06 April 2008

ചങ്ങനാശ്ശേരിക്കാരി, പാര്‍വതി ഓമനക്കുട്ടന്‍ മിസ് ഇന്ത്യ

ചങ്ങനാശ്ശേരിക്കാരി സുന്ദരി പാര്‍വതി ഓമനക്കുട്ടന്‌ മിസ്‌ ഇന്ത്യ കിരീടം. മുംബൈയില്‍ നടന്ന ഫെമിന മിസ്‌ ഇന്ത്യ മത്സരത്തില്‍ 27 സുന്ദരിമാരെ പിന്‍തള്ളിയാണ്‌ പാര്‍വതി വിജയപീഠമേറിയത്‌. ആദ്യമായാണ്‌ ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത്‌. ഒക്ടോബര്‍ നാലിനു യുക്രൈനില്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ പാര്‍വതി ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്നലെ രാത്രി നടന്ന മിസ്‌ ഇന്ത്യ ഫൈനലില്‍ സിമ്രാന്‍ കൗര്‍ മുന്‍ഡിക്കും ഹര്‍ഷിത സക്സേനയ്‌ക്കുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇവര്‍ യഥാക്രമം മിസ്‌ യൂണിവേഴ്‌സ്‌, മിസ്‌ എര്‍ത്ത്‌ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കും.
ഹൈദരാബാദില്‍ നടന്ന പാന്റലൂണ്‍ ഫെമിന മിസ്‌ ഇന്ത്യ-സൗത്ത്‌ മത്സരത്തില്‍ ദക്ഷിണേന്ത്യന്‍ സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍വതിക്ക്‌ മിസ്‌ ഇന്ത്യ മത്സരത്തിലേക്കു നേരിട്ട്‌ പ്രവേശനം ലഭിക്കുകയായിരുന്നു.
മുംബൈ താജ്‌ ഹോട്ടലിലെ റസ്റ്റോറന്റ്‌ മാനേജര്‍ ചങ്ങനാശ്ശേരി മടപ്പള്ളി ചെമ്പകശ്ശേരി ഓമനക്കുട്ടന്റെയും ശ്രീകലയുടെയും മകളാണ്‌ ഇരുപതുകാരിയായ പാര്‍വതി.
കഴിഞ്ഞ വര്‍ഷം കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡിന്റെ നാവികസുന്ദരി മത്സരത്തിലും കിരീടം ചൂടിയിരുന്നു. ഇംഗ്ലീഷ്‌ സാഹിത്യ ബിരുദധാരിയാണ്‌. മുംബൈ അന്ധേരി വെസ്റ്റിലെ താജ്‌ അപ്പാര്‍ട്ട്‌മെന്റിലാണ്‌ താമസം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്