|
12 October 2009
13 കാരന്റെ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ മാര്‍ക്കറ്റില്‍ കൂടെ കടന്നു പോയ സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതപ്പെടുന്നു. സൈനിക ലക്ഷ്യം തകര്‍ക്കുന്നതിനൊപ്പം പരമാവധി ആളുകളെ വധിക്കുവാനും ഉദ്ദേശിച്ചായിരുന്നു ആക്രമണം എന്ന് ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം വ്യക്തമാക്കുന്നു. പതിമൂന്ന് വയസുകാരനായ ബാലനാണ് ചാവേറായി ആക്രമണം നടത്തിയത്. ഇതിനു മുന്‍പും താലിബാന്‍ കുട്ടികളെ ഉപയോഗിച്ചി ട്ടുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. Suicide bomber kills 41 in Pakistan Labels: താലിബാന്‍, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
|
പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ മാര്‍ക്കറ്റില്‍ കൂടെ കടന്നു പോയ സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതപ്പെടുന്നു. സൈനിക ലക്ഷ്യം തകര്‍ക്കുന്നതിനൊപ്പം പരമാവധി ആളുകളെ വധിക്കുവാനും ഉദ്ദേശിച്ചായിരുന്നു ആക്രമണം എന്ന് ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം വ്യക്തമാക്കുന്നു. പതിമൂന്ന് വയസുകാരനായ ബാലനാണ് ചാവേറായി ആക്രമണം നടത്തിയത്. ഇതിനു മുന്‍പും താലിബാന്‍ കുട്ടികളെ ഉപയോഗിച്ചി ട്ടുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്