ഹമാസ്‌ കമാണ്ടറുടെ ഘാതകരെ ദുബായ്‌ പോലീസ്‌ തിരിച്ചറിഞ്ഞു
Mahmoud-Al-Mabhouhദുബായ്‌ : കഴിഞ്ഞ ആഴ്ച ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട ഹമാസ്‌ കമാണ്ടര്‍ മഹ്മൂദ്‌ അല്‍ മബ്ഹൂ വിന്റെ ഘാതകരെ ദുബായ്‌ പോലീസ്‌ കണ്ടെത്തി. പ്രൊഫഷണല്‍ കൊലയാളികള്‍ ആണ് കൊല ചെയ്തത് എങ്കിലും ഇവരെ തിരിച്ചറിയാന്‍ മതിയായ തെളിവുകള്‍ ഇവര്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ദുബായ്‌ പോലീസ്‌ അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകളുമായി ദുബായില്‍ നിന്നും കടന്നു കളഞ്ഞ ഇവരെ ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടി കൂടാനുള്ള ശ്രമം നടക്കുന്നു.
 
ഇസ്രയേലി ഇന്റലിജന്‍സ്‌ വിഭാഗമായ മൊസാദ് ആണ് കൊലക്ക്‌ പിന്നില്‍ എന്ന് ഹമാസ്‌ പറയുന്നു.
 
ജനുവരി 19ന് ഉച്ചയ്ക്ക് 03:15ന് ദുബായില്‍ എത്തിയ മഹമൂദിന്റെ മൃതദേഹം ജനുവരി 20 ന് ഉച്ചയ്ക്ക് ഹോട്ടല്‍ മുറിയില്‍ കാണപ്പെടുകയായിരുന്നു.കൊലയാളി സംഘം ഇയാളെ പിന്തുടര്‍ന്ന് വന്ന് കൊല നടത്തുകയായിരുന്നു എന്നാണ് നിഗമനം.
 
ഇതിനു മുന്‍പ്‌ രണ്ടു തവണ ഇയാള ഇസ്രയേലി വധ ശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ്‌ ബെയ്റൂട്ടില്‍ വെച്ച് വിഷം അകത്തു ചെന്ന നിലയില്‍ 30 മണിക്കൂറോളം ബോധരഹിതനായി കിടന്നിട്ടുണ്ട് ഇയാള്‍.
 
തലക്ക് വൈദ്യത പ്രഹരമേല്‍പ്പിച്ചാണ് കൊല നടത്തിയത്‌ എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. മരിച്ചതിനു ശേഷം കഴുത്ത് ഞെരിക്കുകയും ചെയ്തു.
 
മറൊരു പേരിലാണ് മഹ്മൂദ്‌ ദുബായില്‍ പ്രവേശിച്ചത്‌. എന്നാല്‍ യഥാര്‍ത്ഥ പേരില്‍ ഇയാള്‍ വന്നിരുന്നുവെങ്കില്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിയുകയും മതിയായ സുരക്ഷിതത്വം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു എന്നും പോലീസ്‌ അറിയിച്ചു.

Labels: , ,

  - ജെ. എസ്.
   ( Saturday, January 30, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



ഒറ്റ ബാങ്കും തകരില്ല എന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക്
burj-al-arabയു.എ.ഇ. യില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്കുകള്‍ ഉള്‍പ്പെടെ ഒരൊറ്റ ബാങ്കു പോലും തകരില്ല എന്ന് ഉറപ്പു വരുത്തി ഒപ്പം നില്‍ക്കുമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക്. ബാങ്കുകള്‍ക്കു വേണ്ട സഹായം വാഗ്ദാനം ചെയ്യുന്ന നോട്ടീസ് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും അയച്ചു കഴിഞ്ഞു.
 
അതേ സമയം നാലു ദിവസത്തെ അവധിക്കു ശേഷം ദുബായ് ഓഹരി വിപണി ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. വിപണിയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Monday, November 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



പന്നി പനി - യു.എ.ഇ. ജാഗ്രതയില്‍
swine-flu-thermometerപന്നി പനി മരണങ്ങള്‍ ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടു കൊണ്ടിരിക്കവെ യു.എ.ഇ. യിലെ പല വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളും കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഷാര്‍ജയിലെ ഒരു വിദ്യാലയത്തില്‍ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫ്ലൂ ബാധിച്ചതിനെ തുടര്‍ന്ന് വിദ്യാലയം അടച്ചിട്ടു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നത് സാധാരണ സംഭവമാണ് എന്ന് സ്ക്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. പല വിദ്യാലയങ്ങളിലും, ക്ലാസ്സില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഇവരെ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറ്റി പ്രത്യേക മുറിയിലേക്ക് അയയ്ക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മാതാ പിതാക്കളെ ഉടന്‍ തന്നെ വിവരം അറിയിച്ച് എത്രയും വേഗം ഇവരെ വീട്ടിലേക്ക് തിരിച്ചയക്കാനും അധികൃതര്‍ നടപടി എടുക്കും. അഞ്ചു ദിവസത്തിനു ശേഷം പനി ഭേദമായാല്‍ മാത്രമേ ഇവരെ വീണ്ടും സ്ക്കൂളില്‍ പ്രവേശിപ്പിക്കൂ.
 

