12 April 2010

ഐ. ജി. ടോമിന്‍ തച്ചങ്കരിയുടെ വിദേശ യാത്ര വിവാദത്തില്‍

സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉത്തര മേഖല ഐ. ജി. ടോമിന്‍ തച്ചങ്കരി നടത്തിയ വിദേശ യാത്രയെ പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. എ. ഡി. ജി. പി. സിബി മാത്യുവിനാണ് അന്വേഷണ ചുമതല. കോഴിക്കോട്‌ മലപ്പുറം മേഖലയില്‍ ചില പരിപാടി കളുമായി ബന്ധപ്പെട്ട് എത്തിയ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തര മേഖല ഐ. ജി. യുടെ അസാന്നിദ്ധ്യം ശ്രദ്ധിച്ചിരുന്നു.
 
ഐ. പി. എസ്. ഉദ്യോഗസ്ഥര്‍ വിദേശത്ത്‌ പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ തച്ചങ്കരി ഈ നിയമം പാലിച്ചില്ല എന്നാണ് അറിയാന്‍ സാധിച്ചത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഒരു പരസ്യ പ്രസ്താവന ഇപ്പോഴാണ് നടത്തിയത്‌. ഇങ്ങനെ പോകുന്നത് ശരിയല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ അനുമതിയില്ലാതെ പോകുന്നത് തുടര്‍ സംഭവ മാകുകയാണ്.
 
ഒരു മാസം മുന്പ് ടോമിന്‍ തച്ചങ്കരി അനുമതി യില്ലാതെ ദുബായില്‍ പോയതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരണം ചോദിച്ചിരുന്നു. ഒരു കേസന്വേഷ ണവുമായി ബന്ധപ്പെട്ടാണ് ദുബായ് യാത്ര നടത്തി യതെന്ന് വിശദീകരണം നല്‍കിയിരുന്നു. കേസന്വേഷ ണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകുമ്പോള്‍ വിദേശ കാര്യ മന്ത്രാലയ ത്തിന്റെ അനുമതി വേണം എന്ന നിയമം പാലിക്കാതെ യാണ് അന്ന് ദുബായില്‍ പോയത്‌. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ദുബായ് കരാര്‍ ഒപ്പിട്ടില്ല. എന്നിട്ടും ദുബായ് പോലീസുമായി തച്ചങ്കരി ബന്ധപ്പെട്ടിരുന്നു. നടപടി ക്രമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള കേസന്വേഷണ രീതിയെ പറ്റിയുള്ള അതൃപ്തി ഇന്ത്യയെ ദുബായ്‌ ഗവണ്‍മെന്റ് അറിയിച്ചിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് അടുത്ത യാത്ര.
 
ക്രമ സമാധാന ചുമതലയുള്ള ഐ. ജി. അവധിയി ലാണെന്നല്ലാതെ എവിടെയാണ് ഉള്ളത് എന്ന് ആഭ്യന്തര വകുപ്പിന് പോലും അറിയില്ല എന്നാണ് സൂചന.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്