04 May 2009

കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ ക്യാമ്പ്

കേരള കാര്‍ട്ടൂണ്‍ അക്കാദമി കുട്ടികള്‍ക്കായി കോട്ടയം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ദ്വിദിന കാര്‍ട്ടൂണ്‍ പഠന ക്യാമ്പ് കോട്ടയത്ത് സംഘടിപ്പിക്കുന്നു. മെയ് 13നും 14നും കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ റ്റോംസ്, സുകുമാര്‍, നാഥന്‍, സീരി, പി. വി. കൃഷ്ണന്‍, രാജു നായര്‍, തോമസ് ആന്റണി, ഉണ്ണികൃഷ്ണന്‍ തുടങ്ങി കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും.
 
കാര്‍ട്ടൂണിന്റെ ചരിത്രം മുതല്‍ ആധുനിക സാങ്കേതിക വിദ്യയിലൂടെയുള്ള കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ രചനാ രീതികള്‍, ആനിമേഷന്‍ രംഗം എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള കുട്ടികള്‍ സെക്രട്ടറി, കോട്ടയം പബ്ലിക് ലൈബ്രറി, ശാസ്ത്രി റോഡ്, കോട്ടയം എന്ന വിലാസത്തിലോ, 0481 2562434 എന്ന ഫോണ്‍ നമ്പറിലോ, kottayampubliclibrary@yahoo.com എന്ന ഈമെയിലിലോ ബന്ധപ്പെടണം.
 
- സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്