29 April 2008

കുവൈറ്റില്‍ മലയാളിയുടെ വധശിക്ഷ തടവ് ശിക്ഷയാക്കി കുറച്ചു

കുവൈറ്റില്‍ തടവില്‍ കഴിയുന്ന തോട്ടപ്പള്ളി സ്വദേശി സിമിലിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി കുവൈത്തിലെ കോടതി ഉത്തരവിട്ടു.



എന്നാല്‍, സിമിലിനെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സിമിലിന്റെ മാതാപിതാക്കളെ ടെലിഫോണില്‍ വിളിച്ചറിയിച്ചതാണിത്.



കൊലപാതകക്കുറ്റം ചുമത്തി കഴിഞ്ഞ നവംബര്‍ 21നാണ് സിമില്‍ തടവറയിലായത്. റിസോര്‍ട്ട് ജീവനക്കാരനായിരുന്നു സിമില്‍. അടുത്ത മുറിയില്‍ താമസിക്കുന്ന ആന്ധ്രാസ്വദേശി സുരേഷിനെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് സിമിലിനെ പോലീസ് പിടികൂടി തടവറയിലാക്കിയത്.



സിമിലിനെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍, കൊലചെയ്യപ്പെട്ട സുരേഷിന്റെ ബന്ധുക്കള്‍ ഒപ്പിട്ടു നല്‍കിയ മാപ്പുപത്രം വക്കീല്‍ മുഖേന കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതാണ് വധശിക്ഷ ഒഴിവാക്കാന്‍ ഇടയാക്കിയത്.



വധശിക്ഷ ഒഴിവായതില്‍ ആശ്വാസമായെങ്കിലും മകനെ കാണാന്‍ ഇനി ഏഴു വര്‍ഷം കാത്തിരിക്കേണ്ടതിന്റെ വേദന മാതാപിതാക്കള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. അടുത്ത ദിവസം തന്നെ കുവൈത്ത് കോടതിയില്‍ വക്കീല്‍ മുഖാന്തരം അപ്പീല്‍ നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി സിമിലിന്റെ മാതാപിതാക്കളായ ശശിയെയും ടെര്‍മയെയും അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്