04 July 2009
വീരേന്ദ്ര കുമാറിന് വേണമെങ്കില്‍ പാര്‍ട്ടി വിട്ടു പോകാം : ദേവ ഗൌഡ![]() ജനതാദള്‍ കേരള ഘടകം അധ്യക്ഷന്‍ എം.പി. വീരേന്ദ്ര കുമാറിന് വേണമെങ്കില്‍ പാര്‍ട്ടി വിട്ടു പോകാമെന്നും അദ്ധേഹം പറഞ്ഞു. ജനതാദള്‍ കേരള ഘടകം സെക്രട്ടറി ജനറല്‍ കെ. കൃഷ്ണന്കുട്ടിയെ സസ്പെന്ഡ് ചെയ്ത തീരുമാനം യോഗം അംഗീകരിച്ചു. എന്നാല്‍ ദേശീയ എക്സിക്യൂട്ടീവ് എടുത്ത തീരുമാനം ഏകകണ്ഠം അല്ല എന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചു. കേരളത്തിലെ ജനതാ ദളിന്റെ നിലപാട് സംബന്ധിച്ച അവസാന തീരുമാനം ജൂലൈ 12 ന് നടക്കുന്ന സംസ്ഥാന കമ്മറ്റിയ്ക്ക് ശേഷം ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. Labels: ജനതാദള്‍, വീരേന്ദ്രകുമാര്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്