ചു. ഇത്തരം പ്രയോഗങ്ങള്‍ തന്റെ മേലെ തന്നെ പ്രയോഗിക്കാം എന്ന് അറിയിക്കുകയും ചെയ്തു. ഉന്നതന്മാരായ തന്റെ ഇടപാടുകാര്‍ നഷ്ടപ്പെട്ടാലോ എന്ന ഭയത്താല്‍ ശര്‍മയ്ക്ക് ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടി വന്നു. കേവലം മൂന്ന് മിനിറ്റ്‌ കൊണ്ട് ഇടമറുകിനെ മന്ത്രം പ്രയോഗിച്ചു കൊല്ലാമെന്നായി മന്ത്രവാദി.
 



 
"ഓം ലിംഗലിംഗലിംഗലിംഗ കിലികിലികിലികിലി..." എന്ന മന്ത്രോച്ചാരണ ത്തോടെ മന്ത്രവാദി മൂന്ന് മിനിറ്റ്‌ ആഭിചാര പ്രയോഗം നടത്തിയെങ്കിലും ചിരിച്ച് കൊണ്ട് ഇതെല്ലാം വെറും അസംബന്ധമാണ് എന്ന് പറഞ്ഞു സനല്‍ ഇടമറുക്.
 



 
"എന്താ പണ്ഡിറ്റ്ജി, ഒന്നും സംഭവിച്ചില്ലല്ലോ" എന്ന ടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിന്, തനിക്ക്‌ 15 മിനിറ്റ്‌ കൂടി സമയം വേണം എന്നായിരുന്നു ശര്‍മയുടെ മറുപടി. വീണ്ടും മന്ത്ര തന്ത്രങ്ങള്‍ തുടര്‍ന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. സനല്‍ ചിരിച്ചു കൊണ്ടേയിരുന്നു. വീണ്ടും ഒരു പതിനഞ്ചു മിനിറ്റ്‌ നീളുന്ന പ്രയോഗങ്ങളില്‍ മന്ത്രവാദി പല പുതിയ അടവുകളും പുറത്തെടുത്തു. തുറന്നു പിടിച്ച കഠാര കൊണ്ടും, വെള്ളം കൊണ്ടും മറ്റും. ഇതിനിടയ്ക്ക് സനലിന്റെ നെറ്റിയില്‍ വിരല് കൊണ്ട് ശക്തമായി അമര്‍ത്തിയ മന്ത്രവാദിയെ ടെലിവിഷന്‍ അവതാരകന് ഇടപെട്ടു മാറ്റേണ്ടി വന്നു. ശരീരത്തില്‍ സ്പര്‍ശിക്കാതെ തുടരാമെന്ന വ്യവസ്ഥയില്‍ ക്രിയകള്‍ വീണ്ടും തുടര്‍ന്നു.
 
അവസാനം സനല്‍ പൂജിക്കുന്ന ദൈവങ്ങളുടെ സംരക്ഷണം കൊണ്ടാണ് അദ്ദേഹത്തിന് ഒന്നും സംഭവിക്കാത്തത് എന്നായി മന്ത്രവാദി. രാത്രി പതിനൊന്നു മണിക്ക് നടത്തുന്ന പ്രത്യേക ആഭിചാര കര്‍മ്മങ്ങളില്‍ പങ്കെടുത്താല്‍ ശക്തമായ വിധികള്‍ പ്രയോഗിക്കാം എന്നും, അതില്‍ സനലിനെ അപായപ്പെടുത്താം എന്നും ശര്‍മ അറിയിച്ചു.
 



 
ഇത് പ്രകാരം രാത്രി ശര്‍മ തയ്യാറാക്കിയ മാന്ത്രിക സന്നാഹങ്ങളുടെ ഇടയില്‍ സനല്‍ ഇരിക്കുകയും, പൂജാ മന്ത്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇത്തവണ മന്ത്രങ്ങള്‍ ഉരുവിടാനായി വേറെയും സഹായികള്‍ ഉണ്ടായിരുന്നു. 40 മിനിട്ടോളം നീണ്ടു നിന്ന "ഘോരമായ" ആഭിചാര പ്രയോഗങ്ങളുടെ അവസാനം, ഇപ്പോള്‍ എന്ത് തോന്നുന്നു എന്ന മന്ത്രവാദിയുടെ ചോദ്യത്തിന്, "ഇത്തരം മന്ത്രവാദ പ്രയോഗങ്ങളെല്ലാം വെറും അന്ധ വിശ്വാസമാണ് എന്ന് ഇപ്പോള്‍ തനിക്ക്‌ കൂടുതല്‍ വ്യക്തമായി" എന്ന് സനല്‍ ഇടമറുക് അറിയിച്ചു. ഈ പരീക്ഷണത്തിന്റെ പരാജയത്തോടെ, ഒട്ടേറെ പേര്‍ക്ക് ഇത് ബോധ്യമായിട്ടുണ്ടാവും എന്നും, ഇത്തരം അന്ധ വിശ്വാസങ്ങള്‍ ഇന്ത്യയില്‍ നിന്നും തുടച്ചു മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

സനൽ ഇടമുറക്, ഏറ്റവും മഹത്തായ ഒരു പ്രവർത്തി ചെയ്തിരിക്കുന്നു, താങ്കൽ, അഭിനന്ദനങ്ങൾ. ഇത് മലയാളം ചാനലുകളിലും ടെലികാസ്റ്റ് ചെയ്താൽ ഭൌതികമായി വളരേ പാവപ്പെട്ട ജനങ്ങൽക്ക് വളരേ ഉപകാരമായിരിക്കും. നന്മകൽ നേരുന്നു.

