ബുധന്‍ 23rd ഏപ്രില്‍ 2025

20 August 2008

കേരളത്തില്‍ നിന്ന് നിയമ വിരുദ്ധമായി ഡ്രൈവര്‍മാരെ ദുബായില്‍ എത്തിക്കുന്നു

ദുബായ് റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ വിസയുടെ മറവില്‍ കേരളത്തില്‍ നിന്നും നിയമ വിരുദ്ധമായി ഡ്രൈവര്‍മാരെ ദുബായില്‍ എത്തിച്ച് പണം തട്ടിയെടുക്കുന്ന സംഘം കേരളത്തില്‍ പ്രവര്‍ത്തി ക്കുന്നതായി കണ്ടെത്തി. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.




ബോംബെ ആസ്ഥാനമായ ആംകോസ് ട്രെയഡ് ലിംങ്ക്സ് എന്ന സ്ഥാപനത്തിന്റെ കൊച്ചി ശാഖയാണ് വന്‍ തുക വാങ്ങി നാട്ടില്‍ നിന്നും ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്തത്. ഇന്ത്യാ ഗവര്‍‍മെന്‍റ് ഈ റിക്രൂട്ട്മെന്‍റ് നിര്‍‍ത്തണമെന്ന് നേരത്തെ രേഖാ മൂലം ആവശ്യപ്പെട്ട തായിരുന്നു.




ദുബായ് റോഡ് ആന്‍റ് ട്രാന്‍സ്‍‍പോര്‍ട്ട് അഥോറിറ്റിയുടെ കീഴിലുള്ള ടാക്സി സര്‍വീസുകളില്‍ മാസ ശമ്പള സംവിധാനമില്ല. പകരം കമ്മീഷന്‍ വ്യവസ്ഥയാണ് ഉള്ളത്. യു.എ.ഇ. യിലെ മിക്ക ടാക്സി സര്‍വീസുകളും ഈ രീതിയാണ് പിന്‍തുടരുന്നത്. ദിവസവും വണ്ടിയോടി കിട്ടുന്ന തുകക്കനു സരിച്ചാണ് കമ്മീഷന്‍. 370 ദിര്‍ഹത്തി നോടിയാല്‍ 35 ശതമാനം കമ്മീഷന്‍ കിട്ടും.




എന്നാല്‍ ഇന്ത്യാ ഗവര്‍‍‍മെന്‍റ് കമ്മീഷന്‍ സംവിധാനം ഉള്ള ജോലിക്ക് എമിഗ്രേഷന്‍ ക്ലീയറന്‍സ് നല്‍കാറില്ല. അതാണ് ഈ റിക്രൂട്ട്മെന്‍റ് നിര്‍ത്തണ മെന്ന് ആവശ്യപ്പെടാന്‍ കാരണം. അതു കാരണം വ്യാജ തൊഴില്‍ കരാറും പവര്‍ ഓഫ് അറ്റോര്‍ണിയും ഉണ്ടാക്കി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മുംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും എമിഗ്രേഷന്‍ ക്ലീയറന്‍സ് വാങ്ങി. എമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് ഇവര്‍ക്ക് വെയിറ്റര്‍ ജോലിയാണ് കാണിച്ചത്. എന്നാല്‍ വിസ ദുബായ് സര്‍ക്കാറിന്‍റെ കീഴിലുള്ള സ്ഥാപനമായ ആര്‍.ടി.എ. യുടെയാണ്.




ഒരാളുടെ പക്കല്‍ നിന്നും ഒന്നര ലക്ഷം രൂപ വീതമാണ് വാങ്ങിയത്. ഭക്ഷണം ഒഴികെയുള്ള എല്ലാ സംവിധാനവും വാഗ്ദാനം ചെയ്തു. ദുബായിലെ താമസ സൗകര്യമായിരുന്നു മുഖ്യ ആകര്‍ഷണം. എന്നാല്‍ ഇവിടെ എത്തിയ പ്പോഴുള്ള അവസ്ഥ വേറെ ആയിരുന്നു.




ഇത്തരത്തില്‍ മുന്നൂറ് പേരെയാണ് റിക്രൂട്ട് ചെയ്തത്. കോടികളുടെ ലാഭമാണ് ഇതിലൂടെ റിക്രൂട്ടിംഗ് ഏജന്‍സി നേടിയത്. നേരത്തെ വൈദീകനായിരുന്ന ഫാ.സാമുവല്‍ എന്ന തോമസാണ് ആംകോസ് ട്രെയഡ് ലിംക്സിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എയര്‍ മീഡിയ ടൂറ്സ് ആന്‍റ് ട്രാവല്‍സ് എന്ന സ്ഥാപനത്തിലൂടെ നേരത്തെ തൊഴില്‍ തട്ടിപ്പ് നടത്തിയതിന്‍റെ പേരില്‍ ഇയാളെ ഇന്ത്യ ഗവര്‍മെന്‍റ് കരിമ്പട്ടികയില്‍ പെടുത്തിയി ട്ടുള്ളതാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...