ബുര്‍ജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം
![]() കെട്ടിടത്തിന്റെ ഉല്‍ഘാടനം ദര്‍ശിക്കാന്‍ ആയിര കണക്കിന് വിശിഷ്ട അതിഥികള്‍ ഒത്തു കൂടിയിരുന്നു. കെട്ടിടത്തിനു ചുറ്റുമുള്ള ഹോട്ടലുകളില്‍ ഉല്‍ഘാടന ചടങ്ങുകള്‍ വീക്ഷിക്കാന്‍ ആവും വിധമുള്ള ഇരിപ്പിടങ്ങള്‍ എല്ലാം തന്നെ രാവിലേ തന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്തുള്ള ചില കെട്ടിടങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഹോട്ടലുകളില്‍ പണം മുടക്കി കാഴ്‌ച്ച കാണാന്‍ എത്തിയ നിരവധി ആളുകള്‍ക്ക് പുറമെ പരിസരത്തുള്ള ഒഴിഞ്ഞ ഇടങ്ങളിലും റോഡരികില്‍ കാറുകള്‍ ഒതുക്കിയിട്ടും ഉല്‍ഘാട നത്തോടനു ബന്ധിച്ചുള്ള വെടിക്കെട്ടും, ലേസര്‍ പ്രദര്‍ശനവും, വര്‍ണ്ണ ദീപ അലങ്കാരങ്ങളും കാണാന്‍ ആയിര ക്കണക്കിന് ജനങ്ങള്‍ തടിച്ചു കൂടി. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് തികച്ചും വ്യത്യസ്തമായ മറ്റൊരു അനുഭവമാണ് ഉണ്ടായത്. ആകാശത്തിലേക്ക് കുതിച്ചുയരുന്ന പതിവ് കാഴ്‌ച്ചയില്‍ നിന്നും വ്യത്യസ്തമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ സവിശേഷതയെ വിളിച്ചോതിയ വ്യത്യസ്തമായ ഒരു വെടിക്കെ ട്ടായിരുന്നു സംവിധാനം ചെയ്തിരുന്നത്. കെട്ടിടത്തിന്റെ വിവിധ നിലകളില്‍ നിന്നും പുറത്തേക്ക് വര്‍ഷിച്ച വെടിക്കെട്ട് കെട്ടിടത്തിന്റെ ഉയരം പ്രഖ്യാപിച്ചു കൊണ്ട് കെട്ടിടത്തെ വര്‍ണ്ണ പ്രഭയാല്‍ ആവരണം ചെയ്തു നില്‍ക്കുന്ന അത്യപൂര്‍വ്വ ദൃശ്യമാണ് ബുര്‍ജ് ഖലീഫ കാഴ്‌ച്ചക്കാര്‍ക്ക് സമ്മാനിച്ചത്. സംഗീത താളത്തിനൊപ്പം നൃത്തം വെച്ച ദുബായ് ഫൌണ്ടന്‍ ഉല്‍ഘാടനത്തിന് കൊഴുപ്പേകി. ഇതേ സമയം, യു. എ. ഇ. യുടെ പതാകയും ഷെയ്ഖ് മൊഹമ്മദിന്റെയും യു. എ. ഇ. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫയുടെയും ചിത്രങ്ങളും ഏന്തി ആകാശത്തു നിന്നും പാരഷൂട്ട് വഴി ഒഴുകി എത്തിയ എട്ടു പേര്‍ കൃത്യമായി ഷെയ്ഖ് മൊഹമ്മദിനു മുന്‍പില്‍ തന്നെ വന്നിറങ്ങി. ഇതോടൊപ്പം ഇരുട്ടില്‍ മൂടി കിടന്നിരുന്ന ബുര്‍ജ് ഖലീഫ യുടെ വിവിധ നിലകളില്‍ നിന്നും പതിനായിരം വെടിക്കെട്ടുകള്‍ക്ക് തിരി കൊളുത്തി. ലോകത്തിലെ ഏറ്റവും ഉയരമേറിയ വെടിക്കെട്ടായി മാറി ഈ കാഴ്‌ച്ച. Labels: ദുബായ്
- ജെ. എസ്.
( Tuesday, January 05, 2010 ) |
നൂര്‍ ദുബായ്; 10 ലക്ഷം പേര്‍ക്ക് കാഴ്ച
![]()
- ജെ. എസ്.
( Thursday, September 04, 2008 ) |
ദുബായ് വില്ലയിലെ അഗ്നിബാധ - 10 ആന്ധ്ര സ്വദേശികള്‍ വെന്ത് മരിച്ചു
ദേര ദുബായിലെ വില്ലയില്‍ ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ഇതില്‍ 10പേര്‍ മരിച്ചു. ആന്ധ്ര പ്രദേശിലെ കരിം നഗര്‍ ജില്ലയില്‍ നിന്നുള്ള വരാണ് മരിച്ച എല്ലാവരും.