March 29, 2010 at 11:52 AM  

സനല്‍ ഇടമറുകിന്റെ ഈ പോളിച്കാടക്കള്‍ പരിപാടി എന്തായാലും നന്നായിരിക്കുന്നു. മന്ത്രവാദം കൊണ്ട്ട് ആളെ കൊന്നാല്‍ കേസുന്റാകുമോ?

എന്തായാലും പ്രിയടര്സന്റെ മിധുനം സിനിമയിലെ ഇന്നസെന്റ് ജഗതി നെടുമുടി വേണു അവതരിപ്പിചാമന്ത്രവാടസീന്‍ ഓര്‍മ്മവരുന്നു.

കപട മന്ത്രവാദികളും സ്വാമിമാരും നാട്ടില്‍ വര്‍ദ്ധിസുവരുമ്പോള്‍ ഇടക്കെങ്കിലും ഇത്തരം ഇടപെടലുകള്‍ നല്ലതാന്‍~.

March 31, 2010 at 12:32 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



25 March 2010
ബാബറി മസ്ജിദ്: അദ്വാനിക്കെതിരെ അഞ്ജു മൊഴി നല്‍കും
babri-masjid-demolitionന്യൂഡല്‍ഹി : ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവത്തില്‍ ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനിയും മറ്റ് ഏഴ് പ്രതികളും വഹിച്ച പങ്കിനെ കുറിച്ച് അദ്വാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥ ആയിരുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നാളെ (വെള്ളിയാഴ്ച) റായ്‌ ബറേലി കോടതിക്ക് മുന്‍പാകെ മൊഴി നല്‍കും.
 
1992ല്‍ ബി. ജെ. പി. രാജ്യ വ്യാപകമായി നല്‍കിയ ആഹ്വാനത്തിന്റെ ഫലമായി രാജ്യമെമ്പാടും നിന്ന് പ്രവര്‍ത്തകര്‍ "കര്‍സേവ" ചെയ്യാനായി ഭഗവാന്‍ ശ്രീരാമന്റെ ജന്മ ഭൂമിയെന്ന് സംഘ പരിവാര്‍ പ്രഖ്യാപിച്ച അയോധ്യയിലെ പുരാതനമായ 16ആം നൂറ്റാണ്ടിലെ പള്ളിയില്‍ ഒത്തുകൂടിയ വേളയില്‍ അഞ്ജു ഗുപ്തയ്ക്കായിരുന്നു അദ്വാനിയുടെ സുരക്ഷാ ചുമതല. അന്ന് അവിടെ അരങ്ങേറിയ രംഗങ്ങള്‍ സി. ബി. ഐ. യോട് വിവരിക്കാന്‍ അവിടെ ഉണ്ടായിരുന്ന ഐ.എ.എസ്., ഐ.പി.എസ്., കേന്ദ്ര സേനാ ഉദ്യോഗസ്ഥര്‍ അടക്കം എല്ലാവരും വിസമ്മതിച്ചപ്പോള്‍ സി.ബി.ഐ. യുമായി സഹകരിക്കാന്‍ തയ്യാറായ ഏക ഉദ്യോഗസ്ഥ ആയിരുന്നു 1990ല്‍ ഐ.പി.എസ്. ഇല്‍ ചേര്‍ന്ന അഞ്ജു ഗുപ്ത. കര്‍സേവകര്‍ പള്ളി പൊളിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ അവരെ തടയാന്‍ അവിടെ ഉണ്ടായിരുന്ന നേതാക്കള്‍ ആരും തന്നെ ശ്രമിച്ചില്ല എന്ന അഞ്ജുവിന്റെ മൊഴിയെ തുടര്‍ന്നാണ് അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ്‌ കാട്ട്യാര്‍, അശോക്‌ സിങ്കാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംഭര എന്നിവര്‍ക്കെതിരെ സി.ബി.ഐ. ക്രിമിനല്‍ കുറ്റം ചാര്‍ത്തിയത്. പള്ളി തകര്‍ന്നു വീണപ്പോള്‍ ഈ എട്ടു നേതാക്കള്‍ക്ക് പുറമേ അവിടെ ഉണ്ടായിരുന്ന ആചാര്യ ധര്‍മ്മേന്ദ്ര അടക്കം എല്ലാവരും പരസ്പരം അനുമോദിക്കുകയും, ആഹ്ലാദം പങ്കിടുകയും ചെയ്തതായി അന്ന് അഞ്ജു സി.ബി.ഐ. യോട് പറഞ്ഞിരുന്നു.
 
2003ല്‍ അദ്വാനിക്കെതിരെയുള്ള ഗൂഡാലോചന കുറ്റം പിന്‍വലിച്ചുവെങ്കിലും 2005ല്‍ അലഹബാദ്‌ ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്‌ കുറ്റം വീണ്ടും ചുമത്തുകയായിരുന്നു. അന്ന് ഇത് ഒട്ടേറെ അക്രമത്തിനും കൊള്ളിവെപ്പിനും, രാജ്യ വ്യാപകമായ പ്രതിഷേധത്തിനും, ഒട്ടേറെ വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ക്കും വഴി വെച്ചതിനെ തുടര്‍ന്ന് കേസിന്റെ പുരോഗതി ഏറെ മന്ദഗതിയില്‍ ആയി. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ചാര സംഘടനയായ റോ യില്‍ ഉദ്യോഗസ്ഥയായ അഞ്ജു ഗുപ്ത കോടതിക്ക് മുന്‍പാകെ മൊഴി നല്‍കാന്‍ എത്തുന്നതോടെ കേസ്‌ വീണ്ടും സജീവമാകും.
 



