15 April 2008

കുവൈറ്റില്‍ വീണ്ടും കൊടുങ്കാറ്റിന് സാധ്യത

കുവൈറ്റില്‍ വീണ്ടും കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് സല്‍മിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തലവന്‍ മസായിദ് അല്‍-ഹമദ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ കൊടുങ്കാറ്റിന് സമാനമായി മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റില്‍ വാഹനാപകടങ്ങള്‍ മൂലം മൂന്നു പേര്‍ മരിച്ചു. ഒട്ടേറെ വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഭീമന്‍ പരസ്യ ബോര്‍ഡുകള്‍ വീണ് വാഹനങ്ങള്‍ തകര്‍ന്നു.

സാല്‍മിയയിലെ കടലില്‍ കൊടുങ്കാറ്റു മൂലമുണ്ടായ തിരയില്‍പ്പെട്ട് ഒരു സ്വദേശി യുവാവും വാഹനാപകടത്തില്‍പ്പെട്ട് രണ്ട് ഈജിപ്തുകാരുമാണ് മരിച്ചത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്