കുവൈറ്റ് പാര്‍‌ലമെന്റില്‍ വനിതാ അംഗങ്ങള്‍
kuwait-elects-female-parliament-membersചരിത്രത്തില്‍ ആദ്യമായി കുവൈറ്റിലെ ജനങ്ങള്‍ വനിതകളെ പാര്‍‌ലമെന്റിലേക്ക് തെരഞ്ഞെടുത്തു. ഒട്ടേറെ ഇസ്ലാമിക മൌലിക വാദികളെ തിരസ്ക്കരിക്കുക കൂടി ചെയ്ത ഈ തെരഞ്ഞെടുപ്പിലൂടെ കുവൈറ്റിലെ ഏറെ കാലമായി നില നിന്ന രാഷ്ട്രീയ അസ്ഥിരതക്ക് അറുതി വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2005ല്‍ തന്നെ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന നിയമം പ്രാബല്യത്തില്‍ വന്നിരുന്നു എങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഒരു വനിതക്ക് പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മിനിഞ്ഞാന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നാല് വനിതകള്‍ വിജയിച്ചതായി ഇന്നലെ വൈകീട്ട് ടെലിവിഷനിലൂടെ നടന്ന ഫല പ്രഖ്യാപനത്തില്‍ അറിയിച്ചു.
 
ഗള്‍ഫില്‍ ജനാധിപത്യ സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ രാഷ്ട്രമാണ് കുവൈറ്റ്. ഏറെ അധികാരങ്ങള്‍ നിക്ഷിപ്തമായ തെരഞ്ഞെടുക്കപ്പെട്ട ഒരു പാര്‍‌ലമെന്റ് ഇവിടെ നിലവില്‍ ഉണ്ടെങ്കിലും കാബിനറ്റിനെ തെരഞ്ഞെടുക്കുന്നത് ഇപ്പോഴും പരമാധികാരം കയ്യാളുന്ന രാജ കുടുംബം തന്നെയാണ്.
 
 

Labels: ,

  - ജെ. എസ്.
   ( Monday, May 18, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈത്ത് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു.
ഇറാനില്‍ നിന്നുള്ള ഒരു ഷിയാ പണ്ഡിതന്‍റെ സന്ദര്‍ശനത്തെ പറ്റി പ്രധാന മന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യും എന്ന സ്ഥിതി സംജാതമായതിനെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. രാജി ക്കത്ത് പ്രധാന മന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബക്ക് നല്‍കി. അമീര്‍ ദിവാന്‍ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജി സ്വീകരിക്കണമോ വേണ്ടയോ എന്ന് ഇപ്പോള്‍ അമീര്‍ തീരുമാനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അതു വരെ നിലവിലെ മന്ത്രി സഭ തുടരുമെന്നും ദിവാന്‍ വകുപ്പ് മന്ത്രി ഷേഖ് നാസര്‍ സബ അറിയിച്ചു. സുന്നി മുസ്ലിം വിഭാഗത്തെ അപമാനിച്ച ഒരു ഇറാനി ഷിയാ പണ്ഡിതന്‍ കുവൈറ്റില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ചില സുന്നി എം. പി. മാര്‍ പാര്‍ലമെന്‍റില്‍ പ്രധാന മന്ത്രിയെ ചോദ്യം ചെയ്യും എന്നറിയിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Wednesday, November 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



അറബ് പൌരന്‍ കോക്ക് പിറ്റില്‍ അതിക്രമിച്ചു കയറി
കുവൈറ്റ് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറി കടന്ന് അറബ് പൗരന്‍ വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ പ്രവേശിച്ചു. ഒരു ബ്രസീലിയന്‍ പൈലറ്റിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ കോക്ക്പിറ്റില്‍ കടന്നത്.




ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റ് ജോലിക്കാര്‍ സുരക്ഷാ വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സുരക്ഷാ പാളിച്ചയെക്കുറിച്ച് ഉന്നത തല അന്വേഷണം നടന്നു വരുന്നു.

Labels: , , ,

  - ജെ. എസ്.
   ( Sunday, September 28, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



പൊതു മാപ്പ് കാലത്ത് കുവൈറ്റില്‍ പോലീസ് നടപടിയില്ല
കുവൈറ്റ് : പൊതു മാപ്പ് കാലത്ത് താമസ രേഖകള്‍ ഇല്ലാത്തവര്‍ ക്കെതിരെ പോലീസ് നടപടികള്‍ ഉണ്ടാകില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈയിടെ താമസ രേഖകള്‍ കൈവശമി ല്ലാത്തവര്‍ ക്കെതിരെ ഇന്ത്യന്‍ എംബസി പരിസരത്ത് പോലീസ് നടപടി ഉണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്.




