22 May 2008

ഡോള്‍ഫിനുകളുടെ ദുബായ്

ഡോള്‍ഫിനുകളുടെ നൃത്തവും ജിംനാസ്റ്റിക്കുമെല്ലാം കാണാന്‍ ഇനി ദുബായിലും അവസരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഹരം പകരുന്ന ഡോള്‍ഫിനേറിയമാണ് ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ദുബായ് ഡോള്‍ഫിനേറിയത്തില്‍ ഡോള്‍ഫിനുകള്‍ തിരക്കിലാണ്. ആട്ടവും പാട്ടും ജിംനാസ്റ്റിക് പ്രകടവുമെല്ലാമായി. പരിശീലകരുടെ നിര്‍ദ്ദേശത്തിനനുസിച്ച് ഇവ ആളുകളെ രസിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.




ഡോള്‍ഫിനുകളുടെ വാട്ടര്‍ സര്‍ക്കസ്, ഡോള്‍ഫിന്‍ തെറാപ്പി, ഡോള്‍ഫിനുകളോടൊപ്പം നീന്താനുള്ള അവസരം തുടങ്ങി വ്യത്യസ്ത വിനോദ പരിപാടികളാണ് ഇവിടെയുള്ളത്. ഈ അരുമകളോടൊപ്പം നീര്‍നായകളും നൃത്തത്തിലും ജിംനാസാറ്റിക്കിലും പങ്കെടുക്കുകയും ചെയ്യുന്നു. ‍




ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രീക്ക് പാര്‍ക്കിലാണ് 33 മില്യണ്‍ ദിര്‍ഹം മുതല്‍ മുടക്കില്‍ ഈ വിനോദകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലുള്ള ആദ്യ പദ്ധതിയാണിതെന്ന് പബ്ലിക് പാര്‍ക്ക്സ് ഡയറക്ടര്‍ അഹ്മദ് അബ്ദുല്‍ കരീം പറഞ്ഞു.




ഡോള്ഫിനേറിയത്തിലെ വിവിധ പരിപാടികള്‍ക്ക് 20 ദിര്‍ഹം മുതല്‍ 200 ദിര്‍ഹം വരെയാണ് പ്രവേശന ഫീസ്. ദിവസവും രാവിലെ 10 നും വൈകുന്നേരം ആറിനും രാത്രി ഒന്‍പതിനുമാണ് പ്രദര്‍ശനം . ഇപ്പോള്‍ മൂന്ന് ഡോള്‍ഫിനുകളും നാല് നീര്‍നായകളുമാണ് ഈ വിനോദ കേന്ദ്രത്തിലുള്ളത്. ഭാവിയില്‍ കൂടുതല്‍ ജീവികളെ ഇവിടെ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്