തലാരി ഗംഗാധരന്‍, കൊക്കുള സഞ്ജീവ്, ദേവരാജണ്ണ, ചിന്നയ്യ, നരേഷ്, ജില്ലെബ ക്കണ്ണ, രാജു , തൊരാസപ്പു സൈലു, രാജലിംഗം, ബാലപ്പു ഗംഗാറാം എന്നിവരാണ് മരിച്ചത്. 15 പേരെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിട്ടുണ്ട്. ദുബായിലെ അല്‍ ബറാഹ ആശുപത്രി യിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. ഒരു ഡസനിലേറെ മുറികളിലായി നൂറിലധികം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു. പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. കനത്ത പുക കൊണ്ട് മുറികളാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്. വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ചു. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം. അതേ സമയം തീ പിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇവിടെ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ പെരുവഴിയിലാണ്. കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവിയുടെ നിര്‍ദേശ പ്രകാരം ഇവര്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തി യിട്ടുണ്ട്. തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Wednesday, August 27, 2008 ) |
ദുബായില്‍ തീ - ഏഴ് മരണം
ദേര ദുബായിലെ ഒരു വില്ലയില്‍ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ആന്ധ്ര സ്വദേശികളായ മൂന്ന് പേര്‍ മരിച്ചതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന ആദ്യ വിവരങ്ങള്‍. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
ആന്ധ്ര, തമിഴ്നാട് എന്നിവിട ങ്ങളില്‍ നിന്നുള്ള തൊഴിലാളി കളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. പത്തിലധികം മുറികളിലായി 100 ഓളം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു. പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. കനത്ത പുക കൊണ്ട് അവിടെമാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്. വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. തൊഴിലാളികളുടെ വില പിടിപ്പുള്ള വസ്തുക്കളും മറ്റ് രേഖകളും കത്തി നശിച്ചിട്ടുണ്ട്. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്തും , റാഷിദ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പി ച്ചിരിക്കുന്നത്. Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Tuesday, August 26, 2008 ) |
ദുബായ് വേനല്‍ വിസ്മയം സമാപിച്ചു
രണ്ട് മാസത്തിലധികം നീണ്ടു നിന്ന ദുബായ് വേനല്‍ വിസ്മയം സമാപിച്ചു. കുടുംബങ്ങള്‍ക്ക് വിസ്മയ ക്കാഴ്ചയും സമ്മാനങ്ങളും ഒരുക്കിയ വേനല്‍ വിസ്മയത്തില്‍ ഇത്തവണ വന്‍ ജന പങ്കാളിത്ത മാണ് ഉണ്ടായത്.
65 ദിവസം നീണ്ടു നിന്ന ദുബായ് വേനല്‍ വിസ്മയ ത്തിനാണ് തിരശീല വീണത്. പ്രധാനമായും കുടുംബങ്ങളെ ഉദ്ദേശിച്ചുള്ള ഈ മാമാങ്കത്തില്‍ നിരവധി വിസ്മയ ക്കാഴ്ചകളും സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. അതു കൊണ്ട് തന്നെ ഷോപ്പിംഗ് മോളുകളിലും ഹോട്ടലുകളിലും വന്‍ തിരക്ക് അനുഭവ പ്പെടുകയും ചെയ്തു. പത്ത് വിസ്മയങ്ങ ളായിരുന്നു ഡി. എസ്. എസിന്‍റെ പ്രത്യേകത. കുട്ടികള്‍ക്കായി നിരവധി മത്സങ്ങളും ദുബായ് വേനല്‍ വിസ്മയത്തോട് അനുബന്ധിച്ച് ഒരുക്കി. വേനല്‍ വിസ്മയത്തിന്‍റെ ഭാഗ്യ ചിഹ്നമായ മഞ്ഞ ക്കുപ്പായക്കാരന്‍ മുദ്ഹിഷ് വിവിധ ഷോപ്പിംഗ് മോളുകള്‍ സന്ദര്‍ശിക്കുകയും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികള്‍ക്കായി ഒരുക്കിയ മുദ്ഹിഷ് ഫണ്‍ സിറ്റിയില്‍ ഇത്തവണ നാല് ലക്ഷം സന്ദര്‍ശകര്‍ എത്തിയെന്നാണ് കണക്ക്. ഫാഷന്‍ ഷോകള്‍, കേക്ക് മേളകള്‍, വിവിധ പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ഇത്തവണത്തെ വേനല്‍ വിസ്മത്തിന്‍റെ ഭാഗമായി അരങ്ങേറിയത്. Labels: ദുബായ്
- ജെ. എസ്.
( Sunday, August 24, 2008 ) |
ലൈംഗിക ഉത്തേജന ഔഷധം ദുബായ് നിരോധിച്ചു
ലൈംഗിക ഉത്തേജന ഔഷധമായ വിയാപ്രോ കാപ്സ്യൂളിന്‍റെ വില്‍പ്പന ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന വസ്തുക്കള്‍ കാപ്സ്യൂളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. അപകടമാര രീതിയിലേക്ക് രക്ത സമ്മര്‍ദ്ദത്തിന്‍റെ തോത് താഴ്ത്തുന്ന വസ്തുക്കള്‍ ഇതിലുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട് മെന്‍റ് ഡയറക്ടര്‍ റെഥാ സല്‍മാന്‍ അറിയിച്ചു. ഈ മരുന്ന് വിപണിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചി ട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
- ജെ. എസ്.
( Tuesday, August 19, 2008 ) |
ദുബായില്‍ വീസാ ഇന്‍ഷൂറന്‍സ് നിരക്കുകള്‍ പ്രഖ്യാപിച്ചു
ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് നിരക്ക് അധികൃതര്‍ പ്രഖ്യാപിച്ചു. ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്.
ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധ മാക്കിയത് കഴിഞ്ഞ മാസം 29 മുതലാണ്. വിവിധ സന്ദര്‍ശക വിസയ്ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളുടെ നിരക്കാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ്- ഡി.എന്‍.ആര്‍.ഡി- പ്രഖ്യാപിച്ചത്. 30 ദിവസത്തേ ക്കുള്ള സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് 40 ദിര്‍ഹമായിരിക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ്. 90 ദിവസത്തേ ക്കുള്ള വിസയ്ക്ക് ഇത് 90 ദിര്‍ഹവും 180 ദിവസത്തേ ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഇത് 185 ദിര്‍ഹവുമായിരിക്കും. മെഡിക്കല്‍, ആക്സിഡന്‍റ് എന്നിവ കവര്‍ ചെയ്യുന്നവ യായിരിക്കും ഈ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി. ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ കൗണ്ടറുകളില്‍ നിന്ന് ഈ സേവനം ലഭിക്കും. ജാഫിലിയയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തും അബുഹെയ്ല്‍, ജബല്‍ അലി ഫ്രീ സോണ്‍, ദുബായ് വിമാനത്താവളം, ഡനാട്ട, ഉമ്മുസുഖൈം, ജബല്‍ അലി എന്നിവിട ങ്ങളിലുള്ള ഡി. എന്‍. ആര്‍. ഡി. യുടെ വിവിധ ശാഖകളിലുമാണ് ഈ സേവനം ലഭിക്കുക. Labels: തൊഴില്‍ നിയമം, ദുബായ്
- ജെ. എസ്.
( Wednesday, August 13, 2008 ) |
വീസക്ക് വാടക കരാര്‍ - നിയമം ദുബായിലില്ല
കുടുബ വിസ ലഭിക്കണ മെങ്കില്‍ വിസ അപേക്ഷന്‍ താമസ വാടക കരാറിന്റെ രേഖ ഹാജരാക്ക ണമെന്ന നിയമം ദുബായില്‍ നടപ്പിലാക്കില്ല. എന്നാല്‍ ഷാര്‍ജ, അബുദാബി എന്നീ എമിറേറ്റുകള്‍ ഈ നിയമം നടപ്പിലാക്കി കഴിഞ്ഞു.
കുടുംബ വിസ ലഭിക്കണ മെങ്കില്‍ വിസ അപേക്ഷകന്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റേയോ വില്ലയുടേയോ സ്വന്തം പേരിലുള്ള വാടക കരാര്‍ രേഖ ഹാജരാക്ക ണമെന്ന നിയമം അബുദാബിയിലും ഷാര്‍ജയിലും ദിവസങ്ങള്‍ക്ക് മുമ്പാണ് നിലവില്‍ വന്നത്. കുടുംബങ്ങള്‍ക്ക് സൗകര്യവും സുരക്ഷയുമുള്ള താമസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇത് സംബന്ധിച്ച് ആശങ്കകള്‍ പടരുന്നതി നിടെയാണ് ദുബായില്‍ ഈ നിയമം ബാധക മാകില്ലെന്ന് അധികൃതര്‍ അറിയിച്ചത്. ദുബായില്‍ കുടുബ വിസ ലഭിക്കാന്‍ വാടക കരാര്‍ രേഖ നല്‍കേ ണ്ടതില്ലെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വ്യക്തമാക്കി. എന്നാല്‍ കുടുംബത്തെ കൊണ്ടു വരുന്നവര്‍ താമസ സൗകര്യം നേരത്തെ തന്നെ ഒരുക്കിയിരി ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ താമസ സൗകര്യം ഒരുക്കിയി ട്ടുണ്ടെന്ന് വ്യക്തമായാല്‍ മാത്രമേ വിസ അനുവദിക്കു കയുള്ളൂ. അതേ സമയം കുടുംബ വിസ ലഭിക്കാന്‍ വാടക കരാര്‍ നല്‍കണമെന്ന നിയമം രാജ്യത്തെ എല്ലാ ഇമിഗ്രേഷന്‍ കേന്ദ്രങ്ങളിലും ബാധക മാണെന്ന് ആഭ്യന്ത്ര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി യിട്ടുണ്ട്. ഏതായാലും ദുബായില്‍ ഈ നിയമം ബാധക മാകില്ലെന്ന് അധികൃതര്‍ വ്യക്ത മാക്കിയത് മലയാളികള്‍ അടക്കമുള്ള നിരവധി സാധാരണ ക്കാര്‍ക്ക് ആശ്വാസമാകും. Labels: തൊഴില്‍ നിയമം, ദുബായ്
- ജെ. എസ്.
( Wednesday, August 13, 2008 ) |
സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടും
![]() ഇതില്‍ 47.8 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണ കേസുകളാണ്. നിര്‍മ്മാണ സൈറ്റുകളിലെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ദുബായ് മുസിപ്പാലിറ്റി അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് മുന്നറിയിപ്പുകള്‍ക്ക് ശേഷവും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആയിരിക്കും ഇവ അടച്ച് പൂട്ടുക. നിര്‍മ്മാണ കമ്പനികള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമായി ഇന്ന് ദുബായ് മുനിസിപ്പാലിറ്റി പുതിയ സുരക്ഷാ മാന്വല്‍ പുറത്തിറിക്കുകയും ചെയ്തു. സുരക്ഷാ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നതാണ് ഈ മാന്വല്‍. നിര്‍മ്മാണ സൈറ്റുകളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 865 അപകടങ്ങള്‍ നടന്നതായാണ് അധികൃതരുടെ കണക്ക്. ഇതില്‍ 45 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണുണ്ടായ അപകടങ്ങളാണ്. നിര്‍മ്മാണ സ്ഥലം തകര്‍ന്ന് വീണ് 23 ശതമാനം അപടകങ്ങളും യന്ത്രങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ 14 ശതമാനവും ഇലക്ട്രിക് ഷോക്കേറ്റുള്ള അപകടങ്ങള്‍ 7 ശതമാനവും ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിര്‍മ്മാണ സ്ഥലങ്ങളിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ നടപടികള്‍ കൈക്കൊ ണ്ടിരിക്കുന്നത്. ഇത് ഫലവത്താകും എന്നാണ് പ്രതീക്ഷ. Labels: അപകടങ്ങള്‍, ദുബായ്, വ്യവസായം
- ജെ. എസ്.