swine-flu-mask

പന്നിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ മുഖം മൂടി തൊഴില്‍ സ്ഥലത്ത് ധരിക്കുന്നത് പല സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പിലാക്കി കഴിഞ്ഞു

 
പന്നി പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയിലാണ് യു.എ.ഇ. യിലെ പല വ്യവസായ സ്ഥാപനങ്ങളും. തൊഴിലാളികളുടെ ആരോഗ്യ നില നിരന്തരം പരിശോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പലരും ഏര്‍പ്പെടുത്തി കഴിഞ്ഞു. പന്നി പനിക്കെതിരെ തങ്ങളുടെ തൊഴിലാളികളെ പല കമ്പനികളും ഇന്‍ഷൂര്‍ ചെയ്തു കഴിഞ്ഞു.
 
പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ മറ്റു തൊഴിലാളികളില്‍ നിന്നും വേര്‍തിരിച്ചു, എത്രയും വേഗം വൈദ്യ സഹായം ലഭ്യമാക്കുന്നു. സ്ഥാപനങ്ങളിലേക്ക് വരുന്ന സന്ദര്‍ശകരെ ഗേറ്റില്‍ വെച്ചു തന്നെ പനി ഉണ്ടോ എന്ന് പരിശോധിക്കുന്നു. പനി ഇല്ലെങ്കില്‍ മാത്രമേ ഇവരെ അകത്തേയ്ക്ക് വിടൂ. ഇതിനായി പ്രത്യേകം താപ മാപിനികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. തങ്ങളുടെ തൊഴിലാളികള്‍ക്ക് പുറമെ സന്ദര്‍ശകര്‍ക്കും പ്രത്യേകം മുഖം മൂടികള്‍ നല്‍കി വരുന്നുണ്ട്. തമ്മില്‍ കാണുമ്പോള്‍ കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും മറ്റും ചെയ്യുന്ന ആതിഥ്യ മര്യാദകള്‍ വിവേക പൂര്‍വ്വം പലരും മാറ്റി വെയ്ക്കുന്നു. ഇന്ത്യന്‍ രീതിയായ നമസ്ക്കാരവും ജപ്പാന്‍ രീതിയായ കുമ്പിടലും ആണ് പ്രചാരത്തിലാവുന്ന പുതിയ ഉപചാര രീതികള്‍. തമാശയായിട്ടാണെങ്കിലും പല വിദേശികളും ഇത്തരത്തില്‍ നമസ്ക്കാരം ചെയ്യുന്നത് കൌതുകം ഉണര്‍ത്തുന്ന കാഴ്‌ച്ചയാണ്. ഒപ്പം ആരോഗ്യകരമായ ഒരു പ്രവണതയും.
 



Swine flu alert in the United Arab Emirates



 
 

Labels: ,

  - ജെ. എസ്.
   ( Friday, September 04, 2009 )    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ഇപ്പോള്‍ ഈ പത്രം സുവ്യക്തമായി
പൊതുവിവരം നമ്മില്‍ തന്നു,അറിഞ്ഞിരിക്കുമെങ്കിലും.!!പുകവലി,മദ്യപാനം,മയക്കുമരുന്നു,അവിഹിതവേഴ്ച്ച എന്നിവ ഭീഭത്സമായ മാനസ്സികപിരിമുറുക്കത്തിന്റെഉത്തൂംഗതയുടെഉന്മൂലനമാണു കടുത്തപരാഗരേണുക്കളേപ്പോലുള്ള തീക്ഷ്ണമായ ഈ സാംക്രമീകപ്രക്രതിഭാസം.നിങ്ങളുടേ മനസാക്ഷിനിങ്ങളെ വഞ്ചിക്കില്ല യെന്ന രീതിയില്‍,പരിസ്ഥിതിയെ വെല്ലുവിളിക്കാതേ,സംയമനരായ് അറിവു പകര്‍ന്നു രോഗണുവില്‍ ന്നിന്നും സംരക്ഷയിലാണു ഞ്ഞാന്‍ എന്നതു പകല്വെലിച്ഛമ്പോലെ ഉറപ്പിക്കുക.then YOU WATCH. WHAT IS AROUND YOU.ANY UFO"S CANT INTERRUPT YOU UNLESS UR SENSE DAMAGED OF EVIL SPIRIT LIKE .....SO PRECAUTION IS BETEER THAN CURE.മധു കൈപ്രവം കാനായി.ഫര്‍മസിസ്റ്റ് ഷാര്‍ജാ മിനിസ്റ്റ്രി ഓഫ് ഹെല്‍ത്ത് .

