ഞായര്‍ 4th മെയ് 2025

05 March 2008

മലയാളിയുടെ മരണം, ഫിലിപ്പിനോ സ്വദേശി പിടിയില്‍

കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഒരു മലയാളിയുടെ മരണത്തിന് ഇടയാക്കിയ അക്രമത്തിലെ പ്രതി പോലീസ് പിടിയിലായി. ഫിലിപ്പിനോ സ്വദേശിയാണ് ഇന്നലെ രാത്രി പിടിക്കപ്പെട്ടത്. അക്രമി ഉപേക്ഷിച്ചതെന്ന് കരുതന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ടെലഫോണ്‍ കാര്‍ഡുകളും മറ്റും സൂപ്പര്‍മാര്‍ക്കറ്റിലെ ഒരു ഭാഗത്ത് നിന്നും കണ്ടു കിട്ടി. കഴിഞ്ഞ വ്യാഴാഴ്ച കവര്‍ച്ചയ്ക്കായി ജിദ്ദയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ ഈ ഫിലിപ്പിനോ സ്വദേശിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച രണ്ട് മലയാളികളാണ് അക്രമത്തിന് ഇരയായത്. ആക്രമണത്തില്‍ പട്ടാമ്പി സ്വദേശി കെ.ടി ഹബീബ് മരിക്കുകയും എ.ആര്‍ നഗര്‍ കുന്നുംപുറം സ്വദേശി മൊയ്തീന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൊയ്തീന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് മൊയ്തീനെ ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Labels: ,

  - ജെ. എസ്.    






ആര്‍ക്കൈവ്സ്




Loading...