30 March 2008

എര്‍ത്ത് അവര്‍; "ഒരുവേള പഴക്കമേറിയാല്‍ ഇരുളും വെളിച്ചമായ് വരാം"



ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചു കൊണ്ട് എര്‍‍ത്ത് ഹവര്‍ ആചരിച്ചു. പരിപാടി ആഗോള താപനത്തിനെതിരെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഓസ്ട്രേലിയയിലെ സിഡ്നി, തായ്ലന്‍റ്, മാനില, ബാങ്കോക്ക്, ദുബായ്, റോം, ഡബ്ലിന്‍, ഷിക്കാഗോ, മെക്സികോ തുടങ്ങി 35 ഓളം രാജ്യങ്ങളിലെ 380 ഓളം പട്ടണങ്ങളും 3500 ഓളം വ്യവസായ സ്ഥാപനങ്ങളും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ചു.

ദുബായിലും രാത്രി എട്ട് മുതല്‍ 9 വരെ ആയിക്കണക്കിന് വിളക്കുകളാണ് കണ്ണു ചിമ്മിയത്.
ഈ ഒരു മണിക്കൂര്‍ നേരം അത്യാവശ്യമല്ലാത്ത മുഴുവന്‍ വിളക്കുകളും അണച്ചുകൊണ്ട് സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം സഹകരിച്ചു. ബുര്‍ജുല്‍ അറബ് ഉള്‍പ്പടെയുള്ള നഗരത്തിലെ പ്രധാന സൗധങ്ങളും ഷോപ്പിംഗ് മാളുകളും സാധാരണ വീടുകളുമെല്ലാം കാമ്പയിനില്‍ കണ്ണി ചേര്‍ന്നു. ജുമേറ റോഡില്‍ റാന്തലുകളും വഹിച്ചു കൊണ്ട് നിരവധി പേര്‍ പങ്കെടുത്ത റാലിയും ഉണ്ടായിരുന്നു. ബുര്‍ജുല്‍ അറബില്‍ നിന്ന് ജുമേറ ബീച്ച് റോഡിലൂടെ ജുമേറ ബീച്ച് പാര്‍ക്കിലേക്കും തിരിച്ചുമാണ് റാലി സംഘടിപ്പിച്ചത്. തെരുവു വിളക്കുകള്‍ 50 ശതമാനത്തിലധികം അണച്ചു കൊണ്ട് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റിയും പരിപാടിയില്‍ ഭാഗഭാക്കായി.

ദുബായ് മുനിസിപ്പാലിറ്റി, ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ തുടങ്ങിയവയെല്ലാം വിളക്കുകള്‍ അണച്ചുകൊണ്ട് എര്‍ത്ത് ഹവറില്‍ പങ്കെടുത്തു.

പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാനുള്ള സന്ദേശമാണ് ഈ പരിപാടിയിലൂടെ സംഘാടകര്‍ മുന്നോട്ട് വയ്ക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്