September 7, 2009 at 3:01 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയം യു.എ.ഇ.
venu-rajamaniആഗോള മാന്ദ്യത്തെ തുടര്‍ന്നുള്ള പ്രതിസന്ധി തുടരുന്നതിന് ഇടയിലും ഇന്ത്യന്‍ തൊഴിലാളികള്‍ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് യു.എ.ഇ. യില്‍ തന്നെ ആണെന്ന് യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി അഭിപ്രായപ്പെട്ടു. പതിനഞ്ച് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ യു.എ.ഇ. യില്‍ ഉണ്ട്. ഇതില്‍ 12 ലക്ഷത്തോളം പേര്‍ ദുബായ്, ഷാര്‍ജ എന്നിങ്ങനെയുള്ള വടക്കന്‍ എമിറേറ്റുകളിലാണ് ഉള്ളത്. യു.എ.ഇ. യില്‍ ഏറ്റവും അധികം ഇന്ത്യാക്കാര്‍ കേരളം, തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ് എന്നാണ് ഇന്ത്യന്‍ എംബസ്സിയുടെ കണ്ടെത്തല്‍ എന്നും അദ്ദേഹം അറിയിച്ചു. 2007 നെ അപേക്ഷിച്ച് 2008ല്‍ 11.87 ശതമാനം വര്‍ധനയാണ് ഇവിടെ ജോലി ലഭിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.
 
കേരളത്തിലെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് ന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധി ദക്ഷിണ കിഴക്കന്‍ ഏഷ്യയിലേയും ദക്ഷിണ ഏഷ്യയിലേയും പ്രവാസി ജോലിക്കാരെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു വേണു രാജാമണി.
 
യു.എ.ഇ. ക്ക് പിന്നാലെ സൌദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, മലേഷ്യ എന്നീ രാജ്യങ്ങളും ഏറ്റവും അവസാനമായി ബഹറൈനും ആണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രിയം എന്നും അദ്ദേഹം അറിയിച്ചു.
 
അന്‍പത് ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് ഈ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നത്.

Labels: , ,

  - ജെ. എസ്.
   ( Friday, July 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യന്‍ കോഴ്സുകള്‍ക്ക് സ്വീകാര്യത
ഇന്ത്യന്‍ സര്‍വകലാ ശാലകളുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ലോകത്തില്‍ വലിയ സ്വീകാര്യത ലഭിച്ചു വരുന്നുണ്ടെന്ന് മധുരൈ കാമരാജ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ആര്‍. കരപ്പക കുമരവേല്‍ ദുബായില്‍ പറഞ്ഞു. റാസല്‍ ഖൈമ ഫ്രീസോണില്‍ വിസ്ഡം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ കാമ്പസില്‍ മധുരൈ കാമരാജ് സര്‍വകലാ ശാലയുടെ കോഴ്സുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്താ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് കോഴ്സുകളുടെ ഫീസ് കുറയ്ക്കാന്‍ തീരുമാനിച്ചി ട്ടുണ്ടെന്ന് സി.ഇ.ഒ അഹമ്മദ് റാഫി പറഞ്ഞു. ഡോ. എം.എ. മുഹമ്മദ് അസ് ലമും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Sunday, May 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