Anju Gupta to testify against Advani



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



24 March 2010
സമന്‍സ്‌ വാസ്തവമെന്നു നരേന്ദ്ര മോഡി
ന്യൂഡല്‍ഹി : തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘം സമന്‍സ്‌ പുറപ്പെടുവിച്ചു എന്ന വാര്‍ത്ത നേരത്തെ നിഷേധിച്ച ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ അഭിഭാഷകന്‍ സമന്‍സ്‌ ലഭിച്ചുവെന്ന വാര്‍ത്ത സത്യമാണെന്ന് സമ്മതിച്ചു. എന്നാല്‍ തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന്റെ നിയമ സാധുത ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതിക്ക് മുന്‍പില്‍ ബി.ജെ.പി. എം.എല്‍.എ. കാലു ഭായ്‌ ഹരജി സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് ഇത് സംബന്ധിച്ച് മോഡിയുടെ പ്രതികരണം. ഈ ഹരജിയിന്മേല്‍ ഏപ്രില്‍ 5ന് സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെ ഇപ്പോഴത്തെ സമന്‍സ്‌ അസാധുവാണ് എന്നാണ് മോഡിയുടെ നിലപാട്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന് തങ്ങളുടെ അന്വേഷണവുമായി മുന്പോട്ട് പോകുന്നതില്‍ തെറ്റില്ല എന്നാണ് തോന്നുന്നതെങ്കില്‍ മാര്‍ച്ച് 27നു സംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ മുഖ്യ മന്ത്രി തയ്യാറാണെന്ന് മോഡിയുടെ അഭിഭാഷകനായ മഹേഷ്‌ ജെട്മലാനി അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കല്‍ക്കട്ട തീപിടുത്തം : 24 മരണം
കല്‍ക്കട്ട: കല്‍ക്കട്ട നഗരത്തിലെ പ്രശസ്തമായ സ്റ്റീഫന്‍ കോര്‍ട്ട് കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് കെട്ടിടത്തിനു തീ പിടിച്ചത്. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ പലരും കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്ക്‌ എടുത്തു ചാടിയതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. നഗരം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തീപിടുത്തങ്ങളില്‍ ഒന്നായിരുന്നു ഇത്. മുന്നൂറോളം അഗ്നി ശമന സേനാംഗങ്ങള്‍ മണിക്കൂറുകളോളം പ്രയത്നിച്ചതിന്റെ ഫലമായി തീ നിയന്ത്രണ വിധേയമായി. ഒരു വൈദ്യുതി തകരാറാണ് തീയ്ക്ക്‌ കാരണമായത്‌ എന്നാണ് നിഗമനം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വിവാഹ പൂര്‍വ്വ ബന്ധം കുറ്റമല്ലെന്ന് സുപ്രീം കോടതി
live-inന്യൂഡല്‍ഹി : വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല എന്ന് സുപ്രീം കോടതി വിധിച്ചു. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ്‌ എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.
 
2005ല്‍ ചില പത്ര മാധ്യമ അഭിമുഖങ്ങളില്‍ തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ പറ്റി തുറന്നു പറഞ്ഞ പ്രമുഖ സിനിമാ നടി ഖുശ്ബു വിനെതിരെ നിലവിലുണ്ടായിരുന്ന 22 ഓളം ക്രിമിനല്‍ കേസുകള്‍ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടു ഖുശ്ബു നല്‍കിയ പ്രത്യേക ഹരജിയില്‍ വാദം കേട്ടതിനു ശേഷമാണ് കോടതി ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
 
വിവാഹ പൂര്‍വ്വ ബന്ധം മാധ്യമങ്ങളിലൂടെ തുറന്നു പറയുക വഴി യുവ തലമുറയെ വഴി തെറ്റിക്കുകയാണ് ഖുശ്ബു ചെയ്തത് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
 
