ചൊവ്വ 13th മെയ് 2025

22 September 2008

വിഴിഞ്ഞം സമരം ഭൂ മാഫിയയുടെ തന്ത്രം

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ഭൂമാഫിയയുടെ തന്ത്രം ആണെന്ന് മന്ത്രി വിജയകുമാര്‍ പ്രസ്താവിച്ചു. പദ്ധതി തുടങ്ങുന്നതിന് മുന്‍പേ ഇത്തരമൊരു പ്രതിരോധം നേരിടേണ്ടി വന്നാല്‍ ഒരു പക്ഷെ അത് പദ്ധതി തന്നെ കേരളത്തിന് നഷ്ടമാവാന്‍ ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കാന്‍ ഭൂ മാഫിയയും റിസോര്‍ട്ട് ഉടമകളും സ്പോണ്‍സര്‍ ചെയ്യുന്ന സമരം ആണ് ഇത് എന്നാണ് സി. പി. എം. പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.

പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുത്താല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിയൊഴിയേണ്ടി വരും. ഇതിനെതിരെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ജനകീയ സമരം നടക്കുന്നത്.

സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി പ്രദേശം സന്ദര്‍ശിയ്ക്കുന്നുണ്ട്. അന്ന് കരിദിനം ആചരിയ്ക്കാനാണ് സമരക്കാരുടെ തീരുമാനം.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...