മനുഷ്യാവകാശ സംരക്ഷണം : അമേരിക്കക്കെതിരെ യു.എ.ഇ
യു.എ.ഇ.യില്‍ മനുഷ്യാവകാശ സംരക്ഷണം പരാജയമാണെന്ന അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അഭിപ്രായത്തെ യു.എ.ഇ. വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും സാമാന്യ വത്ക്കരിച്ചു കൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് യു.എസ്. പുറത്തിറക്കി യിരിക്കുന്നതെന്ന് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. 2008 ലെ ആഗോള മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.യിലെ സ്ഥിതി നിരാശാ ജനകമാണെന്ന് പരാമര്‍ശിക്കുന്നത്. രാഷ്ട്രീയ പങ്കാളിത്തം, നീതി ന്യായ വ്യവസ്ഥ, സ്ത്രീകളുടെ അവകാശം എന്നീ മേഖലകളിലാണ് യു.എ.ഇ. പരാജയ പ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്തിന്‍റെ തുറന്ന സമീപനവും സഹിഷ്ണുതയും മനസിലാക്കുന്നതിലും യഥാര്‍ത്ഥ ചിത്രം പകര്‍ത്തുന്നതിലും അമേരിക്കന്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടു വെന്നാണ് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Sunday, March 01, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ. യും അമേരിക്കയും 123 കരാറില്‍ ഒപ്പു വച്ചു
അമേരിക്കയും യു. എ. ഇ. യും ആണവ സഹകരണ ത്തിനായുള്ള 123 കരാറില്‍ ഒപ്പു വച്ചു. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലീസ റൈസും യു. എ. ഇ. വിദേശ കാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും വാഷിംഗ്ടണിലാണ് കരാര്‍ ഒപ്പു വച്ചത്. സമാധാന ആവശ്യങ്ങള്‍ക്കായി വാണിജ്യാ ടിസ്ഥാനത്തിലുള്ള ആണവ സഹകരണമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണാ പത്രത്തില്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒപ്പു വച്ചിരുന്നു. യു. എ. ഇ. യില്‍ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നേരിടുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.

Labels: , ,

  - ജെ. എസ്.
   ( Saturday, January 17, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ഗാസയെ സ്മരിച്ചു കൊണ്ട് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി
ഇന്ന് തുടങ്ങുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തുടക്കം കുറിക്കാന്‍ ഇസ്രായേലിന്‍റെ ആക്രമണത്തിന് ഇരയാകുന്ന ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളും ആഘോഷ പരിപാടികളും ഇല്ല. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആണ് ഇത്തവണത്തെ ഷോപ്പിങ്ങ് മഹോത്സവത്തിന്റെ തുടക്കത്തിന് പ്രത്യേക ആഘോഷങ്ങള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് എന്ന് ദുബായ് എയര്‍പോര്‍ട്ട്സ്, എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഓഫീസ് സുപ്രീം കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍ ആയ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അറിയിച്ചു.




നാല്‍പ്പതോളം ഷോപ്പിങ്ങ് മാളുകളും ആറായിരത്തോളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.
എല്ലാ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഏറ്റവും കൂടിയ ഇളവുകളും സമ്മാനങ്ങളും പ്രഖ്യാപിക്കുന്ന ഈ ഷോപ്പിങ്ങ് മാമാങ്കം ഇനിയുള്ള മുപ്പത്തി രണ്ട് ദിവസങ്ങള്‍ ദുബായിലെ രാത്രികളെ സജീവമാക്കും. ലോകോത്തര നിലവാരം ഉള്ള നൂറ്റി അന്‍പതോളം വിനോദ പരിപാടികളും കോടി കണക്കിന് രൂപയുടെ സമ്മാന പദ്ധതികളും ഷോപ്പിങ്ങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളിലായി അരങ്ങേറും. ഇതിനിടെ, അറബ് ലോകത്തിന്റെ പ്രിയ ഗായകനായ താമര്‍ ഹോസ്നി നാളെ രാത്രി ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടത്തുന്ന സംഗീത വിരുന്നില്‍ നിന്നും ലഭിക്കുന്ന തന്റെ പ്രതിഫല തുക ഗാസയിലെ ജനതക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Labels: , , ,