എന്നാല്‍ ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ തികച്ചും അവരുടെ സ്വകാര്യ നിലപാടാണെന്ന് പറഞ്ഞ കോടതി ഇത് പരാതിക്കാരെ എന്തിനാണ് പ്രകോപിപ്പിക്കുന്നത് എന്ന് ആരാഞ്ഞു. ഏതു നിയമ പ്രകാരമാണ് ഇത് കുറ്റകരം ആകുന്നത്? പരാതിക്കാര്‍ പറഞ്ഞത് പോലെ ഈ അഭിമുഖങ്ങള്‍ കണ്ടതിനു ശേഷം ഏതെങ്കിലും പെണ്‍കുട്ടികള്‍ വീട് വിട്ട്‌ ഒളിച്ചോടി പോയതിന്റെ തെളിവുണ്ടോ? എത്ര വീടുകളാണ് ഈ അഭിമുഖം മൂലം പരാതിക്കാര്‍ പറഞ്ഞ പോലെ മൂല്യ ച്യുതിക്ക് വിധേയമായത്? നിങ്ങള്‍ക്ക്‌ പെണ്‍ മക്കളുണ്ടോ എന്നാ ചോദ്യത്തിന് പരാതിക്കാരന്‍ ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍, അപ്പോള്‍ പിന്നെ നിങ്ങളെ എങ്ങനെയാണ് ഇത് ബാധിച്ചത് എന്ന് വ്യക്തമാക്കണം എന്നായി കോടതി. നിയമ വിരുദ്ധമായി പ്രതി ഒന്നും ചെയ്തിട്ടില്ല. പ്രസ്തുത അഭിമുഖം ഞങ്ങളെ ആരെയും പ്രതികൂലമായി ബാധിച്ചിട്ടുമില്ല. കുറ്റം ഒന്നും ചെയ്യാത്ത പ്രതിയുടെ അഭിമുഖം അവരുടെ സ്വകാര്യ അഭിപ്രായ പ്രകടനം മാത്രമാണ്. അത് എങ്ങനെ കുറ്റകൃത്യമാവും എന്നും സുപ്രീം കോടതി ബെഞ്ച്‌ പരാതിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

തികച്ചും ശരിയായ വിധി.ഖുശ്ബുവിനെ കുറ്റം പറയുന്നവര്‍ മഹാഭാരതത്തിലെ കുന്തിയെ എന്തിനു മഹാഭാരതത്തെ തന്നെ തള്ളിപ്പറയെണ്ടതല്ലെ. എന്നാല്‍ ഇപ്പൊഴത്തെ സാമുഹ്യരീതി വെച്ച് സമൂഹത്തിനെ സംസ്കാരികമായി ദുഷിപ്പിക്കുന്നപല പ്രവണതകളും സ്വയം ചെയ്യാതിരിക്കുകയും ബോധവല്‍കരണത്തിലൂടെ കുറച്ചുകൊണ്ടുവരികയും ചെയ്യണം

March 24, 2010 at 5:07 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



20 March 2010
ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യും
ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണത്തിന് പുറകില്‍ തന്റെ പങ്ക് ഏറ്റു പറഞ്ഞ ഡേവിഡ്‌ ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക്‌ അവസരം ഒരുങ്ങുന്നു. ഇന്ത്യയിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടാ തിരിക്കുവാനാണ് ഹെഡ്‌ലി ഒരു ഷിക്കാഗോ കോടതിക്ക് മുന്‍പില്‍ ഇന്നലെ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ മണിക്കൂറു കള്‍ക്കുള്ളില്‍ അമേരിക്കന്‍ നിയമ വകുപ്പ്‌ മേധാവി എറിക് ഹോള്‍ഡര്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ ടെലിഫോണില്‍ ബന്ധപ്പെടുകയും ഇരുവരും തമ്മില്‍ ഏര്‍പ്പെട്ട ചര്‍ച്ചയില്‍ ചില സുപ്രധാന ധാരണകള്‍ ഉരുത്തിരിഞ്ഞു വരികയുമായിരുന്നു. കുറ്റസമ്മതം നടത്തുവാനായി അമേരിക്കന്‍ പ്രോസിക്യൂ ട്ടര്‍മാരുമായി ഹെഡ്‌ലി നടത്തിയ കരാര്‍ പ്രകാരം ഇയാളെ ഏതെന്കിലും വിദേശ രാജ്യത്തേക്ക്‌ കൈമാറ്റം ചെയ്യാനാവില്ല. മാത്രവുമല്ല, ഈ ഉടമ്പടി പ്രകാരം ഹെഡ്‌ലിക്ക് വധശിക്ഷ നല്കാനുമാവില്ല. എന്നാല്‍ ഇന്നലെ അമേരിക്കന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പ്രകാരം ഹെഡ്‌ലിയെ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാനുള്ള അനുമതി അമേരിക്ക നല്‍കും എന്ന് മന്ത്രി അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



18 March 2010
ഗൂജറാത്തിലെ മീലാദ് സമ്മേളനം ചരിത്രമായി
ഗുജറാത്ത് : വിവിധ രാജ്യങ്ങളിലെയും ഇന്ത്യയിലെയും വിവിധ സംസ്ഥാനങ്ങളിലെയും പ്രവാചക പ്രകീര്‍ത്തകരെ ഒരേ വേദിയില്‍ കൊണ്ടു വന്നു പുതിയൊരു ചരിത്രം സൃഷ്ടിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനം ഗുജറാത്തിലെ മുസ്ലിം ന്യൂന പക്ഷങ്ങള്‍ക്ക് പുതിയൊരു അനുഭവമായി. കോഴിക്കോട് മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ ആഭിമുഖ്യത്തില്‍ ഗുജറാത്തിലെ ഗോണ്ടാലില്‍ നടന്ന പരിപാടിയില്‍ യമന്‍, ഒമാന്‍, മൊറോക്കോ, ലിബിയ, അമേരിക്ക, യു.എ.ഇ, സിറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രകീര്‍ത്തന ട്രൂപ്പുകളും ആത്മീയ, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളുമടക്കമുള്ള പ്രവാചക സ്നേഹികളും ഒത്തു കൂടി.
 