( Wednesday, July 30, 2008 ) |
ദുബായില്‍ കാര്‍ പൂളിംഗ് സംവിധാനം
ഗതാഗത കുരുക്ക് കൊണ്ട് ബുദ്ധിമുട്ടുന്ന ദുബായിയെ അതില്‍ നിന്ന് മോചിപ്പി ക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ കാര്‍ പൂളിംഗ് സംവിധാനം നടപ്പിലാക്കിയത്. ഇത് പ്രകാരം ഒരേ സ്ഥാപനത്തിലോ അടുത്തടുത്ത സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ കാറില്‍ ഓഫീസില്‍ പോയി വരാം. നിലവില്‍ ഇത്തരത്തില്‍ പോകാന്‍ നിയമം അനുവദിച്ചിരുന്നില്ല. കള്ള ടാക്സികളായാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരെ പരിഗണിച്ചിരുന്നത്.
കാര്‍ പൂളിംഗ് സംവിധാനം നടപ്പിലായതോടെ സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് ഒരു കാറില്‍ ഓഫീസില്‍ പോയി വരാനാകും. എന്നാല്‍ കാറില്‍ യാത്ര ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. ആര്‍.ടി.എ.യുടെ വെബ് സൈറ്റില്‍ പോയി കാര്‍ ഷെയര്‍ ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരമാവധി നാല് പേരെ ഒരു കാറില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ദുബായിലെ ഗതാഗത തടസം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. നിലവില്‍ ദുബായില്‍ 1000 പേര്‍ക്ക് 541 കാറുകള്‍ ഉണ്ടെന്നാണ് കണക്ക്. ഒരു കാര്‍ പരമാവധി 1.3 ശതമാനം പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ കാര്‍ പൂളിംഗ് സംവിധാനത്തിലൂടെ നല്ലൊരു ശതമാനം ട്രാഫിക് കുറയ്ക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.
- ജെ. എസ്.
( Wednesday, July 23, 2008 ) |
ദുബായില്‍ പ്രവാസികളെ കൂട്ടത്തോടെ വില്ലകളില്‍ നിന്ന് ഒഴിപ്പിക്കുന്നു
ദുബായിലെ വില്ലകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കാന്‍ പാടില്ലെന്ന നിയമം നടപ്പിലാക്കു ന്നതിനായി കൂടുതല്‍ വില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. റാഷിദിയ പ്രദേശത്താണ് ഈ നിയമം ആദ്യം നടപ്പിലാക്കിയത്. ഇപ്പോള്‍ ജുമേര, അബു ഹെയ്ല്‍ എന്നിവിട ങ്ങളിലെ വില്ലകളില്‍ ഒഴിയാനുള്ള നോട്ടീസ് ദുബായ് മുനിസിപ്പാലിറ്റി നല്‍കി ക്കഴിഞ്ഞു.
ഒരു വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കാന്‍ പാടില്ലെന്ന നിയമം കഴിഞ്ഞ ഏപ്രീലിലാണ് ദുബായില്‍ നടപ്പിലാക്കിയത്. 600 ലധികം കുടുംബങ്ങള്‍ക്ക് ആ മാസത്തില്‍ തന്നെ വില്ല ഒഴിയാനുള്ള നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി 1800 ഒഴിപ്പിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്നാണ് കണക്ക്. ഇപ്പോള്‍ ജുമേറ-1, അബു ഹെയ്ല്‍, ജാഫിലിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകളില്‍ ഒഴിയാനുള്ള നോട്ടീസ് അധികൃതര്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ഒരു വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വാടക കുറവാണ് എന്നതു കൊണ്ട് തന്നെ ഒരു വില്ലയില്‍ ശരാശരി മൂന്നൂം നാലും കുടുംബങ്ങളാണ് താമസിച്ചു കൊണ്ടിരുന്നത്. ജുമേറ-1, അബു ഹെയ്ല്‍, ജാഫിലിയ എന്നിവിടങ്ങളില്‍ ഒഴിയാനുള്ള നോട്ടീസ് നല്‍കി തുടങ്ങിയതോടെ ഇവിടെ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ താമസിക്കാന്‍ പുതിയ ഇടം തേടേണ്ടി വരും. ഫ്ലാറ്റുകളില്‍ വില്ലകളേക്കാള്‍ ഇരട്ടി വാടക നല്‍കേണ്ടി വരും എന്നത് കൊണ്ട് തന്നെ ഇവിടെ നിന്ന് ഒഴിയുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകും. അതേ സമയം ഫ്ലാറ്റുകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നതിന് കുഴപ്പമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വില്ലകളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയതോടെ ഫ്ലാറ്റുകള്‍ കിട്ടാത്ത അവസ്ഥയാണ് ദുബായില്‍ പലയിടത്തും. ഒഴിവുള്ള ഫ്ലാറ്റുകള്‍ക്കാവട്ടെ അമിത വാടകയും. ഏതായാലും കൂടുതല്‍ സ്ഥലങ്ങളില്‍ വില്ലകളിലെ ഒഴിപ്പിക്കല്‍ നടപ്പിലാവുന്നതോടെ സാധാരണക്കാരായ നിരവധി പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങളെ നാട്ടിലേക്ക് അയയ്ക്കേണ്ടി വരും.
