28 December 2009

ശൈത്യം എത്തിയതോടെ പന്നി പനി പകര്‍ച്ച വര്‍ദ്ധിച്ചു

swine-fluഉത്തരേന്ത്യയിലെ ശൈത്യം പന്നി പനി വൈറസിന്റെ പകര്‍ച്ചാ ശേഷി വര്‍ദ്ധിപ്പിച്ചതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും പന്നി പനി ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് അനുഭവപ്പെട്ടു. ഡിസംബറില്‍ ഇവിടങ്ങളില്‍ പന്നി പനി മൂലം 38 പേര്‍ മരണമടഞ്ഞു. തണുപ്പ് വയറസിന്റെ പകരുവാനുള്ള ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ചണ്ടിഗഡില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ അറിയിക്കുന്നു. നാളിതുവരെ 48 പേരാണ് ചണ്ടിഗഡില്‍ പന്നി പനി മൂലം മരണമടഞ്ഞിട്ടുള്ളത്. ഇതില്‍ 14 പേര്‍ കഴിഞ്ഞ ആഴ്‌ച്ചയിലാണ് മരിച്ചത്.
 
ആവശ്യത്തിന് മരുന്ന് സ്റ്റോക്കുള്ളത് കൊണ്ട് ഭയപ്പെടാനില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. എന്നാല്‍ പനി ബാധിച്ചവര്‍ വളരെ വൈകിയാണ് ചികിത്സ തേടി എത്തുന്നത്. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനെതിരെ വ്യാപകമായ ബോധ വല്‍ക്കരണം നടത്തുന്നുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയില്‍ സഹായം തേടണം എന്ന് ഇവര്‍ അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്