  - ജെ. എസ്.
   ( Thursday, January 15, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ഗാസക്ക് യു.എ.ഇ. ജനതയുടെ ഐക്യ ദാര്‍ഡ്യം
ഇസ്രയേല്‍ ആക്രമണത്താല്‍ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു.എ.ഇ. യില്‍ വ്യാപകമായ പ്രകടനങ്ങള്‍ അരങ്ങേറി. വിവിധ എമിറേറ്റുകളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ ആയിര ക്കണക്കിന് യു.എ.ഇ. നിവാസികള്‍ പങ്കെടുത്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ‍ഖൈമ എന്നിവിടങ്ങളില്‍ ജനം വെള്ളിയാഴ്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ കൈകളില്‍ ഏന്തി നിരത്തില്‍ ഇറങ്ങി. ഇസ്രയേലിന്റെ സൈനിക അതിക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ അന്താരഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്ന ബോര്‍ഡുകളും പ്രകടനക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു. മുങ്ങി ചാകാന്‍ പോകുന്ന ഒരുവനെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് മാപ്പ് ഇല്ലാത്ത പാപമാണ് എന്നത് പോലെ ഗാസയില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതും ആവശ്യമാണ് എന്ന് പ്രകടനത്തില്‍ പങ്കെടുത്ത ഇസ്ലാമിക പണ്ഡിതന്‍ അഹമ്മദ് അല്‍ ഖുബൈസി ആഹ്വാനം ചെയ്തു. ഷാര്‍ജയില്‍ നടന്ന ഏറ്റവും വമ്പിച്ച പ്രകടനത്തില്‍ പതിനായിരത്തോളം പ്രകടനക്കാര്‍ വന്‍ പോലീസ് സാന്നിധ്യത്തില്‍ എമിറേറ്റിലെ വിവിധ മനുഷ്യാവകാശ സാമൂഹ്യ സംഘടനകളുടെ നേതാക്കള്‍ക്കൊപ്പം കോര്‍ണീഷിലൂടെ മാര്‍ച്ച് നടത്തി. അബുദാബിയില്‍ വ്യത്യസ്ത ടെലിവിഷന്‍ ചാനലുകളിലായി എട്ട് മണിക്കൂറോളം നീണ്ടു നിന്ന ഒരു ധന ശേഖരണ പരിപാടിയില്‍ ഗാസയിലെ ജനതക്ക് 85 മില്ല്യണ്‍ ഡോളറിന്റെ ധന സഹായം സ്വരൂപിക്കുവാന്‍ കഴിഞ്ഞതും ഇന്നലെ നടന്ന ഐക്യ ദാര്‍ഡ്യ പ്രകടനങ്ങളുടെ ഭാഗമാണ്. ഗാസയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുവാന്‍ ഉള്ള അഭ്യര്‍ത്ഥനയുമായി യു.എ.ഇ. യിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Labels: , , , ,

  - ജെ. എസ്.
   ( Saturday, January 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ. നാവിക സേനാ മേധാവി ഇന്ത്യയില്‍
ഇന്ത്യയുമായി ഉള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ. നാവിക സേനാ മേധാവി റിയര്‍ അഡ്മിറല്‍ അഹമ്മദ് മൊഹമ്മദ് അല്‍ സബാബ് ഇന്ത്യയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തി. ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുരീഷ് മേത്തയും കര സേനാ മേധാവി ജെനറല്‍ ദീപക് കപൂറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒന്നിച്ച് കൂടുതല്‍ സം‌യുക്ത നാവിക പരിശീലനം നടത്തുവാന്‍ യു.എ.ഇ. ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കടല്‍ കൊള്ളക്കാരെ നേരിടുന്നത് ഉള്‍പ്പടെ ഇരു രാജ്യങ്ങള്‍ക്കും താല്‍‌പര്യം ഉള്ള ഒട്ടനവധി കാര്യങ്ങളെ കുറിച്ച് ഇരു പക്ഷവും ചര്‍ച്ച നടത്തും. രസകരമായ ഒരു കാര്യം യു.എ.ഇ. നാവിക സേനാ മേധാവി തന്റെ നാവിക പരിട്ഠ്തിന്റെ ഏറിയ പങ്കും നടത്തിയത് പാക്കിസ്ഥാനിലാണ് എന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്റെ പരിശീലനം നടക്കുന്നത് മുംബായില്‍ ആണ്.

Labels: , , ,

  - ജെ. എസ്.
   ( Tuesday, January 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



യു. എ. ഇ. ദേശീയ ദിന ആഘോഷ ലഹരിയില്‍
ഇന്ന് യു. എ. ഇ. 37-ാം ദേശിയ ദിനം. രാജ്യമെങ്ങും ഇപ്പോള്‍ ഉത്സവ ലഹരിയിലാണ്. ദേശീയ ദിനത്തോ ടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. നാല് ദിവസം ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഉണ്ടാകും. അബുദാബിയില്‍ രാത്രി 8.30 മുതല്‍ 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആകര്‍ഷകമായ കരി മരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്.




ദേശീയ ദിനവും ഈദ് അല്‍ അദ്ഹയും പ്രമാണിച്ച് യു. എ. ഇ. യിലെ സര്‍ക്കാര്‍ മേഖലയ്ക്ക് ഇന്ന് മുതല്‍ ഡിസംബര്‍ 11 വരെ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദേശീയ ദിനത്തോ ടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് ഇന്ന് അവധി യായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി ഡിസംബര്‍ 14നേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു.




ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ന് മുതല്‍ ഡിസംബര്‍ 11 വരെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നേരത്തെ ഷാര്‍ജ ഗതാഗത വിഭാഗവും അവധി ദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

Labels:

  - സ്വന്തം ലേഖകന്‍
   ( Tuesday, December 02, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



തിരിച്ചറിയല്‍ കാര്‍ഡ് e പത്രത്തില്‍
യു. എ. ഇ. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് e പത്രത്തില്‍ ലഭ്യമാക്കിയതോടെ ആയിര ക്കണക്കിന് ആളുകള്‍ ആണ് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ട് ഈ സൌകര്യം ഉപയോഗ പ്പെടുത്തിയത്. ഇത്തരം ഒരു വിപുലമായ സംരംഭത്തില്‍ എമിറേറ്റ്സ് ഐഡി അധികൃതരുമായി സഹകരിക്കുവാനും ഈ ഉദ്യമത്തില്‍ പങ്കാളിയാകുവാനും സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഒരു പക്ഷെ ആദ്യമായാവും ഇത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ഇത്തരം ഒരു സംരംഭത്തില്‍ യു. എ. ഇ. യില്‍ നടക്കുന്നത്. തങ്ങളുടെ സെര്‍വര്‍ വമ്പിച്ച ജന തിരക്ക് മൂലം അപ്രാപ്യം ആയ സാഹചര്യത്തില്‍ മറ്റ് വെബ് സൈറ്റുകളെ കൂടി ഉള്‍പ്പെടുത്തി ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ട എമിറേറ്റ്സ് ഐഡി വകുപ്പിന്റെ വീക്ഷണം പ്രശംസനീയം തന്നെയാണ്. e administration ഇത്തരത്തില്‍ ഒരു ജനകീയ പ്രവര്‍ത്തനം ആവുന്ന സംഭവം ലോകത്ത് തന്നെ അത്യപൂര്‍വ്വം ആണ്. സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗവും വിഭവ ശേഷിയുടെ ശാസ്ത്രീയമായ വിതരണവും വഴി എമിറേറ്റ്സ് ഐഡി ഒരു പുതിയ മാതൃക തന്നെയാണ് ലോകത്തിനു മുന്നില്‍ കാഴ്ച്ച വെച്ചിരിക്കുന്നത്. ഇതിലേക്കായി നിര്‍മ്മിച്ച ഓഫ് ലൈന്‍ റെജിസ്റ്ററേഷന്‍ ആപ്പ്ലിക്കേഷന്‍ എന്ന സോഫ്റ്റ് വെയറിന്റെ ആശയവും പ്രശംസനീയമാണ്. ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തിന്റെ ഉപയോഗം വെട്ടിച്ചുരുക്കുക കൂടി ആയിരുന്നു ഇതിന്റെ ഫലം.




e പത്രത്തില്‍ നിന്ന് ഈ സോഫ്റ്റ്വെയര്‍ ലഭിക്കാന്‍ ഈ പേജ് സന്ദര്‍ശിക്കുക.


Labels: , ,

  - ജെ. എസ്.
   ( Tuesday, November 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു
യു.എ.ഇ.യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു. ഡിസംബര്‍ 31 ആണ് അവസാന തിയതി. അതേ സമയം, രജിസ്റ്റര്‍ ചെയ്യാനുള്ള സ്ഥലത്തെല്ലാം വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഒരു ദിവസം മുഴുവന്‍ ക്യൂ നിന്നാലും ഫോം വാങ്ങാനാകുന്നില്ലെന്ന പരാതിയും വ്യാപകമാകുന്നു. മാത്രമല്ല, തിരക്ക് കാരണം ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷനും പ്രാവര്‍ത്തികമാകുന്നില്ല. പുലര്‍ച്ചെ രണ്ട് മണി മുതല്‍ നാല് മണി വരെ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്. 2009ല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സ്വദേശികളും വിദേശീയരും അടക്കം എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. കൂടാതെ, സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭ്യമാകില്ല. 2010 വരെ പ്രവാസികള്‍ക്ക് പിഴയടക്കേണ്ടി വരില്ലെന്ന് അധികൃതര്‍ അറിയിച്ചു.







Labels: , , ,

  - സ്വന്തം ലേഖകന്‍
   ( Tuesday, November 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



യു. എ. ഇ. യില്‍ വില കുതിക്കുന്നു
ജി. സി. സി. രാജ്യങ്ങളില്‍ ഭക്ഷ്യ വസ്തുക്കളുടെ വില ഏറ്റവും അധികം വര്‍ദ്ധിച്ചത് യു. എ. ഇ. യില്‍ ആണെന്ന് ധന കാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യു. എ. ഇ. യിലെ നാണയ പ്പെരുപ്പം എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. താമസ ചിലവിലില്‍ ജി. സി. സി. രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് യു. എ. ഇ. ഖത്തറാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. 2010 ഓടെ യു. എ. ഇ. യിലെ നാണയ പ്പെരുപ്പം 20 ശതമാനം എത്തിയേക്കാം എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Labels: ,

  - ജെ. എസ്.
   ( Monday, September 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



റമദാന്‍ മാസത്തില്‍ അന്യായ വില വര്‍ധനവിനെതിരെ പരിശോധന
അജ്മാന്‍ : അജ്മാനിലെ പഴം - പച്ചക്കറി മാര്‍ക്കറ്റുകളിലും, കാരെഫോര്‍, ലുലു എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാമ്പത്തിക കാര്യ വകുപ്പ് പരിശോധന നടത്തി. റമദാന്‍ മാസത്തില്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നത് തടയാന്‍ ആയിരുന്നു പരിശോധന.




