09 April 2010

റസൂല്‍ പൂക്കുട്ടിയെ കുറിച്ച് ജൂറി പരാമര്‍ശമില്ല : എം. എ. ബേബി

പത്രങ്ങളില്‍ വന്ന തരത്തില്‍ ഒരു പരാമര്‍ശമൊന്നും ജൂറി എഴുതി നല്‍കിയ പ്രസ്താവനയില്‍ ഉണ്ടായിരു ന്നില്ലെന്നും താനത് വായിച്ചിരുന്നു എന്നും മന്ത്രി എം. എ. ബേബി പറഞ്ഞു. ജൂറി നടത്തി എന്ന് പറയുന്ന വിവാദ പരാമര്‍ശം ഏതോ ഒരു മാധ്യമത്തില്‍ വന്ന അടിസ്ഥാ നമില്ലാത്ത വാര്‍ത്ത മാത്രമാ യിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിലകന്‍ പ്രശ്നത്തിന്റെ ഒരു ഭാഗം അവസാനിച്ചു. തിലകന്‍ പ്രശ്നത്തില്‍ അഴീക്കോട് മാഷ്‌ ഇടപെട്ടതിനാല്‍ ഗൌരവമായ ചര്‍ച്ചക്ക് വഴി വെച്ചു. ഒരു കലാകാരന്‍ എന്ന നിലയില്‍ തിലകനെ അഭിനയത്തില്‍ നിന്നും തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് അമ്മ തന്നെ വ്യക്തമാക്കി യിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്