26 July 2008

സുഡാനില്‍ ബന്ദിയായ മലയാളി മോചിതനായി

കൊച്ചി പറവൂര്‍ സ്വദേശിയായ അഭിലാഷ്‌ ഇന്ത്യന്‍ എംബസിയില്‍ എത്തിയതായി കേന്ദ്ര മന്ത്രി ഇ. അഹമ്മദ്‌ അറിയിച്ചു.




സുഡാനിലെ എണ്ണ ക്കമ്പനിയില്‍ ജോലി നോക്കിയിരുന്ന അഭിലാഷ്‌ ഉള്‍പ്പെടെ നാലു പേരെ സുഡാന്‍ വിമതര്‍ രണ്ടു മാസം മുമ്പാണ്‌ ബന്ദികളാക്കിയത്‌. ഇതില്‍ നിന്നും രണ്ടു പേര്‍ ബന്ദികളുടെ പിടിയില്‍ നിന്നും രക്ഷപെട്ടിരുന്നു. ഇവരെ മോചിപ്പിക്കു ന്നതിനായി നയതന്ത്ര തലത്തില്‍ ശ്രമങ്ങള്‍ നടത്തി വരിക യായിരുന്നു.




അഭിലാഷിന്‍റെ മോചന വാര്‍ത്ത യറിഞ്ഞ് പറവൂരിലെ അഭിലാഷിന്‍റെ വീട്ടുകാര്‍ ആഹ്ലാദത്തിലാണ്. കഴിഞ്ഞ രണ്ടു മാസമായി മകന്‍റെ വിവരമൊന്നും അറിയാതെ വിഷമിക്കുക യായിരുന്നു അഭിലാഷിന്‍റെ അച്ഛനും അമ്മയും.




മെയ് 13നാണ് അഭിലാഷിനെ തട്ടി ക്കൊണ്ടു പോയത്. അഭിലാഷ് ഉള്‍പ്പടെ നാല് ഇന്ത്യാക്കരെയും ഒരു സുഡാന്‍ സ്വദേശിയെയുമാണ് തട്ടി ക്കൊണ്ട് പോയത്.ജോലി കഴിഞ്ഞ് മടങ്ങുന്ന തിനിടയി ലായിരുന്നു തട്ടി ക്കൊണ്ട് പോകല്‍. അഭിലാഷ് ജൂണില്‍ നാട്ടില്‍ വരാനിരി ക്കുകയായിരുന്നു. അഭിലാഷ് ബന്ദിയാക്കപ്പെട്ട വിവരമറിഞ്ഞ് അഭിലാഷിന്‍റെ മോചനത്തിനായി ശ്രമിച്ചു വരികയായിരുന്നു ബന്ധുക്കള്‍.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്