എന്നാല്‍ ഈ ആനുകൂല്യം 2008 ഓഗസ്റ്റ് 29 ന് മുമ്പ് ഇഖാമ കഴിഞ്ഞവര്‍ക്ക് മാത്രമായി രിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Saturday, September 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഇറാഖും കുവൈറ്റും അടുക്കുന്നു
ചരിത്ര പ്രാധാന്യമുള്ള കുവൈത്ത് പ്രധാന മന്ത്രിയുടെ ഇറാഖ് സന്ദര്‍ശനം ഈയാഴ്ച്ച നടന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് പ്രധാന മന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും ഇറാഖ് പ്രധാന മന്ത്രി നൂറി അല്‍ മാലിക്കിയും തമ്മിലായിരിക്കും ചര്‍ച്ച.




1990 ലെ ഇറാഖിന്‍റെ കുവൈത്ത് അധിനിവേശത്തിന് ശേഷം നടക്കുന്ന ആദ്യ ഉന്നത തല ചര്‍ച്ചയാണിത്. ഇറാഖ് കുവൈത്തിന് നല്‍‍‍കേണ്ട നഷ്ട പരിഹാരം, അതിര്‍ത്തി തര്‍ക്കം എന്നിവ ചര്‍ച്ചാ വിഷയമാകും. ഇറാഖിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഷേഖ് സബ ചര്‍ച്ച നടത്തും. യുദ്ധത്തിന്‍റെ നഷ്ട പരിഹാരമായി നല്‍കുന്ന എണ്ണയുടെ അളവില്‍ ഇളവ് വരുത്താന്‍ ഇറാഖ് കുവൈത്തിനോട് ആവശ്യപ്പെടുമെന്നും അറിയുന്നു. എന്നാല്‍ നഷ്ട പരിഹാരം സംബന്ധിച്ച എല്ലാ കാര്യവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാം എന്ന നിലപാടാണ് കുവൈത്തിന്‍റേത്.




അതേ സമയം, ഇറാഖ് കുവൈത്തിന് നല്‍കാനുള്ള നഷ്ട പരിഹാരത്തില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇറാഖി ധനകാര്യ മന്ത്രി ബയാന്‍ ജബര്‍ സോലാഗ് കുവൈത്തിലെത്തി. കുവൈത്തിന് നല്‍കാനുള്ള കടവും നഷ്ട പരിഹാരവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ ഇദേഹം നടത്തും.




ഇറാഖിന്‍റെ എണ്ണ വരുമാനത്തിന്‍റെ അഞ്ച് ശതമാനം ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലന്‍റെ ഫണ്ടിലേക്ക് നല്‍കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇതില്‍ ഇളവ് നല്‍കണമന്ന് ഇറാഖ് കഴിഞ്ഞ ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു.

Labels: , ,

  - ജെ. എസ്.
   ( Monday, September 08, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ ഹോട്ട് ലൈന്‍ സംവിധാനം
കുവൈറ്റില്‍ തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് മന്ത്രാലയത്തില്‍ പരാതി നല്‍കുന്നതിന് ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

128 എന്ന നമ്പറില്‍ വിളിച്ച് വിസ, സ്പോണ്‍ സര്‍ഷിപ്പ്, തൊഴില്‍ കരാര്‍ എന്നിവയെ പ്പറ്റിയുള്ള പരാതികള്‍ ബോധിപ്പിക്കാം.

വിസ കച്ചവടക്കാരേയും തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവരേയും നിയന്ത്രിക്കുന്നതിന് ഈ സംവിധാനം ഗുണം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Monday, September 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ പൊതുമാപ്പ്
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതു മാപ്പ് കാലാവധി. കുവൈറ്റ് അമീര്‍ ശൈഖ് സബാ അഹമ്മദ് അല്‍ സബായുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പൊതു മാപ്പ് പ്രഖ്യാപി ച്ചിരിക്കുന്നത്.




റമസാനിനോട് അനുബന്ധിച്ചാണ് അമീര്‍ പൊതു മാപ്പ് പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടത്. അടുത്ത മാസം ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതു മാപ്പ് കാലാവധി.




അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഇല്ലാതെ ഇക്കാലയളവില്‍ രാജ്യം വിടാനാകും. അതേ സമയം അനധികൃത താമസക്കാര്‍ക്ക് പിഴ അടയ്ക്കുക യാണെങ്കില്‍ പുതിയ വിസയിലേക്ക് മാറി രാജ്യത്ത് തുടരാനുള്ള അവസരവും ഉണ്ട്. കുവൈറ്റില്‍ 21 ലക്ഷം വിദേശികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ആറ് ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ 11 ശതമാനം പേര്‍ അനധികൃതമായി കുവൈറ്റില്‍ തങ്ങുന്നവ രാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍.




രണ്ട് വര്‍ഷം മുമ്പാണ് കുവൈറ്റില്‍ ഇതിന് മുമ്പ് പൊതു മാപ്പ് പ്രഖ്യാപിച്ചത്. അന്ന് ആറായിര ത്തോളം ഇന്ത്യക്കാര്‍ പൊതു മാപ്പ് പ്രയോജന പ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങി എന്നാണ് കണക്ക്. ഇപ്പോള്‍ ഒന്നര മാസത്തേക്ക് പ്രഖ്യാപി ച്ചിരിക്കുന്ന പൊതു മാപ്പില്‍ അനധികൃത മായി താമസിക്കുന്ന പരമാവധി പേര്‍ രാജ്യം വിടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അനധികൃ തമായി രാജ്യത്ത് തങ്ങിയതിന്‍റെ പേരില്‍ പിടിയിലായ 86 മലയാളികള്‍ ഇപ്പോള്‍ കുവൈറ്റിലെ വിവിധ ജയിലുകളി ലുണ്ടെന്നാണ് കണക്ക്. പൊതു മാപ്പ് പ്രഖ്യാപിച്ച തോടെ ഇവര്‍ക്ക് മോചനമാവും.

Labels: ,

  - ജെ. എസ്.
   ( Sunday, August 31, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റിലെ ഓയില്‍ റിഫൈനറി - കരാര്‍ ഓഡിറ്റ് ബ്യൂറോ പരിശോധിക്കും
കുവൈറ്റില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഓയില്‍ റിഫൈനറിയുടെ കരാര്‍ വ്യവസ്ഥകള്‍ ഓഡിറ്റ് ബ്യൂറോവിന്‍റെ പരിഗണനയ്ക്ക് വിട്ടു.




50,000 കോടി രൂപയ്ക്കുള്ള കരാര്‍ നാല് കൊറിയന്‍ കമ്പനികള്‍ക്ക് നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിസഭയുടെ ഈ തീരുമാനം.




കരാര്‍ വ്യവസ്ഥ അനുസരിച്ച് റിഫൈനറി നിര്‍മ്മിക്കുന്നതിന് നല്‍കുന്ന തുകയ്ക്ക് പുറമേ പ്രവര്‍ത്തന ലാഭത്തിന്‍റെ വിഹിതവും നല്‍കണം. ഈ വ്യവസ്ഥയാണ് ആരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്

Labels: ,

  - ജെ. എസ്.
   ( Wednesday, August 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ മന്ത്രിസഭയും പാര്‍ലമെന്‍റും തമ്മിലുള്ള തര്‍ക്കം മുറുകുന്നു
വിദ്യാഭ്യാസ മന്ത്രി നൂറിയ അല്‍ സുബീഹാക്ക് എതിരെയും പെട്രോളിയം മന്ത്രി മുഹമ്മദ് അല്‍ ഒലൈയുമിനും എതിരെയാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഈ രീതിയില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ഈ വര്‍ഷമാദ്യം പാര്‍‍‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷവും തര്‍ക്കങ്ങള്‍ തുടരുകയാണ്. ഇത് കുവൈറ്റിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഖാലിദ് അല്‍ ജന്‍ഫാവി അഭിപ്രായപ്പെട്ടു.

Labels:

  - ജെ. എസ്.
   ( Monday, August 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റ് മന്ത്രിസഭ പുന സംഘടിപ്പിച്ചേക്കും
ധനകാര്യം, വിദ്യാഭ്യാസം, വാര്‍ത്താ വിനിമയം എന്നീ വകുപ്പുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഈ വകുപ്പുകളിലെ മന്ത്രിമാര്‍ ക്കെതിരെ ചില പാര്‍ലമെന്‍റ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നിലവിലെ മന്ത്രിസഭ അധികാരം ഏറ്റെടുത്തത്.

