30 December 2008

ഉത്തര്‍ പ്രദേശില്‍ രാഷ്ട്ര പതി ഭരണം വേണം - പസ്വാന്‍

ദളിതരെ കൊന്നൊടുക്കി എല്ലാ മുന്‍ കാല റിക്കാര്‍ഡുകളും ഭേദിച്ച ഉത്തര്‍ പ്രദേശിലെ മായാവതി സര്‍ക്കാരിനെ പിരിച്ചു വിട്ടു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടു വരണം എന്ന് ലോക് ജന ശക്തി പാര്‍ട്ടി നേതാവ് റാം വിലാസ് പസ്വാന്‍ രാഷ്ട്ര പതിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മായാവതിയുടെ ഭരണത്തിന്‍ കീഴില്‍ എം.എല്‍.എ. മാറും മന്ത്രിമാരും ഗുണ്ടാ വാഴ്ച നടത്തുകയാണ്. നിയമ വാഴ്ച നിലവില്‍ ഇല്ലാത്ത സംസ്ഥാനത്ത് ജനങ്ങളുടെ ജീവന്‍ സദാ ഭീഷണിയില്‍ ആണ്. ഈ സര്‍ക്കാരിനെ പിരിച്ചു വിട്ടു ജനങ്ങള്‍ക്ക്‌ ഭരണ സംവിധാനത്തില്‍ ഉള്ള വിശ്വാസം നില നിര്‍ത്തണം എന്നും രാഷ്ട്ര പതിക്കു നല്‍കിയ നിവേദനത്തില്‍ പസ്വാന്‍ ആവശ്യപ്പെട്ടു. ലോക് ജന ശക്തി പാര്‍ട്ടി യുവ നേതാവ് മനീഷ് യാദവ്, പൊതു മരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ മനോജ് ഗുപ്ത എന്നിവരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു ലോക് ജന ശക്തി പ്രതിഷേധ മാര്‍ച്ച് നടത്തി. രണ്ടു കൊലപാതകങ്ങളും അന്വേഷിച്ചു അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജന പ്രതിനിധികളെയും മായാവതിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ബലമായി നടത്തിയ പണ പിരിവിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം എന്നും പ്രതിഷേധ മാര്‍ച്ചില്‍ ആവശ്യപ്പെട്ടു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്