ഞായര്‍ 4th മെയ് 2025

19 May 2008

സൌദിയില്‍ വിദേശ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടമാകും

സൗദി അറേബ്യയിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന വിദേശി അധ്യാപകരില്‍ 20 ശതമാനത്തിന് ജോലി നഷ്ടമാകും. വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന യോഗ്യതാ പരീക്ഷ പാസാകാന്‍ ഇവര്‍ക്ക് കഴിയാത്തതാണ് കാരണം. പരീക്ഷയുടെ ഫലം ഈ മാസം തന്നെ അതാത് വിദ്യാലയങ്ങള്‍ക്ക് അയച്ചു കൊടുക്കുമെന്നും അതനുസരിച്ചുള്ള നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്ന സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇന്‍റര്‍മീഡിയറ്റ് തലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...