09 August 2008

പണിയിടത്തില്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കും

ജോലി സ്ഥലത്ത് തൊഴിലാളികളെ താമസിപ്പിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അബുദാബി പ്ലാനിംഗ് ആന്‍ഡ് എക്കണോമി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവി ച്ചിരിക്കുന്നത്.




കഴിഞ്ഞ മാസം മാത്രം പരിശോധനകളില്‍ ഇത്തരം 1000 സംഭവങ്ങള്‍ കണ്ടെത്തിയിരുന്നു. തെറ്റു തിരുത്താന്‍ കമ്പനികള്‍ക്ക് 24 മണിക്കൂര്‍ സമയം നല്‍കും. ഇതിനകം തൊഴിലാളികള്‍ക്ക് മതിയായ താമസ സൗകര്യം നല്‍കിയില്ലെങ്കില്‍ സ്ഥാപനം അടച്ചിടേണ്ടി വരും. തൊഴില്‍‍ സ്ഥലത്ത് തൊഴിലാളികളെ താമസിപ്പി ക്കരുതെന്ന് തൊഴില്‍ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്.




തൊഴിലാളികള്‍ക്ക് നല്‍കേണ്ട താമസ സൗകര്യങ്ങളെ ക്കുറിച്ച് മന്ത്രാലയം വ്യവ്യസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തുകയും കമ്പനിയുടെ ഇടപാടുകള്‍ തടയുകയും ചെയ്യും. പരിശോധന കര്‍ശനമാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്