05 December 2008

സ്വകാര്യ ചാനല്‍ പ്രക്ഷേപണം നിയന്ത്രിക്കും

ഡല്‍ഹി: രാജ്യത്തെ കേബിള്‍ ടെലിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും. മാധ്യമങ്ങള്‍ മുംബൈ ദുരന്തം കൈകാര്യം ചെയ്ത വിധം വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ രാജ്യത്തെ സ്വകാര്യ കേബിള്‍ ടെലിവിഷന്‍ പ്രക്ഷേപണത്തെ നിയന്ത്രി ക്കുന്നതിനായി 1995 ല്‍ നിലവില്‍ വന്ന നിയമം ഭേദഗതി വരുത്തുന്നതിന് സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു.




ചില അക്രമികളുമായി സംവദിക്കുന്നതിന്റെ വീഡിയോ ഒരു സ്വകാര്യ ചാനല്‍ പ്രക്ഷേപണം ചെയ്തതിനെ തുടര്‍ന്നാണ് ഈ നടപടി. അങ്ങിനെ ചെയ്തതിലൂടെ അക്രമികളുടെ അഭിപ്രായങ്ങള്‍ വെളിപ്പെടു ത്തുന്നതിനായി ചാനല്‍ ദുരുപയോഗം ചെയ്തു എന്ന നിഗമന ത്തിലാണ് സര്‍ക്കാറിന്റെ ഈ നീക്കം. ഇതുകൊണ്ടു തന്നെ രാജ്യ താല്പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ട മുന്‍‌ കരുതലുകള്‍ നിയമ ഭേദഗതിയുടെ പ്രധാന ലക്ഷ്യം ആയിരിക്കും.




ഇതിനായി പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സുഷമ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം നടത്തി നടപടികള്‍ തുടരുകയാണ്.വീഡിയോ പുറത്തുവിട്ട ചാനലിന് സര്‍ക്കാര്‍ ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്.
  - Anonymous    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്