02 April 2008

ദുബായില്‍ വീണ്ടും വന്‍ അഗ്നിബാധ




ദേര ദുബായിലെ നൈഫ് സൂക്കില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. ദുബായിലെ പുരാതനമായ പ്രധാന വ്യാപാര കേന്ദ്രമാണിത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

187 കടകള്‍ കത്തിനശിച്ചതായാണ് പ്രാധമിക വിവരം. ഇതില്‍ ഭൂരിഭാഗവും മലയാളികളുടെ ഉടമസ്ഥതയിലുള്ളവയാണ്. പുലര്‍ച്ചെയായതിനാല്‍ ഈ വ്യാപാര കേന്ദ്രത്തിനകത്ത് അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വന്‍ അത്യാഹിതം ഒഴിവായി.

റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫാന്‍സി വസ്തുക്കള്‍, ചെരിപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകളാണ് കത്തി നശിച്ചത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടകളില്‍ സൂക്ഷിച്ചിരുന്ന നിരവധി പേരുടെ പാസ്പോര്‍ട്ടുകളും കത്തി നശിച്ചിട്ടുണ്ട്. തീപിടുത്ത കാരണം വ്യക്തമല്ല.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്