11 April 2010

റഷ്യയില്‍ വിമാനാപകടം - പോളിഷ് പ്രസിഡന്റ് കൊല്ലപ്പെട്ടു

polish-air-crashറഷ്യയിലെ സ്മോളന്‍സ്കി വിമാന ത്താവള ത്തിനടുത്ത് വിമാനം തകര്‍ന്നു വീണ് വിമാനത്തി ലുണ്ടായിരുന്ന പോളിഷ് പ്രസിഡന്റ് ലേഹ് കാചിന്‍സ്കി അടക്കം 132 പേരും കൊല്ലപ്പെട്ടു. മരിച്ചവരില്‍ പോളിഷ് പ്രസിഡന്റിന്റെ ഭാര്യ മരിയ കാചിന്‍സ്കി, പോളിഷ് ഉന്നത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ പല പ്രമുഖരും ഉള്പെട്ടിട്ടുണ്ട്. കാത്തിയന്‍ കൂട്ടക്കൊലയുടെ എഴുപതാം വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട തായിരുന്നു പോളിഷ് പ്രസിഡന്റ് ലേഹ് കാചിന്‍സ്കി. വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്