ന്യൂഡല്‍ഹി : ശനിയാഴ്ച ദല്‍ഹിയില്‍ നിന്നും പുറപ്പെട്ട തുറന്തോ എക്സ്പ്രെസ്സില്‍ കേരളത്തിലേക്ക് സുഖ യാത്ര പ്രതീക്ഷിച്ച് കയറിയവര്‍ക്ക് ലഭിച്ചതോ ദുരിത യാത്ര. ദുരിത യാത്ര സഹിച്ച് കോഴിക്കോട് എത്തിയതോടെ യാത്രക്കാര്‍ ഇത് തുറന്തോ അല്ലെന്നും ദുരിത മാണെന്നും പ്ലക്കാട് ഉയര്‍ത്തി കാട്ടി പ്രതിഷേധിച്ചു. ഭക്ഷണത്തിനടക്കം പണം ഈടാക്കിയെന്നും, എന്നാല്‍ തുള്ളി വെള്ളമോ ഭക്ഷണമോ രണ്ടു ദിവസമായി കിട്ടിയില്ലെന്നും ടോയ്‌ലറ്റില്‍ പോലും വെള്ളം ഉണ്ടായിരുന്നില്ല എന്നും, ചുട്ടു പൊള്ളുന്ന ഈ കാലാവസ്ഥയില്‍ ഇതൊരു ദുരിത യാത്ര യായിരുന്നെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. സംഭവത്തെ പറ്റി റെയില്‍വേ അധികൃതരോട് ആരാഞ്ഞെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
-
ഫൈസല്‍ ബാവ
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്