08 November 2009

ഇന്ത്യ സ്വര്‍ണം വാങ്ങി കൂട്ടുന്നു

india-gold-reserveഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിന്റെ കരുത്ത് പ്രകടമാക്കി കൊണ്ട് ഇന്ത്യ 200 ടണ്‍ സ്വര്‍ണം അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും വാങ്ങി ശേഖരിച്ചു. ഇറക്കുമതിക്ക് വേണ്ടി ഡോളര്‍ വാങ്ങിക്കുന്നതിനു പകരമായി സ്വര്‍ണം പണയം വെക്കുവാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിബന്ധനയ്ക്ക് ഉള്ള ഒരു പകരം വീട്ടല്‍ കൂടിയാണ് ഈ നീക്കം. ഇതോടെ സ്വര്‍ണം, ഇന്ത്യന്‍ വിദേശ നാണയ ശേഖരത്തിന്റെ 6.2 ശതമാനം ആയി ഉയര്‍ന്നു.
 
6.7 ബില്യണ്‍ ഡോളറിന്റെ ഈ വിനിമയത്തോടെ ഇന്ത്യന്‍ സമ്പദ് ഘടനയുടെ കരുത്ത് ലോകത്തിനു വെളിപ്പെട്ടതായി ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. 9 ശതമാനം വളര്‍ച്ചാ നിരക്കാണ് ഈ വര്‍ഷം ഇന്ത്യ ലക്ഷ്യമിടുന്നത്.
 
അമേരിക്കന്‍ ഡോളറിന്റെ നില ഭദ്രം അല്ലാതായതിനെ തുടര്‍ന്ന് ഡോളറില്‍ അധിഷ്ഠിതമായ നിക്ഷേപങ്ങള്‍ പുനര്‍ വിന്യാസം ചെയ്ത് സമ്പദ് ഘടന സന്തുലിത മാക്കുന്നതിന്റെ ശ്രമങ്ങള്‍ ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികള്‍ നടത്തി വരുന്നുണ്ട്. ഈ നീക്കത്തിലൂടെ ഇന്ത്യയും ഇതേ പാത പിന്തുടരുകയാണ് എന്ന് വ്യക്തമായി.
 



India buys 200 tons of gold and boosts gold reserve



 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്