Labels:

  - ജെ. എസ്.
   ( Sunday, August 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റിലും തീവണ്ടി വരുന്നു
കുവൈറ്റില്‍ മെട്രോ റെയില്‍ പദ്ധതി നിലവില്‍ വരുന്നു. ഇതിനായുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് മന്ത്രി സഭയുടെ അംഗീകാരത്തിനായി സമര്‍പ്പി ച്ചിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഗുനൈം അറിയിച്ചു. പ്രധാനമായും ഭൂഗര്‍ഭ പാതകളിലൂടെ നടത്താന്‍ ഉദ്ദേശിക്കുന്ന ഈ റെയില്‍ വേ രാജ്യത്തെ ഗതാഗത രംഗത്ത് വന്‍ കുതിപ്പുണ്ടാക്കും. 14 ബില്യണ്‍ ഡോളര്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന റെയില്‍ പാതകളില്‍ ഒന്ന് കുവൈറ്റ് സിറ്റിയില്‍ നിന്ന് ഇറാഖ് അതിര്‍ത്തി വരേയും മറ്റൊന്ന് സൗദി അറേബ്യ അതിര്‍ത്തി വരേയും ഉണ്ടാകും.

Labels:

  - ജെ. എസ്.
   ( Tuesday, August 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു
കുവൈറ്റില്‍ സര്‍ക്കാര്‍ കോണ്‍ട്രാക്റ്റുകള്‍ ലഭിക്കുന്ന സ്ഥാപനങ്ങളില്‍ സാധ്യമായ എല്ലാ ഒഴിവുകളിലും സ്വദേശികളെ നിയമിക്കുന്ന തിനുള്ള നടപടിക ളെടുക്കും. തൊഴില്‍ സാമൂഹ്യ കാര്യ മന്ത്രാലയം അറിയിച്ച താണിത്. ഇതിന്‍റെ ആദ്യ പടി എന്ന നിലയില്‍ കുവൈറ്റി കള്‍ക്ക് അനുയോജ്യമായ തസ്തികകളുടെ പട്ടിക തയ്യാറാക്കു ന്നതിന് സമിതി രൂപീകരിച്ചിട്ടുണ്ട്. സ്വദേശി വത്ക്കരണ ത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

Labels: ,

  - ജെ. എസ്.
   ( Sunday, August 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



അബ്ബാസിയയില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു
കുവൈറ്റില്‍ മലയാളികള്‍ തിങ്ങി താമസിക്കുന്ന അബ്ബാസിയ മേഖലയില്‍ വഴി യാത്രക്കാരിയായ സ്ത്രീയുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമം നടന്നു. ഒരു ജീപ്പില്‍ എത്തിയ അറബ് വംശജരുടെ സംഘമാണ് ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പിടിവലിക്കിടെ നിലത്ത് വീണ സ്ത്രീയുടെ തോളെല്ലിന് പരിക്കേറ്റു. സമീപ വാസികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ അവര്‍ വന്ന വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ക്ഷുഭിതരായ സമീപ വാസികള്‍ വാഹനം തല്ലി ത്തകര്‍ത്തു. അബ്ബാസിയ മേഖലയില്‍ ഇത്തരത്തിലുള്ള മോഷണ ശ്രമങ്ങള്‍ വര്‍ധിക്കുകയാണ്.

Labels: , ,

  - ജെ. എസ്.
   ( Sunday, August 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ശമ്പള കുടിശിക: കമ്പനികള്‍ക്ക് എതിരേ നടപടി
കുവൈറ്റിലെ അഞ്ച് ലേബര്‍ സപ്ലേ കമ്പനികള്‍ക്ക് എതിരേ നിയമ നടപടി സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക വരുത്തുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താ തിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ നടപടി.




നിയമ നടപടിക്ക് വിധേയമാകുന്ന കമ്പനികള്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ തൊഴില്‍ കരാറുകള്‍ ലഭിക്കുകയില്ലെന്ന് മന്ത്രാലയം അറിയിച്ചു.

Labels:

  - ജെ. എസ്.
   ( Saturday, August 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യന്‍ എംബസി വെബ് സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്യാം
കുവൈറ്റിലെ ഇന്ത്യക്കാര്‍ക്ക് ഇന്‍റര്‍നെറ്റ് വഴി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. http://www.indembkwt.org/ എന്ന വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Labels:

  - ജെ. എസ്.
   ( Saturday, August 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ വില വര്‍ധനവി നെതിരെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍
കുവൈറ്റില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കൂട്ടണം എന്ന മൊത്ത വ്യാപാരികളുടെ ആവശ്യം സഹകരണ മേഖലയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നടത്തുന്നവര്‍ തള്ളി. റമസാന്‍ അടുത്തു വരുന്ന ഈ സമയത്ത് വില വര്‍ധിപ്പിക്കുവാന്‍ ആകില്ലെന്ന് കോ ഓപ്പറേറ്റീവ് യൂണിയന്‍ വ്യക്തമാക്കി.




