25 February 2008

സൗദി അറേബ്യയില്‍ വാക്സിനേഷന്‍ സൌജന്യം



സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളും ആയ എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ സൗജന്യമായി നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഇത് ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം ഉപദേഷ്ടാവ് ഡോ. റിദ ബിന്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍ സിറിഞ്ചിന്‍റെ വില മാത്രം ആവശ്യമെങ്കില്‍ ഈടാക്കാവുന്നതണ്.

വാക്സിനേഷന്‍ ചാര്‍ജ്ജ് ഈടാക്കുന്ന കേന്ദ്രങ്ങളെക്കുച്ചുള്ള വിവരങ്ങള്‍ മന്ത്രാലയത്തില്‍ വിളിച്ചറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കേന്ദ്രങ്ങള്‍ ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 96 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നും ഡോ. റിദ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുള്ളവര്‍ക്ക് ആശുപത്രിയില്‍ കിടക്കയില്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം കേസുകളില്‍ ആശുപത്രി ബില്‍ സര്‍ക്കാര്‍ വഹിക്കും.

Labels: ,

  - ജെ. എസ്.    






ആര്‍ക്കൈവ്സ്