12 April 2008

ദുബായില്‍ വന്‍ ഉദ്യാനനഗരം വരുന്നു

200 ദശലക്ഷം ദിര്‍ഹം ചിലവില്‍ പണികഴിക്കുന്ന ഇതിന്‍റെ പേര് മുഹമ്മദ് ബിന്‍ റാഷിദ് ഗാര്‍ഡന്‍ എന്നാണ്. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ യുഎഇ വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു.
പരിസ്ഥിതി സാഹോദര്യം നിലനിര്‍ത്താനും ദുബായിയെ കൂടുതല്‍ ഹരിതവല്‍ക്കരിക്കാനുമാണ് പുതിയ പദ്ധതി. 800 ദശലക്ഷം സ്ക്വയര്‍ ഫീറ്റില്‍ പണി കഴിക്കുന്ന ഈ നഗരി നിര്‍മ്മിക്കുന്നത് ദുബായ് പ്രോപ്പര്‍ട്ടീസാണ്.
മുഹമ്മദ് ബിന്‍ റാഷിദ് ഗാര്‍ഡണ്‍ പ്രോജക്ടിന്‍റെ വന്‍ മാതൃക ഇന്ന് ഷേഖ് മുഹമ്മദ് അനാവരണം ചെയ്തു. ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷേഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Labels:

  - JS    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്