വേണ്ടി വന്നാല്‍ ഭക്ഷ്യ വസ്തുക്കള്‍ നേരിട്ട് ഇറക്കുമതി ചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. കോ-ഓപ്പറേറ്റീവ് യൂണിയന്റെ ഈ തീരുമാനം സാധാരണക്കാര്‍ക്ക് സഹായകരമാകും.

Labels:

  - ജെ. എസ്.
   ( Thursday, August 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ ഏഷ്യാക്കാര്‍ക്ക് നിയന്ത്രണം
ഏതാനും ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതിന് കുവൈറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. തൊഴില്‍ മന്ത്രാലയം അറിയിച്ചതാണിത്. എന്നാല്‍ ഈ രാജ്യങ്ങള്‍ ഏതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.




കുവൈറ്റിലെ ജനസംഖ്യാ അനുപാതം സന്തുലിതമായി നില നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മൊത്തം 32 ലക്ഷം ജനങ്ങളുള്ള കുവൈറ്റില്‍ 22 ലക്ഷം പേരും വിദേശികളാണ്. ഇന്ത്യക്കാര്‍ ആറ് ലക്ഷം പേരുണ്ട് ഇവിടെ. ഈ പുതിയ നിയന്ത്രണം ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ സ്വദേശികളെ ഉദ്ദേശിച്ചുള്ളതാണെന്നാണ് നിഗമനം.

Labels: ,

  - ജെ. എസ്.
   ( Tuesday, August 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ നിന്ന് ആയിരത്തോളം തൊഴിലാളികളെ നാട് കടത്തി
കുവൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ക്ലീനിംഗ് തൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്ത ആയിരത്തോളം ബംഗ്ലാദേശി തൊഴിലാളികളെ നാടു കടത്തി.




സമരം അക്രമത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഈ നടപടി. തുടക്കത്തില്‍ ആഭ്യന്തര മന്ത്രാലയം തൊഴിലാളികളോട് അനുഭാവ പൂര്‍വം പെരുമാറി എങ്കിലും സമരം അക്രമാസക്ത മായതോടെ ശക്തമായ നടപടി എടുക്കുക യായിരുന്നു. എന്നാല്‍ ക്ലീനിംഗ് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനയും മെച്ചപ്പെട്ട താമസ സൗകര്യവും നല്‍കണമെന്ന് കുവൈറ്റ് തൊഴില്‍ മന്ത്രാലയം കമ്പനികളോട് നിര്‍ദേശിച്ചു.

Labels: , , ,

  - ജെ. എസ്.
   ( Thursday, July 31, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ വൈദ്യ പരിശോധന കര്‍ശനമാക്കും
കുവൈറ്റില്‍ നിന്നും നാട്ടില്‍ പോയി തിരിച്ചു വരുന്ന വിദേശികള്‍ക്ക് വിമാന ത്താവളത്തിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും വൈദ്യ പരിശോധന നടത്താനുള്ള തീരുമാനം നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മനുഷ്യാ വകാശ പ്രവര്‍ത്തകരുടെ വിയോജിപ്പിനെ തുടര്‍ന്ന് ഈ തീരുമാനം മാറ്റി വയ്ക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

കുവൈറ്റിന്റെ ആരോഗ്യ സുരക്ഷയാണ് പ്രധാനമെന്നും വിമര്‍ശനങ്ങള്‍ കാര്യമാക്കില്ലെന്നും ആരോഗ്യ മന്ത്രി അലി‍ അല്‍ ബറാക്ക് പറഞ്ഞു.

Labels: ,

  - ജെ. എസ്.
   ( Saturday, July 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റ് ഇറാനില്‍ നിന്നും പ്രകൃതി വാതകം വാങ്ങിയേക്കും
ഇറാനില്‍ നിന്നും പ്രകൃതി വാതകം വാങ്ങുന്നതിനെ പ്പറ്റി കുവൈറ്റ് ആലോചിക്കുന്നു. ലോകത്തെ ഏറ്റവും പ്രധാന എണ്ണ ഉത്പാദന രാഷ്ട്രമാണെങ്കിലും കുവൈറ്റില്‍ ആവശ്യത്തിന് പ്രകൃതി വാതകം ഇപ്പോള്‍ ലഭ്യമല്ല. കൂടുതല്‍ വാതക സംസ്ക്കരണത്തിനുള്ള സൗകര്യങ്ങള്‍ കുവൈറ്റ് ഇപ്പോള്‍ നടത്തി വരികയാണ്.

Labels: ,

  - ജെ. എസ്.
   ( Saturday, July 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്