23 September 2009

റഷ്യയില്‍ 17 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

media-attackകഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയ്ക്ക് റഷ്യയില്‍ 17 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആകെ ഒരു കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ വ്യവസ്ഥിതി യിലേയ്ക്ക് മാറിയ ശക്തമായ ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും നാണക്കേട് ഉളവാക്കുന്ന കണക്കുകളാണ്. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണ സമിതി (കമ്മിറ്റി ടു പ്രൊട്ടെക്ട് ജേണലിസ്റ്റ്സ്) എന്ന സംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് ഈ ഞെട്ടിയ്ക്കുന്ന വസ്തുതകള്‍ പുറത്ത് കൊണ്ടു വന്നത്. മാധ്യമ പ്രവര്‍ത്തനത്തെ തുടര്‍ന്നുണ്ടായ ശത്രുതയാണ് ഈ കൊലപാത കങ്ങള്‍ക്ക് കാരണമായത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.
 

russian-journalists

റഷ്യയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍

 
എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, കോളമിസ്റ്റ്, പ്രസാധകര്‍ എന്നിങ്ങനെ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തി ക്കുന്നവരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാരിനെതിരെയോ, പ്രബലരായ വ്യവസായിക ള്‍ക്കെതിരെയോ അധോലോക ത്തിനെതിരെയോ എഴുതിയവ രായിരുന്നു കൊല്ലപ്പട്ടവര്‍ എല്ലാവരും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. ഒന്നാം സ്ഥാനം ഇറാഖിനും രണ്ടാം സ്ഥാനം അല്‍ജീരിയയ്ക്കും ആണ്.
 



Unsolved Killings of Journalists in Russia



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്