20 April 2008

പെട്രോ കെമിക്കല്‍ - സൌദിയും ഇന്ത്യയും യോജിക്കും

സൗദി സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദ് രാജാവുമായി കൂടിക്കാഴ്ച നടത്തി.

രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എന്നിവരുടെ സന്ദേശങ്ങള്‍ രാജാവിനു പ്രണബ് കൈമാറി. ഇന്നലെ വൈകിട്ട് റിയാദിലെ അല്‍യമാമ കൊട്ടാരത്തിലായിരുന്നു സന്ദര്‍ശനം.നാല്പത് മിനിറ്റു നീണ്ട പ്രണബ്-അബ്ദുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.


ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഡോ-അറബ് നിക്ഷേപകരുടെ യോഗത്തില്‍ ഉണ്ടായ ചര്‍ച്ചയുടെ സംഗ്രഹം പ്രണബ് സൗദി രാജാവിനെ ധരിപ്പിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ എല്ലാ മേഖലകളിലും സഹകരണത്തിന് ഇന്ത്യ തയ്യാറാണെന്നു അറിയിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി സൗദിയിലെ ഇന്ത്യന്‍ പ്രവാസികളുടെ കാര്യങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിച്ചതായി എംബസി വൃത്തങ്ങള്‍ പറഞ്ഞു.പെട്രോ കെമിക്കല്‍ മേഖലയില്‍ ഇരുരാജ്യങ്ങളുടെ വന്‍ സംയുക്ത സംരംഭങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നതായാണ് സൂചന.


ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയ ഉടന്‍ സൗദി സന്ദര്‍ശിച്ച് സംയുക്ത നിക്ഷേപങ്ങള്‍ സംബന്ധിച്ച കര്‍മപരിപാടി രൂപപ്പെടുത്തും. ഏറെ വൈകാതെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് സൗദി സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്