തിങ്കള്‍ 28th ഏപ്രില്‍ 2025

07 March 2008

ട്രാഫിക് സെലിബ്രേഷന്‍ വാരം ആഘോഷിക്കുന്നു

ഖത്തറില്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായി ട്രാഫിക് സെലിബ്രേഷന്‍ വാരം ആഘോഷിക്കുന്നു. ഈ മാസം എട്ട് മുതല്‍ 14 വരെയാണ് വാരാചരണം. തെറ്റായ ഓവര്‍ ടേക്കിംഗ് അപകടത്തിലേക്ക് നയിക്കുന്നു എന്നതാണ് വാരാചരണത്തിന്‍റെ മുദ്രാവാക്യം. ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ് ഉദ്യോഗസ്ഥരും മേധാവികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കും. ട്രാഫിക് നിയമത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവയും പ്രചാരണ വാരത്തിന്‍റെ ഭാഗമായി നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Labels:

  - ജെ. എസ്.    






ആര്‍ക്കൈവ്സ്




Loading...