വൈകീട്ട് സൌദി ഇസ്ലാമിക്ക് ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഡോ: ഉമര്‍ അബ്ദുല്ല കാമില്‍ മക്ക ഉദ്ഘാടനം നിര്‍വഹിച്ചു. സമാധാനവും സ്നേഹവും വിനയവും പഠിപ്പിച്ച പ്രവാചകന്റെ സന്ദേശങ്ങള്‍ പ്രചരിപ്പി ക്കുകയെന്ന ലക്ഷ്യത്തോ ടെയാണു മര്‍ക്കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ പരിപാടി സംഘടിപ്പിച്ചത്. സുരക്ഷിതത്വ ഭീഷണി നേരിടുന്ന ഗുജറാത്തിലെ ആയിര ക്കണക്കിനു മുസ്ലിം ന്യൂന പക്ഷങ്ങള്‍ക്ക് ആശ്വാസ മായിരുന്നു ഈ വര്‍ഷം മര്‍കസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ്. സയ്യദ് അബ്ദുല്ല അഹ്മദ് അല്‍ബൈതി യമന്‍. ശെയ്ഖ് സഖരിയ ഉമര്‍ മക്കി സിറിയ, ശെയ്ഖ് ഉമര്‍ ഇബ്റാഹീം സിറിയ എന്നീ വിദേശ പ്രതിനിധികള്‍ സംബന്ധിച്ചു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മദ് ഹു റസൂല്‍ പ്രഭാഷണം നടത്തി.
  - സ്വ.ലേ    

0അഭിപ്രായങ്ങള്‍ (+/-)



16 March 2010
'തുറന്തോ അഥവാ ദുരിതം'
ന്യൂഡല്‍ഹി : ശനിയാഴ്ച ദല്‍ഹിയില്‍ നിന്നും പുറപ്പെട്ട തുറന്തോ എക്സ്പ്രെസ്സില്‍ കേരളത്തിലേക്ക് സുഖ യാത്ര പ്രതീക്ഷിച്ച് കയറിയവര്‍ക്ക് ലഭിച്ചതോ ദുരിത യാത്ര. ദുരിത യാത്ര സഹിച്ച് കോഴിക്കോട്‌ എത്തിയതോടെ യാത്രക്കാര്‍ ഇത് തുറന്തോ അല്ലെന്നും ദുരിത മാണെന്നും പ്ലക്കാട് ഉയര്‍ത്തി കാട്ടി പ്രതിഷേധിച്ചു. ഭക്ഷണത്തിനടക്കം പണം ഈടാക്കിയെന്നും, എന്നാല്‍ തുള്ളി വെള്ളമോ ഭക്ഷണമോ രണ്ടു ദിവസമായി കിട്ടിയില്ലെന്നും ടോയ്‌ലറ്റില്‍ പോലും വെള്ളം ഉണ്ടായിരുന്നില്ല എന്നും, ചുട്ടു പൊള്ളുന്ന ഈ കാലാവസ്ഥയില്‍ ഇതൊരു ദുരിത യാത്ര യായിരുന്നെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. സംഭവത്തെ പറ്റി റെയില്‍വേ അധികൃതരോട് ആരാഞ്ഞെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
 
- ഫൈസല്‍ ബാവ
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ആണവ ബാധ്യതാ ബില്‍ - തല്‍ക്കാലം മാറ്റി വെച്ചു
nuclear-liabilityന്യൂഡല്‍ഹി : ഇന്ത്യാ - യു. എസ്. ആണവ കരാറിലെ വിവാദ വ്യവസ്ഥ നടപ്പിലാക്കാനുള്ള സിവില്‍ ന്യുക്ലിയര്‍ ലയബിലിട്ടി ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാതെ ഭരണ കക്ഷി നാടകീയമായി പിന്‍മാറി. തികച്ചും അമേരിക്കന്‍ വിധേയത്വം മുഴച്ചു നില്‍ക്കുന്ന ആണവ ബാധ്യതാ ബില്ലിനെ പ്രതിപക്ഷം യോജിച്ച് എതിര്‍ത്തിരുന്നു. ബില്ല് ലോക സഭയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയം കണ്ടെത്താനുള്ള തന്ത്രമാണ് കോണ്‍ഗ്രസ്സിന്‍റെത് എന്ന് കരുതപ്പെടുന്നു.
 
വരുന്ന മാസം വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി അമേരിക്ക സന്ദര്‍ശി ക്കാനിരിക്കെ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ്‌ കാണിച്ച തിടുക്കം പൊതുവേ സംശയം ഉണ്ടാക്കിയിട്ടുണ്ട്. ലോക സഭയില്‍ വനിതാ ബില്‍ അവതരിപ്പിക്കാന്‍ പതിനെട്ടടവും പുറത്തെടുത്ത കോണ്‍ഗ്രസ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും, പ്രത്യേകിച്ച് അമേരിക്കന്‍ താല്പര്യ മാകുമ്പോള്‍. സുരക്ഷിതമായ മറ്റൊരവസരത്തില്‍ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാം എന്നാണ് കോണ്‍ഗ്രസ്സ്‌ കരുതുന്നത്. ബില്‍ അവതരണവുമായി ബന്ധപെട്ട് പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിച്ചിരുന്നു എങ്കിലും പരാജയപ്പെടുക യായിരുന്നു.
 
ഭോപാല്‍ ദുരന്തത്തിന്‍റെ പാഠം മറന്ന് ബില്‍ ജനങ്ങള്‍ക്ക് മീതെ കെട്ടി വെക്കരുതെന്ന് ബി. ജെ. പി. യും, ഇത് തികച്ചും അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി നടത്തുന്ന തന്ത്രമാണെന്ന് ഇടതു പക്ഷവും കുറ്റപ്പെടുത്തി.
 