പൊതുവെ വില നിലവാരം ക്രമപ്പെടുത്തി വെയ്ക്കുന്നതില്‍ പരിശോധന സംഘം സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും കാരെഫോറില്‍ കോഴി ഇറച്ചിയുടെ വിലയില്‍ കണ്ട വര്‍ധനവിനെ പറ്റി സംഘം വിശദീകരണം ആരാഞ്ഞു. അജ്മാനിലെ മന്ത്രാലയത്തില്‍ ഹാജരായി ഇതിന് വിശദീകരണം നല്‍കുവാനും ആവശ്യപ്പെടു കയുണ്ടായി.




ഉപഭോക്തൃ സംരക്ഷണ വകുപ്പ് മേധാവി ഡോ. ഹാഷിം അല്‍ നുഐമിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. റമദാന്‍ മാസത്തില്‍ സാധന വിലകള്‍ ക്രമീകരിക്കുവാന്‍ അദ്ദേഹം വ്യാപാരികളോട് നിര്‍ദ്ദേശിക്കുകയും വിലകള്‍ വര്‍ധിപ്പിക്കുന്ന തിനെതിരെ താക്കീത് നല്‍കുകയും ചെയ്തു. ചില ചില്ലറ വില്‍പ്പനക്കാര്‍ റമദാന്‍ മാസത്തിലെ വില്‍പ്പന മുന്നില്‍ കണ്ട് സാധന വിലകള്‍ ഉയര്‍ത്തിയതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരകാരെ പിടി കൂടുന്നതിനായി പരിശോധകരുടെ സംഘങ്ങളെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കാന്‍ ഉപഭോക്തൃ സംരക്ഷണ നിയമം (24)ല്‍ വകുപ്പുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനും സാധ്യത ഉണ്ട്.




ഏതെങ്കിലും കടയില്‍ അന്യായമായ വില വര്‍ധനവ് അനുഭവപ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് 600522225 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ വിളിച്ചു പരാതിപ്പെ ടാവുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.

Labels: , ,

  - ജെ. എസ്.
   ( Saturday, September 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ.യില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട്ടൈം ജോലി ചെയ്യാനായേക്കും
യു.എ.ഇയില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക്പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് അനുമതി ലഭിച്ചേക്കും. ഇത് സംബന്ധിച്ച് നിയമം രൂപീകരിക്കാന്നുള്ള ശ്രമത്തിലാണ് അധികൃതര്‍.




വിദേശ തൊഴിലാളികളെ കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ജനസംഖ്യാ അസന്തുലിതത്വം കുറുയ്ക്കുന്നതിന് ഇതടക്കം നിരവധി നിര്‍ദേശങ്ങളാണ് ഡെമോക്രാറ്റിക് സ്ട്രക്ച്ര്‍ കമ്മിറ്റി മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

Labels: , ,

  - ജെ. എസ്.
   ( Wednesday, September 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഇറാനെതിരെ യു.എ.ഇ.
തര്‍ക്കത്തിലുള്ള ദ്വീപുകളില്‍ ഇറാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തിനെതിരെ യു. എ. ഇ. ഐക്യ രാഷ്ട്ര സഭയില്‍ പരാതി നല്‍കി.




ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ കരാറിന് വിരുദ്ധമായ നടപടികളാണ് ഇറാന്‍റേതെന്ന് പരാതിയില്‍ പറയുന്നു.




ദ്വീപുകളുടെ ഉടമസ്ഥാ വകാശത്തെ ച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ കാലങ്ങളായി തര്‍ക്കം നില നില്‍ക്കുകയാണ്.

