09 May 2008

മ്യാന്മാറിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം തടസ്സം നില്‍ക്കുന്നു

മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു എന്ന വാര്‍ത്തകള്‍ക്കിടയിലും അന്താരാഷ്ട്ര സമൂഹത്തിന്റെ രക്ഷാ പ്രവര്‍ത്തന സംഘങ്ങള്‍ക്ക് മ്യാന്മര്‍ ഭരണകൂടം പ്രവേശന അനുമതി നല്‍കുവാന്‍ വിസമ്മതിച്ചു. ഇത്തരമൊരു നിഷേധം ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ വക്താവ് അഭിപ്രായപ്പെട്ടു.




തങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ആവശ്യമാണെന്നും തങ്ങളെ സഹായിക്കാന്‍ സന്നദ്ധമായ എല്ലാവരോടും നന്ദിയുണ്ടെന്നും പട്ടാള ഭരണകൂടത്തിന്റെ പത്രകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഈ സഹായങ്ങള്‍ വിതരണം ചെയ്യാന്‍ തങ്ങളുടെ ആളുകള്‍ മതിയാവും. വിദേശികളെ തല്‍കാലം മ്യാന്മറില്‍ പ്രവേശിപ്പിക്കന്‍ കഴിയാത്ത സാഹചര്യമാണ്.




അയല്‍ രാജ്യമായ തായ്ലന്‍ഡിലെ എംബസ്സികളില്‍ വിസക്കുള്ള അപേക്ഷകള്‍ കൊടുത്ത പല രക്ഷാപ്രവര്‍ത്തന സംഘങ്ങളും ദിവസങ്ങളോളം കാത്തിരിക്കുകയാണ്. ഇന്ന് തായ്ലാന്‍ഡില്‍ അവധിയായതിനാല്‍ ഇനിയും നടപടികള്‍ വൈകുവാനാണ് സാദ്ധ്യത.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്