എന്നാല്‍ ആണവ നിലയങ്ങള്‍ ഉള്ള മുപ്പത്‌ രാജ്യങ്ങളില്‍ ഇന്ത്യക്ക് മാത്രമായി രാജ്യാന്തര നിയമങ്ങളോ, ദേശീയ സുരക്ഷാ നിയമങ്ങളോ കൂടാതെ വരാനിരിക്കുന്ന വലിയ ആണവ വ്യാപാര സാഹചര്യങ്ങളെ നേരിടാനാവില്ല എന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കി. ആണവ കരാറിലെ സുപ്രധാനമായ ഈ ബില്‍ പാസ്സാക്കുമെന്നു തന്നെ യാണ് പ്രതീക്ഷയെന്ന് ഇന്ത്യയിലെ യു. എസ്. അംബാസിഡര്‍ പറഞ്ഞു.
 
- സ്വ.ലേ.
 
 
 



India Puts Off Nuclear Liability Bill



 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



എ.കെ. ആന്റണി പത്രിക സമര്‍പിച്ചു
രാജ്യസഭ യിലേക്കുള്ള നാമ നിര്‍ദ്ദേശ പത്രിക എ. കെ. ആന്റണി സമര്‍പ്പിച്ചു. നിയമ സഭ സെക്രെട്ടറി പി. ഡി. രാജന്‍ മുമ്പാകെയാണ് യു. ഡി. എഫ്. നേതാക്കളു മായെത്തിയ ആന്റണി പത്രിക സമര്‍പ്പിച്ചത്. സംസ്ഥാന ത്തിന്റെ താല്പര്യത്തി നനുസരിച്ച് വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
- സ്വ.ലേ.
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



രാജ്യം കടുത്ത ജല ക്ഷാമത്തിലേക്ക്‌ : രാജേന്ദ്ര പച്ചൌരി
rajendra-pachauriന്യൂഡല്‍ഹി : പരിസ്ഥിതി സംരക്ഷണ ത്തിനെതിരായി ചില തല്പര കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും, രാജ്യം കടുത്ത ജലക്ഷാമ ത്തിലേക്ക് പോയി കൊണ്ടിരി ക്കുകയാണ് എന്നും ഐ. പി. സി. സി. അധ്യക്ഷന്‍ രാജേന്ദ്ര പച്ചൌരി പറഞ്ഞു. ഭൂഗര്‍ഭ ജല വിതാനം താഴ്ന്നു കൊണ്ടിരിക്കുന്നു. ആഗോള താപനവും ഒരു കാരണമാണെങ്കിലും നഗര വത്കരണവും, സ്വാഭാവിക ജല സ്രോതസ്സുകളുടെ നാശവും പ്രധാന കാരണങ്ങള്‍ തന്നെയാണെന്നും, സമീപ ഭാവിയില്‍ തന്നെ വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ജല വിനിയോഗം 60% ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാലയ മഞ്ഞു പാളികള്‍ ഉരുകുന്നത് സംബന്ധിച്ച് കാല ഗണനയില്‍ ഉണ്ടായ പിഴവ് മുന്‍നിര്‍ത്തി ഐ. പി. സി. സി. അധ്യക്ഷ സ്ഥാനം രാജി വെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
- സ്വ.ലേ.
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



11 March 2010
ലോക ധനാഡ്യരില്‍ മുകേഷ്‌ അംബാനിയും ലക്ഷ്മി മിത്തലും
ഫോര്‍ബ്സ്‌ മാഗസിന്‍ പ്രസിദ്ധീകരിച്ച 2010 ലെ ധനാഡ്യന്മാരുടെ പട്ടികയില്‍ ഇന്ത്യക്കാരായ ബിസിനസ്സുകാരും. മുകേഷ്‌ അംബാനിയും ലക്ഷ്മി മിത്തലുമാണ്‌ ഈ പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ളത്‌. മുകേഷിനു 2,900 കോടി ഡോളറിന്റെ ആസ്ഥിയും ലക്ഷ്മി മിത്തലിന്‌ 2,870 കോടി ഡോളറിന്റെ ആസ്ഥിയുമാണ്‌ കണക്കാക്കുന്നത്‌. ഏഷ്യയിലെ 25 ധനാഡ്യരില്‍ പത്തു പേര്‍ ഇന്ത്യക്കാരാണ്‌.
 
ലോകത്ത്‌ ഒന്നാം സ്ഥാനം മെസ്കിക്കോ കാരനായ ടെലികോം വ്യാപാര പ്രമുഖന്‍ കാര്‍ലോസ്‌ സ്ലിം ഹെലു ആണ്‌ (53.5 ബില്യന്‍ ഡോളര്‍ ആണ്‌ കണക്കാക്കുന്നത്‌). രണ്ടാം സ്ഥാനം മൈക്രോ സോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനാണ്‌. മൂന്നാമന്‍ ഓഹരി നിക്ഷേപ രംഗത്തെ പ്രമുഖനായ വാറന്‍ ബുഫറ്റാണ്‌.
 
