24 September 2008

കണികാ പരീക്ഷണം 2009 ഏപ്രിലില്‍ പുനരാരംഭിയ്ക്കും

അപ്രതീക്ഷിതമായ ചില സാങ്കേതിക തകരാറുകള്‍ മൂലം മുടങ്ങിയ കണികാ പരീക്ഷണം ഇനി അടുത്ത വര്‍ഷം ഏപ്രിലില്‍ മാത്രമേ പുനരാരംഭിയ്ക്കുകയുള്ളൂ എന്ന് യൂറോപ്യന്‍ ആണവ ഗവേഷണ സംഘടന അറിയിച്ചു.




17 മൈല്‍ നീളം ഉള്ള ഈ ഭൂഗര്‍ഭ തുരങ്കത്തില്‍ ഹീലിയം വാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നായിരുന്നു പരീക്ഷണം നിര്‍ത്തി വെച്ചത്. രണ്ട് വൈദ്യുത കാന്തങ്ങ ള്‍ക്കിടയിലുള്ള വൈദ്യുതി തകരാറ് മൂലം കാന്തം ചൂട് പിടിച്ച് ഉരുകിയതാണ് വാതക ചോര്‍ച്ചയ്ക്ക് ഇടയാക്കിയത്.




പൂജ്യം ഡിഗ്രിയ്ക്കടുത്ത താപ നില യിലാണ് തുരങ്കം പ്രവര്‍ത്തിയ്ക്കുന്നത്. ഇതിനെ ക്രമേണ ചൂടാക്കി സാധാരണ താപ നിലയില്‍ എത്തിച്ചതിനു ശേഷമേ അറ്റകുറ്റ പണികള്‍ ചെയ്യാനാവൂ. ഇതിന് നാല് ആഴ്ച്ച യെങ്കിലും വേണ്ടി വരുമത്രെ. അതിനു ശേഷം ഇത് വീണ്ടും പഴയ താപ നിലയിലേയ്ക്ക് തണുപ്പിയ്ക്കുകയും വേണം. അപ്പോഴേയ്ക്കും ഈ പരീക്ഷണ കേന്ദ്രത്തിന്റെ ശൈത്യ കാല അറ്റകുറ്റ പണികള്‍ക്ക് സമയവുമാവും. അതും കഴിഞ്ഞ് 2009 ഏപ്രിലില്‍ മാത്രം ആവും കേന്ദ്രം വീണ്ടും പരീക്ഷണത്തിന് സജ്ജമാവുക.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്