- ജെ. എസ്.
( Tuesday, July 22, 2008 ) |
സുഡാനില്‍ തട്ടിക്കൊണ്ടു പോയ മലയാളിയെ മോചിപ്പിക്കണം എന്ന ആവശ്യം ശക്തമായി
ഖത്തറില്‍ ജോലി നോക്കിയിരുന്ന മലയാളി യുവാവിനെ സുഡാനില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം സജീവമായി. ഏറണാംകുളം ഗോതുരുത്ത് സ്വദേശി അഭിലാഷിനെയാണ് 2 മാസം മുന്‍പ് സുഡാനില്‍ വച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്.
കൂട്ടത്തില്‍ മറ്റ് നാല് ഇന്ത്യക്കാര്‍ കൂടിയുണ്ട്. ഇവരുടെ മോചനത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ നാഷ്ണല്‍സ് എബ്രോഡ് എന്ന സംഘടന വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തു നല്‍കി. അഭിലാഷിനെ മോചിപ്പിക്കാനായി പണം നല്‍കാന്‍ കമ്പനി തയ്യാറാണെന്നും ഇതിനായി മധ്യസ്ഥരെ ഉടന്‍ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. Labels: കുറ്റകൃത്യം, ഖത്തര്‍, തീവ്രവാദം, ദുബായ്
- ജെ. എസ്.
( Monday, July 21, 2008 ) |
കൈക്കൂലി - ഇന്ത്യാക്കാരന് ദുബായില്‍ ജയില്‍ ശിക്ഷ
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് ദുബായ് കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. പതിനൊന്ന് തവണ ഡ്രൈവിങ്ങ് ടെസ്റ്റ് തോറ്റ തന്റെ മകനെ ജയിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയിലെ ഉദ്യോഗസ്ഥന് 500 ദിര്‍ഹം കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച നന്ദപ്രസാദ് ആണ് ശിക്ഷിക്കപ്പെട്ടത്. 50 കാരനായ നന്ദപ്രസാദ് ദുബായില്‍ ആശാരി ആയിരുന്നു.
മെയ് 29ന് നടന്ന ഡ്രൈവിങ്ങ് ടെസ്റ്റിലും പ്രതിയുടെ മകന്‍ വിജയിച്ചില്ല എന്ന് RTA ഉദ്യോഗസ്ഥനായ താലെബ് മലെല്ല പറഞ്ഞു. ഇയാളോട് വീണ്ടും ശ്രമിയ്ക്കുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളുടെ അച്ഛന്‍ തനിക്ക് കൈക്കൂലി നല്‍കുവാന്‍ ശ്രമിച്ചത് എന്നും 38 കാരനായ താലെബ് അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും അനാസ്ഥയും മറ്റും അതീവ ഗൌരവത്തോടെയാണ് ദുബായ് ഭരണകൂടം വീക്ഷിയ്ക്കുന്നത്. അഴിമതി ഇല്ലാതാക്കുവാനും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ഏറ്റവും സൌഹൃദപരമായ് പെരുമാറുവാനും ഭരണാധികാരികള്‍ നേരിട്ട് തന്നെ ഇടപെടുന്ന കാഴ്ചയും ദുബായില്‍ സാധാരണം ആണ്. ദുബായില്‍ വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ കര്‍ശനം ആക്കിയതിനാല്‍ ലൈസെന്‍സ് ലഭിക്കുക എന്നത് ഏറെ ശ്രമകരം ആയിട്ടുണ്ട്. ചെറുകിട സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളുകള്‍ നിര്‍ത്തല്‍ ആക്കിയതിനാല്‍ വന്‍ കിട ഡ്രൈവിങ്ങ് സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നത് ഡ്രൈവിങ്ങ് പഠന ചെലവ് ഏറെ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ജോലി സാദ്ധ്യതയ്ക്ക് അനിവാര്യമായ ഒരു യോഗ്യത ആണ് ദുബായില്‍ ഒരു ഡ്രൈവിങ്ങ് ലൈസെന്‍സ്. വര്‍ദ്ധിച്ച ജീവിത ചിലവു താങ്ങാനാവാതെ നട്ടം തിരിയുന്ന ഒരു ശരാശരി പ്രവാസിയ്ക്ക് താങ്ങാന്‍ ആവുന്നതിനും അപ്പുറമാണ് ഡ്രൈവിങ്ങ് പഠനത്തിന് വേണ്ടി വരുന്ന ചിലവ്. അര മണിയ്ക്കൂര്‍ നേരത്തെ ഒരു ക്ലാസിന് 55 ദിര്‍ഹം ആണ് ഫീസ് ഈടാക്കുന്നത്. കുറഞ്ഞത് ഇരുപത് ക്ലാസ് എങ്കിലും കഴിഞ്ഞാല്‍ മാത്രമേ ടെസ്റ്റിന് അപേക്ഷിയ്ക്കാന്‍ ആവൂ. 80 ദിര്‍ഹം അടച്ച് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ ടെസ്റ്റ് തോറ്റാല്‍ വീണ്ടും ഏഴ് ക്ലാസിന് നിര്‍ബന്ധമായും പണം അടയ്ക്കണം. ഇതിനു ശേഷം മാത്രമേ അടുത്ത ടെസ്റ്റ് ലഭിക്കൂ. ആദ്യ ടെസ്റ്റിനു വിജയിയ്ക്കുന്നവര്‍ വിരളമാണ്. മൂന്നോ നാലോ തവണ തോല്‍ക്കുന്നത് സര്‍വ സാധാരണം. ഇത്രയും ആവുമ്പോഴേയ്ക്കും ഏതാണ്ട് 2500 ദിര്‍ഹം (ഇരുപത്തി എണ്ണായിരം രൂപ) ചിലവായിട്ടുണ്ടാവും. തങ്ങളുടെ ദൈനം ദിന ചിലവുകള്‍ക്ക് തന്നെ പണം തികയാതെ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് പണം അയച്ചു കൊടുക്കുവാന്‍ ബദ്ധപ്പെടുന്ന പ്രവാസികള്‍ പലരും ഒരു ലൈസെന്‍സ് സമ്പാദിയ്ക്കുക എന്ന ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിയ്ക്കുവാന്‍ നിര്‍ബന്ധിതര്‍ ആകുന്നതും ഇവിടെ പതിവാണ്. Labels: കുറ്റകൃത്യം, ഗതാഗതം, ദുബായ്, പ്രവാസി, ശിക്ഷ
- ജെ. എസ്.
