19 September 2008

ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍ : രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ദക്ഷിണ ഡല്‍ഹിയില്‍ ജാമിയ നഗറില്‍ പോലീസും തീവ്ര വാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ പോലീസിന്റെ പിടിയില്‍ ആയി. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.




ജാമിയ നഗറില്‍ തീവ്രവാദികള്‍ ഒളിച്ചു താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അതി രാവിലെ പ്രദേശം വളഞ്ഞത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ജാമിയ നഗറിലെ തീവ്രവാദികള്‍ താമസിച്ചിരുന്ന നാലാം നിലയിലെ വീടിന്റെ അടുത്ത വീട്ടിലെ താമസക്കാരുമായി പോലീസ് ഓഫീസര്‍ സംസാരിച്ചു നില്‍ക്കവെ തീവ്രവാദികള്‍ വെടി ഉതിര്‍ത്തതോടെയാണ് ഏറ്റു മുട്ടല്‍ ആരംഭിച്ചത്. തീവ്രവാദികള്‍ എട്ട് റൌണ്ടും പോലീസ് ഇരുപത്തി രണ്ട് റൌണ്ടും വെടി ഉതിര്‍ത്തു.




ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.




എന്നാല്‍ ഇതിനിടെ പോലീസിനെതിരെ പ്രതിഷേധവുമായി പ്രദേശ വാസികള്‍ രംഗത്തെത്തി. പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടല്‍ ആണ് എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധവുമായി പ്രദേശവാസികള്‍ തടിച്ചു കൂടിയത് കൂടുതല്‍ തിരച്ചില്‍ നടത്തുന്നതിന് പോലീസിന് തടസ്സമായി എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്