
സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രവാസി പുരസ്കാര ദാനം മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ വീരേന്ദ്ര കുമാര്‍ തിരുരങ്ങാടിയില്‍ നിര്‍വഹിക്കും. ജനുവരി 16 നു ശനിയാഴ്ച വൈകുന്നേരം 6:30 നു പുരസ്കാര ജേതാവായ കെ. വി. റാബിയയുടെ വസതിയില്‍ വെച്ചാണ് പുരസ്കാര ദാന ചടങ്ങ് നടത്തുന്നത്. നേരത്തേ തിരുരങ്ങാടി സി. എഛ്. ആഡിറ്റോറിയത്തില്‍ നടത്താനിരുന്ന ചടങ്ങ് റാബിയയുടെ അനാരോഗ്യം മൂലമാണ് അവരുടെ വസതിയിലേക്ക് മാറ്റിയത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
നെഹ്‌റു സാക്ഷരതാ പുരസ്കാര ജേതാവും, എഴുത്തു കാരിയും, സാക്ഷരതാ പ്രവര്‍ത്ത കയുമായ കെ .വി. റാബിയ, മുന്‍ കേരള നിയമ സഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം (മുകളിലെ ഫോട്ടോയില്‍ ഇടത്ത് നിന്നും ക്രമത്തില്‍) എന്നിവരാണ് സീതി സാഹിബ് പുരസ്കാരം ഏറ്റു വാങ്ങുന്നത്.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം പ്രസ്തുത സംഗമത്തോട് അനുബന്ധിച്ച് വിചാര വേദിയുടെ പുസ്തക പ്രസിദ്ധീകരണ പഠനത്തിന്റെ പ്രാരംഭമായി മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും, സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ പത്രാധിപരും, നാട്ടിലും യു.എ.ഇ. യിലും കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെ സാമൂഹ്യ സാംസ്കാരിക, മാധ്യമ രംഗത്ത് സജീവ സാന്നിധ്യവുമായ കെ. എ. ജബ്ബാരിക്കുള്ള സൌഹൃദ ഉപഹാരമായി, യു. എ. ഇ. യിലെ ഒരു സംഘം ലേഖകരും, മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി രചിച്ച "സൈകത ഭൂവിലെ സൌമ്യ സപര്യ" (എഡിറ്റര്‍ : ബഷീര്‍ തിക്കോടി) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പ്രസ്തുത ചടങ്ങില്‍ മുഖ്യ അതിഥി ശ്രീ എം. പി. വീരേന്ദ്ര കുമാര്‍ കെ. വി റാബിയക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കും.
-
ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്‍
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്