( Friday, July 18, 2008 ) |
ബീച്ചിലെ സെക്സ് : 6 വര്‍ഷം തടവിന് സാധ്യത
![]() വിവാഹേതര ലൈംഗിക ബന്ധം യു.എ.ഇ. നിയമ പ്രകാരം കടുത്ത ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റകൃത്യമാണ്. പിടിയിലാവുന്നതിന് മണിയ്ക്കൂറുകള്‍ മുന്‍പ് മാത്രം ഒരു പാര്‍ട്ടിയില്‍ വെച്ചാണ് പിടിയിലായ വിന്‍സും മിഷെലും പരിചയപ്പെടുന്നത്. 34കാരനും ഒരു മകനുമുള്ള വിന്‍സ് ഒരു ബിസിനസ് ആവശ്യത്തിനായ് ദുബായില്‍ എത്തിയതായിരുന്നു. ലീ മെറിഡിയന്‍ ഹോട്ടലില്‍ രാവിലെ തുടങ്ങിയ ഒരു മദ്യ വിരുന്നില്‍ പങ്കെടുത്ത ഇയാള്‍ മദ്യപിച്ചു ലക്ക് കെട്ട 36കാരിയായ മിഷെലിനെ പരിചയപ്പെട്ടു. മൂന്ന് വര്‍ഷമായ് ദുബായിലുള്ള മിഷെല്‍ ഒരു പബ്ലിഷിങ് കമ്പനിയില്‍ മാനേജരാണ്. നന്നായി മദ്യപിച്ചതിനെ തുടര്‍ന്ന് ഇവര്‍ രണ്ട് പേരും ബീച്ചില്‍ നടക്കാന്‍ പോയതായിരുന്നു. സ്ത്രീകളെ വശീകരിക്കുന്നതില്‍ വിരുതനാണ് വിന്‍സ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ പറയുന്നു. ഇയാള്‍ “വിന്‍സ് ചാര്‍മിങ്” എന്നാണത്രെ സ്ത്രീകളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. ![]() ബീച്ചില്‍ നടക്കാനിറങ്ങിയ വിന്‍സിനെയും മിഷെലിനെയും പിന്നീട് ഒരു പോലീസുകാരന്‍ കണ്ടത് ഇവര്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതാണ്. പൊതുവെ മാന്യമായി പെരുമാറുന്നതില്‍ പ്രശസ്തമാണ് ദുബായ് പോലീസ്. പോലീസുകാരന്‍ ഇവരെ ഇങ്ങനെ പെരുമാറരുത് എന്ന് വിലക്കി നടന്നു നീങ്ങിയെങ്കിലും മദ്യത്തിന് അടിമപ്പെട്ടിരുന്ന ഇവര്‍ ഇത് കാര്യമാക്കിയില്ല. പോലീസുകാരന്‍ അടുത്ത തവണ അത് വഴി വന്നപ്പോഴേയ്ക്കും ഇവര്‍ കൂടുതല്‍ കാര്യ പരിപാടികളിലേയ്ക്ക് കടന്നിരുന്നു. ഇത് തടഞ്ഞ പോലീസുകാരനെ അധിക്ഷേപിയ്ക്കുകയും തെറി വിളിയ്ക്കുകയും തന്റെ ചെരിപ്പ് ഊരി അടിയ്ക്കുകയും ചെയ്തുവത്രെ മിഷെല്‍. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹേതര ലൈംഗിക ബന്ധം, പൊതു സ്ഥലത്തുള്ള അശ്ലീലമായ പെരുമാറ്റം, പൊതു സ്ഥലത്ത് മദ്യത്തിനടിമപ്പെടല്‍, പോലീസിനെ കയ്യേറ്റം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബ്രിട്ടീഷ് എംബസ്സിയുടെ സഹായത്താല്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ ഉടന്‍ തന്നെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് വിവാഹിതരായത്രെ. വിവാഹേതര ലൈംഗിക ബന്ധം എന്ന വകുപ്പില്‍ ലഭിയ്ക്കാവുന്ന കടുത്ത ശിക്ഷ ഒഴിവാക്കാനാണത്രെ ഇത്. Labels: കുറ്റകൃത്യം, ദുബായ്, പോലീസ്, ശിക്ഷ
- ജെ. എസ്.
