ഗതാഗത കുരുക്ക് കൊണ്ട് ബുദ്ധിമുട്ടുന്ന ദുബായിയെ അതില്‍ നിന്ന് മോചിപ്പി ക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ കാര്‍ പൂളിംഗ് സംവിധാനം നടപ്പിലാക്കിയത്. ഇത് പ്രകാരം ഒരേ സ്ഥാപനത്തിലോ അടുത്തടുത്ത സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ കാറില്‍ ഓഫീസില്‍ പോയി വരാം. നിലവില്‍ ഇത്തരത്തില്‍ പോകാന്‍ നിയമം അനുവദിച്ചിരുന്നില്ല. കള്ള ടാക്സികളായാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരെ പരിഗണിച്ചിരുന്നത്.
കാര്‍ പൂളിംഗ് സംവിധാനം നടപ്പിലായതോടെ സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് ഒരു കാറില്‍ ഓഫീസില്‍ പോയി വരാനാകും. എന്നാല്‍ കാറില്‍ യാത്ര ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. ആര്‍.ടി.എ.യുടെ വെബ് സൈറ്റില്‍ പോയി കാര്‍ ഷെയര്‍ ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പരമാവധി നാല് പേരെ ഒരു കാറില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ ദുബായിലെ ഗതാഗത തടസം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. നിലവില്‍ ദുബായില്‍ 1000 പേര്‍ക്ക് 541 കാറുകള്‍ ഉണ്ടെന്നാണ് കണക്ക്. ഒരു കാര്‍ പരമാവധി 1.3 ശതമാനം പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ കാര്‍ പൂളിംഗ് സംവിധാനത്തിലൂടെ നല്ലൊരു ശതമാനം ട്രാഫിക് കുറയ്ക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.
Labels: ഗതാഗതം, ദുബായ്
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്