പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി കൂടിക്കാഴ്ച്ച നടത്തുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ഇടതു പക്ഷം കരിദിനം ആചരിയ്ക്കും.
ആണവ കരാര്‍ നടപ്പിലാക്കാന്‍ അമേരിയ്ക്ക ധൃതി പിടിച്ച് നടത്തുന്ന ശ്രമങ്ങള്‍ അവരുടെ ഗൂഡ ലക്ഷ്യം വെളിപ്പെടുത്തുന്നു എന്ന് സി. പി. എം. കുറ്റപ്പെടുത്തി. അമേരിയ്ക്കയുടെ കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ഈ കരാര്‍ അമേരിയ്ക്കയ്ക്ക് ആവശ്യമാണ്. അത് കൊണ്ടാണ് ധൃതി പിടിച്ച് ഈ കരാര്‍ സെനറ്റ് അംഗീകാരം നല്‍കിയിരിയ്ക്കുന്നത്.
പി. ഡി. പി. യും ബി. എസ്. പി. യും ഇടത് പാര്‍ട്ടികള്‍ക്ക് ഒപ്പം ഇന്നത്തെ പ്രതിഷേധത്തില്‍ പങ്ക് ചേരും.
Labels: അമേരിക്ക, ഇന്ത്യ, പ്രതിഷേധം
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്