( Friday, July 11, 2008 ) |
എമിറേറ്റ്സ് കോഴിക്കോട്ടേയ്ക്കും
എമിറേറ്റ്സ് ഇനി ആഴ്ചയില്‍ ആറ് ദിവസം കോഴിക്കോട്ടേയ്ക്ക് പറക്കും. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കോഴിക്കോട്ടേയ്ക്ക് വിമാന സര്‍വീസ് ഉണ്ടാവും. ഈ റൂട്ടിലെ ആദ്യത്തെ ഫ്ലൈറ്റ് ഇന്നലെ ഉച്ചയ്ക്ക് ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും പുറപെട്ട് വൈകീട്ട് എട്ട് മണിയോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തില്‍ എത്തി ചേര്‍ന്നു.
ഇതോടെ എമിറേറ്റ്സ് ഇന്ത്യയിലേക്ക് നടത്തുന്ന വിമാന സര്‍വീസുകളുടെ എണ്ണം പ്രതിവാരം 125 ആയി. ഇന്ത്യയിലേയ്ക്ക് ഏറ്റവും അധികം വിമാനങ്ങള്‍ പറത്തുന്ന വിദേശ കമ്പനിയാണ് എമിറേറ്റ്സ്. തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടേകാലിന് ദുബായില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് ഏഴ് അമ്പതിന് വിമാനം കോഴിക്കോട് ഇറങ്ങും. ഈ വിമാനം രാത്രി ഒന്‍പത് ഇരുപതിന് അവിടെ നിന്നും മടങ്ങി ദുബായില്‍ രാത്രി പതിനൊന്ന് നാല്‍പ്പതിന് തിരിച്ചെത്തും. വ്യാഴാഴ്ചയും ശനിയാഴ്ചയും രാവിലെ മൂന്നരയ്ക്ക് ദുബായില്‍ നിന്നും പുറപ്പെട്ട് ഒമ്പത് അഞ്ചിന് കോഴിക്കോട് ഇറങ്ങുന്ന വിമാനം പത്ത് മുപ്പത്തിയഞ്ചിന് അവിടെ നിന്നും മടങ്ങി ദുബായില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് അന്‍പതിയഞ്ചിന് എത്തിച്ചേരും. പ്രാരംബ കാല പ്രത്യേക നിരക്കായ 1760 ദിര്‍ഹം 31 ഓഗസ്റ്റ് വരെ നിലവിലുണ്ടാവും എന്ന് എമിറേറ്റ്സ് അറിയിച്ചു. Labels: ദുബായ്, വിമാന സര്‍വീസ്
- ജെ. എസ്.
( Wednesday, July 02, 2008 ) 1 Comments:
Subscribe to Post Comments [Atom] |
ദുബായില്‍ വ്യാപകമായ വ്യാജ സി.ഡി. വേട്ട
ദുബായ് പോലീസിന്റെയും നാച്യുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹായത്തോടെ ദുബായ് മുനിസിപാലിറ്റി ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ റെയിഡില്‍ വ്യാജ സി.ഡി. കള്‍ പിടികൂടി. പകര്‍പ്പവകാശ ലംഘനം നടത്തി അനധികൃതമായി നിര്‍മ്മിച്ച 3500ലേറെ ഡി. വി. ഡി. കളും, 17000ലേറെ സി. ഡി. കളും ആണ് പിടിച്ചെടുത്തത്.
ഇതിനു പുറമെ 2000ത്തോളം അശ്ലീല സി. ഡി. കളും പിടിച്ചെടുക്കുകയുണ്ടായി. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ധാര്‍മ്മികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്ക് ഭീഷണിയായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാവും എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തെരുവ് കച്ചവടക്കാരും, ഭിക്ഷക്കാരും, അനധികൃതമായി പാര്‍ക്കിങ്ങ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കഴുകുന്നവരും അടക്കം പിടിയിലായ 300ഓളം പേരെ ശിക്ഷ നല്‍കിയ ശേഷം നാടു കടത്തും. Labels: കുറ്റകൃത്യം, ദുബായ്, ശിക്ഷ
- ജെ. എസ്.
( Sunday, June 15, 2008 ) |
ദുബായില്‍ ആറ് വെയര്‍ ഹൌസുകള്‍ക്ക് തീ പിടിച്ചു
ദുബായിലെ അല്‍ ബര്‍ഷയില്‍ ആറ് വെയര്‍ ഹൗസുകള്‍ക്ക് തീ പിടിച്ചു. ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അഗ്നിബാധ. അല്‍ബര്‍ഷ ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റിന് പുറക് വശത്ത് നിര്‍മ്മാണ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ ഹൌസുകള്‍ക്കാണ് തീ പിടിച്ചത്. തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി എന്നും സിവില്‍ ഡിഫന്‍സ് വകുപ്പ് അന്വേഷണം തുടങ്ങി എന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Tuesday, June 10, 2008 ) |
മലയാളിക്ക് ഒരു കോടിയുടെ ലോട്ടറി വിജയം
![]() മൂന്നാം ദിവസം ലോട്ടറി അടിയ്ക്കുകയും ചെയ്തു. ഉടന്‍ തന്നെ കോഴിക്കോട് MIMS ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ സുഹൃത്തായ നൌഷാദിനെ ഫോണില്‍ വിളിച്ചു ചികിത്സാ ചിലവിനുള്ള മുഴുവന്‍ പണവും അയച്ചു തരാം എന്നറിയിച്ചു. പതിമൂന്ന് വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുസ്തഫ ബീരോളി എന്ന ഈ 53കാരന്റെ ഭാര്യയും അഞ്ച് മക്കളും കേരളത്തിലാണ്. നാട്ടിലും ദുബായിലും ഇദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഒരു മനുഷ്യ സ്നേഹിയാണ്. കുഞ്ഞിപ്പള്ളി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, അഴിയൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിങ്ങനെ ദുബായിലെ രണ്ട് പ്രവാസി സംഘടനകളില്‍ അംഗമാണ് മുസ്തഫ.
