14 May 2008

ഖത്തറില്‍ അവിവാഹിതകളായ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു

ഒരു പ്രാദേശിക അറബ് പത്രം നടത്തിയ സര്‍വേയില്‍ ഖത്തറില്‍ അവിവാഹിതകളായ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തി. 30 വയസിന് മുകളില്‍ പ്രായമുള്ള ഖത്തറിലെ സ്ത്രീകള്‍ക്ക് വരന്മാരെ കിട്ടുവാന്‍ ബുധിമുട്ടാണെന്നും സര്‍വേ വ്യക്തമാക്കുന്നു. കനത്ത സ്ത്രീധന തുകയും വിവാഹം വൈകാന്‍ കാരണമായി പറയുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് അനുയോജ്യരായ വരന്മാരെ കിട്ടുന്നതിനും ബുദ്ധിമുട്ടുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്ന വനിതകളേക്കാള്‍ ഖത്തറിലെ പുരുഷന്മാര്‍ ജീവിത പങ്കാളിയാക്കാന്‍ ഇഷ്ടപ്പെടുന്നത് സാമാന്യ വിദ്യാഭ്യാസം നേടിയ സ്ത്രീകളെ ആണെന്നും സര്‍വേ കണ്ടെത്തുന്നു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്