Labels: ,

  - ജെ. എസ്.
   ( Saturday, August 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ. യില്‍ എല്ലാ വിദേശികള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
2010 അവസാനത്തോടെ യു.എ.ഇ. യിലുള്ള എല്ലാ വിദേശികളും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി യിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം വാങ്ങുന്നതിനും വില്‍ക്കുന്നതിനും, ബാങ്ക് ഇടപാടുകള്‍ക്കും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും എമിറേറ്റ്സ് ഐഡന്‍റിറ്റി അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡാര്‍വിഷ് അല്‍ സറൂനി വ്യക്തമാക്കി. തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കം മുതല്‍ സ്വദേശികള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും യാതൊരു വിധത്തിലുള്ള സേവനവും ലഭിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സ്വദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് നേരത്തേ തന്നെ അധികൃതര്‍ വ്യക്ത മാക്കിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിനായുള്ള സ്വദേശികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ഐഡന്‍റിറ്റി വകുപ്പിന്‍റെ കാള്‍ സെന്‍റര്‍ നമ്പരായ 600 523 432 എന്ന നമ്പരില്‍ വിളിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Tuesday, August 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



അജ്മാനില്‍ ഷെയറിംഗ് ടാക്സി സംവിധാനം ആരംഭിച്ചു
ആദ്യ ഘട്ടത്തില്‍ 12 ഷെയറിംഗ് ടാക്സികളാണ് നിരത്തില്‍ ഇറക്കി യിരിക്കുന്നത്. ആറ് മുതല്‍ 12 വരെ പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ടാക്സികളാണിവ. അജ്മാന്‍ എമിറേറ്റി നകത്താണ് യാത്ര ചെയ്യുന്ന തെങ്കില്‍ രണ്ട് ദിര്‍ഹമാണ് ചാര്‍ജ്. ഷാര്‍ജയിലേക്ക് മൂന്ന് ദിര്‍ഹവും റാസല്‍ ഖൈമയിലേക്ക് ഏഴ് ദിര്‍ഹവുമാണ് യാത്രാ നിരക്ക് നല്‍ കേണ്ടത്. സാധാരണ ക്കാര്‍ക്ക് ഏറെ ഉപകാര പ്രദമാകുന്ന ഈ ടാക്സി സര്‍വീസ് ഭാവിയില്‍ കൂടുതല്‍ വിപുലീ കരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Labels: ,

  - ജെ. എസ്.
   ( Tuesday, August 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



അജ്മാനില്‍ തീ പിടുത്തം - മൂന്ന് മലയാളികള്‍ മരിച്ചു
അജ്മാനിലെ കരാമയില്‍ ഇന്നലെ പുലര്‍ച്ചെയാണ് വില്ലയ്ക്ക് തീ പിടിച്ചത്. അഗ്നി ബാധയില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എടപ്പാള്‍ സ്വദേശി തലമുണ്ട ആശാരി പുരക്കല്‍ മാധവന്‍ (58) പരപ്പനങ്ങാടി സ്വദേശികളായ കളം പറമ്പത്ത് പ്രമോദ് (26), തറയില്‍ സജീഷ് (27) എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി മുഹമ്മദ് സിദ്ധീഖ്, പരപ്പനങ്ങാടി സ്വദേശികളായ തത്തറക്കല്‍ മനോജ് കുമാര്‍, കോട്ടയില്‍ വീട്ടില്‍ നിഷാന്ത് എന്നിവര്‍ക്ക് പൊള്ളലേറ്റു. അജ്മാനിലെ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലാണ് പരിക്കേറ്റവര്‍. അജ്മാന്‍ ഫ്രീസോണിലെ ഒരു മറൈന്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ട അഞ്ച് പേര്‍. മുഹമ്മദ് സിദ്ധീഖ് അജ്മാനില്‍ ട്രേഡിംഗ് ബിസിനസ് നടത്തുകയാണ്. അജ്മാന്‍ കരാമയിലെ ജസ്കോ സൂപ്പര്‍ മാര്‍ക്കറ്റിന് പുറകിലുള്ള ഇവര്‍ താമസിക്കുന്ന വില്ലയിലാണ് തീ പിടുത്ത മുണ്ടായത്. വാതിലിന് സമീപമാണ് തീ ആദ്യം പടര്‍ന്നത്. കനത്ത പുക മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസം മുട്ടിയാണ് മൂന്ന് പേര്‍ മരിച്ചത്. രണ്ട് മുറികളിലായി ഈ വില്ലയില്‍ 11 പേരാണ് താമസിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ താമസിക്കുന്ന മുറിയ്ക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് അടുത്ത മുറിയിലേക്ക് തീ പടരുക യായിരുന്നു. എല്ലാവരും ഉറങ്ങി കിടക്കുക യായിരുന്നു വെന്നും കണ്ണ് തുറന്ന് നോക്കുമ്പോള്‍ കനത്ത പുക മൂടിയതാണ് കണ്ടതെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. എയര്‍ കണ്ടീഷന്‍ എടുത്തുമാറ്റി ആ വഴിയിലൂടെയാണ് തങ്ങള്‍ പുറത്ത് കടന്നതെന്ന് ഇവര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണ മെന്നാണ് പ്രാഥമിക നിഗമനം. അജ്മാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Monday, August 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്