വാള്‍മാര്‍ട്ടിന്റെ ക്രിസ്റ്റി വാള്‍ട്ടനാണ്‌ വനിതകാളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരി. 22.5 ബില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ളതായി കണക്കാക്കുന്ന ഇവര്‍ ലോക ലിസ്റ്റിങ്ങില്‍ പന്ത്രണ്ടാം സ്ഥാനത്താണ്‌. യുവ ബില്യണയര്‍മാരില്‍ മുന്‍പന്‍ ഇരുപത്തഞ്ചു കാരനായ അമേരിക്കക്കാരന്‍ മാര്‍ക്ക്‌ സുകെര്‍ബെര്‍ഗ്‌ (ഫേസ്‌ ബുക്ക്‌) ആണ്‌.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



10 March 2010
സൂചിയ്ക്ക്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല
കോടതി ശിക്ഷയ്ക്കു വിധിക്കപ്പെട്ട ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആകില്ലെന്ന പുതിയ നിയമം സര്‍ക്കാര്‍ പാസാക്കിയതോടെ ജയില്‍ മോചിതയായാലും മ്യാന്മറിലെ ജനാധിപത്യ നേതാവ്‌ ആങ്ങ്‌ സാന്‍ സൂചിയ്ക്ക്‌ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുവാന്‍ ആകില്ല.
 
കഴിഞ്ഞ 21 വര്‍ഷത്തിനിടെ 15 വര്‍ഷമായി ജയിലിലായിരുന്നു സൂചി. ഏറ്റവും ഒടുവില്‍ ഒരു യു.എസ്‌ പൗരനെ വീട്ടില്‍ പാര്‍പ്പിച്ച്‌ ആഭ്യന്തര സുരക്ഷാ നിയമം ലംഘിച്ചു എന്നെ കേസിലാണ്‌ ഒന്നര വര്‍ഷത്തെ തടവ്‌ അനുഭവികുന്നത്‌. പട്ടാള ഭരണകൂടത്തിന്റെ വീട്ടുതടന്‍കലില്‍ കഴിയുന്ന സൂചിയെ വിട്ടയക്കുവാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം യു.എന്‍ സെക്രട്ടറി ജനറല്‍ ബാങ്കിമൂണും സൂചിയുടെ മോചനത്തിനായി പട്ടാള ഭരണകൂടത്തോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ പുതിയ നിയമം സൂചിയേയും മറ്റു ജനാധിപത്യ നേതാക്കളയേയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുവാന്‍ ഉള്ള ശ്രമമായിട്ടാണ്‌ വിലയിരുത്തപ്പെടുന്നത്‌.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



09 March 2010
വനിതാ ബില്‍ രാജ്യ സഭയില്‍ പാസ്സായി
womens-billന്യൂഡല്‍ഹി : വര്‍ഷങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനു ശേഷം ഒടുവില്‍ ഇന്ന് രാജ്യ സഭ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വനിതാ ബില്‍ പാസ്സാക്കിയതോടെ ഇത് നിയമമാകാനുള്ള ആദ്യ കടമ്പ കടന്നു. കേവലം ഒരു അംഗം മാത്രമാണ് രാജ്യ സഭയില്‍ ബില്ലിനെ എതിര്‍ത്തത്. സ്വതന്ത്ര ഭാരത്‌ പാര്‍ട്ടി അംഗമായ ശരദ്‌ ജോഷിയാണ് ബില്ലിനെ എതിര്‍ത്ത ഏക അംഗം.
 
വനിതകള്‍ക്ക്‌ ഭരണഘടന തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് പലപ്പോഴും പ്രാവര്‍ത്തികം ആവാറില്ല എന്നതാണ് ഇന്ത്യയില്‍ ഒരു വനിതാ സംവരണ ബില്‍ കൊണ്ട് വരാനുള്ള കാരണമായി വനിതാ സംവരണത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതിനാല്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സാമൂഹ്യ വിഭാഗങ്ങള്‍ക്ക് ജാതിയുടെയും മറ്റും അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിന് സമാനമായി തന്നെ വനിതകള്‍ക്കും സംവരണം നല്‍കി അവരെ രാഷ്ട്രീയ മുഖ്യ ധാരയില്‍ സജീവമാക്കുന്നത് പിന്നോക്ക വിഭാഗങ്ങളെ മുഖ്യ ധാരയില്‍ കൊണ്ട് വന്നത് പോലെ തന്നെ പ്രയോജനം ചെയ്യും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സംവരണം അനുവദിക്കുന്നതോടെ വനിതകള്‍ക്ക്‌ സംവരണം ഇല്ലാത്ത സീറ്റുകളില്‍ മത്സരിക്കാനുള്ള അവകാശം പൂര്‍ണമായി തന്നെ നഷ്ടപ്പെടും എന്നും കരുതുന്നവരുണ്ട്. കഴിവ്‌ മാത്രമായിരിക്കണം മത്സരിക്കാനുള്ള പരിഗണന എന്ന് ഇവര്‍ പറയുന്നു. അല്ലാത്ത പക്ഷം രാജ്യ വ്യാപകമായി നോക്കുമ്പോള്‍ കഴിവുള്ള വനിതകള്‍ക്ക്‌ അവസരം നിഷേധിക്കപ്പെടുകയാവും കൂടുതലായും സംഭവിക്കുക എന്ന് ഇവര്‍ കരുതുന്നു.
 