- ജെ. എസ്.
( Monday, June 09, 2008 ) |
വഴി മാറാതിരുന്ന ടാക്സിയിലെ യാത്രക്കാരിയെ കാറിടിച്ച് കൊന്നു
മൂന്ന് കുഞ്ഞുങ്ങളുടെ മാതാവായ സ്കോട്ട് ലന്‍ഡുകാരിയായ കേറ്റ് ദുബായില്‍ തന്റെ ഭര്‍ത്താവ് ജെഫ്ഫിനോടൊപ്പം തന്റെ ജന്മദിനം ആഘോഷിയ്ക്കാന്‍ ഇറങ്ങിയതായിരുന്നു. സുഹൃത്തുക്കളായ ഡാനിയേലയും ബ്രെന്‍ഡനുമൊപ്പം ക്ലബിലേക്ക് പോകാന്‍ ടാക്സിയില്‍ യാത്ര ചെയ്ത ഇവരുടെ ടാക്സിയുടെ പിന്നാലെ വന്ന ഒരു ഹമ്മര്‍ ആണ് ഇവരെ ഇടിച്ച് വീഴ് ത്തിയത്.
ടാക്സി ഇറങ്ങിയ ശേഷം കാശ് കൊടുക്കുന്നതിനിടെയാണ് കൃത്യം നടന്നത്. ടാക്സി വഴി മാറാതെ കുറേ ദൂരം ഹമ്മറിന്റെ മുന്നില്‍ സഞ്ചരിക്കുകയും ഇടയ്ക്കിടെ ബ്രേക്കിടുകയും ചെയ്തതില്‍ രോഷം പൂണ്ടാണ് ടാക്സി ഇറങ്ങിയ യാത്രക്കാരിയെ ഹമ്മറിന്റെ ഡ്രൈവര്‍ ഇടിച്ചു വീഴ്ത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഇടിച്ചു തെറിപ്പിച്ച ശേഷം വണ്ടി പുറകോട്ടെടുത്ത ഇയാള്‍ വീണ്ടും ഇവരുടെ ദേഹത്ത് കൂടെ വണ്ടി കയറ്റി നിര്‍ത്താതെ ഓടിച്ച് പോവുകയും ചെയ്തു. അവിശ്വസനീയമായ ഈ കാഴ്ച നോക്കി നില്‍ക്കാനേ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞുള്ളൂ. തല്‍ക്ഷണം മരണപ്പെട്ട കേറ്റിന്റെ മൃതദേഹം സ്കോട്ട് ലന്‍ഡില്‍ മറ്റന്നാള്‍ സംസ്കരിക്കും. സംഭവശേഷം നിറുത്താതെ ഓടിച്ചു പോയ യു. എ. ഇ. സ്വദേശിയായ ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി. Labels: അപകടങ്ങള്‍, കുറ്റകൃത്യം, ഗതാഗതം, ദുബായ്
- ജെ. എസ്.
( Sunday, June 08, 2008 ) |
ദുബായില്‍ 20 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കില്ല
20 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. പുകവലിക്കാര്‍ക്കായി പ്രത്യേകം നീക്കിവച്ച പ്രദേശങ്ങളില്‍ 20 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം നല്‍കരുതെന്നും മുനിസിപ്പാലിറ്റി നിര്‍ദശിച്ചിട്ടുണ്ട്.
ദുബായ് മുനിസിപ്പാലിറ്റിയുടെ ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിനോട് അനുബന്ധിച്ചാണ് കടുത്ത നിബന്ധനകള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 20 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചു. ഒപ്പം ഇത്തരക്കാര്‍ക്ക് പുകവലിക്കാര്‍ക്കായി പ്രത്യേകം നീക്കിവച്ച പ്രദേശങ്ങളില്‍ പ്രവേശനം നല്‍കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിന്‍ ദുബായ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്. യു.എ.ഇ. യിലെ ഓരോ പത്ത് പേരിലും മൂന്ന് പേര്‍ പുകവലിക്കാരായി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലിക്കാത്തവര്‍ക്ക് ബുധിമുട്ടാവാതിരിക്കാന്‍ ദുബായില്‍ ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പടെയുള്ള പൊതു സ്ഥലങ്ങളില്‍ അധികൃതര്‍ നേരത്തെ തന്നെ പുകവലി നിരോധിച്ചിട്ടുണ്ട്.ഷോപ്പിംഗ് മോളുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, സിനിമാ തീയറ്ററുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇപ്പോള്‍ ദുബായില്‍ പുകവലി നിരോധന മേഖലയാണ്.20 വയസിന് താഴെയുള്ളവര്‍ക്ക് പുകലിയ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയാല്‍ പിഴ ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു ഗൈഡും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. Labels: ദുബായ്
- ജെ. എസ്.
( Sunday, June 01, 2008 ) |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്