26 September 2008

നാനാവതി റിപ്പോര്‍ട്ട് സുപ്രീം കോടതി തടഞ്ഞില്ല

സിറ്റിസണ്‍ ഫൊര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടന നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ആണ് സുപ്രീം കോടതി തങ്ങളുടെ വിസമ്മതം അറിയിച്ചത്. ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ എത്തിയ ഹരജി ഓക്ടോബര്‍ പതിമ്മൂന്നിലേക്ക് കോടതി മാറ്റി വെച്ചു.




ഇതേ വിഷയത്തില്‍ സമര്‍പ്പിയ്ക്കപ്പെട്ട ജസ്റ്റിസ് യു. ജി. ബാനര്‍ജി കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ നിലവിലുള്ള കോടതിയുടെ സ്റ്റേ ചൂണ്ടിക്കാട്ടി നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടും സ്റ്റേ ചെയ്യണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെയാണ് ഗുജറാത്ത് അസംബ്ലിയുടെ മുന്നിലെത്തിയത്.




ഗോധ്രാ സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കോ മറ്റ് മന്ത്രിമാര്‍ക്കോ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കോ യാതൊരു പങ്കും ഇല്ല എന്ന് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്