രാജ്യ സഭ പാസ്സാക്കിയ ബില്‍ ഇനി അടുത്ത ആഴ്ച ലോക് സഭയില്‍ അവതരിപ്പിക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



04 March 2010
ബഹുഭാര്യത്വം : സ്ത്രീയ്ക്ക് വിവാഹ മോചനം തേടാം എന്ന് കോടതി
muslim-divorce1939 ലെ മുസ്ലിം വിവാഹ മോചന നിയമ പ്രകാരം ബഹു ഭാര്യത്വം സ്ത്രീയ്ക്ക് വിവാഹ മോചനത്തിന് ആവശ്യമായ കാരണം ആവില്ലെങ്കിലും, തന്നെ മറ്റു ഭാര്യമാര്‍ക്ക്‌ സമമായി ഭര്‍ത്താവ്‌ കാണുന്നില്ല എന്ന് സ്ത്രീയ്ക്ക് ബോധ്യപ്പെടുന്ന പക്ഷം, സ്ത്രീയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിക്കാം എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്‌ വിധിച്ചു. വിവാഹ മോചനത്തിനെതിരെ നല്‍കിയ ഒരു അപ്പീലില്‍ ബുധനാഴ്ച വിധി പറയുകയായിരുന്നു കോടതി. ഒന്നിലേറെ ഭാര്യമാര്‍ ഉള്ള വ്യക്തി എല്ലാ ഭാര്യമാരെയും സമമായി കാണണം എന്നാണ് വി. ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ ഒന്നിലേറെ ഭാര്യമാരെ സമമായി കാണുവാന്‍ സാധ്യമല്ല എന്നും വി. ഖുര്‍ആന്‍ പറയുന്നുണ്ട്. ആ നിലയ്ക്ക്, തന്നെ സമമായി കാണുന്നില്ല എന്ന സ്ത്രീയുടെ മൊഴി കോടതിയ്ക്ക് മുഖവിലയ്ക്ക് എടുക്കാവുന്നതാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ബഹു ഭാര്യത്വത്തിനു നേരത്തെ സമ്മതം മൂളി എന്നതോ, മറ്റു ഭാര്യമാരുമായി കുറെ നാള്‍ സന്തോഷമായി ജീവിച്ചു എന്നതോ, രണ്ടാം ഭാര്യയായാണ് താന്‍ വിവാഹിതയാകുന്നത് എന്നത് നേരത്തെ അറിയാമായിരുന്നു എന്നതോ ഒന്നും വിവാഹ മോചനം തടയാനുള്ള കാരണങ്ങള്‍ ആകില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

അഭിനന്ദനാർഹമായ വിധി.വനിതാ ദിനം ആയ ഇന്നു തന്നെ ഈ വാർത്ത വായിച്ചതിൽ സന്തോഷം.

March 8, 2010 at 11:38 AM  

ഓരോ മതങ്ങൾ മനുഷ്യനുണ്ടാക്കിക്കൊടുക്കുന്ന കഴ്ടപ്പാടുകൾ പരിഹരിച്ചു കൊടുക്കാനും രക്ഷിക്കാനും അവസാനം കോടതി തന്നെ വേണം. മനുഷ്യനെ തൊലയ്ക്കുന്ന കുറെ വൃത്തികെട്ട മതങ്ങൾ !

March 9, 2010 at 11:00 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



03 March 2010
എയര്‍ ഷോ : രണ്ട് നാവിക സേനാ വൈമാനികര്‍ കൊല്ലപ്പെട്ടു
hyderabad-aircrashഹൈദരാബാദ്‌ : അന്താരാഷ്‌ട്ര വൈമാനിക പ്രദര്‍ശനം നടക്കുന്നതിനിടയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ നാവിക സേനയിലെ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. വൈമാനികര്‍ക്ക് പുറമേ വേറെ ഒരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴോളം പേര്‍ക്ക് പരിക്കുമുണ്ട്. ബീഗംപെട്ട് വിമാനത്താവളത്തി നടുത്തുള്ള ഒരു മൂന്നു നില കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു വ്യോമ വ്യൂഹത്തിന്റെ ഭാഗമായി പറക്കുകയായിരുന്ന ഒരു വിമാനമാണ് തകര്‍ന്ന് വീണത്‌. തകര്‍ന്ന വിമാനത്തിന്റെ സഹ വൈമാനികനായ ലെഫ്ടനന്റ്റ്‌ കമാണ്ടര്‍ രാഹുല്‍ നായര്‍ മലയാളിയാണ്. മുഖ്യ വൈമാനികനായ കമാണ്ടര്‍ എസ. കെ. മൌര്യയും കൊല്ലപ്പെട്ടു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



01 March 2010
സൗദിയും ഇന്ത്യയും കുറ്റവാളികളെ കൈമാറാന്‍ ധാരണയായി
manmohan-abdullaസൌദിയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങ്ങിന്റെയും സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള സുപ്രധാന കരാറില്‍ ഒപ്പ് വെച്ചു. ഞായാറാഴ്ച രാത്രി ഒപ്പ് വെച്ച അഞ്ച് കരാറുകളില്‍ ഒന്നായ ഈ കരാര്‍ പ്രകാരം ഇനി ഇരു രാജ്യങ്ങളും തമ്മില്‍ നിയമപരമായി കുറ്റവാളികളെ കൈമാറ്റം ചെയ്യാനാവും. ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള സുരക്ഷാ സഹകരണം മെച്ചപ്പെടുത്താന്‍ ഈ കരാര്‍ ഏറെ ഉപകരിക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്