07 September 2008
ഇന്ത്യയുടെ കറന്‍സി വിനിമയ നിരക്കില്‍ വര്‍ധനവ്
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയ്ക്ക് എക്സിചേഞ്ച് റേറ്റ് ഒരു യു.എ.ഇ ദിര്‍ഹത്തിന് 12 രൂപ കടക്കുന്നത് ഇതാദ്യമായാണ്.
ഇന്ത്യയിലേക്ക് പണം അയയ്ക്കുമ്പോഴുള്ള വിനിമയ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എക്സ് ചേഞ്ച് റേറ്റ് ഒരു യു.എ.ഇ ദിര്‍ഹത്തിന് 12.08 രൂപ വരെ എത്തി. വിനിമയ നിരക്ക് വര്‍ധിച്ചതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും തുകയിലും കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധവാണ് ഉണ്ടായതെന്ന് മണി എക്സ് ചേഞ്ച് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. 2007 മാര്‍ച്ചിന് ശേഷം രൂപയുടെ വിനിമയ നിരക്ക് ഒരു യു.എ.ഇ ദിര്‍ഹത്തിന് 12 രൂപ കടക്കുന്നത് ഇതാദ്യമായാണ്. വിനിമയ നിരക്കില്‍ ഡോളര്‍ ആര്‍ജ്ജിച്ച കരുത്താണ് ഈ മാറ്റത്തിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയെപ്പോലെ തന്നെ മറ്റ് രാജ്യങ്ങളുടെ കറന്‍സികളുടെ വിനിമയ നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. അതേ സമയം കുറച്ച് ദിവസങ്ങളായി സ്വര്‍ണ നിരക്കില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയി ട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 101 ദിര്‍ഹം ഉണ്ടായിരുന്ന സ്ഥാനത്തിപ്പോള്‍ 90.75 ദിര്‍ഹം വരെയാണ് റേറ്റ് എത്തി നില്‍ക്കുന്നത്. Labels: സാമ്പത്തികം
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്